അനിശ്ചിതത്വത്തിലെ സുരക്ഷിതത്വം
അനിശ്ചിതത്വമില്ലെങ്കിൽ എല്ലാം വ്യക്തമാണ്. എല്ലാം വ്യക്തമാകുന്ന നിമിഷം മുതൽ സാധ്യതകൾ അവസാനിക്കുന്നു. അത് പ്രതീക്ഷകളുടെ അവസാനം കൂടിയാണ്. പ്രതീക്ഷകൾ ഇല്ലെങ്കിൽ എത്രയോ ദുഷ്കരമാണ് ജീവിതം.

"എന്താണ് നമ്മുടെ ഏറ്റവും വലിയ ദുഃഖം?" - ഒരു ഫോൺ കോളിന്റെ അപ്പുറത്തും ഇപ്പുറത്തുമിരുന്ന് ഏറെ നേരമായി ഞങ്ങൾ സംസാരിച്ചിരിക്കവെ ദിശ തെറ്റിയ എന്റെ മനസ്സിൽ നിന്നും പുറത്തു ചാടിയ ഒരു വികൃതി ചോദ്യം. തന്റെ കൗൺസലിങ് അനുഭവങ്ങളുടെ കലവറ തുറന്നുള്ള ഒഴുക്കു പ്രതീക്ഷിച്ച എനിയ്ക്ക് അവർ തന്നത് വെറുമൊരു അപ്പക്കഷ്ണമായിരുന്നു. "ഇനി വിശക്കുമ്പോൾ കഴിക്കാൻ എന്തെങ്കിലും കിട്ടുമോ എന്ന ആകുലതയാണ് ഏറ്റവും വലിയ ദുഖം" - അവരുടെ ഈ മറുപടി അപ്പോഴൊന്നും എന്റെ വിശപ്പടക്കിയില്ല. രാത്രിയ്ക്കു ശുഭം നേർന്നുകൊണ്ട് ആ സംസാരം അവിടെ തീർന്നു.
തിവു തെറ്റിക്കാതെയുള്ള വാട്ട്സാപ്പ് പരിശോധന കഴിഞ്ഞ് കിടക്കയിലേക്കു മറിഞ്ഞെങ്കിലും അവരുടെ ആ ഉത്തരം പിന്നെയും എന്നിലെ വിശപ്പും ദാഹവും കൂട്ടി. പ്രണയത്തിനല്ല വിശപ്പിനാണ് കൂടുതൽ കവിതകൾ വേണ്ടതെന്ന വരികൾ ഓർമ്മകൾക്കിടയിൽ നിന്നും എത്തി നോക്കി. പക്ഷേ അത് വിശപ്പാണ്, അവർ പറഞ്ഞത് വിശക്കുമ്പോൾ ഇനിയെന്തു കഴിക്കാൻ കിട്ടുമെന്ന ആകുലതയാണ്. ഏതിനാണ് ദുഃഖം കൂടുതൽ? വികാരങ്ങൾക്കും വേണമൊരു തുലാസ്. ചിന്തകൾക്കു വേഗത കൂടുംന്തോറും ക്ലോക്കിലെ സെക്കൻഡ് സൂചി കൂടുതൽ ശക്തിയോടെ ഓരോ ചുവടും മുന്നോട്ടു വെയ്ക്കുന്ന പോലെ. വിശപ്പുമല്ല ആകുലതയുമല്ല, മറ്റെന്തോ അവരുടെ വാക്കുകളിൽ നിന്നും സംസാരിക്കുന്നുണ്ടല്ലോയെന്ന് പലവുരു ചിന്തിച്ചും ചിന്തയെ ചവച്ചരച്ചും ഞാൻ എപ്പോഴൊ ഉറങ്ങിയിരുന്നു.
ഉറങ്ങി, പക്ഷേ വിശപ്പോ?
