കണ്ണേ.. നീയെന്നെ കണ്ടോ..
ഖാലിദ് റഹ്മാൻ രചനയും സംവിധാനവും നിർവഹിച്ച് 2020 ന്റെ അന്ത്യത്തോടടുത്ത് പുറത്തിറങ്ങിയ 'Love' എന്ന മലയാളം സിനിമ കേന്ദ്രീകരിക്കുന്നതും മനുഷ്യമനസ്സിന്റെ ഈ അതിർത്തി സംഘർഷങ്ങളിലാണ്.

'ലൗ' എന്ന ഖാലിദ് റഹ്മാൻ സിനിമയെ മുൻനിർത്തിയുള്ള ലേഖനം
മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ ഒ.വി വിജയനും നരേന്ദ്ര പ്രസാദും തമ്മിൽ പതിറ്റാണ്ടുകൾക്കു മുൻപു നടന്ന ഒരു സംഭാഷണം ഈയടുത്ത് കാണാനിടവന്നിരുന്നു. പ്രസ്തുത സംഭാഷണത്തിൽ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെക്കുറിച്ച് ഉയർന്നുവന്ന തുടർച്ചയായ ചോദ്യങ്ങളിലൊന്നിൽ ഖസാക്ക് എന്ന ഭൂമികയെ സംബന്ധിച്ചുള്ള സ്വവിചാരങ്ങൾ വിജയൻ അവതരിപ്പിക്കുന്നുണ്ട്. ഖസാക്ക് ഒരു സാങ്കൽപിക/ഭ്രമാത്മക ഭൂമികയല്ലെന്നും ഏതൊരിന്ത്യൻ ഗ്രാമവും ഖസാക്കിനെയോ ഖസാക്കുകളെയോ ഉള്ളടക്കം ചെയ്തിരിക്കുന്നുവെന്നുമാണ് ആ പറച്ചിലുകളുടെ സാരമായത്. പുറമേക്കു കാണപ്പെടുന്നതും സമ്മർദ്ദാധിഷ്ഠിതവുമായ സാമൂഹിക ഘടനയുടെ കുമിളത്തരത്തിലേക്ക് നേരിട്ടുതന്നെ വിരൽ ചൂണ്ടുന്ന ഒന്നാണ് ഖസാക്കുകാരന്റെ ഈ പരാമർശം.
നെടുകെയും കുറുകെയും വിഹരിക്കപ്പെടുന്ന അഗമ്യഗമനങ്ങളും അ-ക്രമം മുഖമുദ്രയാക്കിയ ലൈഗികതയും ഉർവരമാക്കിയ ഖസാക്കിന്റെ നിലം പാഠത്തെ അതിലംഘിക്കുന്ന ഒരു ഗോപ്യ യാഥാർത്ഥ്യമാണെന്ന് വിജയൻ പറയാതെ പറഞ്ഞു കേൾക്കുമ്പോൾ പരക്കെ അനുഭവിക്കപ്പെടുന്നതായ വികാരം എന്തെന്നതിൽ എനിക്ക് എന്നോടു തന്നെ തർക്കമുണ്ട്. അടുത്ത കാലങ്ങളിൽ തന്നെ കേട്ട മൈത്രേയന്റെ സംഭാഷണത്തിൽ, ലോകത്തിൽ പിറക്കുന്ന പത്ത് കുഞ്ഞുങ്ങളിൽ ഒരാൾ 'അന്യന്റെ'യാണെന്ന പ്രസ്താവന ശ്രദ്ധിച്ചിരുന്നു. എതിരൻ കതിരവൻ എഴുതിയ 'മലയാളിയുടെ ജനിതകം' എന്ന പുസ്തകമാണ് ആ സാഹചര്യത്തിൽ ഓർമയിലെത്തിയത്. മലയാളികളുടെ ഡി.എൻ.എ സമ്മിശ്രമാണെന്നും ആയതിനാൽ തന്നെ കേരളത്തിൽ ശുദ്ധ വംശങ്ങൾ ഒന്നു പോലുമില്ലെന്നും ശാസ്ത്രീയമായി തെളിയിക്കുന്ന ഒന്നാണ് ഈ പുസ്തകം.
