മലനിരകളിലെ വിവാഹസാക്ഷ്യം
കൊള്ളക്കാരോ ഭൂതപ്രേതാതികളോ വന്യമൃഗങ്ങളോ എന്നെ ആക്രമിച്ചേക്കുമോ എന്നുള്ള ഭയത്തിനൊപ്പം തന്നെ ശരീരം മുഴുവൻ കഠിനമായ തണുപ്പ് ഇരച്ചു കയറിക്കൊണ്ടിരുന്നു. ബാഗിലുള്ള എല്ലാ വസ്ത്രങ്ങളും ഞാൻ വാരിവലിച്ചു ധരിച്ചിട്ടുണ്ട്. ഇരുന്ന ഇരിപ്പിൽ തന്നെ ഐസ് ആയിപ്പോയാലോ എന്ന് കരുതി അങ്ങോട്ടും ഇങ്ങോട്ടും ശരീരം ചൂടാക്കാൻ വേണ്ടി നടന്നുകൊണ്ടിരുന്നു.

മനം കുളിർക്കുന്ന ഓർമ്മകൾ കാശ്മീർ പല പ്രാവശ്യവും നൽകിയിട്ടുണ്ട്. വശ്യ സുന്ദരമായ നാട്! ടാഗോർ പറഞ്ഞതു പോലെ ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് കശ്മീരാണ്. നാടുപോലെ തന്നെ അവിടുത്തെ ജനങ്ങളും എന്നെ വീണ്ടും അവിടേക്കു മാടിവിളിക്കുമ്പോൾ പോകാനുള്ള കൊതി തീരാതെ ഒരേ ഗ്രാഫ്റ്റിൽ ഓടിക്കൊണ്ടിരിക്കുന്നതു കൊണ്ടാകാം കശ്മീരി സുഹൃത്തിന്റെ സഹോദരിയുടെ കല്യാണത്തിന് ദിവസങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയത്. പോക്കും വരവും കൂടി കൂട്ടി ഒരു 5 ദിവസത്തേക്കുള്ള യാത്രയുടെ അത്യാവശ്യസാധനങ്ങൾ മാത്രം ശാസ്ത്രീയമായി ബാഗിലേക്ക് അടുക്കി വെക്കുന്ന സമയം മുതൽ എന്റെ മനസ്സ് മുഴുവനും യാത്രയുടെ ത്രില്ലിലായിരിക്കും. എവറസ്റ്റ് കീഴടക്കാൻ പോകുന്ന പർവതാരോഹകരുടെ ബാഗിൽ ഒരു മൊട്ടുസൂചി പോലും അധികം കാണില്ല എന്നുള്ള തത്വം പാലിച്ചുകൊണ്ട് ഭാരം കുറച്ച് കശ്മീരിലെ മരംകോച്ചുന്ന തണുപ്പിനെ പ്രതിരോധിക്കാനാവശ്യമായ വസ്ത്രങ്ങളും ഷോക്സുകളും വളരെ അത്യാവശ്യമായി വേണ്ടുന്ന സാധനങ്ങളും മാത്രം കരുതിയിട്ടുണ്ട്.
മധ്യ ഡൽഹിയിലെ ദര്യഗഞ്ചിലുള്ള കബൂഥർ മാർക്കറ്റുമുതൽ അംഗുർ ബാഗ് വരെയാണ് ഇന്ത്യയുടെ വടക്കു ഭാഗത്തേക്കുള്ള പ്രൈവറ്റ് ബസുകൾ ലഭിക്കുന്ന സ്ഥലം. ഛണ്ഡീഗർ, ലുധിയാന, പത്താൻകോട്ട്, ജമ്മു, ശ്രീനഗർ വരെ പോകുന്ന ബസുകളാണ്. ജമ്മു വരെ ബസിലും ബാക്കി ശ്രീനഗർ വരെ ഷെയർ ടാക്സിയിലും പോകാനാണ് പ്ലാൻ. അത്യാവശ്യം നല്ല ഒരു ബസ്സിൽ കയറി മുൻ നിരയിലെ സൈഡ് സീറ്റ് ഉറപ്പിച്ചു, കൃത്യം രാത്രി 9 മണിക്കുതന്നെ ബസ് ഹോൺ മുഴക്കി മുന്നിലേക്കെടുത്തു. കർട്ടൻ സ്വൽപം പിന്നിലേക്ക് വലിച്ച് ഞാൻ പുറത്തെ കാഴ്ചകളിലേക്ക് കണ്ണുംനട്ട് പഴയ കാര്യങ്ങൾ ഓർത്തുകൊണ്ടിരുന്നു.
