പാൻഡമിക്കും ലിറ്ററേച്ചറും
വസൂരിയെന്ന മഹാമാരിയുടെ കാലത്ത് പലരും ഒഴിഞ്ഞുമാറിയപ്പോൾ നിസ്സഹായരായ മനുഷ്യരെ സഹായിക്കാൻ ഒറ്റയാനായ കൃഷ്ണൻകുട്ടി തയ്യാറാകുന്നു. ചങ്കൂറ്റത്തോടെ രോഗബാധിതരെ വാരിയെടുത്തുകൊണ്ട് വസൂരിയെയും മറ്റ് മനുഷ്യരെയും കൃഷ്ണൻകുട്ടി തോൽപ്പിക്കുന്നത് വളരെ തീക്ഷ്ണമായി കാക്കനാടൻ ആവിഷ്കരിക്കുന്നുണ്ട്.

സാഹിത്യം മാനവ ചരിത്രത്തിന്റെ പ്രാരംഭം മുതൽ ഇന്നുവരെ വ്യത്യസ്ത സമൂഹങ്ങളെ ബാധിച്ചിട്ടുള്ള രാഷ്ട്രീയ, സാമൂഹിക, പാരിസ്ഥിതിക വൈജ്ഞാനിക, മതകീയ വിഷയങ്ങളെ പ്രമേയമാക്കിയിട്ടുണ്ട്. വ്യത്യസ്ത രോഗങ്ങളെപ്പറ്റിയും പകർച്ചവ്യാധികളെപ്പറ്റിയും അതിൽ പരാമർശമുണ്ട്. മഹാമാരികൾ ഒരു പുതു പ്രതിഭാസമല്ലല്ലോ. പ്രധാനമായും ഇംഗ്ലീഷ് സാഹിത്യത്തിൽ പൂർവ്വകാലത്ത് സംഭവിച്ച ഇത്തരം മഹാമാരികളെ നേരിടുന്നതിലുള്ള മനുഷ്യന്റെ നിസ്സഹായാവസ്ഥയെ തൊട്ടു കാണിക്കുന്ന രചനകൾ ധാരാളമാണ്. മഹാമാരികളുടെ ഉത്ഭവത്തെ ചൊല്ലിയുള്ള തർക്കങ്ങളും ചിലർ എഴുതിയിട്ടുണ്ട്. പാൻഡമിക് കാലത്തെ മാധ്യമങ്ങളെ പറ്റിയും ചില രചനകളിൽ കാണാം. അത്തരത്തിലുള്ള ഏതാനും രചനകളെയാണിതിൽ പരിചയപ്പെടുത്തുന്നത്.
ബൊക്കാഷിയോയുടെ 'The Decameron' (1353) ദുരന്തത്തിന്റെ കഥ പറയുകയാണ്. പത്തു ദിവസങ്ങൾ എന്നാണ് ഈ ഗ്രീക്ക് പദം അർത്ഥമാക്കുന്നത്. പത്തുദിവസങ്ങൾ കൊണ്ട് പറഞ്ഞ് തീർത്ത കഥകൾ എന്നേ ഇതു കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. 1348 മുതൽ 1351 വരെ യൂറോപ്പിലാകമാനം പടർന്നു പിടിച്ച പ്ലേഗ് ബാധയുടെ അടിസ്ഥാനത്തിൽ രചിച്ച കഥകളാണിവ. Black Death പടർന്നു കൊണ്ടിരിക്കെ പത്താളുകൾ ഫ്ലോറൻസിന്റെ പുറത്ത് ഒരു വില്ലയിൽ ഐസലേഷനിൽ കഴിയുന്നു. ഈ സമയത്ത് ധാർമ്മികത, സ്നേഹം, ലൈംഗികത, വാണിജ്യം, അധികാരം എന്നിവയെപ്പറ്റി അവർ പറയുന്ന കഥയാണിത്. മഹാവ്യാധി കാരണം താറുമാറായ തങ്ങളുടെ ദൈനംദിന ജീവിതം എങ്ങനെ പുനർനിർമിക്കാമെന്നിതിൽ ചർച്ച ചെയ്യുന്നു.
