ഓഫ്ലൈൻ വിദ്യാഭ്യാസ ചിന്തകൾ
അനുഭവങ്ങളാണ് വിദ്യാഭ്യാസം. കേവലം കൃത്രിമമായ ചിന്താധാരകളെക്കൊണ്ട് നിർബന്ധിച്ചു ഏൽപ്പിക്കുന്നത് അല്ല വിദ്യാഭ്യാസം. കൃത്രിമമായ അറിവിന്റെ നിർമ്മാണവും വിനിമയവും മനുഷ്യനെ സ്വാർത്ഥനും ഭീരുവും അസ്വസ്ഥനുമാക്കുവാൻ മാത്രമേ പ്രേരിപ്പിക്കൂ.

വളരെ വെത്യസ്ഥമായ ഒരു അദ്ധ്യയന വർഷത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ആശങ്കകൾക്കും അനിശ്ചിതത്വത്തിനും നടുവിലാണ് ഇന്നത്തെ വിദ്യാഭ്യാസം. കോവിഡാനന്തര വിദ്യാഭ്യാസം എന്നത് ഓൺലൈൻ വിദ്യാഭ്യാസം എന്ന രീതിയിൽ, സ്കൂളിൽ നിന്ന് വീട്ടിലേക്ക് മാറി എന്ന തരത്തിലാണ് നാമെങ്ങും കാണുന്നത്. എല്ലാവരും ധൃതിയിലാണ്. സ്റ്റുഡിയോ ഒരുക്കുന്നവർ, zoom പരിശീലകർ, ആപ്പ് തയ്യാറാക്കുന്നവർ, വീഡിയോ എഡിറ്റിംഗ് പഠിക്കുന്നവർ, ടെലിവിഷൻ സംഭാവന ചെയ്യുന്നവർ, ടെലിവിഷൻ വേണ്ട ടാബ് വേണമെന്ന് വാശിപിടിക്കുന്നവർ, അങ്ങിനെ പോകുന്നു കാഴ്ചകൾ, ഇതൊക്കെ കണ്ട് കൗതുകം തോന്നുന്ന കുട്ടികളും. വീട്ടിലിരുന്നു ക്ലാസ്സ് കേൾക്കുന്ന കുട്ടിയുടെ യൂണിഫോം കൃത്യമായി ധരിക്കാത്തതിന് ശകാരിച്ചു എന്ന വാർത്തയും കൂടി ആയപ്പോൾ സംഗതി ഗംഭീരം. കോവിഡാനന്തര വിദ്യാഭ്യാസ ചിന്തകൾ ഇതൊക്കെയാണോ, എന്ത് പാഠമാണ് നമ്മെ ഇതൊക്കെ ഇപ്പോഴും പഠിപ്പിക്കുന്നത് എന്നാലോചിച്ചു പോകുന്നു.