ഹൃദയത്തിനു ഭാരമേറി വരുമ്പോൾ മനസ്സ് ജീർണിച്ചു പരവശനായിരിക്കും, ദിനേനയുള്ള ജീവിതത്തോട് വിരക്തിയും അസ്വസ്ഥതയും അനുഭവപ്പെടുമ്പോൾ പരിഹാരമെന്നോണം ഒരു യാത്ര പോകാൻ മനസ്സ് വെമ്പൽ കൊണ്ടേയിരിക്കും. ഡൽഹിയെ കീറിമുറിച്ചുകൊണ്ടു ബസ് കർണൽലേക്കു പ്രവേശിച്ചപ്പോൾ ദീർഘനിശ്വാസമിട്ടുകൊണ്ട് ഇനി ജമ്മുവിലെത്തിച്ചേരുമ്പോൾ കണ്ണുതുറക്കാമെന്നുള്ള മട്ടിൽ സുഖനിദ്രയിലേക്കു വീണു.
പിറ്റേന്നു രാവിലെ കൃത്യം 7 മണിക്കു തന്നെ ബസ് ജമ്മുവിൽ എത്തിച്ചേർന്നിരുന്നു. വിശപ്പ് സഹിക്കവയ്യാതെ അടുത്തുള്ള ഒരു ഹോട്ടലിൽ കയറി ഫ്രഷ് ആയി രാവിലെ കട്ടിതൈരും പറാത്തയും ഒരു ചുടുചായയും കുടിച്ചു ബാക്കി യാത്രക്കുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ടുനീങ്ങി. ഇനിയുള്ള യാത്രകൾ മലനിരകളിലൂടെയാണ്. വെറും ഇരുന്നൂറ്റി അൻപതോളം കിലോമീറ്ററുകൾ താണ്ടാൻ ഉള്ളുവെങ്കിലും മലകൾ കയറിയിറങ്ങി ശ്രീനഗറിലെത്തിച്ചേരണമെങ്കിൽ 10 മണിക്കൂറിനടുത്തു യാത്രചെയ്യണം. ഷെയറിംഗ് ടാറ്റ സുമോയുടെ മുന്നിലെ സീറ്റിൽ തന്നെ ഇടംപിടിച്ചു. ശ്രീനഗറിലേക്കുള്ള 10 യാത്രക്കാരെ കുത്തിനിറച്ചുള്ള യാത്ര ബാനിഹൽ എത്തുമ്പോൾ ശ്രീനഗറിലേക്കുള്ള ട്രെയിൻ ഓടുന്നുണ്ടെങ്കിൽ സുമോ യാത്ര അവിടെ അവസാനിപ്പിച്ചു ട്രെയിനിൽ ശ്രീനഗർ പോകുമെന്നും മറിച്ചാണെങ്കിൽ ഈ വണ്ടിയിൽ തന്നെ യാത്ര തുടരുമെന്നും എല്ലാ യാത്രക്കാരും ധാരണയായി. അപ്രതീക്ഷിതമായി ട്രെയിൻ സർവീസ് നിർത്തിവെക്കുന്ന കാരണത്താലാണത്. കശ്മീരികൾക്ക് ഒന്നിനും ഉറപ്പ് പറയാൻ കഴിയില്ല. ഏത് സമയവും 144 പ്രഖ്യാപിക്കപ്പെടാം, മണിക്കൂറുകളോളം റോഡ് ബ്ലോക്കിൽ പെട്ടുപോകാം, ഇന്റർനെറ്റ് ബ്ലോക്ക് ചെയ്യപ്പെടാം, ദിവസങ്ങളോളം കറന്റ് ഇല്ലാതെയാകാം അങ്ങനെ ഒന്നിനും ഉറപ്പ് പറയാനാകാത്ത ജീവിതമാണ് അവരുടേത്.
