നാവ് നീട്ടിയവർ

ഒറ്റ മരചില്ലയിൽ
കൊക്കുരുമ്മി നാവിഴച്ച്
ഗർഭം പുതഞ്ഞുറങ്ങിയവരുടെ കിതപ്പിലൂടെ
വരണ്ട ചൂടിന്റെ ചാവുമണം
ചത്തുപോയവന്റെ രേഖാചിത്രങ്ങളിൽ
ക്കിടന്നു തിളച്ചു മറിയും.
മരപ്പച്ചകളുടെ ഞരമ്പിലിരുന്നവർ
കൊത്തിയുണ്ടാക്കിയ ശിലാലിഘിതം
ചോരവാർന്ന് കല്ലിൽ മുളക്കുമ്പോൾ
ഒരു തൂവൽ ചരിത്രം തിരഞ്ഞ്
പൊന്തക്കാടുകൾക്കിടയിലെ ഗുഹാമുഖത്തു
നിഴൽ കൊത്തി മരിച്ചുവീണിരുന്നു
ചിറകുകൾക്കു താഴെയൊരാകാശം
ചികഞ്ഞു തിന്നുന്നവരുടെ
ഞരമ്പിലൂടെ മുളച്ചു പൊന്തി
നാവൊടുങ്ങിയതോർത്ത്
ചുവടറുക്കപ്പെട്ടതോർത്തു
പൊട്ടുമീനിന്റെ
വയത്തലയോളം പറന്നു നടന്നു
വേരുപിഴുത കളയേക്കാൾ
നോവിലൊരു തൂവൽ
കാറ്റിനും മഴക്കുമിടയിലൊരു താളത്തിന്റെ
വലിഞ്ഞ്മുറുക്കലുകളിൽ നിന്നെന്നിട്ടു
മുണരാറുണ്ടായിരുന്നു
പറന്നു ചെന്ന പാറകൂട്ടങ്ങളിലെല്ലാമവരുടെ
ചോരയിൽ തെറിച്ച അടയാളങ്ങൾ
മുന്നിലേക്കാഞ്ഞു ചവിട്ടും
മരപ്പോളകളിലെ നനുത്ത തെളിവിൽ
മുഖം കൊത്തിയെടുത്ത ചിത്രങ്ങൾ
അകം കാതലിന്റെ ഉറപ്പിൽ നിന്നും
പുറത്തേക്ക് ആഞ്ഞുതെറിച്ചു കൊണ്ടിരിക്കും
അപ്പോൾ മാത്രമാണ് ചുണ്ടുകൾക്ക് കീഴെ
താഴ്വര അവരുടെതാവുക.
എല്ലിൽ പൊടിഞ്ഞ ചോരതുള്ളികൾ
മണ്ണിൽ മുളക്കുക
നിലാവത്തു വാക്കുകൾ
കാടുകേറിയവരുടെ
കഥപറഞ്ഞു തുടങ്ങുക
ദൂരെ ചില്ലകങ്ങളിൽ പതിഞ്ഞ
സ്വത്വങ്ങളെ കീറി മുറിക്കുന്നതോർത്ത്
അടിവയർ നനഞ്ഞ് കേറുക.
ഉടയവന്റ മണ്ണ് ചിതറിയേടത്ത്
ഇല പൂക്കളെക്കൊണ്ട് നിറയ്ക്കട്ടെ.
അവിടെ ഇരുന്നവർ കാറ്റ് പെറുക്കിയൊരു
പകലിന്റെ ഉടലിൽക്കിടന്നു
തീ ഉരുവങ്ങളെ പെറ്റുകൂട്ടട്ടെ.
കൊക്കുരുമ്മി നാവിഴച്ച്
ഗർഭം പുതഞ്ഞുറങ്ങിയവരുടെ കിതപ്പിലൂടെ
വരണ്ട ചൂടിന്റെ ചാവുമണം
ചത്തുപോയവന്റെ രേഖാചിത്രങ്ങളിൽ
ക്കിടന്നു തിളച്ചു മറിയും.
മരപ്പച്ചകളുടെ ഞരമ്പിലിരുന്നവർ
കൊത്തിയുണ്ടാക്കിയ ശിലാലിഘിതം
ചോരവാർന്ന് കല്ലിൽ മുളക്കുമ്പോൾ
ഒരു തൂവൽ ചരിത്രം തിരഞ്ഞ്
പൊന്തക്കാടുകൾക്കിടയിലെ ഗുഹാമുഖത്തു
നിഴൽ കൊത്തി മരിച്ചുവീണിരുന്നു
ചിറകുകൾക്കു താഴെയൊരാകാശം
ചികഞ്ഞു തിന്നുന്നവരുടെ
ഞരമ്പിലൂടെ മുളച്ചു പൊന്തി
നാവൊടുങ്ങിയതോർത്ത്
ചുവടറുക്കപ്പെട്ടതോർത്തു
പൊട്ടുമീനിന്റെ
വയത്തലയോളം പറന്നു നടന്നു
വേരുപിഴുത കളയേക്കാൾ
നോവിലൊരു തൂവൽ
കാറ്റിനും മഴക്കുമിടയിലൊരു താളത്തിന്റെ
വലിഞ്ഞ്മുറുക്കലുകളിൽ നിന്നെന്നിട്ടു
മുണരാറുണ്ടായിരുന്നു
പറന്നു ചെന്ന പാറകൂട്ടങ്ങളിലെല്ലാമവരുടെ
ചോരയിൽ തെറിച്ച അടയാളങ്ങൾ
മുന്നിലേക്കാഞ്ഞു ചവിട്ടും
മരപ്പോളകളിലെ നനുത്ത തെളിവിൽ
മുഖം കൊത്തിയെടുത്ത ചിത്രങ്ങൾ
അകം കാതലിന്റെ ഉറപ്പിൽ നിന്നും
പുറത്തേക്ക് ആഞ്ഞുതെറിച്ചു കൊണ്ടിരിക്കും
അപ്പോൾ മാത്രമാണ് ചുണ്ടുകൾക്ക് കീഴെ
താഴ്വര അവരുടെതാവുക.
എല്ലിൽ പൊടിഞ്ഞ ചോരതുള്ളികൾ
മണ്ണിൽ മുളക്കുക
നിലാവത്തു വാക്കുകൾ
കാടുകേറിയവരുടെ
കഥപറഞ്ഞു തുടങ്ങുക
ദൂരെ ചില്ലകങ്ങളിൽ പതിഞ്ഞ
സ്വത്വങ്ങളെ കീറി മുറിക്കുന്നതോർത്ത്
അടിവയർ നനഞ്ഞ് കേറുക.
ഉടയവന്റ മണ്ണ് ചിതറിയേടത്ത്
ഇല പൂക്കളെക്കൊണ്ട് നിറയ്ക്കട്ടെ.
അവിടെ ഇരുന്നവർ കാറ്റ് പെറുക്കിയൊരു
പകലിന്റെ ഉടലിൽക്കിടന്നു
തീ ഉരുവങ്ങളെ പെറ്റുകൂട്ടട്ടെ.