എന്ന്, സ്വന്തം മാനസി
തുറന്നുപറച്ചിലിന്റെ ഈ കുമ്പസാരക്കൂട് ഒരുപാടൊരുപാട് ആഗ്രഹിച്ചിരുന്നു. ഒന്നിനും ധൈര്യം ഉണ്ടായിരുന്നില്ല എനിക്ക്. ഒന്നിന് പുറകെ ഒന്നായി ഞാൻ ഓരോ വേഷങ്ങൾ എടുത്താടുന്നതിനിടയിൽ എവിടെയോ വെച്ചെന്റെ ആത്മാവിനെ എനിക്ക് നഷ്ടപ്പെട്ടു.

"സ്വപ്നക്കിടക്കയിൽ നിൻ മൃദുലമാം ചുണ്ടുകളെ
തുരുതുരെ ചുംബിച്ചു കൊണ്ട്
ഞാനീയന്യന്റെ കൈത്തണ്ടയിൽ
ചത്ത് മലർന്ന് കിടന്നിടാം"
അവസാനമായി നമ്മൾ കണ്ട ദിവസം ഞാൻ നിനക്കായി എഴുതിയ വരികളാണിവ, ഇന്നും ഈ വാക്ക് പാലിച്ചു കൊണ്ട് അയാളുടെ കൈത്തണ്ടയിൽ കിടന്നു കൊണ്ട് നിന്നെ ഞാൻ സ്നേഹിക്കാറുണ്ട്. അരുണിനോട് ഞാനിവിടെ ചെയ്യുന്നത് തെറ്റാണോ എന്ന് ഞാനീ നിമിഷം വരെയും ചിന്തിച്ചിട്ടില്ല. എന്തെന്നാൽ എന്നോടിനിയും തെറ്റ് ചെയ്യാൻ എനിക്കാവില്ല. കഴിഞ്ഞ നാലു വർഷങ്ങളിൽ ഒരിക്കൽ പോലും ഞാൻ ഒന്നും തന്നെ എഴുതിയിട്ടില്ല. എന്റെ പേനയും കടലാസുകളും തമ്മിൽ അഗാധമായ പിണക്കത്തിൽ ആയിരുന്നു. കൈകൾ ഒരിക്കൽ പോലും അവർക്കിടയിലേക്കൊരു ഒത്തുതീർപ്പിന് ചെന്നിരുന്നില്ല. നിന്റെ കണ്ണുകൾ അത്ഭുതത്തോടെ ഇത് വായിച്ചെടുത്തത് എനിക്ക് കാണാം. എല്ലാം മാറിയിരിക്കുന്നു. ഞാനും!
ശരീരം കൊണ്ടോ മനസ്സ് കൊണ്ടോ ഭർത്താവിനോട് നീതി പുലർത്താൻ കഴിയാത്ത ഒരു ഭാര്യയാണ് ഞാൻ. അരുണിന്റെ വിയർപ്പ് മണം പോലും ഇത്രനാളുകൾക്കിടയിൽ എനിക്ക് കണ്ടെത്താനായിട്ടില്ല. എന്റെ മണവും രുചിയും നിറവുമെല്ലാം നീ തന്നെയാണ്. മരിച്ചോ അതോ ജീവിക്കുകയാണോ എന്നറിയാൻ കഴിയാത്ത ഈ നാലുവർഷത്തിൽ ഒന്നിൽ പോലും നീ ഉണ്ടാകാതെ ഇരുന്നിട്ടില്ല. എന്റെ എല്ലാ രാത്രികളിലും പകലുകളിലും നീയെന്റെ ഒപ്പം ഉണ്ടായിരുന്നു. നീയത് അറിഞ്ഞിരുന്നോ?
ഇവിടെ എനിക്കേറ്റവും പ്രിയപ്പെട്ടയിടമാണ് ജമാ മസ്ജിദ്. അതിനകത്തിരിക്കുമ്പോൾ എന്റെ മനസ്സും ശരീരവും വേർപിരിഞ്ഞ് ആത്മാവ് എവിടെയൊക്കെയോ സഞ്ചരിക്കും പോലെ ഒരു തോന്നലാണ്. കൂട്ടിനാരെയെങ്കിലും വേണമെന്ന് തോന്നുമ്പോൾ അവിടേക്ക് പോകും. അവിടെ ആ നൂറാളുകൾക്കിടയിൽ ഞാനെങ്ങനെയാണ് എന്റെ ആത്മാവിനെ കണ്ടുപിടിക്കുന്നതെന്നത് എനിക്കേറ്റവും അത്ഭുതമുള്ള കാര്യമാണ്. ഖുറൈശി ഖബാബും മുഹബ്ബത്തൈൻ സർബത്തും ഷാഹി തുക്ടയും കഴിച്ച് ഞാൻ എന്നോടുതന്നെ കുറേ സമയം അവിടെ സംസാരിച്ചിരിക്കും. ഇന്ന് ഞാൻ ജമയിൽ പോയപ്പോൾ നമ്മുടെ ദേവനെ കണ്ടു. ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്നതാണവൻ. അവന് യാതൊരു മാറ്റവുമില്ല. ഒറ്റ നോട്ടത്തിൽ തന്നെ എനിക്കവനെ മനസ്സിലായി. എന്നെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ വല്ലാതെ വിടർന്നു നിന്നിരുന്നു. യാന്ത്രികമായാണ് ഞാനവനടുക്കലേക്ക് പോയതും സംസാരിച്ചതും. വിശേഷങ്ങൾ പറയുന്നതിനിടയിൽ ദേവനാണ് നിന്റെ കാര്യങ്ങൾ പറഞ്ഞത്. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല. തിരിച്ചൊന്നും ചോദിച്ചുമില്ല. അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അവൻ എല്ലാം എന്നോട് പറഞ്ഞു. ഒരുപക്ഷെ നിന്നെക്കുറിച്ച് അറിയാൻ എന്റെ ഹൃദയത്തിനുളളിലെ അഗ്നി തിളച്ചുമറിഞ്ഞ് ആവിയായി കണ്ണുകളിൽ വരുന്നത് കൊണ്ടാകാം അവനെല്ലാം എന്നോട് പറഞ്ഞത്. ഇന്നീ കത്ത് ഞാനെഴുതാൻ കാരണം അവനാണ്, 'ദേവന് നന്ദി'. നിനക്കിങ്ങനെ എഴുതാൻ ഒരുപാട് തവണ ഞാൻ പേന എടുത്തിട്ടുണ്ട്. പക്ഷേ വിറക്കുന്ന കൈകൾ കൊണ്ട് എന്റെ അക്ഷരങ്ങൾക്ക് ഭംഗമേറ്റ് തകർന്നുകൊണ്ടേയിരുന്നു.
ജീവിതം, അതിങ്ങനെ ഓരോ വേഷങ്ങൾ കെട്ടി ആടിത്തകർത്തു കൊണ്ടിരിക്കുകയാണ്. ചിലപ്പോൾ എനിക്ക് തോന്നാറുണ്ട് മുഷിഞ്ഞ ഈ കുപ്പായങ്ങൾ അഴിച്ചുവെച്ചൊന്ന് വൃത്തിയായി കുളിക്കാൻ. ആകാശവാണിയിൽ രണ്ടാഴ്ച ഇടവിട്ട് ടെലികാസ്റ്റ് ചെയ്യുന്ന ഓരോ നാടകങ്ങളും ഞാൻ കേൾക്കാറുണ്ട്. അഭിനേതാക്കളിൽ നിന്റെ പേരുണ്ടോയെന്ന് ഓരോ നാടകങ്ങളിലും ഞാൻ ശ്രദ്ധിക്കാറുണ്ട്. നിന്റെ 28 നാടകങ്ങൾ ഞാൻ കേട്ടിട്ടുണ്ട്, ഹിരൺമയത്തിലെ നിന്റെ കഥാപാത്രം എനിക്ക് പ്രിയപ്പെട്ടതാണ്. ദേവനുമായി സംസാരിക്കും വരെ കഴിഞ്ഞ എട്ട് മാസങ്ങളായി ഞാൻ നിന്നെപ്പറ്റി ഒന്നും അറിഞ്ഞിരുന്നില്ല. കടന്നുപോയ എട്ടു മാസങ്ങളിൽ ഞാൻ ശരിക്കും ഒരു ഭ്രാന്തിയായി മാറിയിരുന്നു. 'എന്നാലിന്ന് ഞാൻ വളരെ ഹാപ്പിയാണ്'.
അരുൺ ആവശ്യപ്പെടാതെ തന്നെ ഞാനിന്ന് അരുണുമായി സെക്സ് ചെയ്തു. അരുണിനിഷ്ടപ്പെട്ട എല്ലാ പൊസിഷനിലും ഞാനിന്ന് നിന്നുകൊടുത്തു. മുമ്പെങ്ങും ഞാൻ അരുണിനെ ഇത്രമാത്രം നിർവൃതിയിലാണ്ട് കണ്ടിട്ടില്ല. എനിക്കറിയില്ല ഞാനിന്നെന്താണ് അവന് കൊടുത്തതെന്ന്. ഒരുതരം പ്രതികാരമാണ് ഞാനിന്ന് അരുണിനോട് ചെയ്തു തീർത്തത്. അരുൺ നല്ലൊരു ഭർത്താവാണ്. കിടക്കയിലും അല്ലാതെയും എന്നെ സന്തോഷിപ്പിക്കാനും ആനന്ദിപ്പിക്കാനും അവൻ ശ്രമിക്കാറുണ്ട്. പക്ഷേ ഞങ്ങളുടെ ആത്മാക്കൾക്കിടയിലെ കെട്ടുകൾ മുറിഞ്ഞു കിടക്കുന്ന ഒന്നാണ്. അവനത് ഇടയ്ക്കിടെ കൂട്ടിക്കെട്ടാൻ പാടുപെടുന്നു. അവ എല്ലായ്പ്പോഴും മുഴച്ചു നിൽക്കുന്നു. ഒരു കാര്യത്തിൽ മാത്രം ഞാൻ അരുണിനോട് കടപ്പെട്ടിരിക്കുന്നു, ഡൽഹിയെന്ന ഈ നഗരത്തെ എനിക്ക് പരിചയപ്പെടുത്തിത്തന്നതിന്.
ഡൽഹി! ഈ നഗരം എനിക്കേറെ പ്രിയപ്പെട്ടതാണ്. ഇവിടം എന്നെ ഒരുപാടു കാര്യങ്ങൾ പഠിപ്പിച്ചു. കരഞ്ഞുകൊണ്ട് ചിരിക്കാനും, ചിരിച്ചുകൊണ്ട് വേദനകൾ അമർത്തിപ്പിടിക്കാനും ഇവിടം എന്നെ പ്രാപ്തയാക്കി. ആർട്സ് ഫാക്കൽറ്റിയും സുധാമ ചായകളിലെ രാത്രി ജീവിതവും എനിക്കിഷ്ടമാണ്. ഓരോ ദിവസവും നിന്റെ ഓർമ്മകൾക്കൊപ്പം ഞാനിങ്ങനെ ഒഴുകി പോവുകയായിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായാണ് അരുണിവിടെ ജോലി ചെയ്യുന്നത്. യൂണിവേഴ്സിറ്റി പരിസരത്ത് ടീച്ചേഴ്സ് ഫ്ലാറ്റിലാണ് ഞങ്ങൾ താമസിക്കുന്നതും. ജനാലകളിലൂടെ ഒരുപാട് സ്റ്റുഡന്റ്സിനെ ഞാൻ കാണാറുണ്ട്. അവരുടെ പ്രണയവും പരിഭവങ്ങളും കാമവും ഞാൻ ശ്രദ്ധിക്കാറുണ്ട്. അവർക്കിടയിലൂടെ ഞാൻ അന്വേഷിച്ചത് നിന്നെയായിരുന്നു. ഒരിക്കൽ പോലും നിന്നെ കണ്ടുപിടിക്കാൻ എനിക്കായിട്ടില്ല എന്നതാണ് സത്യം!
എന്നെ നാട്ടിലേക്ക് കൊണ്ടുപോകാൻ അരുൺ പലപ്പോഴും വാശിപിടിക്കാറുണ്ട്. രണ്ടു മൂന്നു തവണ കാലുപിടിക്കും പോലെ എന്റെ മുന്നിൽ നിന്ന് യാചിച്ചിട്ടുണ്ട്. കഴിഞ്ഞ നാലുവർഷത്തിൽ ഒരിക്കൽ മാത്രമാണ് ഞാൻ നാട്ടിലേക്ക് പോയിട്ടുള്ളത്, അത് ദിനേശിന്റെ അമ്മയുടെ മരണത്തിനായിരുന്നു. അവിടേക്കൊരു മടക്കം അത്ര പെട്ടെന്നൊന്നും എനിക്ക് സാധ്യമല്ല. എന്നെ അവിടെ ആകർഷിക്കുന്ന ഒരേയൊരു കാന്തം അത് നീ മാത്രമാണ്. അവിടെ നിന്നും പോന്നതിന് ശേഷം ഞാൻ ആരോടും സംസാരിച്ചിട്ടില്ല. അമ്മയുടെ കോളുകൾ പോലും മൂന്നോ നാലോ തവണയേ ഞാൻ അറ്റന്റ് ചെയ്തിട്ടുള്ളൂ. ദേഷ്യമാണോ അതോ ഒരുതരം പകയാണോ എനിക്കവരോടൊക്കെ ഉള്ളതെന്ന് മനസ്സിലാവുന്നില്ല. എന്തിനാണ് അവർ നമ്മളെ പിരിച്ചു കളഞ്ഞത്? അവരങ്ങിനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് നമ്മളൊരുമിച്ചുണ്ടാകുമായിരുന്നു, ഈ ഭൂമിയിലെ ഏറ്റവും നല്ല ഇണകളായി നമ്മൾ കഴിയുമായിരുന്നു. നഷ്ടബോധവും നിരാശയും പേറി എന്നേ ഞാൻ മരവിച്ച് പോയിരിക്കുന്നു. ഇനി അവർക്ക് എന്നിൽ നിന്നും ഒന്നും കിട്ടാനില്ല. അന്ന് ഞാൻ നിനക്കൊപ്പം നിൽക്കാൻ ധൈര്യം കാണിക്കാതെ പോയതാണ് ഞാൻ എന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ്. പക്ഷേ ഞാനന്ന് തീർത്തും നിസ്സഹായയായിരുന്നു. അന്ന് നീ എന്നെ മനസ്സിലാക്കിയത് പോലെ ഈ ഭൂമിയിൽ ഒരാളും, ഒരിക്കലും, എന്നെ മനസ്സിലാക്കിയിട്ടില്ല.
'നിന്നോളം ഒരു ചായങ്ങളും എന്നെ സുന്ദരിയാക്കിയിട്ടില്ല,
നിന്നെപ്പോലെ ഒരു മഴയിലും ഞാൻ നനഞ്ഞിട്ടില്ല,
നിന്നെപ്പോലെ ഒരാത്മാവിനേയും ഞാൻ സ്നേഹിച്ചിട്ടില്ല.'
ഈ ഭംഗിവാക്കുകളൊന്നും നിനക്കാശ്വാസമേകില്ല എന്നെനിക്കറിയാം. ഇതിനുമുമ്പ് ഒരിക്കൽ പോലും ഞാൻ നിന്നിലേക്കുളള വഴി തിരഞ്ഞു പിടിക്കാതിരുന്നത് എന്നോളം വളർന്ന കുറ്റബോധം കൊണ്ടാണ്. തുറന്നുപറച്ചിലിന്റെ ഈ കുമ്പസാരക്കൂട് ഒരുപാടൊരുപാട് ആഗ്രഹിച്ചിരുന്നു. ഒന്നിനും ധൈര്യം ഉണ്ടായിരുന്നില്ല എനിക്ക്. ഒന്നിന് പുറകെ ഒന്നായി ഞാൻ ഓരോ വേഷങ്ങൾ എടുത്താടുന്നതിനിടയിൽ എവിടെയോ വെച്ചെന്റെ ആത്മാവിനെ എനിക്ക് നഷ്ടപ്പെട്ടു. ഓരോ രാത്രികളിലും ഞാൻ നിന്റെ കൈയ്യും പിടിച്ച് അതിനെ തേടിപ്പോകാറുണ്ട്. ഇനിയും ഞാനീയാട്ടം തുടർന്നാൽ ചായങ്ങളഴിഞ്ഞ് വീണ ഒരു കോമാളിയായി കാണികൾക്ക് മുന്നിൽ നിൽക്കേണ്ടി വരും. നമുക്കായി ഇനി ഒരു വസന്തവും ഇതുവഴി വരാനില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. എങ്കിലും ഒരുമിച്ച് നടന്ന വഴികളിൽ ഞാൻ ഇന്നും നിന്നെയും കാത്ത് നിൽക്കുന്നുണ്ട്. എന്റെ എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും വിരൽ ചൂണ്ടുന്നത് നിന്നിലേക്കാണ്, എന്റെ ഓരോ രാത്രികളിലേയും നക്ഷത്രങ്ങൾ നിനക്ക് വേണ്ടി മാത്രമാണ് ജ്വലിക്കുന്നത് . "ഇന്നീ ദിവസം എല്ലാം മാറ്റി മറിച്ചിരിക്കുന്നു."