പ്രതീക്ഷിച്ചതുപോലെ ബാനിഹലിൽ എത്തിച്ചേർന്നു. ട്രെയിൻ സർവ്വീസ് ക്യാൻസൽ ചെയ്തിട്ടുണ്ട്. അങ്ങനെ അതേ വണ്ടിയിൽ തന്നെ ശ്രീനഗറിലേക്കുള്ള യാത്ര തുടർന്നു. ഭക്ഷണം കഴിക്കാൻ വഴിയരികിലുള്ള ചെറിയ ധാബകളിൽ വണ്ടി നിർത്തിത്തന്നു. മലയിടിച്ചിൽ കാരണം പ്രതീക്ഷിച്ചതിനെക്കാൾ വളരെ വൈകിയാണ് ശ്രീനഗറിൽ എത്തിച്ചേർന്നത്. സമയം സന്ധ്യ കഴിഞ്ഞു, പ്രീപെയ്ഡ് അന്യസംസ്ഥാന സിം കശ്മീരിൽ വർക് ചെയ്യാത്തതു കാരണം ആരെയും ഫോൺ വിളിക്കാൻ കഴിഞ്ഞില്ല.
സുമോ ഡ്രൈവറുടെ 1000 രൂപ കൂലി കൊടുത്തതിനു ശേഷം ടൗണിൽ തന്നെയുള്ള ഒരു റസ്റ്റോറന്റിൽ നിന്നു ഫ്രഷ് ആയി തുക്ക്പ്പ എന്നു പേരുള്ള ഒരു ടിബറ്റൻ ഡിഷ് വാങ്ങി കഴിച്ചു. ഇന്ത്യയിലെ പല പ്രദേശങ്ങളിലും പ്രചാരമുള്ള ലേ പ്രദേശത്തു നിന്നുള്ള മറ്റൊരു പ്രശസ്ത വിഭവമായ തുക്പ പച്ചക്കറികളുള്ള കട്ടിയുള്ള നൂഡിൽ അധിഷ്ഠിത സൂപ്പാണ്. ഇത് ഒരു കശ്മീർ വിഭവമല്ല, മറിച്ച് കശ്മീരിൽ വളരെ പ്രചാരമുള്ള ഒന്നാണ്. ടിബറ്റിന്റെ കിഴക്കൻ ഭാഗങ്ങളിൽ നിന്നാണ് ഇതിന്റെ ഉത്ഭവം എന്ന് പറയപ്പെടുന്നു.
സമയം വൈകിയാൽ ബാരാമുള്ളയിലേക്കുള്ള വണ്ടി കിട്ടാൻ പ്രയാസമാകും. 60 കിലോമീറ്റർ ദൂരം ബാരാമുള്ളയിലേക്കുള്ള സുമോകൾ അവസാന ട്രിപ്പിനു വേണ്ടി കാത്തിരിക്കുന്നു. ഒന്നിൽ കയറി സീറ്റ് ഉറപ്പിച്ചു. ജലം നദിയുടെ അരികിലൂടെയുള്ള ബാരാമുള്ളയിലേക്കുള്ള യാത്ര അൽപ്പം ഭയപ്പെടുത്തുന്നതായിരുന്നു. ഡ്രൈവറുടെ സ്പീഡും, കൊക്കയുടെ എഡ്ജിലേക്ക് കയറ്റിവെച്ചുള്ള വളയ്ക്കലും തിരിക്കലും കണ്ട്, ഇപ്പൊ തന്നെ ഈ ഗർത്തത്തിലേക്ക് വീണ് സുമോയും ഞാനും എല്ലാവരും തവിടുപൊടിയായിപ്പോകുമെന്നുള്ള ഭയത്തിൽ ഇരിപ്പായിരുന്നു. ഞാൻ ഈ യാത്രയെപ്പറ്റി വീട്ടിലോ സുഹൃത്തുക്കളോടോ പറഞ്ഞിട്ടില്ല. കശ്മീർ സുഹൃത്തിനു സർപ്രൈസ് കൊടുക്കാമെന്നു കരുതി അവനോടും വരുന്ന കാര്യത്തെ പറ്റി ഒന്നും സൂചിപ്പിച്ചിട്ടില്ലായിരുന്നു. അപകടം സംഭവിച്ചാൽ എന്തുണ്ടായിത്തീരും എന്നുള്ള ഭയവും എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. അടുത്തിരുന്ന അപരിചിതനായ സഹയാത്രികന്റെ ഫോൺ വാങ്ങി കശ്മീരി സുഹൃത്ത് പർവേസിനെ വിളിച്ച് ഞാൻ വരുന്നുണ്ടെന്ന് അറിയിച്ചു.
