ജനൽക്കൂട്
'നീലാ, ഇന്ന് സ്കൂൾ തുറക്കില്ല. ഇനി കുറെ നാൾ കൂടി കഴിഞ്ഞേ തുറക്കൂ...' 'അമ്മ വിളിച്ചു പറഞ്ഞതുകേട്ടപ്പോൾ ഞെട്ടിപ്പോയി. മനക്കോട്ട കെട്ടിയതു മൊത്തം ഒരു നിമിഷം കൊണ്ട് ഇടിഞ്ഞുപൊളിഞ്ഞു വീണു.

നീണ്ട അവധിക്കാലം കഴിഞ്ഞു. ഇന്നാണ് സ്കൂൾ തുറക്കുന്ന ദിവസം. ഈ ഒരു ദിവസത്തിനായി എത്ര കാലമായി ഞാൻ കാത്തിരിക്കുന്നു. ഇന്ന് ചെന്നാൽ യു.കെ.ജിയിലല്ല. ഫസ്റ്റ് സ്റ്റാൻഡേർഡിലാണ് ഇരിക്കേണ്ടത്. പഴയ കൂട്ടുകാർ എല്ലാവരും വന്നിട്ടുണ്ടാകില്ലേ... അവരോടൊക്കെ അവധിക്കാല വിശേഷങ്ങൾ പറയണം. ഊഞ്ഞാലാടി രസിക്കണം. ഓടിച്ചാടി തിമിർക്കണം…
അതു പറഞ്ഞപ്പോഴാ ഓർത്തത്, അവധിക്കാലത്തു സർക്കസ്സ് കാണാൻ കൊണ്ടുപോകാമെന്ന് അച്ഛൻ ഉറപ്പുതന്നിരുന്നതാ. പറ്റിയില്ല, കാരണം എന്തെന്നോ? എന്തോ ഒരു രോഗം… 'കൊറോണയോ കിറോണയോ...' എന്തരോ എന്തോ, എല്ലാവർക്കും പിടിക്കുന്നുണ്ടത്രേ! കുറേപേർ മരിച്ചുപോയത്രെ! ആളുകൾ കൂട്ടംകൂടാൻ പാടില്ല പോലും! മാസ്ക് വെക്കണം, ഷേക്ഹാൻഡ് ചെയ്യരുത്, കെട്ടിപ്പിടിക്കരുത്, റോഡിലിറങ്ങരുത്, കടകളെല്ലാം അടച്ചിടണം… ലോക്ക്ഡൗൺ ആണുപോലും, ലോക്ക്ഡൗൺ! ആ സർക്കസ് കൂടാരം മൊത്തം അടച്ചു പോയെന്നാ അച്ഛൻ പറഞ്ഞേ... ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല, ആ പരിപാടി പൊളിഞ്ഞു. അത്രതന്നെ.
ഇന്ന് സ്കൂളിൽ നേരത്തെ എത്തേണ്ടതാ...
ശ്ശെ, എന്താണീ ഓട്ടോ വരാത്തത്! കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു… ഒടുക്കം, ഇനി ഇന്ന് വരില്ലേ? അച്ഛൻ തന്നെ കൊണ്ടുവിടേണ്ടിവരുമോ?
"നീലാ, ഇന്ന് സ്കൂൾ തുറക്കില്ല.. ഇനി കുറെനാൾകൂടി കഴിഞ്ഞേ തുറക്കൂ..." അമ്മ വിളിച്ചു പറഞ്ഞതുകേട്ടപ്പോൾ ഞെട്ടിപ്പോയി. മനക്കോട്ട കെട്ടിയതു മൊത്തംഒരുനിമിഷം കൊണ്ട് ഇടിഞ്ഞു പൊളിഞ്ഞു വീണു.
"പറ്റില്ല, എനിക്കു പോണം... പോയേ പറ്റൂ..." ഞാൻ വാവിട്ടു കരഞ്ഞു.
എനിക്ക് സ്കൂളിൽ പോകണം... കൂട്ടുകാരെ കാണണം. എത്ര കാലമായി ഈ വീട്ടിൽ അടച്ചിട്ടിരിക്കുന്നു... പുറത്തിറങ്ങാൻ പാടില്ല, പാർക്കിൽ കൊണ്ടുപോകില്ല, ബീച്ചിൽ കൊണ്ടുപോകുകയേയില്ല… അച്ഛനോടൊപ്പം ബൈക്കിൽ കറങ്ങിയിട്ടു നാളെത്രയായി! മടുത്തു... ഇനിയും ഇവിടെത്തന്നെ ഇങ്ങിനെ രാപ്പകൽ കഴിച്ചുകൂട്ടാനോ..?
ആരു കേൾക്കാൻ! ആരും ശ്രദ്ധിക്കുന്നേയില്ല. അമ്മ അടുക്കളയിൽ കെട്ടിമറിയുന്നു. അച്ഛൻ ബൈക്ക് കഴുകി വൃത്തിയാക്കുന്നു. ഞാൻ അലമുറയിട്ടു കരഞ്ഞു.
