പെൺചുണ്ടുകൾ

രണ്ട് പെൺചുണ്ടുകൾ
പ്രേമത്തിന്റെ കൊളുത്തിടുമ്പോൾ കാമത്തിന്റെ കയങ്ങളിൽ
ഒരാൺചുണ്ടും പെൺചുണ്ടും
കൊമ്പ് കോർക്കുന്ന പോലെ അല്ലത്
ഒരാളുടെ മാത്രം രസതന്ത്രങ്ങൾക്ക്
വേണ്ടി മറ്റേയാൾ കീഴ്പ്പെടലിന്റെ
ചരിത്രപുസ്തകമാവുന്നത്
പോലെയും അല്ലത്.
ഏറ്റവും പതിയെ
ഉറുമ്പ്നടത്തങ്ങളുടെ സൂക്ഷ്മതയിൽ
ഉടലുകലരാതെ ഉയിരറിഞ്ഞ്
ചിറക് ചിറകിനോടെന്നപോലുളള
ഹൃദയതൂവൽ സ്പർശങ്ങളാണത്.
രണ്ട് പെണ്ണുടലുകൾ
രതിയുടെ രേഖകൾ വരയ്ക്കുമ്പോൾ
പൊളളയാണെന്ന്
നിങ്ങൾക്ക് തോന്നുമെങ്കിലും
ഒളിഞ്ഞു കിടക്കുന്ന
വളവും തിരിവും ചുഴികളും മലകളും
കാണാപാഠമായ രണ്ട് പേർ
സമാനതകളിൽ നിന്ന്
സൃഷ്ടിച്ച് എടുക്കുന്ന
നക്ഷത്ര പ്രപഞ്ചോർജങ്ങളെ
നിങ്ങൾക്ക്
ഒരിക്കലും ഊഹിക്കാൻ പോലും കഴിയില്ല.
രണ്ട് പെൺപൊട്ടുകൾ
ഒന്നിച്ചു നിലകൊളളാൻ ഉറപ്പിക്കുന്ന നിമിഷം
രണ്ട് മലകൾ ചേർന്നാലും
നാലു മുലകൾ ചേരില്ലെന്ന
ഇകഴ്ത്തിക്കെട്ടലുകൾക്ക് നേരെയുളള
നീട്ടിത്തുപ്പലാണത്.
അല്ലെങ്കിൽ
ങ്ങൾ ഒന്ന് ഓർത്തു നോക്കൂ.
ഭൂമിയിലെ ഏറ്റവും മനോഹരമായ
സൃഷ്ടി ഒന്നിച്ചാൽ
സ്നേഹത്തിന്റെ പ്രളയമുണ്ടാവില്ലേ.
കാമത്തിന്റെ ആകാശങ്ങൾ കീഴടക്കില്ലേ.
കരുതലിന്റെ കടലുകൾ ഒന്നിക്കില്ലേ.
പിന്നെ എന്തിനാണ് നിങ്ങൾ പ്രണയത്തിലും
ലിംഗം ചേർത്തത്....!
പ്രേമത്തിന്റെ കൊളുത്തിടുമ്പോൾ കാമത്തിന്റെ കയങ്ങളിൽ
ഒരാൺചുണ്ടും പെൺചുണ്ടും
കൊമ്പ് കോർക്കുന്ന പോലെ അല്ലത്
ഒരാളുടെ മാത്രം രസതന്ത്രങ്ങൾക്ക്
വേണ്ടി മറ്റേയാൾ കീഴ്പ്പെടലിന്റെ
ചരിത്രപുസ്തകമാവുന്നത്
പോലെയും അല്ലത്.
ഏറ്റവും പതിയെ
ഉറുമ്പ്നടത്തങ്ങളുടെ സൂക്ഷ്മതയിൽ
ഉടലുകലരാതെ ഉയിരറിഞ്ഞ്
ചിറക് ചിറകിനോടെന്നപോലുളള
ഹൃദയതൂവൽ സ്പർശങ്ങളാണത്.
രണ്ട് പെണ്ണുടലുകൾ
രതിയുടെ രേഖകൾ വരയ്ക്കുമ്പോൾ
പൊളളയാണെന്ന്
നിങ്ങൾക്ക് തോന്നുമെങ്കിലും
ഒളിഞ്ഞു കിടക്കുന്ന
വളവും തിരിവും ചുഴികളും മലകളും
കാണാപാഠമായ രണ്ട് പേർ
സമാനതകളിൽ നിന്ന്
സൃഷ്ടിച്ച് എടുക്കുന്ന
നക്ഷത്ര പ്രപഞ്ചോർജങ്ങളെ
നിങ്ങൾക്ക്
ഒരിക്കലും ഊഹിക്കാൻ പോലും കഴിയില്ല.
രണ്ട് പെൺപൊട്ടുകൾ
ഒന്നിച്ചു നിലകൊളളാൻ ഉറപ്പിക്കുന്ന നിമിഷം
രണ്ട് മലകൾ ചേർന്നാലും
നാലു മുലകൾ ചേരില്ലെന്ന
ഇകഴ്ത്തിക്കെട്ടലുകൾക്ക് നേരെയുളള
നീട്ടിത്തുപ്പലാണത്.
അല്ലെങ്കിൽ
ങ്ങൾ ഒന്ന് ഓർത്തു നോക്കൂ.
ഭൂമിയിലെ ഏറ്റവും മനോഹരമായ
സൃഷ്ടി ഒന്നിച്ചാൽ
സ്നേഹത്തിന്റെ പ്രളയമുണ്ടാവില്ലേ.
കാമത്തിന്റെ ആകാശങ്ങൾ കീഴടക്കില്ലേ.
കരുതലിന്റെ കടലുകൾ ഒന്നിക്കില്ലേ.
പിന്നെ എന്തിനാണ് നിങ്ങൾ പ്രണയത്തിലും
ലിംഗം ചേർത്തത്....!