ബാരാമുള്ളയിൽ എത്തിച്ചേർന്നപ്പോൾ സമയം 10 കഴിഞ്ഞു. മരം കോച്ചുന്ന തണുപ്പ്, സൂര്യാസ്തമയം 5:30 നു ആയതുകൊണ്ട് 7 മണി ആകുന്നതിനു മുമ്പ് തന്നെ കടകളടച്ച് എല്ലാവരും അവരുടെ വീടുകളിലേക്കണഞ്ഞു. എന്നെയും 2 യാത്രക്കാരെയും അവിടെ ഇറക്കി സുമോക്കാരൻ യാത്രയായി.
കൂരാകൂരിരുട്ട്. ആരെയും കാണുന്നില്ല, കൂടെ ഇറങ്ങിയ 2 പേർ എങ്ങോട്ട് പോയെന്നുപോലും ഒരു നിശ്ചയമില്ല, അവരുടെ ഫോൺ വാങ്ങി പർവേസിനെ വിളിക്കാഞ്ഞത് വലിയ മണ്ടത്തരമായിപ്പോയി. ഇനി എന്തു ചെയ്യുമെന്നറിയാതെ പർവേസ് എന്നെ തേടി ഇവിടേക്കു വരുമെന്ന പ്രതീക്ഷയിൽ ഞാൻ റോഡിൽ തന്നെ ഇരുന്നു. കൊള്ളക്കാരോ ഭൂതപ്രേതാതികളോ വന്യമൃഗങ്ങളോ എന്നെ ആക്രമിച്ചേക്കുമോ എന്നുള്ള ഭയത്തിനൊപ്പം തന്നെ ശരീരം മുഴുവൻ കഠിനമായ തണുപ്പ് ഇരച്ചു കയറിക്കൊണ്ടിരുന്നു. ബാഗിലുള്ള എല്ലാ വസ്ത്രങ്ങളും ഞാൻ വാരിവലിച്ചു ധരിച്ചിട്ടുണ്ട്. ഇരുന്ന ഇരിപ്പിൽ തന്നെ ഐസ് ആയിപ്പോയാലോ എന്ന് കരുതി അങ്ങോട്ടും ഇങ്ങോട്ടും ശരീരം ചൂടാക്കാൻ വേണ്ടി നടന്നുകൊണ്ടിരുന്നു.
അര മണിക്കൂർ കഴിഞ്ഞു. ദൂരെ ഒരു വണ്ടിയുടെ വെളിച്ചം കാണാം, അത് എന്നെ കൂട്ടാൻ വന്ന പർവേസ് ആകണേ എന്നു പ്രാർത്ഥിച്ചു വണ്ടി അടുത്തെത്തിയപ്പോൾ ഞാൻ കൈ കാണിച്ചു. രണ്ടു മക്കളും ഭാര്യയും ഭർത്താവും അടങ്ങുന്ന ഒരു കുടുംബം. കശ്മീരി ഭാഷയിലാണ് അവർ എന്നോട് സംസാരിച്ചത്. കേരളത്തിൽ നിന്നു വരികയാണെന്നും കശ്മീരി സുഹൃത്തിന്റെ കല്യാണത്തിനു വന്നതാണെന്നും എല്ലാം ഞാൻ അവരോട് ഉറുദുവിൽ വിശദീകരിച്ചു. ശേഷം പർവേസിനെ അവർ ഫോണിൽ വിളിച്ചു സംസാരിച്ചു. അദ്ദേഹം അൽപ്പം ദേഷ്യത്തോടെ ആയിരുന്നു പർവേസിനോട് സംസാരിച്ചത്, യെ കോൻസ തരീഖ ഹേ ഭായി, യെ ഹമാര മേഹമാൻ ഹേ എന്നൊക്കെ അദ്ദേഹം പറയുന്നുണ്ടായിരുന്നു. കുറ്റം എന്റേത് മാത്രമാണ്, ഒരിക്കലും കാശ്മീരികൾക്കു സർപ്രൈസ് കൊടുക്കാൻ പാടില്ലായിരുന്നു.