കരഞ്ഞു കരഞ്ഞു തളർന്നപ്പോൾ ഞാൻ പോയി കിടന്നു. ഉറങ്ങാം. സ്വപ്നങ്ങൾ കണ്ടുറങ്ങാം... ഉറക്കത്തിൽ അവർ വരും...
എന്റെ പ്രിയപ്പെട്ട കൂട്ടുകാർ... അവരോടോത്തു കളിക്കാം... ആർത്തു വിളിക്കാം... അതിനാരും തടയില്ലല്ലോ…
കണ്ണുകൾ പതുക്കെ അടഞ്ഞുകൊണ്ടിരുന്നു.
ആരോ തട്ടി വിളിച്ചപ്പോഴാണ് കണ്ണു തുറന്നത്. അച്ഛനാണ്. വേണ്ട, എനിക്കറിയാം, സോപ്പിടാൻ വന്നതാണ്. മിണ്ടില്ല... ഞാനിനി ആരോടും മിണ്ടില്ല… എന്നെ സ്കൂളിലയക്കാത്തവരല്ലേ... എനിക്ക് ആരെയും കാണേണ്ട…
"ഇതാ, നോക്ക്, നിനക്കെന്താ കൊണ്ടുവന്നിരിക്കുന്നതെന്നു നോക്കിക്കേ..."
ഒളികണ്ണിട്ടു നോക്കാതിരിക്കാൻ കഴിഞ്ഞില്ല.
ഹായ് !ഒരു കൂട്!
കൂട്ടിനുള്ളിൽ ഒരു വലിയ തത്ത! ഞാൻ ചാടി എണീറ്റു.
"ഇത് സംസാരിക്കുന്ന തത്തയാണ്, നിനക്കൊരു കൂട്ടാവും..." അച്ഛൻ പറഞ്ഞു.
അതു കൊള്ളാമല്ലോ, ഒന്ന് പരീക്ഷിച്ചു നോക്കിയാലോ?
"തത്തമ്മേ... പൂച്ച പൂച്ച..!" പക്ഷേ, അതൊന്നും മിണ്ടിയില്ല. പിന്നെ ഞാൻ പലതും പറഞ്ഞു നോക്കി. ഒരു രക്ഷയും ഇല്ല.
ഇനി അച്ഛനെന്നെ പറ്റിച്ചതാണോ? ഇതിന് സംസാരിക്കാൻ അറിയില്ലേ? പാവം, വിശന്നിട്ടാവും. ഞാനതിന് പഴം കൊടുത്തു. അത് കണ്ടതായിപ്പോലും ഭാവിച്ചില്ല. പാലുകൊടുത്തുനോക്കി. തൊട്ടു നോക്കിയതേയില്ല. ഒരു മൂലയിൽ പോയി തലയും കുമ്പിട്ടിരിപ്പാണ്. എനിക്ക് ദേഷ്യം വരാൻ തുടങ്ങി. ഞാൻ അതിനോട് പിണങ്ങി. "അമ്മേ ഈ തത്ത ഒന്നും മിണ്ടുന്നില്ല" എന്ന് പരാതി പറഞ്ഞു. "അത് നമ്മളോട് ഇണങ്ങാൻ കുറച്ചു സമയമെടുക്കും, മോൻ പോയി വേറെ എന്തെങ്കിലും കളിച്ചോളൂ..." അമ്മ പറഞ്ഞു.
ഈ അമ്മേടെ ഒരു കാര്യം! വേറെ എന്തു കളിക്കാനാണ്? കൂടെ കളിക്കാൻ ഒരാളുപോലും ഇല്ല. കളിപ്പാട്ടങ്ങളൊന്നും തൊടാനേ തോന്നുന്നില്ല. ടി.വി. കണ്ട് കണ്ടു മടുത്തു. അച്ഛൻ കൊണ്ടു വന്ന, തത്തയാണെങ്കിൽ മിണ്ടുന്നു പോലുമില്ല...
കളിക്കണം പോലും ! എവിടെ കളിക്കും? ആരോടോപ്പം കളിക്കും?
സ്കൂളിൽ പോകാം, എന്നു വെച്ചാൽ അതിനും സമ്മതിക്കില്ല… ഇനി ഞാനെന്തു ചെയ്യും! ഇല്ല, ഇവിടെ ഇനി ഒന്നും ചെയ്യാനില്ല.
രണ്ടു കൈകളും കൊണ്ട് ജനൽ കമ്പികളിൽ പിടിച്ച്, വെറുതെ റോഡിലേക്ക് നോക്കി നിന്നു. ആരുമില്ല…
ബൈക്കുകളും ഓട്ടോകളും എപ്പോഴും തേരാപാരാ ഓടിയിരുന്ന റോഡാ... ഇപ്പോൾ ഒന്നുമില്ല.. എന്തൊരു നിശ്ശബ്ദത! എത്ര നേരം അങ്ങിനെ നിന്നു വെന്ന് അറിയില്ല...
"കുട്ടീ.. നീയും.. കൂട്ടിലാണോ?"