ഒരു കോവിഡാനന്തര വർഷത്തോടൊപ്പം പഠിക്കുകയും ജീവിക്കുകയും ചെയ്യുമ്പോൾ അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും കേവലം സാങ്കേതികവിദ്യയിലൂടെ അറിവ് നേടുക എന്ന ഒരേയൊരു ലക്ഷ്യത്തിൽനിന്നു വ്യത്യസ്തമായി എന്തൊക്ക പാഠങ്ങൾ നാം ചർച്ച ചെയ്യുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട് എന്ന് ഇനിയെങ്കിലും ചിന്തിക്കേണ്ടതുണ്ട് എന്നാണെനിക്ക് തോന്നുന്നത്. അത്തരം പഠനങ്ങൾ കൃത്യമായ ഒരു വിദ്യാഭ്യാസ ആസൂത്രണത്തിനൊപ്പം വിദ്യാഭ്യാസ ലക്ഷ്യം കൈവരിക്കാൻ നമ്മളെ സഹായിക്കും എന്നുറപ്പാണ്. കേവലം ഓൺലൈൻ ക്ലാസുകൾ എന്നതിനപ്പുറം വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ട ശേഷികൾ എന്തൊക്കെയാണ് എന്നതാണ് പ്രസക്തമായ ചോദ്യം. ലോകം തന്നെ നിശ്ചലമായ ഒരു കാഴ്ചയാണ് കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി നാം കാണുന്നത്. എല്ലാ മേഖലകളിലും ഇനി എന്ത് എന്ന ആശങ്ക വളരെ പ്രകടമായിരിക്കുന്നു. എല്ലാം പതിവിൽ നിന്ന് വിപരീതമായി മാറിപ്പോകുന്ന അവസ്ഥ. സ്കൂളുകൾ നേരത്തെ അടക്കേണ്ടി വന്നു. പരീക്ഷകൾ കൃത്യമായി നടത്താൻ കഴിഞ്ഞില്ല. ചെറിയ ക്ലാസുകളിലെ പരീക്ഷ തന്നെ വേണ്ടെന്നുവച്ചു. അദ്ധ്യാപക പരിശീലനവും അവധിക്കാല പരിപാടികളും മൂല്യനിർണയവും ഇല്ലാതായി. മെല്ലെ മെല്ലെ ഗുണമോ ദോഷമോ പരിഗണിക്കാതെ അതൊക്കെ നാം ഓൺലൈൻ പ്ലാറ്റ്ഫോമിൽ തുടങ്ങി. എന്നാൽ ഒരു സൂഹം എന്ന നിലയിൽ പക്ഷേ നാം അതൊന്നും അത്ര ഗൗരവമായി എടുത്തിരുന്നില്ല. എന്തെന്നാൽ അതിനേക്കാൾ വലിയ പ്രശ്നമായിരുന്നു നാം അനുഭവിച്ചത്. ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നതും. പടർന്നുപിടിക്കുന്ന ഒരു മഹാമാരി ലോകത്തെ എല്ലാ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളെയും നിശ്ചലമാക്കിയപ്പോൾ വിശപ്പ്, ഭക്ഷണം, ജീവൻ എന്നീ പ്രാഥമികമായ ആവശ്യങ്ങളുടെ മുന്നിൽ നാം പകച്ചു നിന്നുപോയി എന്നതാണ് യാഥാർത്ഥ്യം. ഭീതിയും ആശങ്കയും ഇപ്പോഴും വിട്ടുപോയിട്ടില്ല. ഒരു വലിയ തിരിച്ചു വരവിനുള്ള സാധ്യതക്കിടയിലെ ശാന്തത പോലെ തന്നെ നമുക്ക് കരുതാം. അതുകൊണ്ടുതന്നെ നിശബ്ദമായ ഇടവേളയിൽ ഈ അധ്യയന വർഷത്തെ എങ്ങനെ നോക്കിക്കാണണം എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.
