എന്റെ വി. ഐ. പി. കല്യാണപ്പെട്ടി
കല്യാണത്തിന് ആറ് മാസം മുമ്പ് മുതലെന്നെ അമ്മ തുടങ്ങി, "പെട്ടി വാങ്ങണ്ടെ, പെട്ടി വാങ്ങണ്ടെ? കൊണ്ടൂവണ്ടതൊക്കെ ഒതുക്കി വെക്കൂ. ഇനി എന്തേങ്കിലും മറക്കും." ഞാനുണ്ടോ കൂട്ടാക്കുണു?

നാല് കൊല്ലം മുമ്പൊരു വിവാഹ സൽക്കാരത്തിൽ ഒരു സുന്ദരക്കുട്ടപ്പനെ ഞാൻ കണ്ടു. കറുപ്പ് ഷർട്ടും മുണ്ടും ധരിച്ച ഒരു താടിക്കാരൻ. ഈ കഴിഞ്ഞ ഡിസംബർ 11, 2020 ന് ഞങ്ങൾ ഒരു കൊറോണ കല്യാണം അങ്ക്ട് കഴിച്ചു.
വിവാഹത്തിന് ഞാനും ആത്തുക്കാരനും കൂടി ഗംഭീര പദ്ധതികളിട്ടു. ചിലതൊക്കെ വിജയിച്ചൂച്ചാലും, പലതും പൊട്ടി പാളീസായി. അതിലാദ്യത്തെ ബോംബ് അമ്മമ്മയ്ക്കുള്ളതാർന്നു. "വേളി രാത്രി മതി." കേട്ടിട്ട് അമ്മമ്മടെ ഒരു കമന്റ്, "ഇങ്ങനെയൊന്നും ആരും പതിവില്ല്യേയ്!" പിന്നീടങ്ങട് മുഴുവനും പതിവില്ല്യാത്ത കാര്യങ്ങളന്നെയായിരുന്നു. എന്നാലല്ലെ ഒരു ഗുമ്മുണ്ടാവൂ!?
ഞങ്ങളെപ്പൊ വിവാഹത്തെ പറ്റി സംസാരിച്ചാലും ആദ്യം പൊന്തി വന്നേർന്നത് എന്താച്ചാൽ, ചടങ്ങ് കഴിഞ്ഞാൽ ഭക്ഷണം മാത്രല്ല ഒന്നും തന്നെ ബാക്കി വരരുത്. വിവാഹ ശേഷം ചടങ്ങ് നടന്ന മണ്ഡപത്തിൽ, അടുക്കളപ്പുറത്തൊക്കെ കണ്ടിട്ടില്ല്യേ, പന്തിക്ക് വെച്ച മിനറൽ വെള്ളക്കുപ്പികൾ, വെൽക്കം ട്രിംങ്കിന്റെ കപ്പുകൾ, പായസം വിളമ്പിയ കപ്പുകൾ, അലങ്കരിച്ച പൂക്കൾ, ഇന്നത് എന്നില്ല്യ, ഒക്കയും കുന്നു കൂട്ടി ഇടണത്. “ദിത് നമ്മടെ വിവാഹത്തിൽ സംഭവിക്കരുത്."
വിവാഹം ഫണ്ട് റേയ്സറായ കഥ
വിവാഹ ദിവസം നൂറ് മരങ്ങൾ നടണം എന്നാർന്നു ഞങ്ങൾ ആദ്യം വിചാരിച്ചേർന്നെ. വരുന്നവർക്കൊക്കെ ഓരോ തൈ കൊടുത്തു നടീക്കാംന്നൊക്കെ. പക്ഷെ കൊറോണ പ്രശ്നം കാരണം വളരെ അടുപ്പള്ളോർക്കും കൂടി വരാൻ പറ്റാണ്ടായി. എന്നാ പിന്നെ മരം നടൽ ഓൺലൈൻ ആക്കിയാലോ എന്നൊരു ആലോചന വന്നു. ഗ്രോ ട്രീസ് ഡോട്ട് കോമുമായി കൈ കോർത്തു. ഇന്ത്യയിൽ ശാസ്ത്രീയ രീതിയിൽ, തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മരങ്ങൾ വെച്ചു പിടിപ്പിക്കുന്ന ഒരു സംരംഭമാണ് ഇത്.
അടുത്ത ചോദ്യം മരങ്ങൾ എവിടെ നടണം എന്നതായി. ഞങ്ങൾ വിചാരിച്ചു, ഒരു വന്യമൃഗസംരക്ഷണ കേന്ദ്രത്തിലായാൽ അത്ര പെട്ടെന്നൊന്നും ഭാവിയിൽ മരങ്ങൾ മുറിച്ച് മാറ്റാൻ പറ്റ്ണ്ടാവില്യല്ലോ. എന്നാ പിന്നെ സുന്ദർബൻസ് തന്നെ ആയ്കോട്ടേ.
സംഭാവന തരും എന്നുറപ്പുള്ള ഏറ്റവും അടുത്ത ചാർച്ചക്കാർക്കും സുഹൃത്തുക്കൾക്കും മാത്രേ ഞങ്ങൾ ലിങ്ക് പങ്കു വെച്ചിരുന്നുള്ളൂ. പക്ഷെ അവരോരോരുത്തരും മറ്റുള്ളവർക്ക് അയച്ച് അയച്ച് പോയി. സ്വയം അൻപത് മരങ്ങൾ നട്ടവരുണ്ട്. അവനവന് ചെയ്യാൻ വശല്ലാത്തോണ്ട് എനിക്ക് പൈസ അയച്ച് തന്ന് എന്നോട് നടാൻ പറഞ്ഞോര്ണ്ട്. എന്താ ഞങ്ങൾ ഉദ്ദേശിച്ചേന്ന് മനസ്സിലാവാണ്ടെ, ഉറപ്പായ്ട്ടും വിവാഹ ദിവസം പറമ്പിൽ ഒരു മരം നടാം ട്ടൊ എന്ന് പറഞ്ഞോര്ണ്ട്. ഞങ്ങൾ സപ്പോട്ട നട്ടുട്ടൊ, മാവും തൈ വെച്ചൂട്ടൊ എന്നൊക്കെ കേക്കുമ്പോൾത്തെ സന്തോഷം പറഞ്ഞറീക്കാൻ പറ്റില്ല്യ!