അങ്ങിനെ അദ്ദേഹത്തിന്റെ കൂടെ വാഹനത്തിൽ ഞാൻ കുറച്ചുകൂടി മുന്നോട്ട് പോയി. അടുത്തുള്ള ചൗക്കിൽ എത്തിയപ്പോൾ വണ്ടി നിർത്തി ഞങ്ങൾ പർവേസിനെ കാത്തുനിന്നു. കാശ്മീരികൾ അതിഥികൾക്കു കൊടുക്കുന്ന ശുശ്രൂഷ നോക്കണം, എന്നെ ഇറക്കിയതിനു ശേഷം അദ്ദേഹത്തിനു പോകാമായിരുന്നു. പക്ഷെ അദ്ദേഹം എനിക്കു വേണ്ടി പർവേസ് വരുന്നതും കാത്തിരുന്നു. പുറത്തു ശരീരത്തിലേക്കു ഇരച്ചുകയറുന്ന തണുപ്പ്. കാറിന്റെ എയർകണ്ടീഷൻ ചൂടിലേക്ക് ഇട്ടു പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നു. ചൂടുകാലത്ത് ശീതീകരിച്ച കാറിലേക്ക് കയറുന്നതിനെക്കാൾ ആശ്വാസം നൽകുന്നതാണ് കൊടുംതണുപ്പിൽ ചൂടുള്ള കാറിലേക്കു കയറുമ്പോൾ തോന്നുന്ന ആശ്വാസം. ഒരു ബൊലേറോ കാറിൽ പർവേസ് വന്നു, ഇവരോട് നന്ദിയറിയിച്ചു. വീട്ടിലേക്കു യാത്ര തുടങ്ങി.
സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. ആ കൊടും തണുപ്പിലും കുടിക്കാൻ തന്നത് കൂൾ ഡ്രിങ്ക്സ്.! എത്ര തണുപ്പായികൊള്ളട്ടെ കാശ്മീരികൾ അതിഥികളെ സത്കരിക്കുന്നത് കൂൾഡ്ഡ്രിങ്ക്സ് നല്കിയിട്ടാണ്! തണുപ്പ് കാലാവസ്ഥയിൽ തണുപ്പ് തന്നെ കുടിക്കുന്നത് കൊണ്ട് ശരീരം സ്വയം ചൂടാകുമെന്നും ആ കാലാവസ്ഥയോട് പൊരുത്തപ്പെടുമെന്നുമുള്ള ശാസ്ത്രീയ വശവും ഇതിനു പിന്നിൽ ഉണ്ടത്രേ..!
സമയം ഏറെ വൈകിയിരുന്നു. അത്താഴത്തിനു കശ്മീരി പ്രത്യേക വിഭവമായ റോജൻ ഘോഷ് ആയിരുന്നു, കുങ്കുമപ്പൂവ് പാലിൽ ചേർത്തു ആട്ടിറച്ചിയുമായി വേവിച്ചെടുത്തു പെരുംജീരകവും നെയ്യും കുരുമുളകുമൊക്കെ ചേർത്ത് സ്ലോ കുക്ക് ചെയ്തെടുക്കുന്ന ഒരു അടിപൊളി കശ്മീരി ഡിഷ് ആണ് റോജൻ ഘോഷ്.!
യാത്രാക്ഷീണം കാരണം പെട്ടെന്നുറങ്ങി. പുതയ്ക്കാൻ നല്ല കട്ടിയുള്ള റജാഇ. ഒരു മെത്തയുടെ കട്ടി കാണുമതിന്. കശ്മീരിലെ തണുപ്പിനെ പ്രതിരോധിക്കാൻ പാകത്തിനു ചെമ്മരിയാടിന്റെ രോമം കൊണ്ടുണ്ടാക്കിയ 'ഖമ്മലും'.
ആലിപ്പഴം വീടിന്റെ ടെറസിൽ വീഴുന്ന ശബ്ദം കേട്ടിട്ടാണ് പിറ്റേന്ന് എഴുന്നേൽക്കുന്നത്. ആലിപ്പഴം ചറപറാ വീഴുന്നുണ്ട്. പുറത്തെ വാതിൽ തുറന്നു. ഡാമിന്റെ ഷട്ടർ തുറക്കുമ്പോൾ വെള്ളം ഇരച്ചുകയറുന്ന പോലെ തണുപ്പ് അകത്തേക്ക് ഇരച്ചുകയറി.
