ഒരു കഥ

പറഞ്ഞുവന്നത് അയാളുടെ കഥയാണ്.
കാട് തേടിപ്പോയ തോട്ടക്കാരന്റേത്.
വെട്ടിയൊതുക്കലായിരുന്നു ശീലം
നിര തെറ്റിച്ച പുതുമുളകളെ,
ക്രമത്തിലേറെ ഉയർന്നുപൊങ്ങിയ തലപ്പുകളെ.
പലനിറങ്ങളിൽ ഇരുണ്ടുപൂത്തകാട്
അയാളെ വിറളിപിടിപ്പിച്ചു.
ഒഴുകി ഒന്നായ മണങ്ങൾ,
കെട്ടിപ്പുണർന്ന മരച്ചില്ലകൾ,
വേരുകളുടെ വലക്കണ്ണികൾ,
തോട്ടക്കാരന് തലപെരുത്തു.
ഇനംതിരിച്ച് വേലികെട്ടി തോട്ടമാക്കാൻ
അയാൾക്ക് കൈതരിച്ചു.
വെട്ടിവീഴ്ത്തിയ വന്മരം
ആയിരം വിത്തുകളെ മണ്ണിലേക്ക് പെറ്റിട്ടു.
അരിഞ്ഞുവീഴ്ത്തുന്തോറും മുളച്ചുപൊന്തുന്ന കാട്
തോട്ടക്കാരന് നിലതെറ്റി
എരിച്ചുകളയാനായിരുന്നു തീവച്ചത്.
വഴികളില്ലാത്തകാട്ടിൽ വെന്തുതീർന്ന തോട്ടക്കാരൻ
പുതുമുളകൾക്ക് പിന്നീട് വളമായത്രേ.
പിൽക്കാലം അയാളെ ചരിത്രപുസ്തകത്തിൽ മാത്രം ഓർത്തെടുത്തു.
കാട് തേടിപ്പോയ തോട്ടക്കാരന്റേത്.
വെട്ടിയൊതുക്കലായിരുന്നു ശീലം
നിര തെറ്റിച്ച പുതുമുളകളെ,
ക്രമത്തിലേറെ ഉയർന്നുപൊങ്ങിയ തലപ്പുകളെ.
പലനിറങ്ങളിൽ ഇരുണ്ടുപൂത്തകാട്
അയാളെ വിറളിപിടിപ്പിച്ചു.
ഒഴുകി ഒന്നായ മണങ്ങൾ,
കെട്ടിപ്പുണർന്ന മരച്ചില്ലകൾ,
വേരുകളുടെ വലക്കണ്ണികൾ,
തോട്ടക്കാരന് തലപെരുത്തു.
ഇനംതിരിച്ച് വേലികെട്ടി തോട്ടമാക്കാൻ
അയാൾക്ക് കൈതരിച്ചു.
വെട്ടിവീഴ്ത്തിയ വന്മരം
ആയിരം വിത്തുകളെ മണ്ണിലേക്ക് പെറ്റിട്ടു.
അരിഞ്ഞുവീഴ്ത്തുന്തോറും മുളച്ചുപൊന്തുന്ന കാട്
തോട്ടക്കാരന് നിലതെറ്റി
എരിച്ചുകളയാനായിരുന്നു തീവച്ചത്.
വഴികളില്ലാത്തകാട്ടിൽ വെന്തുതീർന്ന തോട്ടക്കാരൻ
പുതുമുളകൾക്ക് പിന്നീട് വളമായത്രേ.
പിൽക്കാലം അയാളെ ചരിത്രപുസ്തകത്തിൽ മാത്രം ഓർത്തെടുത്തു.