അനിശ്ചിതമായ ഭാവിയെ മുൻകൂട്ടിക്കാണുന്ന പ്രക്രിയയെ ആണ് ആസൂത്രണം എന്ന് മാനേജ്മെന്റിന്റെ ഭാഷയിൽ പറയുന്നത്. ഭാവി അനിശ്ചിതം തന്നെയാണ്, അസ്വസ്ഥവും. ഒന്നാലോചിച്ചാൽ അനിശ്ചിതത്വവും അസ്വസ്ഥതകളും പുതുമയല്ലാത്ത ഒട്ടേറെ നാടുകൾ, ജനങ്ങൾ നമുക്കുചുറ്റും ഇല്ലേ. നിർണയിക്കാൻ കഴിയാത്ത പ്രകൃതിപരവും, രാഷ്ട്രീയപരവുമായ ദുരന്തങ്ങൾ അസ്വസ്ഥമാക്കുന്ന എത്രയോ നാടുകൾ. അവരുടെ ജീവിതങ്ങൾ, പഠനങ്ങൾ, ഉപജീവന മാർഗങ്ങൾ എന്നിവ എങ്ങിനെയെന്ന് നാം എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ. മാസങ്ങളോളം ജീവനും മരണത്തിനുമിടയിൽ കഴിയേണ്ടിവരുന്ന അഫ്ഗാനിസ്ഥാനിലെ ജനത, ദാരിദ്ര്യവും പകർച്ചവ്യാധികളും ഒപ്പം രാഷ്ട്രീയ യുദ്ധങ്ങളും നിറഞ്ഞ സോമാലിയ, രാജ്യങ്ങളില്ലാതെ പലായനം ചെയ്യുന്ന രോഹിൻഗ്യൻ അഭയാർത്ഥികൾ, സിറിയൻ അഭയാർത്ഥികൾ, അഗ്നിപർവ്വതസ്ഫോടനം തുടർച്ചയായി വരുന്ന ചില യൂറോപ്യൻ രാജ്യങ്ങൾ, പ്രളയവും പ്രകൃതിക്ഷോഭവും സ്ഥിരമായ ഇടവേളകളിൽ നേരിടേണ്ടിവരുന്ന ബംഗ്ലാദേശ് പോലുള്ള രാഷ്ട്രങ്ങൾ, ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കർഫ്യൂവിന്റെ ഫലമായി എപ്പോഴെങ്കിലും തുറക്കുന്ന കശ്മീർ താഴ്വരയിലെ സ്കൂളുകൾ, നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും ഇടയിലുള്ള ഹതഭാഗ്യരായ കോടിക്കണക്കിനു ജനത ഇങ്ങനെയൊക്കെ ജീവിക്കുന്നുണ്ട്. ഇന്ത്യാ മഹാരാജ്യത്തുമാത്രം മലമൂത്ര വിസർജനം ചെയ്യാൻ കക്കൂസുകളില്ലാത്ത കുട്ടികൾ കോടിയുടെ മുകളിൽ വരും. ഏറെക്കുറെ ഇത്തരത്തിലുള്ള യാതൊരു രാഷ്ട്രീയ, പാരിസ്ഥിതിക പ്രശ്നങ്ങളും അത്രയൊന്നും ഈയടുത്ത കാലം വരെ നമ്മെ അലട്ടിയിരുന്നില്ല. ദാരിദ്ര്യത്തിന്റെയും അവികസനത്തിന്റെയും ഇടയിലുള്ള ജീവിത വെല്ലുവിളികളായിരുന്നു ഇതുവരെയുള്ള അവസ്ഥ. പ്രകൃതി ക്ഷോഭങ്ങൾ, പകർച്ചവ്യാധികൾ ഇവയൊക്കെ മെല്ലെ മെല്ലെ അകന്നു പോകുന്നതായിട്ടായിരുന്നു നാം കരുതിയത്. എന്നാൽ ഒരു പക്ഷെ ഇനിയങ്ങോട്ട് ഇത്തരം പ്രതിഭാസങ്ങൾ സർവ്വവ്യാപിയാവുകയാണ് എന്ന് സമീപകാല സംഭവങ്ങൾ നോക്കിയാൽ നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും.
ഒരു പ്രശ്നത്തെ അതിന്റെ ഇടവേളകളിൽ അപഗ്രഥിക്കുമ്പോൾ സൃഷ്ടിപരവും വിനാശകരവുമായ രീതിയിൽ അവലോകനം ചെയ്യേണ്ടതുണ്ട്. ലളിതമായി അത്തരം അനിശ്ചിതാവസ്ഥകൾ സൃഷ്ടിക്കുന്ന പോസിറ്റീവ്/ നെഗറ്റീവ് ആയ കാര്യങ്ങൾ നാം ആലോചിക്കേണ്ടതുണ്ട്. അപ്പോൾ ധാരാളം തിരിച്ചറിവുകളും കോവിഡ് നമുക്ക് നൽകുന്നു. എങ്ങനെ ജീവിക്കണം, എങ്ങിനെ സമ്പാദിക്കണം, എങ്ങനെ നാം നമ്മുടെ ചുറ്റുപാടിൽ ശ്രദ്ധിക്കണം, എങ്ങനെ നാം സാമൂഹ്യ-രാഷ്ട്രീയ മേഖലകൾ കൈകാര്യം ചെയ്യണം, സ്വാതന്ത്ര്യം- അതിന്റെ അർത്ഥവും വ്യാപ്തിയും, ഇതൊക്കെ നാമൊന്ന് അവലോകനം ചെയ്താൽ ധാരാളം കാര്യങ്ങൾ നമുക്ക് പഠിക്കാൻ കഴിയും.