ഇംഗ്ലീഷ് സാഹിത്യത്തിൽ മേരി ഷെല്ലി (1797-1851) യുടെ 'Last Man' (1826) അപ്പോക്കലിപ്റ്റിക്ക് ലിറ്ററേച്ചറിനൊരു ഉദാഹരണമാണ്. ഒരു പ്ലേഗ്ബാധിത ഭാവിയെപ്പറ്റിയാണിതിൽ സംസാരിക്കുന്നത്. ചിലയാളുകൾ രോഗ പ്രതിരോധശേഷിയുള്ളവരായി കാണപ്പെടുകയും മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുകയും ചെയ്യുന്നു. ഈ പുസ്തകത്തിലെ രോഗ പ്രതിരോധം എന്ന ആശയം വ്യക്തമാക്കുന്നത്, പ്രശസ്തമായ 'ഫ്രാങ്കൻസ്റ്റൈൻ' എന്ന നോവലിന്റെ എഴുത്തുകാരിക്ക് പകർച്ചവ്യാധിയുടെ സമകാലിക സിദ്ധാന്തങ്ങളെപ്പറ്റി ആഴത്തിലുള്ള ധാരണയുണ്ടായിരുന്നു എന്നാണ്.
അമേരിക്കൻ കവിയും നോവലിസ്റ്റുമായ എഡ്ഗർ അലൻ പോ (1809-1849) 'Masque of The Red Death' എന്ന പേരിൽ ഒരു ചെറുകഥ എഴുതുകയുണ്ടായി. പ്ലേഗിനെ വ്യക്തിവൽക്കരിച്ചു കൊണ്ട് (Personification), Red Death ന്റെ ഇരയായി രൂപഭേദപ്പെട്ട ഒരു നിഗൂഢ സ്വരൂപത്തെപ്പറ്റി ഇതിൽ പറയുന്നു. മരണത്തിന്റെ അനിവാര്യതയെപ്പറ്റിയും പരാമർശിക്കുന്നുണ്ട്.
'White Fang' (1906), 'The Call of The Wild' (1903) അടക്കം നിരവധി നോവലുകളുടെ രചയിതാവും മാധ്യമ പ്രവർത്തകനും, സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്കയുടെ സജീവ പ്രവർത്തകനുമായിരുന്നു ജാക്ക് ലണ്ടൻ (1876-1916). ക്യാപിറ്റലിസവും യുദ്ധവും അദ്ദേഹത്തിന്റെ രചനകളിൽ വിമർശന വിധേയമായിരുന്നു. ജാക്ക് ലണ്ടന്റെ 'The Scarlet Plague' ആധുനിക സാഹിത്യത്തിലെ പോസ്റ്റ് അപ്പോക്കലിപ്റ്റിക് ലിറ്ററേച്ചറിനൊരു ഉദാഹരണമാണ്. 1912 ലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. നൂറ്റാണ്ടുകൾക്കപ്പുറം എഴുതപ്പെട്ടതെങ്കിലും ഉള്ളടക്കം തീർത്തും കാലിക പ്രസക്തമാണ്. ലണ്ടന്റെ ഈ രചനയിൽ പ്രധാനമായും പകർച്ചവ്യാധികളോടുള്ള മനുഷ്യന്റെ പരമ്പരാഗതമായ ഭയത്തെയാണ് വ്യക്തമാക്കുന്നത്. ഇന്നത്തെപ്പോലെ ചികിത്സാ സംവിധാനങ്ങൾ ഏറെ വികസിതമല്ലാതിരുന്ന അക്കാലത്ത് പ്ലാഗ് പിടിപെട്ടാൽ ചികിത്സിക്കാൻ മരുന്നില്ലാത്തൊരു സാഹചര്യമായിരുന്നു. പിന്നെ അവശേഷിക്കുന്ന ഏക രക്ഷാമാർഗ്ഗം രോഗബാധിതരോട് സമ്പർക്കമില്ലാതെ ഐസൊലേഷൻ പാലിക്കുക മാത്രമാണ്. തന്റെ 'The Scarlet Plague' ൽ, പ്ലേഗ് സാഹിത്യത്തിന്റെ പരമ്പരാഗത പ്രശ്നങ്ങളെയാണ് ലണ്ടൻ അന്വേഷിക്കുന്നത്. പ്രത്യേകിച്ച് മഹാമാരിയോടുള്ള സ്വഭാവപരമായ പ്രതികരണങ്ങൾ, ഭയത്തിന്റെ ഉത്ഭവം, അയുക്തി (irrationality), സ്വാർത്ഥത എന്നിവയെയാണ് ഇതിൽ കേന്ദ്രീകരിക്കുന്നത്. പ്രസ്തുത നോവലിനെ ഇതര പ്ലേഗ് രചനകളിൽ നിന്നും വ്യതിരിക്തമാക്കുന്നത് വളരെ ആഴത്തിൽ തന്നെ സമകാലിക ശാസ്ത്രീയ കണ്ടെത്തലുകളെ പ്രതിപാദിക്കുന്നു എന്നതാണ്. ലൂയിസ് പാസ്ചർ ( Louis Pasteur), റോബർട്ട് കോഖ് (Robert Koch) തുടങ്ങിയ ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തങ്ങൾ നോവലിൽ പരാമർശിക്കുന്നുണ്ട്.
