പോയേറ്റിക് എറർ
ആട്ടെ, ഏതാ വരികൾ, പറഞ്ഞാട്ടെ." "പറയാം, കണ്ണടക്ക്." അവളുടെ കൺപോളകൾ സൗമ്യമായി താഴ്ന്നിറങ്ങി. അവയ്ക്കു ചുറ്റം പുരികമെന്ന പട്ടാളം അണിനിരന്നു.

ആർട്സ് കോളേജ് കഴിഞ്ഞുള്ള തുരുമ്പിച്ച പാലം പിന്നിട്ട്, ഞാനും അവളും റോഡിലേക്കിറങ്ങി. ബ്രേക്കിടാൻ മടിക്കുന്ന വാഹനങ്ങൾക്ക് മുന്നിലൂടെ ഞങ്ങൾ അലസമായി നടന്നു. സംശയിക്കേണ്ട, തിരക്കിലാണെന്ന് തോന്നിക്കുന്നവരെ പ്രകോപിപ്പിക്കുക തന്നെ ഉദ്ദേശം. സ്ഥിരമായി കയറുന്ന സർബത്ത് കടയിൽ തല കാണിച്ച ശേഷം ബസ് സ്റ്റോപ്പിലേക്ക് നീങ്ങി.
നീണ്ട് വീതി കുറഞ്ഞ ഫൂട്പാത്. അവിടെ നിന്ന് ചുറ്റുപാടിനെ ആകെ മൊത്തമൊന്ന് വീക്ഷിച്ചു. ഒരു അസുഖമുള്ള സുഖം ഇരിപ്പുറപ്പിച്ചപോലെ. എന്റെ കൺകൾ അവൾക്ക് ചുറ്റുമുള്ള കാന്തികവലയത്തെ സ്പർശിച്ചു.
"ഞാനൊരു കാര്യം ചോദിക്കട്ടെ?"
അവൾ: "വേണ്ടെങ്കിലോ..."
"അതെന്ത് പറ്റി?"
"നിങ്ങളിങ്ങനെ ചോദിച്ചു ചോദിച്ച് ഞാനിപ്പോഴുള്ള സഹ്യമായ ലഹരിയിൽ എനിക്ക് ജീവിക്കാൻ സാധിക്കാതിരുന്നാലോ?"
"വോ അതാണോ, അത് സാരമില്ലാന്നേ..."
"എന്തൊരു ദുഷ്ടൻ! നിങ്ങളെയാണോ ഞാൻ വിവാഹം ചെയ്യാൻ പോകുന്നേ!?"
"ഞാനല്ലാതെ മറ്റാരാണ് പ്രിയതമേ നിന്റെ സഹ്യമായ ലഹരിയെ അസഹ്യമാക്കാൻ കെൽപ്പുള്ളവൻ?"
"ഉവ്വ് , ഇടക്ക് എനിക്ക് തോന്നും നിങ്ങൾക്ക് ഏതാണ്ട് ഭ്രാന്ത് മൂത്തുവരുന്നുവെന്ന്..!"
അവളുടെ പെരുവിരലിന്റെ മധ്യത്തിലുള്ള കാക്കപുള്ളിയിൽ ഞാനൊന്ന് മൃദുവായി നുള്ളി.
വേദനപോൽ സുഖമുള്ള സ്നേഹം നിറഞ്ഞൊരു ചിരി അവളുടെ ചുണ്ടുകൾ എനിക്കായി അയച്ചു. ആ പുളകത്തിൽ എന്റെ കണ്ണും ഉടലും പ്രണയവാഹകരായി. ഹോ, ആശ്വാസം തൊടുന്നൊരു കരളുകാളൽ!
"നിനക്ക് ഞാൻ രണ്ട് വരികൾ ചൊല്ലിക്കേൾപ്പിക്കട്ടെയോ, എന്റെ ജീവതാളമേ?"
"ദേ, സമയം ഏറെയായി. എനിക്ക് പോകണം. വൈകിയാൽ ഇനി അപ്പനായിരിക്കും വിളിക്കുക."