ചിന്തകൾ തുണച്ചു. വിശപ്പിനും അതിനെ ശമിപ്പിക്കുവാൻ ശേഷിയുള്ള ആഹാരത്തിനും ഇടയിലുള്ള അനിശ്ചിതത്വത്തിനാണ് തീവ്രമായ ദുഃഖസ്വഭാവമുള്ളത്. ഈ തിരിച്ചറിവിനു ശേഷമുള്ള ഓരോ ദിവസങ്ങളിലും ലോകം അതിൽ തന്നെ വല്ലാത്തൊരു അനിശ്ചിതത്വം സൃഷ്ടിക്കുന്ന പോലെയായിരുന്നു. എല്ലാം അടച്ചുപൂട്ടി മനുഷ്യർ സുരക്ഷിതത്വം തേടിയലഞ്ഞ നാളുകൾ: കോവിഡിന്റെ നാളുകൾ.
എന്തെന്നറിയാത്ത പകർച്ചവ്യാധി ചൈനയിലെ പട്ടണങ്ങളെ കീഴടക്കിയപ്പോൾ രൂപപ്പെട്ട അനിശ്ചിതത്വം ഇന്നുണ്ടായിരിക്കുന്നതിനെക്കാളും എത്രയോ തീവ്രമായിരുന്നു. മനസ്സിനു അനിശ്ചിതത്വമെന്നാൽ അപകടമെന്നാണ്. അതൊഴിവാക്കുവാൻ മനസ്സ് എന്തും ചെയ്യും. തുടർന്നുള്ള പരീക്ഷണ നിരീക്ഷണങ്ങൾ പകർച്ചവ്യാധിയുടെ കാരണവും മുൻകരുതലുകളും കണ്ടെത്തിയെങ്കിലും ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്ന മരണങ്ങൾ ജീവിതങ്ങളെ കൂടുതൽ നിശ്ചലമാക്കുകയായിരുന്നു. അധികം വൈകാതെ എന്റെ വാട്ട്സാപ്പ് ചാറ്റിലും ആദ്യമായി ആ മെസേജ് വന്നു ചേർന്നു - "ഐെയാം കോവിഡ് പോസിറ്റീവ് ". - എന്റെ കോൺടാക്റ്റ് ലിസ്റ്റിലെ ആദ്യ കോവിഡ് ബാധിതൻ. പൊതുവെ തിരക്കേറിയ അവന്റെ ലണ്ടൻ ജീവിതത്തിനൊരു 'സഡൺ സ്റ്റോപ്പാ'യിരുന്നത്. ആ നാളുകളിലാണ് അനിശ്ചിതത്വത്തിന്റെ പല സ്വഭാവങ്ങളെ തിരിച്ചറിയുന്നത്. തനിയ്ക്കു ഇനിയെന്നു ജിമ്മിലും പബ്ബിലുമെത്തി സന്തോഷിക്കുവാൻ കഴിയുമെന്ന അനിശ്ചിതത്വമാണവനെങ്കിൽ, എനിയ്ക്കുണ്ടായിരുന്നത് അവന്റെ ജീവനും മരണത്തിനുമിടയിലുള്ള അനിശ്ചിതത്വമാണ്. ധാരണകൾ വ്യക്തികൾക്കനുസരിച്ചു മാറിമറിയുന്നു.