രാവിലെ തന്നെ കാശ്മീരികളുടെ 'നംകീൻ ചായ' തന്നു. ഉപ്പു രസമുള്ള ഒരു തരം ചായ, പച്ച തേയില ഉപയോഗിച്ച് ഉപ്പുള്ള പാലിൽ മസാലകൾ ചേർത്ത് സമോവർ എന്നു പറയുന്ന ഒരുതരം പാത്രത്തിലാണ് ഇത് ഉണ്ടാക്കുന്നത്. ക്ഷീണത്തിനും ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും നല്ലതാണെന്നും അങ്ങനെയങ്ങനെ നംകീൻ ചായയുടെ കെങ്കേമത്തെപ്പറ്റി അവിടുത്തെ കശ്മീരി ഉമ്മ ഒരുപാട് പറഞ്ഞു.
കല്യാണത്തിന്റെ തിരക്കിലാണ് എല്ലാവരും. ചെറിയ രീതിയിൽ പന്തൽ ഡെക്കറേഷൻ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പന്തലുകളാണ്. ദഫ് പോലെയുള്ള വാദ്യോപകരണങ്ങൾ, കളർ ലൈറ്റുകൾ അങ്ങനെ സാധനങ്ങൾ കല്യാണവീടിനു മുന്നിൽ നിരത്തിയിട്ടിരിക്കുന്നു. രാത്രിയിലാണ് കല്യാണം, അതിഥികൾ എത്തിതുടങ്ങിയിട്ടുണ്ട്. എല്ലാവരെയും സ്വീകരിച്ചിരുത്തി ഭക്ഷണം നൽകുന്നു, ഞാൻ പുറന്നാട്ടുകാരനാണെന്നറിഞ്ഞതിൽ അത്ഭുതത്തോടെ എന്നെ തുറിച്ചു നോക്കുന്നവരുണ്ട്, ചിലർ കുശലാന്നേഷണം നടത്തുന്നുണ്ട്, കുറച്ചു പേർക്കു മാത്രമേ ഉറുദു അറിയുകയുള്ളൂ, മറ്റുള്ളവർ കശ്മീരി ഭാഷ മാത്രം സംസാരിക്കുന്നവരാണ്.
കല്യാണവും അവരുടെ മറ്റു ചടങ്ങുകളും ഞാൻ കൗതുകത്തോടെ വീക്ഷിച്ചു. നിക്കാഹിനു സാക്ഷ്യം വഹിക്കാൻ വധുവിന്റെയും വരന്റെയും അടുത്ത ബന്ധുക്കളും കുടുംബസുഹൃത്തുക്കളും പങ്കെടുക്കുന്നു. പരമ്പരാഗതമായിട്ടുള്ള വസ്ത്രങ്ങളും സ്വർണ, വെള്ളി ആഭരണങ്ങളും ധരിച്ച് വധു ഒരുങ്ങിയിരിക്കുന്നു. വരൻ പ്രത്യേകം രൂപകൽപ്പന ചെയ്ത വസ്ത്രങ്ങൾ ധരിക്കുന്നു. അലങ്കരിച്ച കുതിരവണ്ടിയിലാണ് രാജകുമാരനെ പോലെ വരൻ വരുന്നത്. വഴിയരികിലെല്ലാം അയൽക്കാർ വരനെ സ്വീകരിക്കാൻ റോസാ ഇതളുകളും മിട്ടായികളും വാരിവിതറുന്നു. വരനും വധുവും പരസ്പരം ഭാര്യാഭർത്താക്കന്മാരായി സ്വീകരിക്കുന്നുണ്ടോ എന്ന് ഖാസി ചോദിക്കുന്നു. ഒപ്പം വിവാഹ കരാർ അംഗീകരിച്ചതായി സൂചിപ്പിക്കുന്ന 'കുബൂൽ ഹേ' ഉപയോഗിച്ച് ഉത്തരം നൽകണം, മനസ്സമ്മതം പോലെ..! ചടങ്ങ് നടത്തുന്ന ഖാസി ഖുർആനിൽ നിന്നുള്ള ചില വാക്യങ്ങൾ പാരായണം ചെയ്യുന്നു, നിക്കാഹ് പൂർത്തിയായതായി കണക്കാക്കുന്നു..!