അനുഭവങ്ങളാണ് വിദ്യാഭ്യാസം. കേവലം കൃത്രിമമായ ചിന്താധാരകളെക്കൊണ്ട് നിർബന്ധിച്ചു ഏൽപ്പിക്കുന്നത് അല്ല വിദ്യാഭ്യാസം. കൃത്രിമമായ അറിവിന്റെ നിർമ്മാണവും വിനിമയവും മനുഷ്യനെ സ്വാർത്ഥനും ഭീരുവും അസ്വസ്ഥനുമാക്കുവാൻ മാത്രമേ പ്രേരിപ്പിക്കൂ. അയാൾക്ക് തന്നെക്കുറിച്ചുമാത്രമേ അപ്പോൾ ചിന്തിക്കാനാവൂ. സമ്പത്ത് കൊണ്ടു മാത്രം ആത്യന്തികമായി ജീവിതത്തിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയില്ലെന്ന എത്രയോ സംഭവങ്ങൾ അല്ലെങ്കിൽ എത്രയോ ദൃഷ്ടാന്തങ്ങൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ ഇത്തരം പ്രതിസന്ധികളിലും നേരിട്ടല്ലെങ്കിൽ ഓൺലൈൻ വഴിയെങ്കിലും അറിവ് വാങ്ങാം എന്ന സങ്കുചിത ചിന്ത മാത്രമാണ് ഇപ്പോഴും മേന്മകളായി നാം ഈ പ്രതിസന്ധി കാലത്തെ വിദ്യാഭ്യാസപ്രക്രിയകളെക്കുറിച്ച് ചിന്തിക്കുന്നത് എന്നത് ഏറെ ദുഃഖകരമാണ്.
ഒരു കോവിഡ് അനന്തര വിദ്യാഭ്യാസ ചിന്തയിൽ ഒരു പക്ഷെ ഏറ്റവും പ്രധാനം നമ്മുടെ കുട്ടികളെ സാമൂഹികവും ധാർമികവും മാനസികവുമായി വളർത്തിയെടുക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുക എന്നതാണ്. അങ്ങനെ കുട്ടികളെ വളർത്തിയെടുക്കുമ്പോൾ മാത്രമേ നമുക്ക് അവരെ നല്ല സാമൂഹ്യ ജീവികളും രാജ്യസ്നേഹികളും സ്വസ്ഥവും സന്തോഷപ്രദവുമായ കുടുംബജീവിതം നയിക്കുന്നവരുമായി രൂപാന്തരപ്പെടുത്താൻ കഴിയൂ. ഇത്തരം ചിന്ത രക്ഷിതാക്കളിലും അധ്യാപകരിലും വിദ്യാഭ്യാസ പ്രവർത്തകരിലും ഉണ്ടാവേണ്ടതുണ്ട്. പഴകി ദ്രവിച്ച ആശയങ്ങൾ അർത്ഥമറിയാതെ ഉരുവിടുവിക്കുന്ന, തന്റെ കൊച്ചുകുട്ടിയുടെ ആംഗലേയഭാഷ പാടവം മറ്റുള്ളവരെ കാണിച്ച് നിർവൃതി