സിഗ്നലിൽ തെളിയുന്ന പാഠങ്ങൾ
ഇന്ന് ചില കമ്പനികളെങ്കിലും തൊഴിലാളികളുടെ മൗലികമായ മാനസിക ആവശ്യങ്ങൾ നിറവേറ്റുന്നതിലൂടെ കാര്യക്ഷമത പതിന്മടങ്ങ് വർദ്ധിപ്പിക്കാം എന്ന് തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നുണ്ട്. ആഴ്ചയിൽ ഒരിക്കൽ സ്വതന്ത്രമായ ഏതെങ്കിലും പ്രൊജക്റ്റിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യം ഗൂഗിൾ അവരുടെ എഞ്ചിനീയർമാർക്ക് നൽകിയിരുന്നു. ജിമെയിലും ഗൂഗിൾ ടോക്കും ഉൾപ്പെടെ അനവധി ഉൽപ്പന്നങ്ങൾ രൂപം കൊള്ളുന്നത് തൊഴിലാളികൾക്ക് നൽകിയ ഈ സ്വാതന്ത്ര്യത്തിന്റെ ഫലമായാണ്.

ഇന്ത്യയിലെ മുൻനിര ഇംഗ്ലീഷ് ദിനപത്രങ്ങളുടെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച വാട്സാപ്പ്ന്റെ മുഴുപേജ് പരസ്യത്തിന് സാക്ഷിയായിട്ടാണ് 2021 ജനുവരി പതിമൂന്നിന്റെ പ്രഭാതമുണരുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയെ തങ്ങൾ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നാണ് പരസ്യത്തിന്റെ കാതൽ. വാട്സാപ്പ് അതിന്റെ പ്രൈവസി പോളിസി പരിഷ്കരിച്ചതിന്റെ ഫലമായി സ്വകാര്യതയെ കുറിച്ച് ആശങ്ക ഉയരുകയും, ലോകത്തുടനീളവും, ഇന്ത്യയിൽ പ്രത്യേകിച്ചും ലക്ഷക്കണക്കിന് ആളുകൾ വാട്സാപ്പ് ഒഴിവാക്കി സിഗ്നൽ എന്ന മെസ്സേജിങ് അപ്ലിക്കേഷൻ ഉപയോഗിക്കാൻ തുടങ്ങിയതാണ് പ്രസ്തുത പരസ്യം നൽകിയതിന്റെ പശ്ചാത്തലം. ഫേസ്ബുക്ക് എന്ന ആഗോളഭീമന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് വാട്സാപ്പ് എങ്കിൽ, സിഗ്നൽ ഒരു നോൺ പ്രോഫിറ്റ് ഓപ്പൺ സോഴ്സ് കമ്പനിയായിട്ടാണ് അവതരിച്ചിട്ടുള്ളത്. സ്പേസ് എക്സ് (Space X ) ടെസ്ല (Tesla) എന്നിവയുടെ സി.ഇ.ഒ.യും ഇന്ന് ലോകത്തെ ഏറ്റവും സമ്പന്നനുമായ എലോൺ മസ്ക് (Elon Musk) സിഗ്നലിനു വലിയ പിന്തുണയുമായി രംഗത്തുണ്ടെങ്കിലും, സിഗ്നൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അരുണ ഹാർഡർ ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിൽ പറയുന്നതനുസരിച്ച് ഒരിക്കലും ഒരു ഫോർ പ്രോഫിറ്റ് കമ്പനിക്ക് സ്വയം വിൽക്കാൻ സാധിക്കാത്ത തരത്തിലാണ് സിഗ്നലിന്റെ ഘടന.