കാപെർനോം സംസാരിച്ചുകൊണ്ടിരിക്കുന്നത്
പന്ത്രണ്ട് വർഷത്തെ ജീവിതത്തിൽ നിന്നും അവൻ എത്തിച്ചേർന്നതെവിടെയാണ്. കാപെർനോം അവന്റെ കഥയാണ്. പലായനങ്ങളുടെ, അഭയാർത്ഥിത്വത്തിന്റെ ആഭ്യന്തര കലാപങ്ങളുടെ ദുരിതങ്ങളനുഭവിക്കേണ്ടി വരുന്ന സെയ്നും യുനസും അടങ്ങുന്ന അനവധി കുഞ്ഞുങ്ങളുടെ, അവരുടെ നഷ്ടങ്ങളുടെ, അവഗണനകളുടെ കഥ.

“മുതിർന്ന ആളുകളോടാണ് എനിക്ക് സംസാരിക്കാനുള്ളത്...നിങ്ങൾക്ക് കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെങ്കിൽ അവരെ ജനിപ്പിക്കാതിരിക്കുക.”
12 വയസ്സ് പ്രായം ഊഹിക്കപ്പെടാവുന്ന അഭയാർത്ഥി ബാലൻ 'സെയ്ൻ' ലോകത്തോട്, മുതിർന്നവരോട് വിളിച്ചു പറയുന്നത് കുഞ്ഞുങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെങ്കിൽ നിങ്ങൾ അവരെ ജനിപ്പിക്കരുത് എന്നാണ്. തന്നെ ജനിപ്പിച്ചു എന്ന കുറ്റത്തിന് അച്ഛനമ്മമാർക്കെതിരെ കൊടുത്ത വിചിത്രമെന്നു തോന്നുന്ന കേസിന്റെ വിചാരണ വേളയിൽ ഇനി കുഞ്ഞുങ്ങളെ ഉണ്ടാക്കരുതെന്നാണ് അവൻ ആവശ്യപ്പെടുന്നത്.പന്ത്രണ്ട് വർഷത്തെ ജീവിതത്തിൽ നിന്നും അവൻ എത്തിച്ചേർന്നതെവിടെയാണ്. കാപെർനോം അവന്റെ കഥയാണ്. പലായനങ്ങളുടെ, അഭയാർത്ഥിത്വത്തിന്റെ ആഭ്യന്തര കലാപങ്ങളുടെ ദുരിതങ്ങളനുഭവിക്കേണ്ടി വരുന്ന സെയ്നും യുനസും അടങ്ങുന്ന അനവധി കുഞ്ഞുങ്ങളുടെ, അവരുടെ നഷ്ടങ്ങളുടെ, അവഗണനകളുടെ കഥ...
ലെബനീസ് നടിയും സംവിധായികയും ആക്ടിവിസ്റ്റുമായ നദീൻ ലബാക്കിയുടെ മൂന്നാമത്തെ സിനിമയാണ് ഓസ്കാർ നോമിനേഷനിൽ ഉൾപ്പെടുകയും നിരവധി അന്താരാഷ്ട്രമേളകളിൽ അംഗീകരിക്കപ്പെടുകയും ചെയ്ത കാപെർനോം. നദീൻ ലബാക്കി ഉൾപ്പെടെ അഞ്ചോളം പേർ ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അഭിനേതാക്കളിൽ ഭൂരിഭാഗവും പ്രൊഫഷണൽ പശ്ചാത്തലം ഉള്ളവരല്ല. കേന്ദ്ര കഥാപാത്രം സെയ്ൻ അടക്കമുള്ള പലരേയും ലബാക്കി കണ്ടെത്തിയിട്ടുള്ളത് ലെബനോനിലെ തെരുവുകളിൽ നിന്നു തന്നെയാണ്.

സിനിമ ആരംഭിക്കുന്നത് കോടതി മുറിയിൽ നിന്നാണ്. ഒരു ക്രിമിനൽ കുറ്റത്തിന് ജയിലിൽ കഴിയുന്ന സെയ്ൻ, തന്നെ ജനിപ്പിച്ചതിന് അച്ഛനമ്മമാർക്കെതിരെ കൊടുത്ത കേസിന്റെ വിചാരണാ പശ്ചാത്തലത്തിൽ നിന്നും ഫ്ലാഷ്ബാക്കിലൂടെയാണ് സിനിമ തുടരുന്നത്. ബെയ്റൂട്ടിലെ അഭയാർഥി ജീവിതങ്ങളുടെ നേർകാഴ്ചയാണ് സെയ്നിന്റെ ജീവിത പശ്ചാത്തലം. ദാരിദ്ര്യം, നിസ്സഹായത, ബാലപീഡനം, മതിയായ രേഖകളില്ലാതെ ജീവിക്കേണ്ടി വരുന്നതിൻറെ അരക്ഷിതാവസ്ഥ, ജനനം പോലും രജിസ്റ്റർ ചെയ്യപ്പെടാത്ത നിരവധി കുട്ടികളുള്ള കുടുംബം, അവരുടെ വിശപ്പോ, വിദ്യാഭ്യാസമോ നിവർത്തിക്കാൻ കഴിയാത്ത കുടുംബാന്തരീക്ഷം.
പതിനൊന്നു വയസ്സ് മാത്രം പ്രായമുള്ള സഹോദരിയുടെ വിവാഹം ഇരട്ടിയിലധികം പ്രായമുള്ള ഒരാളുമായി പതിനൊന്നാം വയസ്സിൽ നടക്കുന്നതോടെ വീട് വിട്ടിറങ്ങുന്ന സെയ്ൻ എത്തുന്നത് എത്യോപ്യൻ കുടിയേറ്റക്കാരിയായ റാഹിലിന്റെ അടുത്താണ്. തുടർന്ന് സെയ്ൻ റാഹിലിൻറെ കുഞ്ഞ് യൂനുസിന്റെ പരിപാലനം ഏറ്റെടുക്കുന്നു. രേഖകളില്ലാത്ത റാഹിൽ പിടിക്കപ്പെടുന്നതോടെ സെയ്നും യുനസും തെരുവിൽ ഉപേക്ഷിക്കപെടുകയും ചെയ്യുന്നു.