ശേഷം, കോവിഡ് വാർഡിലെ കിടക്കകളിൽ ജീവനുള്ളവരും ജീവനറ്റവരും ഒന്നിച്ചു കിടന്നിരുന്നുവെന്ന വാർത്ത വായിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ കണ്ണുകൾക്കുള്ളിൽ വല്ലാത്തൊരു ഭയം ഇരച്ചു കയറി. ഒരേ രോഗാവസ്ഥയിലുള്ള രണ്ടു പേരിൽ ഒരാൾ മരിക്കുന്നു, മറ്റെയാൾ തൊട്ടു ചേർന്നുള്ള കിടക്കയിൽ ഇനി തന്റെ ഊഴമാണോയെന്നോർത്ത് ആ ശവശരീരവും നോക്കി കിടക്കുന്നു. ഒപ്പം, പ്രതീക്ഷയോടെ തന്നെ നോക്കുന്ന കണ്ണുകളോട് സഹതാപം മാത്രം തോന്നേണ്ടി വരുന്ന ഡോക്ടറും. അവിടെ തിങ്ങി നിൽക്കുന്ന അനിശ്ചിതത്വത്തിനെന്തൊരു നിസ്സഹായതയാണ്. ആ നിസ്സഹായത കുഞ്ഞു മനസ്സുകളിലേക്കും ചേക്കേറിയിരിക്കുന്നു. ഇനിയെന്നാണമ്മേ തന്റെ കൂട്ടുകാരെ സ്കൂളിലെത്തി കാണാൻ കഴിയുക എന്നു ചൊല്ലി കരഞ്ഞ ഒരു ആറു വയസ്സുകാരിയുടെ മുഖം തെളിഞ്ഞു വരുന്നു. എഴുപതുകളിലെത്തി നിൽക്കുന്ന പ്രിയപ്പെട്ടവരെ കണ്ടുമടങ്ങുമ്പോൾ "വീണ്ടും കാണാം" എന്ന സ്ഥിരം പല്ലവി ഇപ്പോൾ പറയുവാൻ കഴിയാറില്ല. ആ വാക്കുകൾക്കും അനിശ്ചിതത്വത്തിന്റെ ഭാരം താങ്ങാനാകുന്നില്ലെന്നു തോന്നുന്നു.
ഇതുവരെ ഇത്രമേൽ എന്നെ ബാധിച്ച അനിശ്ചിതത്വത്തിന്റെ ധാരണകൾ മാറിമറിയുന്ന പോലെ. വിശപ്പിലെ അനിശ്ചിതത്വത്തിന്റെ തിരിച്ചറിവുമായി തുടങ്ങിയ യാത്ര വീണ്ടും പല ബോധ്യങ്ങളിലേക്കും കൊണ്ടെത്തിച്ചു. അനിശ്ചിതത്വത്തിനും ഒരു സുരക്ഷിതത്വമുണ്ട്.
ഒരു ചോദ്യം: എല്ലാം അറിയുന്ന അവസ്ഥ എന്താണ്?
ഭാവിയും ഭൂതവും വർത്തമാനവും സർവ്വവും അറിയുന്ന അവസ്ഥ. അങ്ങനൊന്ന് മനുഷ്യനു കൈ വന്നു ചേരുന്ന സാഹചര്യം പൂർണ്ണമായി വർണ്ണിക്കുവാൻ ഇന്നിന്റെ മനുഷ്യനു കഴിയുമെന്ന് തോന്നുന്നില്ല. അതിനും കാരണം അനിശ്ചിതത്വം മാത്രമാണ്. സർവ്വവും വ്യക്തമായി തീരുന്ന നിമിഷം മുതൽ മനുഷ്യ ജീവിതങ്ങളുടെ നിലനിൽപ്പു തന്നെ അപകടകരമാം വിധം ചലിക്കുമോ എന്ന് സംശയിക്കുന്നു. ആ നിമിഷങ്ങളിൽ സാധ്യതകൾക്കു ഒരു സ്ഥാനവുമില്ല. എല്ലാം വ്യക്തം. സാധ്യതകളാണ് പ്രതീക്ഷകൾക്കു പിന്നിലെ ഊർജ്ജം. കോവിഡ് പോസിറ്റീവായ സുഹൃത്തിനോട്, രോഗാവസ്ഥയുടെ അനിശ്ചിതത്വത്തിനുള്ളിൽ നിന്നു പോലും എല്ലാം പെട്ടെന്നു ശരിയാകുമെന്ന് പറയാൻ നമുക്ക് കഴിയുന്നുണ്ടെങ്കിൽ അത് സാധ്യത എന്നതുള്ളതിനാലാണ്. അനിശ്ചിതത്വമില്ലെങ്കിൽ എല്ലാം വ്യക്തമാണ്. എല്ലാം വ്യക്തമാകുന്ന നിമിഷം മുതൽ സാധ്യതകൾ അവസാനിക്കുന്നു. അത് പ്രതീക്ഷകളുടെ അവസാനം കൂടിയാണ്. പ്രതീക്ഷകൾ ഇല്ലെങ്കിൽ എത്രയോ ദുഷ്കരമാണ് ജീവിതം.