ഞെട്ടിതിരിഞ്ഞു നോക്കിയപ്പോൾ... ഓ, തത്തയാണ്! അപ്പോൾ ഇതിന് സംസാരിക്കാൻ കഴിയുമല്ലേ... നേരത്തെ ഞാൻ പലതും പറഞ്ഞിട്ടും മിണ്ടാതിരുന്നത് ഇതിന്റെ കുറുമ്പല്ലേ?
"കൂട്ടിലൊന്നും അല്ല, എന്റെ വീട്ടിലാ" ഞാൻ ചുട്ട മറുപടി കൊടുത്തു.
"കുട്ടി പിണങ്ങേണ്ട! കൂട്ടിലായാലും, വീട്ടിലായാലും പൂട്ടിയിട്ടാൽ ഒക്കെ കണക്കാ..." തത്ത പറഞ്ഞു.
എനിക്കൊന്നും മനസ്സിലായില്ല. എന്തൊക്കെയാ ഈ തത്ത പറയുന്നത്?
ഞാനൊരു മറു ചോദ്യം ചോദിച്ചു. "ആട്ടെ, നീ എങ്ങനെയാ ഈ കൂട്ടിൽ അകപ്പെട്ടത്?"
അതോടെ അത് ഒന്നും മിണ്ടാതെയായി. എന്നിട്ട്, കൂട്ടിന്റെ കമ്പികൾ അറുത്തുമാറ്റാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. പിന്നെ, ആകാശത്തെവിടെയോ കണ്ണും നട്ട്, കരളലിയിക്കുന്ന ആ കദന കഥ പറയാൻ തുടങ്ങി.
"ഞാൻ എന്റെ കുഞ്ഞുങ്ങൾക്ക് ആഹാരം തേടി പോകയായിരുന്നു. അപ്പോഴാണ്, ഒരു ദുഷ്ടൻ എന്നെ വല വീശിപ്പിടിച്ചത്... അയാളെന്നെ കൂട്ടിലാക്കി പക്ഷികളെ വിൽക്കുന്ന കടയിൽ കൊണ്ടുപോയി കൊടുത്തു. അവിടെ നിന്നാണ് കുട്ടിയുടെ അച്ഛൻ എന്നെ ഇവിടെ കൊണ്ടുവന്നത്.
അങ്ങു ദൂരെ, ഒരു വലിയ അത്തി മരത്തിന്റെ പൊത്തിലാണെന്റെ കൂട്. കൂട്ടിൽ, രണ്ടു പിഞ്ചു കുഞ്ഞുങ്ങളുണ്ട്. വിശന്നു കരയുന്നുണ്ടാവും. അമ്മ വരുന്നതും കാത്തു കാത്ത് ഒരുപക്ഷേ... തളർന്നുറങ്ങിയിട്ടുണ്ടാകും... പറക്കാൻ ആയിട്ടില്ല… ഇരതേടാറായിട്ടില്ല..."
"എന്റെ കുഞ്ഞുങ്ങൾ….. എന്റെ കുഞ്ഞുങ്ങൾ…" ആ പാവം, തത്തമ്മ കൂട്ടിനുള്ളിൽ കിടന്നു ദീനദീനമായി കരഞ്ഞുകൊണ്ടിരുന്നു.
എന്തു ചെയ്യണമെന്ന് അറിയാതെ ഞാൻ മരവിച്ചു നിന്നു. തല ചുറ്റുന്നുണ്ടോ? തത്ത പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്.
എനിക്കൊന്നും കേൾക്കുന്നില്ല. ചെവികൾ അടഞ്ഞുവോ... തൊണ്ടയിലാരോ പിടിച്ചു പറിക്കുന്നപോലെ ഒരു തോന്നൽ.
അയ്യോ! ഞാൻ ഇതൊന്നും അറിഞ്ഞില്ലല്ലോ, എന്തപരാധമാണ് ഞാനീ പാവത്തിനോട് ചെയ്യുന്നത്. വയ്യ! എനിക്കിത് കാണാൻ വയ്യ! എനിക്കിതിന്റെ സങ്കടം ഇനി കാണാൻ കഴിയില്ല. കൂട്ടിലടച്ചിട്ട തത്ത എനിക്കു വേണ്ട!
വിറയാർന്ന കൈകൾ കൊണ്ട് ഞാനാ കൂടിന്റെ വാതിലുകൾ വലിച്ചു തുറന്നു. തൊണ്ട ഇടറിക്കൊണ്ട്, ഞാനലറി…
"പോ! പോയി രക്ഷപ്പെട്! വേഗം, വേഗം!".
തത്ത പെട്ടെന്ന് പുറത്തുചാടി. ഒരൊറ്റ പറക്കൽ! ഒന്ന് ചുറ്റിയടിച്ച് ഉടനെത്തന്നെ എന്റെ ചുമലിൽ വന്നിരുന്നു. കൊക്കുകൾ കൊണ്ടെന്റെ കവിളിൽ ഉരുമ്മി. എന്നിട്ടത് കുതിച്ചു പറന്നു. നോക്കെത്താ ദൂരേക്ക്...
അതിന്റെ അത്തിമരപ്പൊത്തിലേക്ക്...