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘങ്ങൾ, സകല സാമ്പ്രദായിക മാനേജ്മന്റ് തിയറികളും അപ്രസക്തമാക്കിക്കൊണ്ട് ലോകത്തിന്റെ നെറുകയിലെത്തിയതിന് ചരിത്രത്തിൽ പിന്നെയും സാക്ഷ്യങ്ങളുണ്ട്. 1993 ലാണ് മൈക്രോസോഫ്റ്റ് എൻകാർട്ട (Encarta) എന്ന പേരിൽ ഒരു ഡിജിറ്റൽ എൻസൈക്ലോപീഡിയക്ക് രൂപം നൽകുന്നത്. അത്യാകർഷകമായ വേതനവും മറ്റാനുകൂല്യങ്ങളും നൽകി വിഷയ വിദഗ്ധരായ പ്രൊഫഷണൽ എഴുത്തുകാരെയും, എഡിറ്റർമാരെയും നിയമിച്ചുകൊണ്ട് പിറവികൊണ്ട എൻകാർട്ട, പക്ഷെ 2009 ഒക്ടോബർ മാസത്തോടു കൂടി പ്രവർത്തനം നിലച്ചു വിസ്മൃതിയിലാണ്ടുപോവുകയാണുണ്ടായത്. അതേ സമയം ഒരു സാമ്പത്തിക ശക്തികളുടെയും പിൻബലമില്ലാതെയാണ് രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ വിക്കിപീഡിയ സമാരംഭം കുറിച്ചത്. നിയതമായ യോഗ്യതകളൊന്നുമില്ലാത്ത, ഒരു പ്രതിഫലവും പറ്റാത്ത സന്നദ്ധ സേവകരായ എഡിറ്റർമാർ സ്വമേധയാ നൽകുന്ന ലേഖനങ്ങൾ ആണ് തുടക്കം മുതൽ വിക്കിപീഡിയയുടെ മൂലധനം. ഇന്ന് ലോകത്തെ ഏറ്റവും ജനകീയമായ എൻസൈക്ലോപീഡിയ ആണ് വിക്കിപീഡിയ. ഇംഗ്ലീഷ് വിക്കിപീഡിയയിൽ മാത്രം 6.2 മില്യൺ ലേഖനങ്ങൾ ഉണ്ട്. മലയാളത്തിൽ ഉൾപ്പെടെ 317 ഭാഷകളിൽ വിക്കിപീഡിയ എഡിഷൻ ഉണ്ട്. 1.7 ബില്യൺ ആളുകൾ ഓരോ മാസവും വിക്കിപീഡിയ പേജുകൾ സന്ദർശിക്കുന്നു. രണ്ടു ദശകങ്ങൾക്ക് മുൻപ് ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും, മാർക്കറ്റ് വിശാരദന്മാരും വന്യമായ വിചാരങ്ങളിൽ പോലും സങ്കല്പിക്കാത്ത വളർച്ചയാണ്, നിലനിന്നിരുന്ന സകല മാനേജ്മന്റ് തത്വങ്ങളെയും നിഷ്പ്രഭമാക്കി വിക്കിപീഡിയ നേടിയത്.
ഇത് കേവലം ഒറ്റപ്പെട്ട ഒരു യാദൃച്ഛികതയായി കരുതാനാകില്ല. റിച്ചാർഡ് സ്റ്റാൾമാന്റെ നേതൃത്വത്തിൽ രൂപപ്പെട്ട ഫ്രീ സോഫ്റ്റ്വെയർ മൂവ്മെന്റും, കോപ്പി റൈറ്റിന് ബദലായി ആവിഷ്കരിക്കപ്പെട്ട കോപ്പി ലെഫ്റ്റ് എന്ന ആശയവും മറ്റും ഒരുക്കിയ ഭൂമികയിലായിരിക്കണം വിക്കിപീഡിയ പോലെ ഓപ്പൺ സോഴ്സ് ബിസിനസ് മോഡലുകൾ വേരൂന്നി വളർന്നത്. ഫയർഫോക്സ് (Fire Fox), ലിനക്സ് (Linux), അപാഷെ (Apache) തുടങ്ങി അങ്ങേയറ്റം ജനകീയവും വലിയ മാർക്കറ്റ് ഷെയറുമുള്ള അനവധി കമ്പനികൾ ഓപ്പൺ സോഴ്സ് മാതൃകയിൽ ഇന്ന് നിലവിലുണ്ട്. മാത്രമല്ല, കാർ ഡിസൈൻ, മെഡിക്കൽ റിസർച്ച് പോലെ അനവധി മേഖലകളിൽ ഓപ്പൺ സോഴ്സ് പരീക്ഷണങ്ങൾ നടക്കുന്നു.