നിക്കാഹിനുശേഷമുള്ള വിരുന്ന് അതിമനോഹരമാണ്. കശ്മീരി മുസ്ലിം കുടുംബങ്ങൾക്ക് പുരുഷന്മാർക്കും സ്ത്രീകൾക്കും വ്യത്യസ്ത ക്രമീകരണങ്ങളുണ്ട്. വരന്റെ അടുത്ത ചില ബന്ധുക്കൾക്ക് മാത്രമേ സ്ത്രീബന്ധുക്കളെ ഉൾക്കൊള്ളുന്ന ഷാമിയാനയിലേക്കു പ്രവേശിക്കാൻ അനുവാദമുള്ളൂ. ഇവിടെ അവർ മണവാട്ടിയെ കാണുകയും അവർക്കായി സമ്മാനങ്ങൾ നൽകുകയും അവരുടെ അനുഗ്രഹത്താൽ അവളെ കുളിപ്പിക്കുകയും ചെയ്യുന്നു. വാസ്വാൻ എന്നു വിളിപ്പേരുള്ള അത്താഴം വിളമ്പുകയും നിരവധി പുതിയ വിഭവങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. മുപ്പതിലേറെ വിഭവങ്ങളാണ് ഒരു വലിയ തളികയിൽ വിളമ്പിയത്, മൂന്ന് പേർ ഒരുമിച്ചാണ് കഴിക്കുക. നമ്മുടെ നാട്ടിൽ സദ്യക്ക് വിളമ്പുന്നതുപോലെ ഓരോ വിഭവങ്ങളും ഒന്നിന് പിറകെ ഒന്നായി വിളമ്പിക്കൊണ്ടിരിക്കും, വിത്യസ്ത തരത്തിലുള്ള കബാബും പിന്നെ റിസ്റ്റ, ഗോഷ്താ ഭാ, തബാക് മാസ്, ആബ് ഘോഷ്, നാതെ യാഖനി എന്നിങ്ങനെ വിളിപ്പേരുള്ള ഇറച്ചി വിഭവങ്ങളും റൊട്ടിയും, ചോറും, പച്ചക്കറികളും, ഫലങ്ങളും അങ്ങിനെ വിശാലമായ ഭക്ഷണപദാർത്ഥങ്ങൾ. ഇത്രയും ഭക്ഷണങ്ങൾ ഒരിക്കലും വേസ്റ്റ് ആയി പോകാറില്ല. കാരണം അവസാനം അവർ നമ്മുടെ തളികയിൽ ബാക്കി വന്ന ഭക്ഷണം പൊതിഞ്ഞു നമുക്കുത്തന്നെ തന്നുവിടുന്നതാണ്..!
കശ്മീരിൽ നിന്ന് വളരെ പ്രചാരമുള്ള ഒരു പരമ്പരാഗത ഹെർബൽ ചായയായ കഹ്വ അതിഥികൾക്ക് വിളമ്പുന്നതോടുകൂടെ സൽക്കാരം അവസാനിക്കുന്നു.
ഭക്ഷണ സൽക്കാരം പൂർത്തിയായാൽ വരന്റെ ഏറ്റവും അടുത്ത ബന്ധുക്കൾ ഒഴികെ എല്ലാവരും തിരികെ പോകും. വധുവിനെ അവളുടെ പുതിയ വീട്ടിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. ഈ ആവശ്യത്തിനായി അവളെ വരന്റെ കുടുംബം അകമ്പടി സേവിക്കുന്നു. പരമ്പരാഗതമായി, വരന്റെ അമ്മാവൻ വധുവിനെ സന്ദർശിക്കുകയും അവനോടൊപ്പം പോകാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. സാധാരണയായി ഒരു കാർ ദമ്പതികളെ കയറ്റാൻ കാത്തിരിക്കും. മണവാട്ടി വാഹനത്തിൽ ഇരുന്ന ശേഷം വരൻ അവളെ വീട്ടിലേക്ക് കൊണ്ടുപോകാൻ അനുമതി തേടും. ഈ സമയം പുറത്ത് പന്തലിൽ പാട്ടും മേളവുമായിരിക്കും, പ്രത്യേകഗായകർ ഉണ്ടാവില്ല, ബന്ധുക്കളോ സുഹൃത്തുക്കളോ ആരെങ്കിലുമായിരിക്കും പാട്ടുകൾ പാടുകയും ദഫ് മുട്ടുകയും ചെയ്യുന്നത്. യാത്രയാകാൻ നിൽക്കുന്ന മണവാട്ടിയുടെ കാറിനു മുന്നിൽ കുട്ടികൾ പാട്ടുപാടി വഴി തടയും. അവരെ പിരിച്ചുവിടാൻ മണവാളൻ കുട്ടികൾക്കു പണം നൽകും. അതിനുശേഷം ദമ്പതികൾ വിവാഹ വേദിയിൽ നിന്ന് പുറപ്പെടും.