ഇത്തരം പശ്ചാത്തലങ്ങളെ ആധാരമാക്കിയാൽ സമൂഹത്തിനു സമാനമായി വ്യക്തികളും പരിപാലിച്ചുപോരുന്ന ആചാര സമാനമായ ആവരണം നമുക്കു മുൻപിൽ നഗ്നമാവും. ഡി.എൻ.എ പരിശോധനയിലൂടെ മാത്രം സ്ഥാപിച്ചെടുക്കാൻ കഴിയുന്നതും അതിലൂടെ മാത്രം തഴയാവുന്നതുമായ സാമൂഹിക വഞ്ചനയുടെ പാരസ്പര്യത്തിനു സമാനമായി നാർകോ അനാലിസിസിലൂടെ മാത്രം വെളിപ്പെടുന്നതാണ് ഒരുപക്ഷേ മനുഷ്യ മനഃസാക്ഷിയെന്നും, ഭൂപടങ്ങളും അതിലെ അതിർത്തികളും മനുഷ്യനിർമിതമാണെന്നതുപോലെ മനസ്സിന്റെ അറിയുന്നതും അറിയപ്പെടാത്തതുമായ അറകൾ ഒരു തരത്തിൽ വ്യവസ്ഥാ സൃഷ്ടിയാണ്. രാജ്യങ്ങൾ തമ്മിൽ നിലനിൽക്കുന്നതായ സംഘർഷങ്ങളും ബാലാബല പരീക്ഷണങ്ങളും ഈ അറകൾക്കും ബാധകമാണെന്നു വരുന്നു. ഇരു വരകളും പരിണാമോന്മുഖമാണ് എന്നു തന്നെ.
ഖാലിദ് റഹ്മാൻ രചനയും സംവിധാനവും നിർവഹിച്ച് 2020 ന്റെ അന്ത്യത്തോടടുത്ത് പുറത്തിറങ്ങിയ 'Love' എന്ന മലയാളം സിനിമ കേന്ദ്രീകരിക്കുന്നതും മനുഷ്യമനസ്സിന്റെ ഈ അതിർത്തി സംഘർഷങ്ങളിലാണ്. ഒരേ സമയം പലരായും പലതായും വേർപിരിഞ്ഞ ഒരാളാണ് ഈ സിനിമയിലെ നായകൻ. സാമൂഹിക വിവേചനങ്ങളാൽ രൂപപ്പെടുന്നതായ അപകർഷതകൾ പേറുന്ന, അബോധവും അതുവഴി സത്തയും ആവശ്യപ്പെടുന്ന സ്വതന്ത്ര ലൈംഗികതയോട് പ്രതിപത്തി പുലർത്തുന്ന, അതേസമയം പ്രവർത്തികളിലോ ചെയ്തികളിലോ ഖരാവസ്ഥയില്ലാത്ത ഒന്നിലധികം മനുഷ്യരുടെ സംഘാതമാണ് അയാൾ. തന്റേതായ ഈ അപരത്വങ്ങൾ അയാൾക്കു മുൻപിൽ ഭൗതിക പ്രതീതിയോടെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. നീതിയുമായി, ഫ്രോയ്ഡിയൻ ഭാഷയിൽ പറഞ്ഞാൽ സൂപ്പർ ഈഗോയുമായി അഭേദ്യ ബന്ധം പുലർത്തുന്നതാണ് ഈ വിഭജിത സ്വത്വം; അതോടൊപ്പം തന്നെ അപൂർവ്വവും.