ശമ്പളമോ മറ്റു പാരിതോഷികങ്ങളോ ഗൗനിക്കാതെ ആളുകൾ തങ്ങളുടെ സമയവും അധ്വാനവും കർമ്മശേഷിയും ഇത്തരം പ്രൊജക്റ്റുകൾക്ക് സമർപ്പിക്കുന്നത് എന്തുകൊണ്ടായിരിക്കും? മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (MIT) മാനേജ്മന്റ് പ്രൊഫസർ കരിം ലഖാനിയും (Karim Lakhani) ബോസ്റ്റൺ കൺസൾട്ടൻസി ഗ്രൂപ്പിലെ ബോബ് വോൾഫും (Bob Wolf) നോർത്ത് അമേരിക്കയിലെയും യൂറോപ്പിലെയും ഓപ്പൺ സോഴ്സ് പ്രൊജക്റ്റുകളിൽ ഏർപ്പെട്ട 684 വ്യക്തികളെ സർവ്വേ ചെയ്യുന്നുണ്ട്. ഇത്തരം പ്രൊജക്റ്റുകളിൽ പങ്കാളിയാവുന്നതിലൂടെ ലഭിക്കുന്ന ആന്തരികമായ ആനന്ദമാണ് ഇവരുടെ ഏറ്റവും വലിയ പ്രചോദനമെന്ന് കരിം ലഖാനിയും ബോബ് വോൾഫും കണ്ടെത്തി. ഈ ആന്തരികമായ ആനന്ദമാണ് ഒരു ഡോളർ പോലും പ്രതിഫലം ലഭിക്കാതെയും അദ്ധ്വാനിക്കാനുള്ള ശക്തമായ ഉൾപ്രേരണ നൽകുന്നത്.
ബാഹ്യമായ സമ്മർദ്ദങ്ങളോ പ്രലോഭനങ്ങളോ ഇല്ലാതെ തന്റെ ആന്തരികമായ പ്രചോദനത്തിന്റെ ഫലമായി പ്രവർത്തിക്കുമ്പോഴാണ് ഏതൊരു വ്യക്തിയും സർഗാത്മകതയുടെയും കാര്യക്ഷമതയുടെയും അനന്ത വിഹായസ്സിലേക്കുയരുന്നത്. ഇത് കേവലമൊരു സാമാന്യജ്ഞാനം മാത്രമല്ല, അനവധിയായ ഗവേഷണ നിരീക്ഷണങ്ങളിലൂടെ ബോധ്യപ്പെട്ട ഒരു പരമാർത്ഥമാണ്. ഹാവാർഡ് ബിസിനസ് സ്കൂൾ പ്രൊഫസർ തെരേസ അമാബിലെ (Teresa Amabile) അമേരിക്കയിലെ കലാകാരന്മാർക്കിടയിൽ നടത്തിയ പഠനം ശ്രദ്ധേയമാണ്. മറ്റുള്ളവർക്ക് വേണ്ടി പ്രതിഫലം വാങ്ങി നടത്തുന്ന സൃഷ്ടികൾ, പരപ്രേരണ കൂടാതെ ആത്മഹർഷത്തിനായി നടത്തുന്ന സൃഷ്ടികളേക്കാൾ വളരെയധികം കലാമൂല്യം കുറഞ്ഞവയാണെന്നാണ് തെരേസ അമാബിലെ കണ്ടെത്തിയത്.
ലോകാടിസ്ഥാനത്തിൽ തന്നെ തങ്ങളുടെ തൊഴിലുമായി ജൈവികമായ ബന്ധം പുലർത്തുന്നവർ തുലോം തുച്ഛമാണ് എന്നത് നിസ്തർക്കമായ കാര്യമാണ്. അതേ സമയം മേൽ സൂചിപ്പിച്ച പോലെ നിസ്വാർത്ഥമായ പ്രയത്നത്തിലൂടെ തനിക്കു ചുറ്റുമുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താനും, വിവര സാങ്കേതിക വിദ്യയിൽ വിപ്ലവം സൃഷ്ടിക്കാനും സാധിച്ച നിരവധി മനുഷ്യരുമുണ്ട്. ഇവിടെ മനസ്സിലാകുന്ന കാര്യം, ആത്മീയവും ദൈവശാസ്ത്രപരവുമായ വശങ്ങളെ മാറ്റി നിർത്തിയാലും, സാമൂഹിക നന്മയ്ക്കായി പ്രവർത്തിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന തരത്തിലാണ് മനുഷ്യന്റെ ജൈവിക ഘടന. അപരന് സന്തോഷം പങ്കു വെച്ചാൽ നമ്മുടെ തലച്ചോറിലെ ചില ന്യൂറോണുകൾ ഉത്തേജിപ്പിക്കപ്പെടുമത്രേ!!