അടയുന്ന, ഇഷ്ടമില്ലാത്തത് പഠിച്ചു സ്വാർത്ഥതയും അഴിമതിക്കാരും, ഭീരുവുമായി മാറുന്ന ജീർണിച്ച വിദ്യാഭ്യാസചിന്തകൾ നാം ഇപ്പോഴെങ്കിലും മാറ്റേണ്ടതുണ്ട്. വെല്ലുവിളികളെയും അനിശ്ചിതത്വങ്ങളെയും നേരിടാനുള്ള ഊർജം അവർക്ക് ലഭിക്കേണ്ടതുണ്ട്. സർഗ്ഗ ശേഷികൾ ചെറുപ്പത്തിലേ പ്രോത്സാഹിപ്പിക്കപ്പെടണം. ഓരോന്നും അനുഭവിച്ചും കണ്ടും കേട്ടും സ്വയം മനസ്സിലാക്കി മുന്നേറുവാൻ കുട്ടികൾക്ക് കഴിയണം. അവരുടെ സഹജമായ പ്രേരണകളെ കടിഞ്ഞാണിട്ട് അതിരാവിലെ അവരെ പട്ടാളക്കാരനെപ്പോലെ പറഞ്ഞയച്ച് അവസാനം സ്വാർത്ഥനും ഭീരുവുമാക്കി മാറ്റുന്ന രീതി അവസാനിപ്പിക്കണം. വൈവിധ്യമായ പ്രകൃതി, ചുറ്റുപാടുമുള്ള ബന്ധു ജനങ്ങൾ, അച്ഛൻ, അമ്മ, സഹോദരങ്ങൾ, മരങ്ങൾ, പൂമ്പാറ്റ, മറ്റു പ്രകൃതിയിലെ ജീവീയ-അജീവീയ ഘടകങ്ങൾ അവയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട്, അന്തർലീനമായ കഴിവുകൾ വികസിപ്പിക്കാൻ ഉതകുന്ന രീതിയിൽ, വിദ്യാഭ്യാസത്തെ രൂപാന്തരപ്പെടുത്തേണ്ടതില്ലേ എന്ന ചിന്ത എന്തുകൊണ്ടോ ഇപ്പോഴും നമുക്ക് പരിഗണനാർഹമാവാത്തതെന്തുകൊണ്ടാണ്?
ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം വളർത്തി ആത്മസംയമനവും സ്വഭാവസംസ്കരണവും സാമൂഹ്യബോധവും കൈവരുത്തി, ജീവിതത്തിന്റെ എല്ലാ തുറകളിലും ഉള്ള ബാധ്യതകൾ നിറവേറ്റാനുള്ള പ്രേരണയും പരിശീലനവും നമ്മുടെ കുട്ടികൾക്ക് നൽകുമ്പോൾ മാത്രമേ വിദ്യാഭ്യാസം അതിന്റെ പ്രായോഗിക ലക്ഷ്യപ്രാപ്തി കൈവരിക്കുകയുള്ളൂ. ഇത്തരം വിശാലമായ കാഴ്ച്ചപ്പാട് കേവലം സ്വകാര്യ വിദ്യാലയങ്ങൾക്ക് പ്രാവർത്തികമാക്കാൻ വിഷമമായിരിക്കും. ഇവിടെയാണ് പൊതു വിദ്യാലയങ്ങളുടെ പ്രസക്തി.