കുറച്ച് നസ്യം കേക്കലും വേണ്ടിവന്നു. ബംഗാളിൽ മരം നട്ടിട്ടെന്താ കാര്യം? ഒരർത്ഥത്തിൽ ആലോയ്ച്ചാൽ ശരിയാണ്. പക്ഷെ ഞങ്ങൾ പ്ലാവും മാവും തെങ്ങും നടാനല്ല ഉദ്ദേശിച്ചത്. ഒരു കാട് വെച്ച് പിടിപ്പിക്കാനാണ്. അനവധി കാലം സുരക്ഷിതായി ആ കാട് അവടെ വേണം താനും. അടുത്ത കൊല്ലം ഞങ്ങൾ രാണ്ടാളും കൂടി ഒരു പോക്കുണ്ട്. നിങ്ങൾ ഞങ്ങക്ക് സമ്മാനിച്ച 1431 മരങ്ങൾ കാണാൻ!
വെറും മരങ്ങൾ നട്ടതിന്റെ തൃപ്തി മാത്രല്ലാട്ടൊ ഞങ്ങക്ക്. ഒരു മരം വലുതായാൽ വർഷത്തിൽ 20 കിലോ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിൽ നിന്നും വലിച്ചെടുക്കും. നട്ടതിൽ 1000 മരങ്ങളെങ്കിലും വളർന്നു വലുതായാൽ, അവ വർഷത്തിൽ 20,000 കിലോ കാർബൺ ഡയോക്സൈഡ് സ്വയം വലിച്ചെടുക്കും. പോരാത്തേന് 20 മരങ്ങൾ നടാൻ ഒരാൾ എന്ന കണക്കിലാണ് ഈ സംരംഭം പ്രവർത്തിക്കുന്നത്. അങ്ങനെ നോക്കുമ്പൊ ഏകദേശം എഴുപതോളം പ്രദേശവാസികൾക്ക് ജോലിയും കിട്ടും. ഹോ, ആലോചിക്കുമ്പൊത്തന്നെ പുളകം!
കുട്ടി സിംപിൾ മേക്കപ്പ് മതി എന്ന് പറഞ്ഞോണ്ട്...
ഒരു ദിവസം ഞാൻ ടി.വി. യിൽ "വടക്കുനോക്കിയന്ത്രം" സിനിമ കാണ്വായിരുന്നു. അതിൽ ഒരു സെക്കന്റ് ഷോ കണ്ടു മടങ്ങി, പാർവ്വതി മോഹൻലാലിന്റെ സൗന്ദര്യത്തെ വർണിക്കണ രംഗമുണ്ട്. ശ്രീനിവാസന് അസൂയ സഹിക്കാൻ വയ്യാണ്ടെ പറയും, "അതൊക്കെ മേക്കപ്പാ" ന്ന്. പാർവ്വതി തിരിച്ചു ചോദിക്കുന്ന ചോദ്യം കേട്ടാൽ ഇന്ന് 2021 ൽ നമുക്ക് അത്ഭുതം തോന്നും. "മോഹൻലാലിന്റെ കല്യാണ വീഡിയോ കണ്ടിട്ടുണ്ടല്ലോ. അതിലും മേക്കപ്പ് ഇട്ട്ണ്ടാവ്വോ?" ഈ സിനിമ 1989 ൽ ഇറങ്ങിയതാണ് ട്ടൊ.
എനിക്ക് പണ്ടന്നെ ഒരു കാര്യം വളരെ വ്യക്തായിരുന്നു. കല്യാണം കഴിക്കാൻ മേക്കപ്പ് ഇടണ്ട ആവശ്യൊന്നൂല്ല്യ. എന്ത് കുറവിനെയാണ് ഞാൻ മേക്ക് അപ്പ് ചെയ്യേണ്ടത്? എനിക്ക് ധാരാളം മുഖക്കുരു വന്ന പാടുകളുണ്ട്. അതോണ്ട് വല്ലാത്ത അപകർഷത തോന്നീട്ടൂണ്ട്. അതൊക്കെ അന്ത കാലം!

മാത്രല്ല മേക്കപ്പിട്ടാൽ ആൾടെ ച്ഛായ്യെന്നെ മാറും. എനിക്ക് വിവാഹ ദിവസം എന്നെപ്പോലെ നടന്നാ മതീന്ന്ണ്ടാർന്നു. മേക്കപ്പിടുന്നത് ഒരു കലയാണ്, മേക്കപ്പ് എത്രയോ പേർക്ക് സന്തോഷം കൊടുക്ക്ണ്ട്ന്നൊക്കെ എനിക്ക് അറിയാട്ടൊ. പക്ഷെ മേക്കപ്പ് ആർട്ടിസ്റ്റിന് പൈസ കൊടുക്കാൻ ഇല്യാത്തോരും എന്നെപ്പോലെ മുഖക്കുരു കൊണ്ട് വലഞ്ഞവരും ധാരാളമുണ്ട്. എന്നെ കണ്ടിട്ട് നാലു പേർക്ക് പ്രോത്സാഹനം കിട്ട്വാണെങ്കിൽ കിട്ടട്ടേന്ന് വിചാരിച്ചു.
ഒരു ദിവസം കൃഷ്ണന്റെ അച്ഛനും എന്നോടു പറഞ്ഞു, ദയവ് ചെയ്ത് മേക്കപ്പിടരുത് ന്ന്.
അത് കേട്ടപ്പൊ എനിക്ക് ഒന്നും കൂടി ധൈര്യം കിട്ടി.
അച്ഛന്മാര് സ്ട്രോങ്ങ് ആയിരുന്നൂച്ചാലും അമ്മമാർക്കായിരുന്നു ശങ്ക. സാരി ആര് ഉടുപ്പിക്കും? മുടി ആരാ കെട്ടിത്തര്വാ? ഇവരെന്നെ സംശയിപ്പിച്ച് സംശയിപ്പിച്ച് ഞാൻ ഒരു മേക്കപ്പ് ആർട്ടിസ്റ്റിനെ വിളിച്ചു ബുക്ക് ചെയ്തു. അപ്പഴാണ് കഥയിലൊരു ട്വിസ്റ്റ്. മൂപ്പത്തിയാരുടെ മഹന്റെ വിവാഹം അതേ സമയത്ത് നിശ്ചയിച്ചു. എന്താ പറയ്വ, രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാല്.