സാൻഫ്രാൻസിസ്കോ നഗരത്തെ നശിപ്പിച്ചു കളഞ്ഞ Red Death എന്ന അനിയന്ത്രിതമായൊരു മഹാമാരിയെപ്പറ്റിയാണിതിൽ പറയുന്നത്. ഇതിനെ അതിജീവിച്ച ജെയിംസ് സ്മിത്ത് ആണ് പ്ലേഗിന് ഉള്ള ഏക ദൃക്സാക്ഷി. അദ്ദേഹമാണ് ഈ കഥ പറയുന്നത്. ജനങ്ങളുടെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെയാണിതിൽ അദ്ദേഹം വിവരിക്കുന്നത്. അനിയന്ത്രിതമായി രോഗം പടർന്നുകൊണ്ടിരിക്കുന്നു. ആരെയെങ്കിലും ബാധിച്ചാൽ മരണം നിശ്ചയം. ആദ്യ ലക്ഷണം കണ്ട് ഒരു മണിക്കൂറിനകം തന്നെ ആളുകൾ മരണപ്പെടുന്നു. അപൂർവ്വം ചിലർ മാത്രം മണിക്കൂറുകൾ അവശേഷിക്കുന്നു. ശാസ്ത്രഞ്ജരുടെ നിസ്സഹായാവസ്ഥയും അദ്ദേഹം വിവരിക്കുന്നുണ്ട്. തങ്ങൾ വിശ്വാസമർപ്പിച്ചിരുന്ന മെഡിസിനും സയൻസും പരാജയപ്പെട്ടതോടെ ജനങ്ങൾ ഭയപ്പെട്ടു തുടങ്ങി. പ്രധാനമായും രണ്ട് തരത്തിലാണ് ജനങ്ങൾ ഇതിനോട് പ്രതികരിച്ചത്. കൂടുതലാളുകളും ഐസലേഷൻ സ്വീകരിച്ചു. ചിലരാകട്ടെ മദ്യപിക്കാനും കൊള്ളയും കൊലയും നടത്താനും തുനിഞ്ഞു. നഗരത്തിന്റെ ജനസംഖ്യാവർദ്ധനവിലും ജനങ്ങൾക്ക് ഭയമുണ്ടായിരുന്നു. ലണ്ടന്റെ അഭിപ്രായത്തിൽ ക്യാപിറ്റലിസമായിരുന്നു ജനസംഖ്യാവർദ്ധനവിന് കാരണം. ഈ ജനബാഹുല്യമാണ് അനിയന്ത്രിതമായി പ്ലേഗ് പടരാൻ കാരണമെന്ന് അദ്ദേഹം കരുതി. പാൻഡമിക്കുകൾക്ക് മനുഷ്യനിൽ ആഴത്തിൽ ഭീതിയുണർത്താനും അതോടെ സൽസ്വഭാവം രൂപപ്പെടുത്താനും സാധിക്കുമെന്ന് ഈ നോവൽ കാണിച്ചു തരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ പകർച്ചവ്യാധികളുടെ ദൈവിക പരിവേഷം ഇല്ലാതായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ബാക്ടീരിയോളജിസ്റ്റുകൾ ഇത് ചില അണുക്കൾ കാരണമായാണെന്ന് കണ്ടെത്തുകയുണ്ടായി. സാംക്രമിക രോഗ വിദഗ്ദരും, പൊതു ആരോഗ്യ വിദഗ്ദരുമെല്ലാം രോഗവ്യാപനത്തിന്റെ മെക്കാനിസത്തെപ്പറ്റിയും, മുൻകരുതലുകളെപ്പറ്റിയും ബോധവൽക്കരിച്ചു. ഇത്തരം ശാസ്ത്രീയ പുരോഗതിക്കപ്പുറം ലണ്ടന്റെ കാലത്തും മൈക്രോഓർഗാനിസത്തിന്റെ അദൃശ്യ ലോകത്തെപ്പറ്റി ജനങ്ങൾ ഭയപ്പെട്ടിരുന്നു എന്നതാണ് സത്യം.
