ധ്രുവങ്ങൾ
എന്റെ മദ്യപാനശീലം, രാത്രി വൈകിയുള്ള ജോലി ഇതൊക്കെ തേജോവധം ചെയ്യുന്നത് കാണാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് അടിയെന്ന വണ്ണം എന്റെ മാതൃത്വം കോടതിയിൽ ചർച്ചയാകുന്നത്. കുട്ടിയുടെ പേരിൽ രണ്ടു വക്കീലുകളും പോരടിക്കാൻ തുടങ്ങി.

രാഹുൽ പറഞ്ഞതെല്ലാം ശരിയായിരുന്നു. ഞാൻ തന്നിഷ്ടക്കാരിയാണ്, അഹങ്കാരിയാണ്, ഔട്ട് സ്പോക്കൺ ആണ്. മറുത്തൊരക്ഷരം പറയാതെ എല്ലാം ഞാൻ കേട്ടിരിക്കുന്നു. ഇതാദ്യമായിട്ടല്ല തന്നെക്കുറിച്ച് ഒരാൾ ഇങ്ങനെ പറയുന്നത്. ആരാധനയോടെ ഒരിക്കലെന്നോട് സംസാരിച്ച ആൾ ഇപ്പോൾ ഇങ്ങനെ പറയുന്നത് കേട്ടപ്പോൾ ഞാൻ തെല്ലൊന്ന് അമ്പരന്നു എന്നത് സത്യമാണ്.
തനിക്കൊന്നും പറയാനില്ലേ എന്ന് വക്കീൽ ചോദിച്ചപ്പോൾ പുഞ്ചിരിയോടെയാണ് ഇല്ലെന്ന് പറഞ്ഞത്. Divorce നടക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത പല ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും കേൾക്കേണ്ടി വരുമെന്ന് ആദ്യമേ ഒരു ധാരണ ഉണ്ടാക്കിയിരുന്നു. പിന്നീട് രാഹുൽ സംസാരിച്ചില്ല, പകരം വെളുത്ത് പൊക്കം കുറഞ്ഞ അയാളുടെ വക്കീൽ സംസാരിക്കാൻ ആരംഭിച്ചു. കൂർത്ത മൂക്കിനു മേൽ കണ്ണട ഉറപ്പിച്ച ശേഷം അയാൾ പറഞ്ഞു. "രാത്രിയും പകലും നോക്കാത്ത ജോലി, കൃത്യസമയത്ത് വീട്ടിൽ എത്താറില്ല, മകന്റെ കാര്യങ്ങൾ നോക്കാറില്ല... ഇവർ നല്ലൊരു അമ്മയായിരിക്കുമെന്ന് കരുതുന്നുണ്ടോ?." പിന്നീട് അയാൾ പറയുന്നതൊന്നും എനിക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല.
എന്റെ മദ്യപാനശീലം, രാത്രി വൈകിയുള്ള ജോലി ഇതൊക്കെ തേജോവധം ചെയ്യുന്നത് കാണാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് അടിയെന്ന വണ്ണം എന്റെ മാതൃത്വം കോടതിയിൽ ചർച്ചയാകുന്നത്. കുട്ടിയുടെ പേരിൽ രണ്ടു വക്കീലുകളും പോരടിക്കാൻ തുടങ്ങി. മോനെക്കുറിച്ച് ഓർത്തപ്പോൾ എന്റെ മാറിടം പുകഞ്ഞ് നീറാൻ തുടങ്ങി. മുഖം താഴ്ത്തിക്കൊണ്ട് രാഹുൽ എനിക്കപ്പുറത്ത് ഉണ്ടായിരുന്നു.
സ്വന്തം കരിയറിനു മാത്രം പ്രാധാന്യം കൊടുക്കുന്ന ഒരു സ്വാർത്ഥയായി അയാളെന്നെ വരച്ചുകഴിഞ്ഞിരുന്നു. ഒരമ്മയോ ഭാര്യയോ ആവാനുള്ള യാതൊരു ഗുണങ്ങളും എനിക്കില്ലെന്ന് എന്റെ മുഖത്ത് പോലും നോക്കാതെ ആ വക്കീൽ പറയുമ്പോൾ ഞാൻ രാഹുലിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു. എന്റെ നോട്ടത്തിന് മുഖം തരാതെ ഷൂ ലേസിൽ തന്നെ നോക്കിയിരുന്നു രാഹുൽ.