എന്നാലും എനിക്ക് തന്നത്താൻ ഒരുങ്ങാൻ വശല്ലല്ലോ... എന്താപ്പൊരു പോംവഴീച്ച്ട്ട് ഇരിക്കുമ്പൊ എന്റൊരു വിദ്യാർത്ഥിനീടെ കാര്യം ഓർമ്മ വന്നു. ആർദ്രയെ കല്യാണത്തിന് അനിയത്തിയാണ് ഒരുക്കീത് ത്രെ. ഒന്നും നോക്കീല്ല്യ. ഫോണെടുത്തു, കസിനെ വിളിച്ചു, സാരി ഉടുപ്പിക്കണം എന്നേൽപ്പിച്ചു. അതേ സ്പീഡിൽ ഏടത്തിയെ വിളിച്ചു, മുടി കെട്ടിത്തരാനും ഏൽപ്പിച്ചു. എന്ത് ധൈര്യത്തിലാന്നൊന്നും എന്നോട് ചോയ്ക്കണ്ട. ഇന്ത റിസ്ക്കെല്ലാം എനക്ക് റസ്ക്ക് സാപ്പിട്റ മാതിരി.

ഇനി ഞാനൊരു ഡീക്ക് പറയട്ടെ? എന്റെ അനിയത്തി വിവാഹം കഴിഞ്ഞ് സ്വകാര്യായ്ട്ട് എന്നോട് പറഞ്ഞു "You are the most beautiful bride I've ever seen" എന്ന്.
എന്റെ അനിയനും ഒട്ടും കുറച്ചില്ല്യ, ഓപ്പോളെ വിചാരിച്ചാൽ എന്താ നിശ്ശല്യാത്ത അഭിമാനം തോന്ന്ണ്ട്. മേക്കപ്പിട്ടേ മതിയാവൂ എന്ന് പറഞ്ഞോർക്കൊക്കെ ഓപ്പോൾ കാണിച്ചു കൊടുത്തു എന്നൊക്കെ തള്ളി മറിക്ക്യായിരുന്നു.
കണ്ണെഴുതി പൊട്ടും കുത്തി. ഇത്രയാണ് എന്റെ വിവാഹത്തിന്റെ ഒരുക്കം. വെപ്പു മുടി പോലും വെച്ചില്ലെന്നേ. എന്റെ സ്വന്തം ചുരുണ്ട മുടി നല്ല ഭംഗീല് കെട്ടിത്തന്നു ഏടത്തി.
ഞാനിപ്പൊ ആലോയ്ക്കുമ്പൊ സ്വന്തം കുറവുകളെ പ്രദർശിപ്പിക്കാൻ ഞാൻ കാണിച്ച ധൈര്യം, മോഹിച്ച വിവാഹം, കസിൻസിൻറെ കട്ട സപ്പോർട്ട് ഇതൊക്കെയല്ലേ എന്നെ സുന്ദരിയാക്കിയത്!?
മൈലാഞ്ചി മൊഞ്ച്

എന്റെ അമ്മയ്ക്ക് മൈലാഞ്ചിയിടാൻ വെല്യ മോഹാ. എല്ലാ കർക്കിടക മാസത്തിലും ഞങ്ങൾ അമ്മേം മകളും വേലിക്കൽ നിക്കണ മൈലാഞ്ചിയില ഉരിഞ്ഞ്, അമ്മിയിലരച്ച്, പരസ്പരം ഇട്ടു കൊടുത്ത്, താളു കൊണ്ട് പൊതിഞ്ഞ്, കൊതുകിനെ അടിക്കാൻ പറ്റാണ്ടെ കാലും ആട്ടി ഇരിക്കും. അങ്ങിനെയുള്ള ഞാൻ കോൺ മെഹന്തി ഇട്വേ? നെഹി നെഹി.
ഒന്നാമത് കോൺ പ്ലാസ്റ്റിക്കാണ്. രണ്ടാമത് സംഭവം മൈലാഞ്ചിയാണോന്ന് പോലും എനിക്ക് സംശയണ്ട്.
മെൽക്കൗ
വധുവരന്മാരുടെ ഫോട്ടോ വെച്ച ബാനറും, "വെൽക്കം" അക്ഷരം തെറ്റിച്ചെഴുതിയ കമാനവും, കുലച്ചു നിൽക്കുന്ന വാഴകൾ ഒരു കാര്യോല്യാണ്ടെ വെട്ടി പടിക്കല് കെട്ടി നിർത്തലും ഒക്കെ വേണ്ടാന്ന് ആദ്യം തന്നെ തീരുമാനിച്ചു.
ഞങ്ങടെ വിവാഹം മൂന്ന് സ്ഥലങ്ങളിലായി മൂന്ന് ദിവസത്തെ പരിപാടിയാർന്നു. അതായത്, മൂന്ന് തരം പന്തൽ, അലങ്കാരം, ഒക്കെയും പ്രകൃതിയോട് ഇണങ്ങുകയും വേണം. ഒന്നാം ദിവസം അയനിയൂണ്. വിവാഹത്തലേന്ന് വധൂവരന്മാർ അവരവരുടെ ഇല്ലത്തിരുന്ന് ഒരേ സമയം ഉണ്ണുന്നു. ഇത്രേള്ളു കാര്യം. ആദ്യം വിചാരിച്ചത് പന്തൽ മാത്രം മതീന്നാ. പക്ഷെ അമ്മമ്മയ്ക്ക് പെര അലങ്കരിക്കാൻ വല്യ മോഹം.