"People will do anything, no matter how absurd, to avoid facing their own souls" എന്ന നിരീക്ഷണം ഫ്രോയ്ഡിന്റെ സമകാലികനായ മറ്റൊരു മനശാസ്ത്രജ്ഞൻ കാൾ യുങ്ങിന്റേതാണ്. മേൽ വിവരിച്ചതു പോലെ, ബാഹ്യവും ആന്തരികവുമായ അതാര്യതകളെ സ്വഭാവികമായെണ്ണുന്ന അല്ലെങ്കിൽ അതേക്കുറിച്ച് അതർഹിക്കുന്ന രീതിയിൽ ബോധമതികളല്ലാത്ത ഒരു സാമൂഹിക/വ്യക്ത്യന്തര നിലയാണ് ഇന്ന് നടപ്പിലുള്ളത്. സർവതോന്മുഖമായ പരിണാമത്തിലെ ഒരു പ്രത്യേക ഘട്ടമായി കണക്കിലെടുത്താൽ, ഇത് അതിസങ്കീർണമായ ഒരു അറ്റമാണെന്ന തോന്നലാണ് ലേഖകനുള്ളത്. ഇപ്രകാരമുള്ള ഒരു സ്ഥിതിയിലാണ് തന്നെക്കുറിച്ചുതന്നെയുള്ള വ്യക്തിയുടെ വിശകലനങ്ങളും അവൻ നയിക്കുന്നതായ ആഭ്യന്തര യുദ്ധങ്ങളും അത്യപൂർവമാകുന്നത്.
എന്നാൽ സിനിമയുടെ പ്രമേയപരമായ നവീനതയെ അട്ടിമറിക്കും വിധമാണ് അതിന്റെ ആഖ്യാനം എന്ന് പറയേണ്ടിവരുന്നു. വ്യക്തിഗതവും പരിണാപരവുമായ ഒരു അപൂർവ്വതയെ സിനിമ ആവിഷ്കരിക്കുന്നത് അതിന്റെ രോഗാതുരതയിൽ മാത്രം ചുവടുറപ്പിച്ചുകൊണ്ടാണെന്നതാണ് ഇതിന് നിദാനമാവുന്നത്. ഗണിത ശാസ്ത്രത്തിൽ നൊബേൽ സമ്മാനാർഹനായ ജോൺ നാഷിന്റെ ജീവിതം പറയുന്ന 'A beautiful mind' എന്ന ചലച്ചിത്രം പിൻപറ്റുന്ന ശിഥിലതാവതരണത്തെ പിൻപറ്റുന്നതായി തോന്നിക്കുന്ന Love, മഹാമാരിയുടെ പരിമിതികളെ അംഗീകരിച്ചതിനാൽ കൂടിയാവണം അതിന് ഇക്കാണുന്ന വിധം ഒരു ഗാഢത കൈവന്നത്; അല്ലെന്നിരിക്കെ സിനിമ പ്രസരിപ്പിക്കുന്ന അദൃശ്യവെറി ഇതിനേക്കാൾ പതിന്മടങ്ങായേക്കാനാണ് സാധ്യത.
ശിഥില വ്യക്തിത്വമുള്ള മനുഷ്യരുടെ വിടവുകൾ ഭൗതികമായ രൂപം കൈക്കൊള്ളുമെന്നും അവ അക്രമോത്സുകത കൈവരിക്കുമെന്നത് ഒരു തരം അനിവാര്യതയാണെന്നുമുള്ള പങ്കുവയ്പുകൾ തെല്ലും മുതിർച്ചയവകാശപ്പെടാവുന്ന ഒന്നല്ല; ഇത്തരമൊന്നിന്റെ ലാജ്ഞന ചിലരിൽ ഉണ്ടായേക്കാമെന്നു മാത്രം. എന്നിരിക്കെ, ഇത്തരമൊരവതരണത്തെ സ്ക്രീനിൽ കെട്ടഴിച്ചു വിടുന്നത് തീർത്തും ഹിംസാത്മകമായ ഒരു പ്രവണത തന്നെയാണ്. അവനവനോടു തന്നെയുള്ള ഭാഷണങ്ങളിലൂടെയും വ്യക്തിഗതമായ ഇതര ഇടപെടലുകളിലൂടെ പ്രത്യേകിച്ചും, നിലനിൽപവസ്ഥയെ മറികടക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന തീവ്ര വ്യഥയുടേതായ ഒരു ന്യൂനപക്ഷത്തെ അരികുവൽകരിക്കാൻ മാത്രമേ ഇത്തരം ആവിഷ്കാരങ്ങൾ ഉതകൂ.