വരന്റെ വീട്ടിലേക്ക് ദമ്പതികളെ വളരെയധികം ആരാധനയോടെ സ്വാഗതം ചെയ്യുകയും വിവാഹജീവിതത്തിന്റെ മികച്ച തുടക്കം ഉറപ്പാക്കുവാൻ അവരുടെ കുടുംബം ആടുകളെ ബലിയർപ്പിക്കുകയും രണ്ട് പ്രാവുകളെ മോചിപ്പിച്ച് ആകാശത്തേക്ക് പറത്തിവിടുകയും ചെയ്യും. വരന്റെ അമ്മ ആദ്യമായി മണവാട്ടിയുടെ നേരെ കണ്ണു പഠിപ്പിക്കുമ്പോൾ, ഒരു സ്വർണ്ണ മോതിരവും ഹസ്ക് കാന്ത് എന്ന് വിളിക്കുന്ന ഒരു സ്വർണ്ണ വളയും സമ്മാനിക്കുകയും തുടർന്ന് അവളെ അകത്തേക്ക് സ്വാഗതം ചെയ്യുകയും ചെയ്യും.
നിക്കാഹ് ചടങ്ങ് അവസാനിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം സന്തോഷകരമായ ആഘോഷങ്ങൾ തുടരും. അതിഥികൾ നവദമ്പതികളെ സന്ദർശിക്കുകയും അനുഗ്രഹിക്കുകയും ചെയ്യും. മണവാട്ടി തന്റെ പുതിയ വീട്ടിൽ കുറച്ച് ദിവസങ്ങൾ ചെലവഴിച്ചുകഴിഞ്ഞാൽ അമ്മായിമാർ അവളെ സന്ദർശിക്കും. സാധാരണയായി ഒരു ശനിയാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും. റോത്ത് ഖബാർ എന്ന പാരമ്പര്യത്തിന്റെ ഭാഗമായി അവളെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകുകയും കുറച്ച് ദിവസങ്ങൾ അവളുടെ കുടുംബവീട്ടിൽ ചെലവഴിക്കുകയും ചെയ്യും.
കശ്മീരി കല്യാണങ്ങൾ പലവിധ ആചാരങ്ങളും ചടങ്ങുകളും ഉൾപ്പെടുന്ന വളരെ ആസ്വാദ്യകരവും ആഴത്തിലുള്ള സാംസ്കാരിക ചരിത്രത്തിൽ മുങ്ങിയിരിക്കുന്നതുമാണ്. മനോഹരമായ ഭൂമി, സ്നേഹമുള്ള ആളുകൾ, ചടങ്ങുകളുടെ ഭംഗി എന്നിവ ഒരു കശ്മീരി മുസ്ലീം വിവാഹത്തെ വ്യത്യസ്തമാക്കുന്നു. എല്ലാവരും ഒരു തവണയെങ്കിലും കശ്മീർ വിവാഹം അനുഭവിക്കേണ്ടതാണ്.
രണ്ടാം ദിവസം കല്യാണസക്തികൾ കെട്ടടങ്ങിയപ്പോൾ ഞാൻ തിരികെ ഡൽഹിയിലേക്ക് പോകാൻ തയ്യാറെടുത്തു. ഏറെ സംതൃപ്തിയോടെ, സന്തോഷത്തോടെ എന്റെ ചെറിയ കാശ്മീർ ദിനങ്ങൾ അയവിറക്കിക്കൊണ്ട് ഞാൻ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വന്നിറങ്ങി..! യാത്ര തന്ന തണുപ്പായിരുന്നു അപ്പോഴും മനസ്സ് നിറയെ.