അപ്പൊഴാണ് ഇൻസ്റ്റയിൽ എന്റെ സുഹൃത്ത് മറിയം (@aimforzerowaste) ഒരു പോസ്റ്റ് ഇട്ടത് കണ്ണിൽ പെട്ടത്. ക്രിസ്മസിന് അലങ്കരിക്കാൻ വെട്ടു തുണികൾ കൊണ്ടൊരു തോരണം. ഒന്നും നോക്കീല്ല, മെസ്സേജയച്ചു. പക്ഷെ, ഒരു ചിന്ന പ്രോബ്ലം. എല്ലാം കൂടി ഒരാൾക്ക് എത്തില്ല്യ. വിവാഹത്തിന് പിന്നെ പത്തുപന്ത്രണ്ടു ദിവസേണ്ടായിരുന്നുള്ളൂ. ഞാനാണെങ്കി ചാടിക്കേറി പ്ലാനേഴ്സിനോട് അലങ്കാരം വേണ്ടാന്നും പറഞ്ഞു. ശ്ശെ, നാണക്കേട്! ആ സമയത്ത് ഞാൻ തേടിയ വള്ളി കാലിൽ ചുറ്റി. എന്റെ അനിയത്തി ഹിതയും കൂട്ടുകാരും കൂടി ഇൻസ്റ്റയിൽ ഒരു പേജ് തുടങ്ങിയേർന്നു. ക്രാഫ്റ്റ്സാണ് പരിപാടി. വിളിച്ചു, വാട്സാപ്പിൽ ഗ്രൂപ്പ് തുടങ്ങി, പിൻട്രസ്റ്റിൽ ഡിസൈനുകൾ കണ്ടു, തീരുമാനിച്ചു. കരാറിൽ ഒപ്പിട്ടു. എല്ലാം ശടപടേന്ന്. എന്റെ മനസ്സിലെ ഫോട്ടോഷോപ്പ് പ്രവർത്തിക്കാൻ തുടങ്ങി.
കാര്യങ്ങളത്ര എളുപ്പായാൽ പക്ഷെ എന്താ ഒരു ത്രില്ല് ?
കുട്ട്യോൾക്ക് പെട്ടെന്ന് പരീക്ഷ തുടങ്ങി. ആകെ അയ്യത്തടാന്നായി. ഇനീപ്പൊ എന്താ കാട്ട്വാ? അവരെക്കൊണ്ട് കൂട്ട്യാ കൂടണതൊക്കെ അവര് ഒണ്ടാക്കി കൊണ്ടന്നൂട്ടൊ. അച്ഛൻ സ്വാഭാവികായും ചോയ്ക്കാൻ തുടങ്ങി, "ഇതൊക്കെ വേണോ?" പറ്റാത്ത പണിക്ക് നിക്കണ്ടാന്നൊരു ഉപദേശോം.
ഒടുക്കം ഞാൻ തന്നെ കളത്തിലിറങ്ങി. എന്റെ സ്ഥിരം തുന്നക്കടയിൽ പോയി ചാക്കിൽ വെട്ടു തുണികൾ പെറുക്കി കൊണ്ടന്നു. എന്റെ കുപ്പി വളകൾടെ ശേഖരം ഉള്ളിൽ ഒരു പിടച്ചിലോടെ പുറത്തെടുത്തു. വീട്ടിലെ പൂമുഖം ഞങ്ങടെ വർക്ക്ഷോപ്പായി. അത് കണ്ടപ്പൊ അമ്മയും പറഞ്ഞു വേണ്ടാക്കാൻ. ഞങ്ങൾ വിട്ടില്ല്യ. ഞാനും അനിയത്തിമാരും കൂടി രാപകലില്ലാതെ അദ്ധ്വാനിച്ചു. ച്ചാൽ, വളകൾ നൂലു കൊണ്ട് കെട്ടി, സാരികൾ കൂട്ടി മെടഞ്ഞു, അത്രക്കെന്നെള്ളൂ ട്ടൊ.
വിവാഹത്തിന്റെ തൽത്തലേ ദിവസം ഞങ്ങൾ എട്ടുപത്ത് പേര് കൂടി, പാട്ടൊക്കെ വെച്ച് വെട്ടു തുണികളും, പെയ്ന്റ് അടിച്ച പഴയ കെച്ചപ്പ് കുപ്പികളും, കുപ്പിവളകളും, സാരികളും, എന്റെ പഴയ ഫോട്ടോസും അങ്ങനെ കയ്യിൽ കിട്ടിയ എല്ലാം എടുത്ത് "ഹരിശ്രീ" ഒരു കല്യാണ വീടാക്കി.
അലങ്കാരം ഏറ്റവും ബോധിച്ചത് അമ്മമ്മയ്ക്കാ. അമ്മമ്മ രണ്ടാഴ്ചയോളം ഒന്നും അഴിക്കാൻ സമ്മതിച്ചേർന്നില്യ. അഴിച്ചപ്പൊഴോ ഒക്കെയും ബാഗിൽ എടുത്ത് വെക്ക്യേം ചെയ്തു. ഇനിയത്തെ പരിപാടിക്ക് പുറത്തെടുക്കാൻ!
വിവാഹം പിന്നെ കൃഷ്ണന്റെ ഇല്ലത്തായിരുന്നു. ഞാൻ ദിവസോം ഓരോ ഫോട്ടോ അയച്ചു കൊടുത്തേർന്നു, മണ്ഡപം അങ്ങനെ വേണം ഇങ്ങനെ വേണംന്നൊക്കെ പറഞ്ഞോണ്ട്. ഓല മെടഞ്ഞു പന്തലിട്ട് ചുറ്റും ഓല തത്തമ്മകളേം തൂക്കിയിട്ട മണ്ഡപം ആയിരുന്നു എന്റെ മനസ്സിൽ. എന്നിട്ട് വിവാഹ ദിവസം അവിടെ ചെന്നപ്പഴോ? ആകെ വണ്ടറടിച്ചു നിന്നു ഞങ്ങൾ എല്ലാരും. അത്ര അതുല്യമായിരുന്നു ഞങ്ങടെ മണ്ഡപം. വാഴപ്പിണ്ടി കൊണ്ട് പണിത, വെളു വെളുത്ത, നാലു പുറവും തുറന്ന മണ്ഡപം. കൃഷ്ണന്റെ അച്ചോൾടെ വളപ്പിൽ മുറിക്കാറായ ഒരു മുള നിന്നേർന്നുത്രെ. ആ മുള കഷ്ണം - കഷ്ണാക്കി ഉള്ളിൽ ബൾബിട്ട് തൂക്ക്യേർന്നു മണ്ഡപത്തിൽ. രാത്രിയായപ്പൊ ഭംഗി ഇരട്ടിച്ചു. ക്രിയ കഴിഞ്ഞ് എല്ലാരും ഭക്ഷണം കഴിക്കണ സമയത്ത് ഈ മണ്ഡപം പണിത വിദ്വാന്മാരെ കൃഷ്ണൻ എനിക്ക് പരിയയപ്പെടുത്തി തന്നു. തൊഴുതു ഞാൻ അവരെ.