ഇത്തരം വെത്യസ്തമായ അനുഭവങ്ങൾ സ്വയം ആർജ്ജിച്ചെടുക്കുന്ന ഒരു കുട്ടി തന്റെ ജീവിതത്തിലെ ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ കരുത്തുനേടും. ഇവിടെയാണ് നാം രക്ഷിതാക്കളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ബോധവാൻമാർ ആകേണ്ടത്. ഇവിടെ രക്ഷിതാവിനു വ്യക്തമായ കാഴ്ചപ്പാടും രക്ഷിതാവിന്റെ മേൽനോട്ടവും ആവശ്യമാണ്. ഈ രീതിയിൽ വളരുന്ന കുട്ടികൾ കുടുംബം, സമൂഹം എന്നിവയിൽ ഭദ്രത വളർത്താൻ, വൈകാരിക ബന്ധം ഊട്ടിയുറപ്പിക്കാൻ ഒക്കെ ശ്രമിക്കുന്നവരായി മാറും. ഇവരല്ലേ പിന്നീട് രാഷ്ട്ര പുനർനിർമാണത്തിൽ ഉപകരിക്കേണ്ടത്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളെ കൃത്രിമമായ ലോകത്തു നിയന്ത്രിച്ചു നിർത്തുന്നതിന് പകരം നൈസർഗികമായ വികാരങ്ങൾ വളർത്തുന്ന, അനുഭവങ്ങളിലൂടെ സ്വതന്ത്രമായി സ്നേഹവും പരിലാളനയും ഏറ്റു വളരാൻ അനുവദിക്കുക. നിർഭാഗ്യവശാൽ കോവിഡ് അനന്തര വിദ്യാഭ്യാസം ഓൺലൈൻ ക്ലാസുകൾ എന്ന രീതിയിൽ ചുരുങ്ങി ക്ലാസ് മുറിക്കു പകരം വീട്ടുമുറി എന്ന രീതിയിലാണ് നാം കൊട്ടിഘോഷിക്കുന്നത്.
അതുകൊണ്ടുതന്നെ എങ്ങനെ യാഥാർഥ്യബോധവും പ്രായോഗികവുമായ രീതിയിൽ വിദ്യാഭ്യാസത്തെ കാണണം എന്നത് പ്രസക്തമാണ്. പ്രാഥമിക വിദ്യാഭ്യാസം മുതൽ മേൽപ്പറഞ്ഞ രീതിയിൽ തന്നെ മുന്നോട്ടുകൊണ്ടുപോകണം. അദ്ധ്യാപകന്റെ ഉയർന്ന ബോധം ഇവിടെ അത്യാവശ്യമാണ്. ചെറുപ്പത്തിൽ ഒരു കുട്ടി ആർജ്ജിക്കേണ്ടത് നീതി, ദയ, വിശ്വാസം, സ്നേഹം എന്നിവയാണ്. അത് ഊട്ടിയുറപ്പിക്കുന്ന, അതിന് ഉപോദ്ബലകമാവുന്ന രീതിയിൽ പ്രാഥമിക വിദ്യാഭ്യാസം മുതൽക്കു തന്നെ വരുത്തേണ്ടതുണ്ട്. സംഗീതവും നൃത്തവും കഥകളും നിറഞ്ഞ സ്നേഹം തുളുമ്പുന്നതായിരിക്കണം പ്രാഥമിക വിദ്യാഭ്യാസം. മാതൃഭാഷയിലൂന്നിയ പഠന രീതിയിൽ ആയിരിക്കണം പ്രാഥമിക വിദ്യാഭ്യാസം. സിലിക്കൺ വാലിയിലെ കിന്റർ ഗാർട്ടൻ സ്കൂളിൽ ക്ലാസ്സ് മുറികൾക്കു പകരം പൂന്തോട്ടങ്ങളും പ്ലേ ഗ്രൗണ്ടുകളുമാണ്, എത്ര തിരഞ്ഞാലും കംപ്യൂട്ടറുകളോ വീഡിയോ അധിഷ്ഠിത ക്ലാസ്സ്റൂമുകളോ കണ്ടെത്താൻ കഴിയില്ല എന്നുകൂടി ചേർത്തുവായിക്കുമ്പോഴാണ് നാം ഇപ്പോഴും എവിടെ നിൽക്കുന്നു എന്ന് മനസ്സിലാവുക.