ആൽബർട്ട് കാമ്യുവിന്റെ (Albert Camus) 1947 ൽ പ്രസിദ്ധീകരിച്ച റിയലിസ്റ്റിക് നോവലാണ് 'The Plague'. ഫ്രഞ്ച് അൾജീരിയൻ നഗരമായ ഓറനിൽ നിരവധിയാളുകളുടെ മരണത്തിനിടയാക്കിയ പ്ലേഗിനെപ്പറ്റിയാണിതിൽ പ്രതിപാദിക്കുന്നത്. മാനുഷിക ബന്ധത്തിന്റെ പ്രസക്തി എത്രമാത്രം ഉണ്ടെന്ന് നോവലിലെ സെൽഫ്- ഐസലേഷൻ കാണിച്ചുതരുന്നു. "മനുഷ്യന്റെ മെറ്റാഫിസിക്കൽ അപചയത്തിന്റെ പ്രതിഫലനമാണ്" ഈ നോവലെന്ന് പ്രശസ്ത സാഹിത്യ നിരൂപകൻ ജോൺ ക്രൂക്ഷാങ്ക് (John Cruikshank) പറയുന്നുണ്ട്. 'La Peste' എന്ന പേരിൽ ഫ്രഞ്ചിൽ എഴുതപ്പെട്ട ഈ നോവലിന്റെ ഇംഗ്ലീഷ് വിവർത്തനം നടത്തിയത് സ്റ്റുവർട്ട് ഗിൽബർട്ട് (Stuart Gilbert) ആണ്. നശ്വരതക്കു മുമ്പിൽ മനുഷ്യന്റെ നിസ്സഹായാവസ്ഥയെ കാമ്യു ഇതിലൂടെ വ്യക്തമാക്കുന്നു.
മലയാള സാഹിത്യത്തിൽ കാക്കനാടന്റെ 'വസൂരി' (1968), ഈ രോഗത്തിന്റെ ഊഷരതയെയും മനുഷ്യന്റെ നിസ്സഹായാവസ്ഥയെയും പറ്റി പറയുന്നതാണ്. ആൽബർട്ട് കാമ്യുവിന്റെ ‘ദി പ്ലേഗ്' ആണ് 'വസൂരി' എന്ന നോവലിന് പ്രചോദനം. വസൂരിയെന്ന മഹാമാരിയുടെ കാലത്ത് പലരും ഒഴിഞ്ഞുമാറിയപ്പോൾ നിസ്സഹായരായ മനുഷ്യരെ സഹായിക്കാൻ ഒറ്റയാനായ കൃഷ്ണൻകുട്ടി തയ്യാറാകുന്നു. ചങ്കൂറ്റത്തോടെ രോഗബാധിതരെ വാരിയെടുത്തുകൊണ്ട് വസൂരിയെയും മറ്റ് മനുഷ്യരെയും കൃഷ്ണൻകുട്ടി തോൽപ്പിക്കുന്നത് വളരെ തീക്ഷ്ണമായി കാക്കനാടൻ ആവിഷ്കരിക്കുന്നുണ്ട്.
തകഴി ശിവശങ്കരപിള്ളയുടെ 'തോട്ടിയുടെ മകൻ' (1947) ആലപ്പുഴ നഗരത്തിൽ പടർന്നു പിടിച്ച കോളറയെപ്പറ്റി പറയുന്നുണ്ട്. ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന തൊഴിലാളി വർഗ്ഗത്തിന്റെ നരകതുല്ല്യമായ കഥയാണിതിൽ പരാമർശം.