രണ്ടാഴ്ച മുൻപായിരുന്നു രാഹുൽ divorce നോട്ടീസ് തരുന്നത്. അത്ഭുതം ഒന്നും തോന്നിയിരുന്നില്ല. ദാമ്പത്യത്തിലെ പ്രണയം മരിച്ചിട്ട് നാളുകളേറെയായിരുന്നു. കഴിഞ്ഞ വെഡിങ് ആനിവേഴ്സറിക്ക് സുഹൃത്തുക്കളുടെ മുൻപിൽ വെച്ചായിരുന്നു അവസാനമായി ചുംബിച്ചത് പോലും. ചില്ലിട്ട് വെച്ച കള്ളം പോലെ ആ ചിത്രം മേശയുടെ ഒരറ്റത്ത് സ്ഥാനം പിടിക്കുകയും ചെയ്തു. വഴക്ക് കൂടുന്നത് പോലും വിരളമായിട്ടായിരുന്നു. സത്യത്തിൽ മകനെ മാത്രം ചുറ്റി കറങ്ങിക്കൊണ്ട് എതിർ ദിശയിൽ വ്യത്തം വരക്കുകയായിരുന്നു ഞങ്ങൾ.
പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് വിവാഹം കഴിച്ചതിനു പകരം നല്ല രണ്ടു സുഹൃത്തുക്കളായി മാത്രം കഴിഞ്ഞിരുന്നെങ്കിലെന്ന്, പഴയപോലെ ഒന്ന് ചിരിക്കാൻ പറ്റിയിരുന്നെങ്കിലെന്ന്. ഏറെ ബഹളങ്ങൾക്കിടയിൽ എന്തൊക്കയോ നേടിയെടുത്തതിന്റെ അഹങ്കാരത്തിലായിരുന്നു അന്ന് വിവാഹം ചെയ്തത്. ഇന്നോർക്കുമ്പോൾ അന്നെന്തിന് ചെയ്തു എന്ന് പോലും മനസ്സിലാവുന്നില്ല. എല്ലാവരേയും വെല്ലുവിളിച്ചതിന്റെ ആനന്ദത്തിൽ ഞങ്ങൾ മതിമറന്ന് പോയിരിക്കണം.
എന്നിലെ മോശം ഭാര്യയേയും മോശം അമ്മയേയും പ്രസ്താവിക്കാൻ എതിർ വക്കീൽ ഉദാഹരണങ്ങൾ നികത്തുമ്പോൾ മറുത്ത് പറയാൻ കഴിയാതെ എന്റെ വക്കീൽ നിസ്സഹായപൂർവ്വം എന്നെ നോക്കി. കുഞ്ഞിനെ അമ്മക്ക് വിട്ടുകൊടുക്കാൻ അവരേറെ വാദിച്ചു.
ഒന്നും മിണ്ടാതെ അവിടെ നിന്ന് ഇറങ്ങുമ്പോൾ ഞാൻ രാഹുലിനെ വീണ്ടുമൊന്ന് നോക്കി. ഒരു ഭാരം ഇറക്കിവെച്ച ആശ്വാസം അയാളുടെ മുഖത്തുണ്ടായിരുന്നു. നനഞ്ഞ കണ്ണുകൾ തന്നെ നോക്കി ക്ഷമ ചോദിക്കുന്നുണ്ടോ... അറിയില്ല. പഴുത്ത ഇലകൾ വീണു നിറഞ്ഞ ആ മുറ്റത്തിലൂടെ നടക്കുമ്പോൾ എന്തോ ഒരു ഭാരം എന്റെ തോളുകൾക്ക് അനുഭവപ്പെടാൻ തുടങ്ങി.