വേളി കഴിഞ്ഞാൽ വധുവിനെ അവിടുത്തെ നടുമുറ്റത്ത് എല്ലാവരും കൂടി കൊണ്ടിരുത്തുന്ന ചടങ്ങാണ് അടുത്തത്, കുടിവെപ്പ്. മുമ്പ് പല തവണ കൃഷ്ണന്റെ ഇല്ലത്ത് ഞാൻ താമസിച്ചിട്ടുണ്ടെങ്കിലും പരിചയമില്ലാത്ത പുതിയൊരു വൈബ്രേഷനായിരുന്നു അവിടെ. ധാരാളം വിളക്കുകൾ കൊളുത്തി, മൺ വിളക്കുകൾ തൂക്കിയിട്ട്... നടാടെ കാണണപോലെ ഞാൻ അവിടിരുന്നു.
പന്തലഴിച്ച് മാറ്റിയപ്പൊ വിളക്കുകൾക്ക് ആവശ്യക്കാരനവധി. എല്ലാർക്കും വീതിച്ച് കൊടുത്തു. ഡിമാന്റ് കണ്ടപ്പൊ ഞങ്ങൾ കുറച്ചെണ്ണം മച്ചിൽ ഒളിപ്പിച്ച് വെച്ചു!
അടുത്ത ലൊക്കേഷൻ വധുവിന്റെ വീട് മുതുക്കുടി. എന്റെ വീട്ടിലെത്തിയപ്പൊ ഞാൻ ആകെ അന്തംവിട്ടു. നാലു ദിവസം മുൻപ് വരെ ഞാൻ വലിച്ചു വാരിയിട്ടിരുന്ന പൂമുഖം അടിമുടി മാറിയണ്ണു. ചുമരിൽ ഓറഞ്ച് മഞ്ഞ ജമന്തിപ്പൂക്കൾ പതിപ്പിച്ചണ്ണു. സാധാരണ റിസെപ്ഷനുകളിൽ കാണാറുള്ള കൂറ്റൻ കസേരകളില്ല്യ. ആ സ്ഥാനത്ത് അമ്മമ്മയുടെ കാൽപ്പെട്ടി പോളിഷ് ചെയ്ത് മുകളിൽ രണ്ട് കുഷ്യൻ വെച്ചിട്ട്ണ്ട്. പഴയ കുഷ്യൻ കസവ് മുണ്ട് കൊണ്ട് പൊതിഞ്ഞ് പിൻ കുത്തി വെച്ചിരിക്ക്വ. എന്റെ അനിയന്റെ ഐഡിയാത്രെ. ഉഗ്രൻ ലെ?
പിറ്റേന്ന് ഞാനും കൃഷ്ണനും കൂടി ഈ ജമന്തിപ്പൂക്കളൊക്കെ ഒരു ചാക്കിലാക്കി. നിറപ്പൊടികൾ ഉണ്ടാക്കാൻ മിറ്റത്തിട്ട് ഉണക്കി. കുറച്ച് പൂക്കൾ കംപോസ്റ്റാക്കി. ബാക്കി വിത്തെറിഞ്ഞു. ഇപ്പൊ എന്റെ വീട്ടിൽ ആ ജമന്തി പൂക്കൾ വിരിഞ്ഞു നിൽക്കുണൂ.
എന്റെ അമ്മേടെ സാരി
എല്ലാ പെൺകുട്ട്യോൾക്കും തന്റെ അമ്മേടെ സാരികൾ തന്റെയാന്നൊരു നാട്യണ്ടാവും, ലെ? എനിക്കൂണ്ട്. അമ്മമാരുടെ കല്യാണ സാരി ഉടുക്കണത് ഇപ്പൊ ഒരു ട്രെന്റാണേനിം. ഞാനും കണ്ടു വെച്ചേർന്നു ഒരു വാടാമല്ലി കാഞ്ചീപുരം. അമ്മേടെ വിവാഹത്തിന് മുത്തശ്ശൻ കോയമ്പത്തൂരിൽ നിന്ന് വാങ്ങിക്കൊടുത്തതാ. അലമാറയിൽ വെറ്തെ ഇരിക്ക്യാ. ഒരു ഔട്ടിങ് ഒക്കെ വേണ്ടെ?
അലമാറ തുറന്ന് സാരികൾ നിവർത്തി. തിരിച്ചും മറിച്ചുമിട്ട് കാറ്റ് കൊള്ളിച്ചു. കൊറച്ചൂസം കഴിഞ്ഞപ്പഴാ ഞാൻ ശ്രദ്ധിച്ചേ, സാരീടെ മുന്താണിയിൽ ജരി അടർന്ന് വരാൻ തുടങ്ങിയേർന്നു. എനിക്ക് ആകെ സങ്കടം കൊണ്ട് എന്താ ചെയ്യണ്ടേ എന്ന അവസ്ഥയായി. പലരേം വിളിച്ചു. അന്വേഷിച്ചു. ചെന്നൈയ്ക്ക് വരെ കൊണ്ടോയി നോക്കി. ഫലണ്ടായില്ല്യ.