പാൻഡമിക്കിന്റെ ഉത്ഭവത്തെ ചൊല്ലിയുള്ള അമാനുഷിക (Supernatural) ശക്തിയെ കുറിച്ചുള്ള വിശ്വാസങ്ങൾ ഭയത്തിന് കൂടുതൽ ഇന്ധനം പകരുന്നതായിരുന്നു. ദൈവകോപമാണിത്തരം രോഗങ്ങളെന്ന് പരക്കെ വിശ്വാസമുണ്ടായിരുന്നു. ഇത്തരം പാപത്തിന്റെയും പ്ലേഗിന്റെയും ഇടയിലുള്ള ബന്ധങ്ങൾ ഗ്രീക്ക് സാഹിത്യത്തിലും കാണാം. ഹോമറിന്റെ 'lliad' ലും സോഫോക്ലസിന്റെ 'Oedipus The King' (429 BCE) ലും ഇതു കാണാവുന്നതാണ്. അതേസമയം ഈ അമാനുഷികതയെ ഗ്രീക്ക് ചരിത്രകാരനായThucydides (c.460-395 BCE) അദ്ദേഹത്തിന്റെ 'History of Peloponnesian War' ലും, ലാറ്റിൻ കവിയായ Lucretius (c.99 -55BCE) അദ്ദേഹത്തിന്റെ 'De Rerum Natura' യിലും നിഷേധിക്കുന്നുണ്ട്. ഇവരെ സംബന്ധിച്ചോളം പ്ലേഗ് നന്മ- തിന്മയുടെ വിവേചനം ഒരാളിലും കാണിക്കില്ലെന്നും, സർവ്വ സാമൂഹിക സംവിധാനങ്ങളും, മനുഷ്യന്റെ അത്യാഗ്രഹവും സ്വാർത്ഥതയും നശിപ്പിക്കുമെന്നുമാണ്. എന്നാൽ, മധ്യകാലാനന്തര രചനകളിൽ (Later Medieval) ബൊക്കാഷിയോയുടെ (1313 -1375) 'Decameron' ലും ജെഫ്രി ചൗസറിന്റെ 'The Canterbury Tales' ലും മനുഷ്യന്റെ സ്വഭാവത്തെയാണ് പ്രതിസ്ഥാനത്ത് നിർത്തുന്നത്. ഈ മഹാമാരിപ്പേടി ദുരാഗ്രഹം, അഴിമതി തുടങ്ങിയ തിന്മകളെ വർദ്ധിപ്പിക്കുകയും അത് രോഗം ബാധിക്കുന്നതിലേക്കെത്തിക്കുകയും ചെയ്യുന്നു. അങ്ങനെ മനുഷ്യർ ധാർമ്മികമായും ശാരീരികമായും മൃത്യുയടയുന്നു എന്ന സങ്കൽപ്പമാണിവർ മുന്നോട്ടു വെക്കുന്നത്.
പ്ലേഗിനോടുള്ള മനുഷ്യന്റെ പ്രതികരണം പല ചരിത്രപരമായ തലക്കെട്ടുകളിലും മുഖ്യ തീം ആയി മാറിയിട്ടുണ്ട്. ഡാനിയൽ ഡിഫോ (1660-1731) യുടെ 'A Journal of the Plague Year' അത്തരത്തിലൊന്നാണ്. 1665 ൽ ലണ്ടനിൽ പിടിപെട്ട Great Plague ന്റെ നിരക്കുകളും സംഭവ കഥകളുമെല്ലാം ഇതിൽ സവിസ്തരം വിശദീകരിക്കുന്നുണ്ട്. 1630 കളിൽ മിലാനെ വിറപ്പിച്ച പ്ലേഗിനെപ്പറ്റി നല്ലൊരു വിവരണം തന്നെ ഇറ്റാലിയൻ നോവലിസ്റ്റായ അലസ്സാൻഡ്രോ മാൻസോനി(1785-1873) തന്റെ 'The Betrothed and History of The Column of Infamy' യിൽ പറയുന്നു.
ഇനി അതിനൂതനവും സാർവ്വകാലികവുമായ പാൻഡമിക് മാനേജ്മെന്റ് കൂടി ഉൾപ്പെടുത്തുന്ന തരത്തിൽ ഒരു പോസ്റ്റ്കൊറോണൽ രചനയുടെ പിറവിക്ക് കൂടി സാധ്യതയുണ്ട്.