പക്ഷെ, പൊതുവിൽ നമ്മുടെ തൊഴിലിടങ്ങളിലോ വിദ്യാഭ്യാസ മേഖലയിലോ ഇവ്വിധം മനുഷ്യനെ നൈസർഗ്ഗികമായി പ്രോചോദിപ്പിക്കുന്ന തരത്തിലുള്ള ഘടന നിലവിലില്ല. വ്യവസായ വിപ്ലവത്തോടനുബന്ധിച്ചാണ് ഇന്ന് കാണുന്ന വിധത്തിലുള്ള തൊഴിൽശാലകളും വിദ്യാലയങ്ങളും പിറവി കൊള്ളുന്നത്. അന്ന് രൂപപ്പെട്ട മാനേജ്മെന്റ് തത്വങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് നാം ഇന്നും മുന്നോട്ടു പോവുന്നത്. മനുഷ്യന്റെ ഭൗതികവും ശാരീരികവുമായ ആവശ്യങ്ങളെന്ന പോലെ പ്രാധാന്യമുള്ളവയാണ് അവന്റെ/അവളുടെ മാനസികാവശ്യങ്ങളും. മനുഷ്യന്റെ മാനസികാവശ്യങ്ങൾ നിർണയിച്ചും ഇനം തിരിച്ചുമുള്ള ഒട്ടനവധി പഠനങ്ങൾ നടന്നിട്ടുണ്ട്. അതിന്റെ വിശദമായ വിശകലനം ഈ ലേഖനത്തിന്റെ ലക്ഷ്യമല്ലാത്തതിനാൽ അതിനു മുതിരുന്നില്ല. അതേ സമയം ഏതെങ്കിലും തരത്തിലുള്ള തങ്ങളുടെ മാനസികാവശ്യങ്ങൾ നിറവേറ്റപ്പെടുന്നു എന്ന കാരണത്താലാണ് സാമ്പത്തിക യുക്തിക്ക് വിരുദ്ധമായി ആളുകൾ തുടക്കത്തിൽ സൂചിപ്പിച്ച തരത്തിലുള്ള ഓപ്പൺ സോഴ്സ് പ്രൊജക്റ്റുകളിലും മറ്റു സന്നദ്ധ പ്രവർത്തനങ്ങളിലും വ്യാപൃതരാകുന്നത്.
ഇന്ന് ചില കമ്പനികളെങ്കിലും തൊഴിലാളികളുടെ മൗലികമായ മാനസിക ആവശ്യങ്ങൾ നിറവേറ്റുന്നതിലൂടെ കാര്യക്ഷമത പതിന്മടങ്ങ് വർദ്ധിപ്പിക്കാം എന്ന് തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നുണ്ട്. ആഴ്ചയിൽ ഒരിക്കൽ സ്വതന്ത്രമായ ഏതെങ്കിലും പ്രൊജക്റ്റിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യം ഗൂഗിൾ അവരുടെ എഞ്ചിനീയർമാർക്ക് നൽകിയിരുന്നു. ജിമെയിലും ഗൂഗിൾ ടോക്കും ഉൾപ്പെടെ അനവധി ഉൽപ്പന്നങ്ങൾ രൂപം കൊള്ളുന്നത് തൊഴിലാളികൾക്ക് നൽകിയ ഈ സ്വാതന്ത്ര്യത്തിന്റെ ഫലമായാണ്. 20% പ്രൊജക്റ്റ് എന്നറിയപ്പെട്ട ഈ നയം രണ്ടായിരത്തി പതിമൂന്നോട് കൂടി പല കാരണങ്ങൾ കൊണ്ട് ഗൂഗിൾ നിർത്തിയെങ്കിലും മറ്റു പലരും അത് പിന്തുടർന്നു. ഇവിടെ മനുഷ്യന്റെ അടിസ്ഥാന മാനസികാവശ്യങ്ങളിൽ ഒന്നായ സ്വാശ്രയത്വം (Autonomy) അനുവദിച്ചു നൽകിയതാണ് കാര്യക്ഷമത പതിന്മടങ്ങ് ഉയരാനും നൂതനമായ ആശയങ്ങളുടെ പിറവിയിലേക്കും നയിച്ചത്.
20% പ്രൊജക്റ്റ് പോലെ വ്യക്തികളുടെ സഹജമായ ആവശ്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ആശയങ്ങൾ നമ്മുടെ തൊഴിൽ വിദ്യാഭ്യാസ ഇടങ്ങളിൽ സമന്വയിപ്പിച്ചാൽ, അത് സാധിക്കുന്ന മുന്നേറ്റം മഹത്തരമായിരിക്കും. അതുപോലെ വിദ്യാർത്ഥികളുടെ അടിസ്ഥാനപരമായ മാനസികാവശ്യങ്ങൾക്ക് അനുഗുണമായ രീതിയിൽ നമ്മുടെ വിദ്യാലയങ്ങൾ സംവിധാനിക്കാൻ സാധിച്ചാൽ, വിദ്യാഭ്യാസം കുട്ടികളെ സംബന്ധിച്ച് ഒരു ആനന്ദദായകമായൊരു അനുഭവമായി മാറുമെന്നതും തീർച്ചയാണ്.