അനിശ്ചിതത്വത്തിലെ സുരക്ഷിതത്വം എന്നത് സാധ്യതകളാണ്. പ്രതീക്ഷിതവും അപ്രതീക്ഷിതവുമായവയെ സൃഷ്ടിക്കുന്നതും സാധ്യതകളാണ്. എല്ലാം അവ്യക്തമായ നിമിഷങ്ങളിൽ സ്വന്തം ബോധ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുകൂലമായവ സംഭവിക്കും എന്ന ചിന്തയിലാണ് സാധ്യതയുടെ പ്രാധാന്യം തെളിഞ്ഞു വരുന്നത്. അപ്രതീക്ഷിതമായി പ്രതികൂലമായവയും സംഭവിക്കാം പക്ഷേ അനിശ്ചിതാവസ്ഥയിലുള്ള വ്യക്തിയ്ക്കു അനുകൂലമായവ സംഭവിക്കും എന്ന പ്രതീക്ഷ നൽകുന്ന സുരക്ഷിതത്വം, എല്ലാം വ്യക്തമാകുന്ന നിമിഷം മുതൽ ഇല്ലാതാകുന്നു.
കേരളത്തിൽ മാർച്ചിൽ ലോക്ഡൗൺ ആരംഭിച്ചനാൾ മുതൽ എല്ലാം ശരിയാകുമെന്ന ആശ്വാസ വാക്ക് നമുക്ക് പങ്കുവെക്കുവാൻ കഴിഞ്ഞെങ്കിൽ അത് അനിശ്ചിതത്വത്തിലും അനുകൂലമായവ സംഭവിക്കും എന്ന പ്രതീക്ഷയുള്ളതിനാലാണ്. അതാണ് സാധ്യത വഴി അനിശ്ചിതത്വം സമ്മാനിച്ച സുരക്ഷിതത്വം. ഒരു രോഗിയ്ക്കു തന്റെ രോഗാവസ്ഥയുടെ അനിശ്ചിതത്വത്തിൽ, മരണം അല്ലെങ്കിൽ ജീവിതം എന്നീ രണ്ട് സാധ്യതകളാണ് തെളിഞ്ഞുവരിക. മരിക്കാനും ജീവിക്കാനുമുള്ള സാധ്യതയുണ്ടെന്നുള്ള ബോധ്യം ആ വ്യക്തിയ്ക്കു സുരക്ഷിതത്വം സമ്മാനിക്കുന്നു. ചിലപ്പോൾ ആ വ്യക്തി മരിക്കാം, എങ്കിലും താൻ ജീവിക്കാൻ സാധ്യതയുണ്ട് എന്ന ചിന്ത അവരിൽ ജീവനുണ്ടായിരുന്നപ്പോൾ സൃഷ്ടിച്ച സുരക്ഷിതത്വം എത്രയോ ആശ്വാസകരമാണ്. ഞാൻ ആവർത്തിക്കുന്നു: കാരണം അനിശ്ചിതത്വമാണ്.
അന്ന് ആരംഭിച്ച അനിശ്ചിതത്വം ഇന്നും നിലനിൽക്കുന്നു. അടുത്ത നിമിഷമെന്തെന്ന് അജ്ഞാതം. എങ്കിലും, അവയുടെ സുരക്ഷിതത്വം വിട്ടുപിരിയാതെ നമുക്കൊപ്പമുണ്ട്.