സിനിമയുടെ ടൈറ്റിൽ മാഞ്ഞു പോകുന്നതോടെ കാഴ്ചക്കാരനും സ്ക്രീനിനും ഇടയിലെ ദൂരം ഇല്ലാതാകുന്നു. അഭിനേതാക്കളുടെ പ്രകടനം മാറി നിന്നു വിലയിരുത്താനാവാത്ത വിധം കാഴ്ചക്കാരൻ അവർക്കിടയിലെവിടെയോ നഷ്ടപ്പെട്ട് പോകുന്നുണ്ട്. തീക്ഷ്ണമായ അനുഭവപരിസരങ്ങളിലൂടെ, അസ്വസ്ഥമായ മനസ്സോടെ അതിർത്തികളേയും കാലങ്ങളെയും പരിമിതമായ നമ്മുടെ അനുഭവങ്ങളെയും മറികടന്ന് രണ്ടര മണിക്കൂർ പൂർത്തിയാവുന്നു. ബെയ്റൂട്ടിലെ തെരുവുകളിലെവിടെയോ നദീൻ ലബാക്കി ഓൺ ചെയ്തു വച്ച ഒരു ക്യാമറയിൽ പതിഞ്ഞ ജീവിതങ്ങളല്ലേ ഈ സിനിമയിലുടനീളം എന്ന് തോന്നിപ്പോകുന്നു. അല്ലെങ്കിൽ ആക്ഷനും കട്ടിനും ഇടയിൽ ഒരു വയസ്സുകാരൻ യുനസ് അടക്കം എങ്ങനെയാണു ഇത്ര ഗംഭീര പ്രകടനം കാഴ്ചവെക്കുന്നത് എന്നത് അത്ഭുതമാണ്.
കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ സിനിമകൾക്ക് വിഷയമാകുന്നത് ആദ്യമായല്ല. കാപെർനോം ഈ വിഷയം കൈകാര്യം ചെയ്ത അവസാന സിനിമയുമല്ല. സിനിമ കാഴ്ചക്കാരനെ എത്തിക്കുന്നത് സെയ്നിൻറെ ജീവിതത്തിലേക്ക് മാത്രമല്ല. സെയ്ൻ പ്രതിനിധീകരിക്കുന്ന ബഹിഷ്കരിക്കപ്പെട്ട നിരവധി ജീവിതങ്ങളിലേക്ക് കൂടിയാണ്. രണ്ടര മണിക്കൂറിന്റെ കാഴ്ചാനുഭവം കഴിഞ്ഞാലും ബാക്കിയാവുന്നത് അവൻ ഉയർത്തുന്ന ഒരു ചോദ്യമാണ്. ആ ചോദ്യം ഒരു പന്ത്രണ്ട് വയസ്സുകാരന്റെ വിചിത്രമായ ആവശ്യമല്ല, അവനു നിഷേധിക്കപ്പെട്ട അവകാശങ്ങളെക്കുറിച്ചുള്ള, ബാല്യത്തെക്കുറിച്ചുള്ള ചോദ്യമാണ്, അത് ബെയ്റൂട്ടിലും സിറിയയിലും പലസ്തീനിലും ഒന്നു തന്നെയാണ്. നല്ല ഭക്ഷണം കിട്ടുന്ന, കുഞ്ഞുങ്ങൾ മരിച്ചു വീഴാത്ത, അനുവാദമില്ലാതെ ആരും മുറിയിലേക്ക് കടന്നു വരാത്ത ഒരു ജീവിതം സ്വീഡനിൽ പ്രതീക്ഷിക്കുന്ന സിനിമയിലെ ആ പെൺകുട്ടിയും പറഞ്ഞുവെക്കുന്നത് അതു തന്നെയാണ്.

നിങ്ങളുടെ ഭരണത്തിൻറെ, രാഷ്ട്രീയത്തിന്റെ, യുദ്ധങ്ങളുടെ, കലാപങ്ങളുടെ, അവശേഷിപ്പുകളാകുന്ന കുഞ്ഞുങ്ങളുടെ ശബ്ദമാണ് ഈ സിനിമ. കാപെർനോം ഓർമ്മിക്കപ്പെടേണ്ടത് സിനിമ വാരിക്കൂട്ടിയ അംഗീകാരങ്ങളുടെയോ, കാഴ്ചവെച്ച ഗംഭീര പ്രകടനങ്ങളുടെയോ പേരിൽ മാത്രമല്ല, സിനിമ സംസാരിക്കുന്ന വിഷയം കൊണ്ടുകൂടിയാവണം. കാഴ്ചക്കാരന്റെ ഉള്ളു നനയിച്ച ഒരു ചിരികൊണ്ട് കൂടിയാവണം. "A day to remember for a better future for every child" എന്നാണ് യൂണിസെഫ് നവംബർ 20 നു ഓർമ്മിപ്പിക്കുന്നത്. ഈ ലോകം അവരുടേതു കൂടിയാണ്. ഈ ലോകം അവർക്കു കൂടെ സാധ്യമാകേണ്ടതാണ് എന്ന ഓർമ്മപ്പെടുത്തലാണ് കാപെർനോം.