"അപ്പൻ വിളിക്കുമ്പോ പോവാടീ." ഞാനൊന്ന് അമർത്തിപ്പറഞ്ഞു. അതേൽക്കുകയും ചെയ്തു. "ഉം, ഇതിപ്പോ എത്ര ദിവസാ വൈകിച്ചെല്ലുന്നേന്ന് അറിയോ? ആട്ടെ, ഏതാ വരികൾ, പറഞ്ഞാട്ടെ."
"പറയാം, കണ്ണടക്ക്."
അവളുടെ കൺപോളകൾ സൗമ്യമായി താഴ്ന്നിറങ്ങി. അവയ്ക്കു ചുറ്റം പുരികമെന്ന പട്ടാളം അണിനിരന്നു.
Ishrat-e-qatra hai darya mein Fanaa ho jaana,
Dard ka had se guzarna hai dawa no jaana
"എന്ന് വെച്ചാ?"
"എന്ന് വെച്ചാ..."
ശരിയായ വാക്കുകൾക്കായി പരതി ഞാൻ കടലുകണ്ട പോലെ നിന്നു.
"ഞാൻ ഇപ്പൊ കണ്ണ് തുറക്കും."
"അയ്യോ തുറക്കല്ലേ, കാഴ്ചൾക്കതീതമായ വരികളാണിവ. ഞാൻ പറയാം."
"ഒരു തുള്ളിയുടെ ആനന്ദം, മഹാനദിയിൽ അത് അലിയുമ്പോഴാണ്. അതിർത്തിക്കപ്പുറം, വേദന മറുമരുന്നാകുന്നിടത്ത്."
ഇത് കേട്ടിരുന്ന അവൾ, അൽപനേരം മൗനിയായി. നിഗൂഢമായ ആ ആത്മീയതയെ പുണരാൻ ഞാനും ഒരു ശ്രമംനടത്തി.
സന്ധ്യ മയങ്ങിത്തുടങ്ങി. ബസ് സ്റ്റോപ്പിലെ ആൾത്തിരക്ക് നന്നേ കുറഞ്ഞു. പെട്ടെന്ന് അവളുടെ ഫോൺശബ്ദിക്കാൻ തുടങ്ങി. ആ നൈമിഷിക അന്ധതയിൽ ഗാലിബിനെ ഞാനൊന്ന് ശപിച്ചു. അദ്ദേഹം കയറിയ ഹൃദയങ്ങൾ തിരിച്ചുവരവിനായി കൊതിക്കാറില്ല. സ്ക്രീൻ സ്വൈപ് ചെയ്ത് ഫോൺ ചെവിയോടടുത്ത് വച്ചു. കാതങ്ങൾക്കപ്പുറത്തായി അവളുടെ അപ്പൻ കിടന്ന് കൂവി.
"ഹലോ, നീയിതെവിടെയാടീ!?"
അയാളുടെ ശബ്ദത്തിലെ ഉയർച്ചതാഴ്ചകൾ എന്റെ ഹൃദമിടിപ്പിന് അനുപാദമായി സഞ്ചരിച്ചു.
ഭീതി കലർന്നൊരൊലിയിൽ അവളുടെ അച്ഛനോടായി ഞാൻ പതിയെ പറഞ്ഞു.
"അവൾ ഗാലിബിലായി കുടുങ്ങിക്കിടക്കുകയാണ്. കുറച്ചധികം സമയമായി. വിളിക്കണോ?"
അയാളിൽ ആവേശം കുറഞ്ഞു. ഒരു കവിയിൽ നിന്ന് പുറത്തുകടക്കാൻ അസാധ്യമാവുന്നത് അയാളും അനുഭവിച്ചിരിക്കണം.
"സാരല്യ, ഉണരുമ്പോൾ സൗകര്യമുണ്ടേൽ വീട്ടിലേക്ക് വരൻ പറയണം."
ഫോൺ സ്പീക്കർ മൂകയായി. ശ്വാസക്രമം സന്തുലിതം. ഉയർച്ചതാഴ്ചകൾക്ക് പകരമായി ഒരരുവി രൂപപ്പെടുന്നു. അവളുടെ കണ്ണിലേക്ക് ഞാൻ നോക്കി. പുരികപട്ടാളം അനങ്ങിയിട്ടില്ല.
ശക്തമായ കാറ്റ് തെക്കിൽ നിന്ന് വീശുന്നു.
മൂക്കിന് താഴെയായി റൂഹിന്റെ ഗന്ധം.
മഴ.