സ്ത്രീകൾ, കുട്ടികൾ, ലൈംഗിക ന്യൂനപക്ഷങ്ങൾ, ഭിന്നശേഷിക്കാർ, വർണ വിവേചനം നേരിടുന്നവർ തുടങ്ങി ഭാഷാ ന്യൂനപക്ഷങ്ങൾ വരെ നീളുന്ന അനേകം വിഷയങ്ങളിൽ പ്രഖ്യാപിത അവബോധമെങ്കിലും അവകാശപ്പെടുന്ന ഒരു വിഭാഗം ഇന്ന് നമുക്കിടയിലുണ്ട്. അതേസമയം ഹെറ്ററോ സെക്ഷ്വലായ ഒരു പുരുഷന്റെ മനോ വിമതത്വങ്ങളെ അതായിക്കാണാനുള്ള മുതിർച്ച ഇക്കൂട്ടർ പോലും നേടിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. പുരുഷൻ എന്ന നിർമിതിയുടെ മേൽനോട്ട പ്രകാരം 'വ്യവസ്ഥ' ഇക്കാലത്തോളം ചെയ്തുപോന്ന അടിച്ചമർത്തൽ പരമ്പരയുടെ ബൂമറാങാവാം ഒരു പക്ഷേ ഇത്തരമൊന്നിന് വഴിവയ്ക്കുന്നത്; അതുപോലെയോ അതോടൊപ്പമോ, 'പുരുഷൻ ശക്തനാണെന്ന' വ്യവസ്ഥാ നിർമിത ബോധവും.
'ഉയരെ' എന്ന സിനിമ വർഷങ്ങൾക്കു മുൻപ് കണ്ടപ്പോൾ വ്യക്തിപരമായുണ്ടായ സന്തോഷം ഈ ചിത്രം കണ്ടപ്പോഴും എനിക്കുണ്ടായി. 'ഈ.മ.യൗ' എന്ന സിനിമ (ഒരുപക്ഷേ മലയാള സിനിമയിൽ ആദ്യമായി) ഫോൺ സെക്സിനെ/വാചിക രതിയെ അവതരിപ്പിച്ചു കണ്ടപ്പോഴാണ് അതിനു മുൻപ് തത്തുല്യമായ വികാരം അനുഭവിക്കുക സാധ്യമായത്. ഇതുവരെ പറയപ്പെടാത്തതായ ഒന്നിനെക്കുറിച്ച്, നിലനിൽക്കുന്നതായ ഒരവസ്ഥയെക്കുറിച്ച് പറയാൻ കാണിച്ച തന്റേടത്തോടുള്ള മതിപ്പാണ് ഇത്തരമൊരു മാനസികനിലയ്ക്ക് പുറകിൽ. മാനസികമായ വിമതത്വത്തിന്റെ, വിപ്ലവതയുടെ ഈ വികലാവതരണം ഇക്കാരണങ്ങൾകൊണ്ടു തന്നെ (മാത്രം) നാഴികക്കല്ലായി പരിഗണിക്കപ്പെടേണ്ടതും അഭിനന്ദനാർഹവുമാണ്. സ്വവർഗ രതിയുടെ അവതരണം, 'മുംബൈ പോലീസിൽ നിന്ന്' 'മൂത്തോൻ' വരെ കൊണ്ടെത്തിക്കാൻ ഈ ചുരുങ്ങിയ കാലയളവിൽ മലയാള സിനിമക്ക് കഴിഞ്ഞെങ്കിൽ ഈ തിക്ത കാലവും കടന്നു പോകും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ.