മസ്കുലിനിറ്റി ഈസ് എ പ്രിസൺ!
സ്ത്രീയും പുരുഷനുമെന്ന ബൈനറിയ്ക്കപ്പുറമാണ് ലിംഗത്വം എന്ന് ഒരിക്കൽ പോലും സംസാരിക്കാൻ ഇക്കുട്ടർ തയ്യാറാവില്ല. ഇവരുടെ പുരുഷത്വം പണ്ടേ എഴുതി തള്ളിയതാണ് സ്വവർഗ്ഗാനുരാഗങ്ങൾ. ഒരു പക്ഷേ, രണ്ടു സ്ത്രീകളുടെയോ രണ്ടു പുരുഷന്മാരുടെയോ ചുംബനങ്ങൾ വിഷം നിറഞ്ഞ പുരുഷത്വത്തെ ഒരിക്കൽ വലിച്ചു കീറിയിട്ടുണ്ടാകാം.

"ആണല്ലാ പെണ്ണല്ലാ അടിപൊളി വേഷം
പെണ്ണായാൽ കാണില്ലേ പേരിനു നാണം"
ഈ വരികൾ ഈണത്തിൽ പാടി നടന്നവരാണ് നമ്മളിൽ പലരും. ആരെല്ലാം എന്തെല്ലാം ചീത്തവിളിച്ചാലും പെണ്ണിനു നാണമാണ് മുഖ്യമെന്ന് നമ്മുടെ കുട്ടികൾ പാടി പഠിച്ചു. അൽപം ധൈര്യം കാണിച്ചാൽ അപ്പോൾ തന്നെ "അതിസമർദ്ധ" എന്ന ലേബൽ സൗജന്യമായി ആ സ്ത്രീയ്ക്കു ചാർത്തിക്കൊടുക്കും. തീർന്നില്ല, ഇതിനോടൊപ്പം നമ്മൾ പാടി നടന്നതാണ് "പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ..." പുഞ്ചിരി, സ്നേഹം എന്നെല്ലാം കേൾക്കുമ്പോൾ പലരും മയങ്ങി വീഴുന്നു. പക്ഷേ ആദ്യ വരികളിൽ നിന്നു താഴേക്ക് അടുക്കുമ്പോഴും വിഷം കൂടി വരികയാണ്. അതെ, വിഷമാണ് പ്രശ്നം. "എന്റെ മനസ്സിലെ ഭാര്യ, നാട്ടുംമ്പുറത്തുകാരിയായ അടക്കവും ഒതുക്കവുമുള്ള ഒരു ശാലീന സുന്ദരി"യാണെന്നു പരസ്യമായി പറയുവാൻ മടിക്കാത്ത യുവ പുരുഷന്മാരും നമുക്കിടയിൽ ഉണ്ട്. മുൻകൂട്ടി നിശ്ചയിച്ച കുറേ നിബന്ധനകൾ പാലിച്ചു വളരുന്ന വ്യക്തിയാണ് സ്ത്രീയെന്ന് സമർത്ഥിച്ച ശേഷം വൈകാരികത ഉണർത്തുന്ന ചില പദവികൾ കൂടി ചാർത്തി അവരെ അലങ്കരിച്ചു വെയ്ക്കുന്നു. ഇവയെ വിഷലിപ്ത്തമായ സ്ത്രീത്വം എന്ന് വിളിക്കാം. ഇത്തരം സ്ത്രീപക്ഷ ചർച്ചകൾ ഒരുപാട് നടന്നു പോയിട്ടുണ്ട്. ഒരു കാര്യം മറക്കരുത്. സമാനമായ വിഷം പുരുഷന്മാരിലും കുത്തി നിറച്ചിട്ടുണ്ട് - വിഷലിപ്തമായ പുരുഷത്വം.