അച്ഛൻ പുതിയ സാരി വാങ്ങിക്കോളാൻ പറഞ്ഞു. പക്ഷെ പുതിയ സാരി എന്റെ അമ്മേടെ കല്യാണ സാരിക്ക് പകരാവില്യല്ലൊ. പുതുത് വാങ്ങാൻ വരട്ടെ. ഞാൻ എന്റെ ഇച്ചമ്മയോട് ചോയ്ച്ചോക്കി. ഇച്ചമ്മ ന്ന് പറഞ്ഞാൽ എന്റെ അമ്മേടെ അനിയത്തി. എനിക്ക് അമ്മ കഴിഞ്ഞാൽ ഇച്ചമ്മയാണ് എല്ലാത്തിനും. ഇത്തവണയും തെറ്റീല്ല്യ. ഇച്ചു, സന്തോഷത്തോടെ തന്റെ കല്യാണ സാരികളൊക്കെ കാണിച്ച് തന്നു. മഞ്ഞക്കടുക് നിറത്തിലുള്ള പട്ടു സാരി ഞാൻ പൊക്കി. ഒരു പ്ലെയ്ൻ കറുപ്പ് ബ്ലൗസും തുന്നിച്ചു. പിന്നീട് ഒരിക്കലും ഉടുക്കാൻ പോണില്യാത്ത സാരിക്കെന്തിനാ മാച്ചിങ്ങ് ബ്ലൗസ്?
കല്യാണ വേഷത്തിനെക്കാൾ എന്റെ മുതുക്കുടി ലുക്കാണ് ഇഷ്ടായേന്ന് പറഞ്ഞവരുണ്ട്. ആകെ ചിലവോ ബ്ലൗസ് തുണി + തുന്നക്കൂലി. അതും എല്ലാ സാരിയ്ക്കും ചേർച്ചയുള്ള കറുപ്പ്. എപ്പടി എൻ ബുദ്ധി?
സ്വന്തം ആർ. ഡി. ഉപയോഗിച്ച് കൃഷ്ണൻ എനിക്ക് മോഹണ്ടാർന്ന നീല കാഞ്ചീപുരം വാങ്ങി തന്നപ്പൊ തിരിച്ച് ഞാനും കല്യാണത്തിനിടാൻ ഷർട്ട് വാങ്ങിക്കൊടുക്കണംന്ന് വിചാരിച്ചതാ. മൂപ്പര് പറഞ്ഞു ഏട്ടന്റെ കല്യാണ ഷർട്ടാണ് ഇടാൻ പോണേന്ന്. ഇത് പറയാൻ രണ്ട് കാരണങ്ങളുംണ്ട് ആൾക്ക്. വിവാഹ ദിവസം വധുവിന്യാത്രെ എല്ലാവരും ശ്രദ്ധിക്ക്വ. കൃഷ്ണന് ആവശ്യത്തിലേറെ നല്ല ഷർട്ടുകളുണ്ട്. പോരാത്തേന് കൊറോണ കാരണം കൃഷ്ണന്റെ ഏട്ടന് വിവാഹത്തിൽ പങ്കെടുക്കാൻ പറ്റീല്ല്യ. ഏട്ടന്റെ ഷർട്ടിടുമ്പൊ ഏട്ടൻ കൂടെള്ള പോലെയാണ്ന്ന്.
തരം കിട്ടിയാൽ ഓടിപ്പോയി പുതിയ കുപ്പായം എടുക്കണവര്ടെ ഇടയിൽ എന്റെ ആത്തുക്കാരൻ സ്വന്തം കല്യാണത്തിന് ഒരു ഷർട്ട് പോലും മേടിച്ചില്ല്യ.
എന്നാലേയ്, ഞാനും കൃഷ്ണനും മാത്രല്ലാട്ടൊ ഞങ്ങടെ കല്യാണത്തിന് പഴയ ഡ്രസ്സിട്ടത്. അന്ന് രാവിലെ ഞാൻ പൊറപ്പെട്ട് വന്ന് നോക്കുമ്പൊ എന്റെ കസിൻസ് മൂന്ന് പേർ ഒരേ പോലത്തെ പാവാടയും ടോപ്പും ഇട്ട് നിക്കുണു. ഒന്ന് റിവൈന്റ് ചെയ്ത് ആലോയ്ച്ചു. ഞങ്ങടെ ഒരു ഏട്ടന്റെ വേളിക്ക് കുട്ട്യോൾക്കൊക്കെ പാവാടേം ബ്ലൗസ്സും തന്നേർന്നു. എനിക്കും കിട്ടീണ്ട്. ഇപ്പൊ പാകല്ലാന്നേള്ളൂ. സത്യായിട്ടും, അവർക്ക് സ്വയം തോന്നി ചെയ്തതാ. ഞാനൊന്നും പറഞ്ഞിട്ടില്ല്യേയ് രാമനാരായണ!

പെണ്ണായാൽ പൊന്നു വേണോ?
പൊന്ന് ആർക്കാ ഇഷ്ടല്ലാത്തത്? അണിഞ്ഞ് കാണാൻ നല്ല ഭംഗീണ്ട്, അസ്സല് നിക്ഷേപാണേനീം. ഞാൻ എന്റെ കാര്യം പറയാം. വിവാഹ ദിവസം സ്വർണ്ണം മേടിച്ച പീടികയുടെ പരസ്യമാവാൻ എന്നെ കിട്ടില്ല്യ. വധൂന്റെ കഴുത്തിലും കയ്യിലും കൂടി നൂറുനൂറ്റമ്പത് പവൻ കാണണം എന്ന നിർബന്ധം എനിക്ക് വളരെ അപകടം പിടിച്ച ഒന്നായ്ട്ടാ തോന്നണെ. അല്ല, ആർക്ക് വേണ്ടിയാ ഈ കാട്ടിക്കൂട്ടൽ? അതോണ്ട് നാട്ടിലെന്തൊക്കെ പ്രശ്നങ്ങളാ!

വിവാഹ സമയത്ത് ഞാൻ ഒറ്റ പണ്ടം മാത്രേ കെട്ടുള്ളൂന്ന് രണ്ടും കൽപ്പിച്ച് അച്ഛനോടും അമ്മോടും അവതരിപ്പിച്ചു. അവര് ഞെട്ടുംന്ന് വിചാരിച്ചപ്പൊ, രണ്ടാളും ഇത് പ്രതീക്ഷിച്ചിരിക്ക്യാർന്നു. ഞാനാരാ മോൾ! അച്ഛനും അമ്മയും വളരെ മോഹിച്ച് എനിക്കൊരു നീല നാഗപടം പണി കഴിപ്പിച്ച് തന്നേർന്നു. അത് മാത്രേ ഞാൻ കെട്ടിയുള്ളൂ. ഒന്നേ ഒന്ന് കണ്ണേ കണ്ണ്. എപ്പടി എൻ സ്റ്റൈൽ?
ഇത് പ്ലാസ്റ്റിക്കല്ലടോ പേപ്പർ കപ്പാ!

പേപ്പർക്കപ്പ് ച്ചാൽ അത്ര പ്രശ്നക്കാരനല്ലാന്നാ നമ്മടെയൊക്കെ ധാരണ. എന്നാൽ, ഒരു പേപ്പർക്കപ്പ് മണ്ണിലലിയാൻ 20 വർഷം പിടിക്കും, അറിയ്യോ?
വെഡ്ഡിങ്ങ് പ്ലാനേഴ്സ് ആദ്യം സംസാരിക്കാൻ വന്നപ്പൊ തന്നെ ഞാൻ നയം വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിൽ നിന്ന് അണുകിട മാറാൻ ഞാൻ കൂട്ടാക്കിയതൂല്യ.
പകരം എന്താ വേണ്ടത് എന്നായി. വെള്ളം കുടിക്കാനും പായസം വിളമ്പാനും പന്തിയിൽ ഒരാൾക്ക് രണ്ട് സ്റ്റീൽ ടംബ്ലറുകൾ വീതം വെച്ചു. ഊണായാലും പലഹാരായാലും കാലാവുമ്പോൾ വാഴയിലയിൽ വിളമ്പി. ഐസ്ക്രീമും ഗുലാബ് ജാമും വരെ സ്റ്റീൽ ബൗളിലാണ് എല്ലാർക്കും എത്തിച്ചത്.
ഒരു കല്യാണായാൽ ലഹള ഇല്ല്യാണ്ടെ, അങ്ങനെ കേട്ടിട്ടുണ്ടോ? ഇവിടെ അയനിയൂണിന്റെ അന്ന് രാവിലെന്നെ തുടങ്ങി. ലഹള കൂട്ടിയതോ ഈ ഞാൻ തന്നെ. കാപ്പിയും പലഹാരവും കഴിക്കാൻ എല്ലാവരും പന്തലിലെത്തി, ഇലയുടെ മുൻപിലിരുന്നു. കാപ്പി വിളമ്പിയത് പക്ഷെ പേപ്പർക്കപ്പിൽ. എനിക്കാകെ കലി കേറി. ഇത്രയൊക്കെ ഞാൻ മുൻകൂട്ടി ഏൽപ്പിച്ചിട്ടും ഇതാ അവസ്ഥ. കാപ്പി വിളമ്പുന്നത് ഉടൻ നിർത്താൻ പറഞ്ഞ്, കസിൻസിനെ വിട്ട് അടുക്കളയിൽ നിന്ന് സ്റ്റീൽ ടംബ്ലറുകൾ കൊണ്ടിരീച്ചു. അതിലാണ് പിന്നെ കാപ്പി വിളമ്പിയത്. ഞാൻ അപ്പൊ തന്നെ ഇതിന്റെ ചുമതലക്കാരനെ വിളിച്ച് വിവരം പറഞ്ഞു. ഇനി ഒരിക്കലും ഈ സാഹചര്യം ഉണ്ടാവില്ല്യ എന്നദ്ദേഹം എനിക്കുറപ്പ് തര്യേം ചെയ്തു. ഉണ്ടായതുമില്ല.

അവിടെണ്ടായിരുന്ന ഒരു മുതിർന്ന വ്യക്തിയ്ക്ക് പക്ഷെ ഞാൻ എന്തിനാ ഇത്ര രോഷം കൊള്ളണെ എന്ന് മനസ്സിലായില്ല. പേപ്പർ കപ്പേ ഉപയോഗിക്കാൻ പാടൂ. കൊറോണക്കാലമാണ് എന്നൊക്കെ എന്നെ ഉപദേശിക്ക്യേം ചെയ്തു.
ഞാൻ ചോയ്ക്കട്ടെ, സോപ്പിട്ട് കഴുകിയാൽ കയ്യിൽത്തെ കീടാണു നശിക്കുംച്ചാ, കുടിച്ച ടംബ്ലറും സോപ്പിട്ട് കഴുകിയാൽ പോരെ?
അച്ഛനാണ് പിന്നെ ഇടപെട്ട് ആ വ്യക്തിയെ സമാധാനിപ്പിച്ചത്, "എല്ലാം ശ്രീക്കുട്ടി നോക്കിക്കോളും". എന്റെ വിവാഹത്തിലെ എല്ലാ തീരുമാനങ്ങളും എന്റെയായിരുന്നു. അല്ലെങ്കിൽ എന്റെയും കൃഷ്ണന്റെയും. അതങ്ങനെ തന്നെയാവണം എന്ന് ഞാൻ ഉറച്ച് വിശ്വസിക്ക്യേം ചെയ്യുണു.
പേപ്പർക്കപ്പ് പോലെ ആൾക്കാർ നിസ്സാരായി കാണണ ഒന്നാണ് ഈ ടിഷ്യു പേപ്പർ. ഇവിടെയൊക്കെ എന്റെ കണ്ണ് വെട്ടിച്ച് ടിഷ്യൂ പലരും ഉപയോഗിച്ച് വലിച്ചെറിഞ്ഞേർന്നു. കൃഷ്ണന്റെ കീഴിൽ അതുപോലും ഉണ്ടാർന്നില്ല. പണ്ടൊക്കെ നമ്മുടെ എല്ലാര്ടേം കയ്യിലൊരു തൂവാല ണ്ടാർന്നില്ലേ, ആ ശീലം എവ്ടെപ്പോയി ആവോ?
കല്യാണപ്പെട്ടി
കല്യാണത്തിന് ആറ് മാസം മുമ്പ് മുതലെന്നെ അമ്മ തുടങ്ങി, "പെട്ടി വാങ്ങണ്ടെ, പെട്ടി വാങ്ങണ്ടെ? കൊണ്ടൂവണ്ടതൊക്കെ ഒതുക്കി വെക്കൂ. ഇനി എന്തേങ്കിലും മറക്കും." ഞാനുണ്ടോ കൂട്ടാക്കുണു?