കോളേജിലെ വാക പൂക്കളിലൂടെ ഓരോ വസന്തകാലത്തിലും നമുക്കൊരുമിച്ചു ചുവന്ന വിപ്ലവം തീർത്ത് പ്രണയിക്കാം, ചുംബനങ്ങൾക്കിടയിലെ നേർത്ത നിശ്വാസത്തിൽ ആത്മാവുകൾ പങ്കുവെച്ച് സ്നേഹിച്ച നിമിഷങ്ങളും നമുക്ക് വീണ്ടെടുക്കാം, നെരൂദയുടെ വിരഹഗാനങ്ങൾ ഒരുമിച്ചിരുന്ന് ഒരിക്കൽ കൂടി ഈണത്തിൽ പാടാം. ചുണ്ടുകളിൽ അമർത്തി ചുംബിച്ചും രതിയുടെ ചൂടറിഞ്ഞും നമുക്ക് സ്നേഹിക്കാം.
"Through nights like this one I held in my arms
I kissed her again and again under the endless sky"
നിനക്കേറ്റവും ഇഷ്ടപ്പെട്ട നെരൂദയുടെ ഈ വരികളിലാണ് ഞാനിന്ന് നീയുമായി ജീവിക്കുന്നത്.
"നിനക്കും എനിക്കും ഇടയിൽ തെറ്റ് ചെയ്തത് ദൈവം മാത്രമാണ്." നിനക്കും എനിക്കും ഒരേ ലിംഗം തന്നതാണ് ദൈവം ചെയ്ത തെറ്റ്. അച്ഛനും അമ്മയ്ക്കും മുന്നിൽ നിസ്സഹായയായി പകച്ച് പോയതും മരിച്ചു പോയതുമാണ് ഞാൻ ചെയ്ത തെറ്റ്. എനിയ്ക്കു ശേഷം മറ്റൊന്നിലേയ്ക്കും പോകാതിരുന്നതാണ് നീ ചെയ്ത തെറ്റ്. ഒരുപാട് തെറ്റുകൾക്കിടയിലും ഈ നിമിഷത്തിലും സ്നേഹം പങ്കിടുന്ന നമ്മളാണ് ശരി, ഏറ്റവും വലിയ ശരി. "അവർ നമ്മുടെ ഹൃദയങ്ങളിലേക്ക് നോക്കാതെ നമ്മുടെ ലിംഗത്തിലേയ്ക്ക് മാത്രം നോക്കി."
ഈ കത്ത് ദേവന്റെ അഡ്രസ്സിൽ വരുമ്പോൾ നീ പരിഭവിക്കേണ്ടതില്ല. അവനിത് നിന്റെ അരികിൽ എത്തിക്കും എന്നത് തീർച്ചയാണ്. അന്നും ഇന്നും അവന് നിന്നെപ്പറ്റി പറയാൻ നൂറു നാവാണ്. അവൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു. ഇന്നും അവന്റെ കണ്ണുകളിൽ നിന്ന് എനിക്കത് വായിച്ചെടുക്കാൻ കഴിഞ്ഞു. കത്തിനൊപ്പം നിനക്ക് പ്രിയപ്പെട്ട കുറച്ച് വെളള റോസാപ്പൂക്കൾ കൂടെ ഞാൻ വെക്കുന്നു. നിന്റെ അരികിലെത്തുമ്പോൾ അവ കരിഞ്ഞു പോയിരിക്കും. എന്റെ ഈ കീഴടങ്ങലും കരിഞ്ഞുണങ്ങിയ റോസാപ്പൂക്കളും നിന്റെ കല്ലറയിൽ നിന്നും ഇറങ്ങി വന്ന് നീ സ്വീകരിക്കുക.
എന്റെ പ്രിയപ്പെട്ട പ്രാന്തത്തി,
നിന്നിലേക്ക് തിരിച്ച് പിടിച്ച നിന്റെ തന്നെ ആത്മാവാണ് ഞാൻ .
നീ ചിരിച്ചപ്പോൾ ചിരിച്ചും ,
നീ കരഞ്ഞപ്പോൾ കരഞ്ഞും,
നീ മരിച്ചപ്പോൾ മരിച്ചും,
ഇതാ ഈ പ്രതിബിംബം ജീവിക്കുന്നു...
ഒരായിരം ഉമ്മകൾ .
എന്ന് ,
സ്വന്തം മാനസി.