തികച്ചും നൈസർഗികമായ വിദ്യാഭ്യാസം ആർജിച്ചതിനു ശേഷം മാത്രമേ ശാസ്ത്രീയവും ബുദ്ധിപരവുമായ വിദ്യാഭ്യാസത്തിനു പ്രസക്തിയുള്ളൂ. കൗമാര വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇനിയും നാം എത്രയോ ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ കുട്ടിയുടേയും നൈപുണികൾ ശാസ്ത്രീയമായ മാർഗങ്ങളിലൂടെ തിരിച്ചറിഞ്ഞ് അവന് താത്പര്യമുള്ള രീതിയിൽ അതിലേക്ക് എത്തിക്കാനുള്ള തൊഴിലധിഷ്ഠിത നൈപുണി കേന്ദ്രീകൃത വിദ്യാഭ്യാസം ഹൈസ്കൂൾ തലത്തിലേ നൽകേണ്ടതുണ്ട്. ബുദ്ധിയിലും ഓർമയിലും മാത്രം അധിഷ്ഠിതമായ വിദ്യാഭ്യാസത്തിൽ നിന്ന് പ്രയോഗവൽകൃത വിദ്യാഭ്യാസത്തിലേക്ക് കുട്ടികളെ എത്തിക്കുമ്പോൾ ഉറച്ച ആത്മവിശ്വാസമുള്ള ആളായി അവർ മാറും. പിന്നീടുള്ള അവരുടെ ഏത് ഉന്നത വിദ്യാഭ്യാസവും അവർക്ക് ആയാസരഹിതവും പ്രചോദനാത്മകവുമായി മാറും. തെറ്റും ശരിയും തിരിച്ചറിഞ്ഞ് ജീവിതക്രമം തെരഞ്ഞെടുക്കാൻ അയാൾക്ക് കഴിയും. ഇങ്ങനെ സ്വയം തെരഞ്ഞെടുക്കുന്ന സ്വതന്ത്രമായ ഒരു വിദ്യാഭ്യാസം സാധ്യമായാൽ പ്രതിസന്ധികളിലും അനിശ്ചിതാവസ്ഥയിലും സന്തോഷത്തോടെ, പ്രതീക്ഷാനിർഭരമായി, ആത്മവിശ്വാസത്തോടെ ഒരുമിച്ചു കരുതലോടെ ജീവിക്കാൻ അയാൾക്ക് കഴിയും. സാങ്കേതിക വിദ്യകളെ പരമാവധി പ്രയോജനപ്പെടുത്തി ഇതിനെ മെച്ചപ്പെടുത്താം.
കേവലം പരീക്ഷാകേന്ദ്രീകൃത രീതിയിൽ നിന്നും നമ്മുടെ യുവതലമുറയെ മോചിപ്പിച്ച് അവരുടെ തനതു നൈപുണികളെ ശാസ്ത്രസാങ്കേതിക വാണിജ്യ മേഖലകളിൽ പുതിയ ആശയ രൂപീകരണത്തിനും ഒപ്പം സംരംഭകത്വ വികസനത്തിനും ഉപയുക്തമാക്കാൻ കഴിയണം.
ഒരു വ്യക്തിയുടെ സന്തോഷം ഒരു കുടുംബത്തിന്റെ ആനന്ദത്തിനും അത് ഒരു സമൂഹത്തിന്റെ കെട്ടുറപ്പിനും അതിലൂടെ ആനന്തോദ്ധീപകമായ ഒരു രാഷ്ട്രത്തിന്റെ നിലനിൽപ്പിനും സാധ്യമാകുമ്പോഴേ ക്ഷേമരാഷ്ട്രം എന്ന സ്വപ്നം സാധ്യമാവുക. അത് കൊണ്ടു തന്നെ കോവിഡാനന്തര വിദ്യാഭ്യാസം കേവലം ക്ലാസ്സ് മുറിയിൽ നിന്നും വീട്ടിലേക്കുള്ള പാഠഭാഗങ്ങളുടെ വിനിമയം മാത്രമല്ല, മറിച്ചു സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മാറുന്ന പരിസ്ഥിതിയെ, മനസ്സിലാക്കി അതിലെ വെല്ലുവിളികളെ ഏറ്റെടുത്തു സർഗാത്മകമായ ശേഷികൾ ആർജ്ജിച്ച് ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാം എന്ന് സ്വയം മനസ്സിലാക്കലാണ്.
(അദ്ധ്യാപക അവാർഡ് ജേതാവും മുൻ സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗവുമാണ് ലേഖകൻ )