കുട്ടീല് ധാരാളം യാത്ര ചെയ്തേർന്നൊണ്ട് ഇവ്ടെ കുറേ പെട്ടികളുണ്ട്. ഞാൻ കൂടു തുറന്നു; വരയും കോറലുമുള്ള ചാണകപ്പച്ച നിറത്തിലൊരു പെട്ടി കണ്ടപ്പൊ എനിക്ക് ഉൾവിളീണ്ടായി യെസ്, ദിസ് ഈസ് മൈ പെട്ടി! അപ്പൊത്തന്നെ ഞാനെന്റെ കൂട്ടുകാരൻ, ആനന്ദിനെ വിളിച്ചു. കക്ഷി ആർട്ടിസ്റ്റാണ് ട്ടൊ. പെട്ടി കൊണ്ടോയി പെയ്ന്റടിച്ച് തരാം എന്നേറ്റു.
വിവാഹത്തിന് 4 ദിവസം മുമ്പ് മൂപ്പരുടെ ഒരു വിളി. പെയിന്റ് പെട്ടിയിൽ പിടിക്കുണില്ല്യാത്രെ. അടർന്ന് പോരുണു, എന്ത് ചെയ്യണം എന്നറീല്ല്യ. എനിക്കും സങ്കടം തോന്നി. പക്ഷെ പിൻമാറാനല്ലാട്ടൊ ആള് എന്നെ വിളിച്ചത്. രണ്ട് ദിവസം കൂടി സമയം ചോയ്ക്കാനാ. അടിച്ച പെയ്ന്റ് മുഴുവൻ ഒരച്ച് കളഞ്ഞ് ആദ്യേ തുടങ്ങാൻ. എനിക്കെന്താ ചേതം?
ഉറക്കം ഒഴിച്ച് പണിത് പാവം എന്തായാലും അന്ന് രാവിലെ എനിക്ക് പെട്ടി എത്തിച്ചു. അങ്ങനെ വിവാഹ ദിവസം വരേം പെട്ടിയില്ല്യാത്ത ഞാൻ പെട്ടെന്ന് ചരിത്രത്തിലെ ഏറ്റവും സ്റ്റൈലൻ പെട്ടിയുള്ള വധുവായി. ഇതു പോലൊരു പെട്ടി വേറെയാരടേങ്കിലും കയ്യിൽ കണ്ടിട്ടുണ്ടോ?
പിന്നേയ്, അമ്മ പറഞ്ഞ പോലെന്നെ ഞാൻ ചില സാധനങ്ങളൊക്കെ മറന്നൂട്ടൊ. ഇങ്ങനെ ഓരോ അബദ്ധങ്ങൾ പറ്റുമ്പഴല്ലെ ഒരു രസള്ളൂ?
പെട്ടി മാത്രല്ല ഹാൻഡ്ബാഗും പഴ്സും ഒന്നും ഞാൻ പുതുതായി വാങ്ങിയില്ല. ടിങ്! രണ്ട് ബോണസ് പോയിന്റ്സ്!
ശുഭം
കുറേ അമളികളും പരീക്ഷണങ്ങളും ചിരിയും തമാശയും ഡാൻസും ഒക്കെ ആയിട്ട് അതങ്ങട് കഴിഞ്ഞു. ഞങ്ങടെ ഇലക്ട്രിക്ക് കാറിൽ ഇതാ ഞങ്ങൾ യാത്ര തുടങ്ങിക്കഴിഞ്ഞു.
"സീറോ വേസ്റ്റ്" കല്യാണം നടത്താൻ ശ്രമിച്ചതോണ്ട് ഞങ്ങടെ ഒരു "ലോ വേസ്റ്റ് " കല്യാണമെങ്കിലുമായി.
ഞങ്ങൾ ഒരു ചെക്ക് ലിസ്റ്റ് വെച്ചേർന്നു.
എല്ലാം വായിച്ചിട്ട് എന്താ നിങ്ങൾക്ക് തോന്നണെ? എത്രയെണ്ണത്തിന് ടിക്ക് കിട്ടും?
തമാശയെന്താച്ചാൽ ഇതൊന്നും ഒറിജിനൽ ആശയങ്ങളേയല്ല. ഒറ്റ കാര്യേ ആലോയ്ച്ചുള്ളൂ, മുപ്പത് കൊല്ലം മുൻപ് വിവാഹങ്ങൾ എങ്ങിനെയായിരുന്നു? അപ്പൊ എല്ലാ ഉത്തരങ്ങളും ഞങ്ങൾക്ക് കിട്ടി.
കടപ്പാട്, എന്റെ കസിൻസ്!
അവരില്ലെങ്കിൽ കാണ്വായിരുന്നു, ഈ മേനി പറച്ചിലൊന്നൂണ്ടാവില്ല്യ. എന്റെ കസിൻസാണ് എന്റെ ശക്തി! ഈ വിവാഹം കൊണ്ട് ഞങ്ങൾ പരസ്പരം കൂടുതൽ അടുക്ക്വേം ചെയ്തു.
നിങ്ങടെ കല്യാണോം പ്രകൃതിയോടിണങ്ങിയതാവണം എന്നുണ്ടോ? എനിക്ക് ഇമെയിൽ അയക്കൂട്ടൊ, നമുക്കൊന്നിച്ച് പ്ലാൻ ചെയ്യാം!

- കിട്ടാവുന്ന എല്ലാ റിസോഴ്സും പ്രയോജനപ്പെടുത്തുക.
- കഴിവതും കയ്യിലുള്ള വസ്തുക്കൾ ഉപയോഗിക്കുക.
- മാലിന്യങ്ങൾ സൃഷ്ടിക്കരുത്.
- - കളയാനോ സംസ്കരിക്കാനോ ഭക്ഷണം കഴിച്ച ഇലയൊഴിച്ച് ഒന്നും ഉണ്ടാവരുത്.
- - ഭാവിയിൽ ഉപയോഗമുള്ള വസ്തുക്കൾ മാത്രം ഉൾപ്പെടുത്തുക.