കുട്ടിയായിരിക്കുമ്പോൾ തന്നെ ഈ വിഷം നിറയ്ക്കുന്ന കാര്യപരിപാടികൾ വീട്ടുകാർ ആരംഭിച്ചിട്ടുണ്ടാകും. അഞ്ചോ ആറോ വയസ്സുള്ള ഒരാൺകുട്ടി കഞ്ഞിയും കറിയും വെച്ചു കളിക്കാൻ കളിപ്പാട്ടം വേണമെന്ന് ആവശ്യപ്പെടുമ്പോൾ അത് പെൺകുട്ടികൾക്കുള്ളതാണെന്ന് ഓമനിച്ചു പറഞ്ഞിട്ടു കളിത്തോക്കും ലോറിയും ടിപ്പറും മാത്രം കൊടുക്കുന്നതും, കാലിടറി വീണു കരയുന്ന ആൺകുട്ടിയോട് "അയ്യേ, ആൺകുട്ടികൾ കരയാൻ പാടില്ല" എന്ന് ആശ്വസിപ്പിക്കുന്നതും, കലാമത്സരങ്ങളിൽ സ്റ്റേജ് ഫിയർ കാരണം പിന്നോട്ടു മാറുന്ന ആൺകുട്ടിയോട് "ആൺകുട്ടിയാണേൽ കുറച്ച് തന്റേടം വേണം" എന്നുള്ള 'മോട്ടിവേഷനും' അത്തരം വിഷത്തിന്റെ പ്രകടമായ ഉദാഹരണങ്ങളാണ്. ഇതെല്ലാം കേട്ടും അറിഞ്ഞും വളരുന്ന ഒരാൺകുട്ടി അവന്റെ മേൽ ചുമത്തപ്പെട്ട തീവ്ര പ്രതീക്ഷകളോട് മല്ലിട്ടാണ് ജീവിക്കുന്നത്. ഇത്തരം 'നിബന്ധനകൾ' പിന്നീട് മാനസിക സമ്മർദങ്ങൾക്കു കാരണമാകുന്നു. കൗൺസിലിംഗിനു പോയിട്ടുണ്ടെങ്കിൽ ഒരു നല്ല വിവാഹാലോചന പോലും വരില്ല എന്ന് വിശ്വസിക്കുന്ന സമൂഹത്തിൽ മാനസിക ആരോഗ്യത്തിനു എത്രത്തോളം പ്രാധാന്യം ഉണ്ടാകുമെന്ന് ഊഹിക്കാമല്ലോ.
വികാരങ്ങൾക്ക് ലിംഗവിത്യാസങ്ങൾ ഇല്ല. അവ പ്രകടിപ്പിക്കുകയെന്നത് മാനുഷികമാണ്. ഒരാണായതിന്റെ കാരണത്താൽ സ്വതന്ത്രമായി കരയുന്നതു പോലും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെങ്കിൽ അത് മാനുഷിക പരിഗണന നിഷേധിക്കുന്നതിനു സമാനമല്ലേ. പ്രിയപ്പെട്ടവന്റെ മരണത്തിൽ ഒന്ന് ഉള്ളുതുറന്ന് കരയുവാൻ ഇരുട്ട് തേടിപ്പോയ ഒരു നിമിഷം എനിയ്ക്കും ഉണ്ടായിട്ടുണ്ട്.
ഇനി, കുടുംബത്തിൽ നിന്നും തെരുവിൽ ഇറങ്ങിയാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാണ്. ഒരു സ്ത്രീ BMW കാറുമായി റോഡിലൂടെ പോകുന്നതു പ്രശംസയോടെ നോക്കുന്ന കണ്ണുകൾക്ക് എന്തേ രാവിലെ മുറ്റമടിക്കുന്ന ഒരു പുരുഷനോട് ആ പ്രശംസ തോന്നാത്തത്? BMW കാർ ഓടിക്കുന്നതു സാഹസികമായി തോന്നി എന്നതല്ല ഇത്തരം പെരുമാറ്റത്തിനു കാരണം. മറിച്ച്, സമൂഹത്തിന്റെ സ്ത്രീ - പുരുഷ വാർപ്പു മാതൃകകളാണ്. സ്വന്തം വീട്ടുമുറ്റം വൃത്തിയാക്കുക എന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമാകുകയും അത് പുരുഷൻ ചെയ്താൽ അപമാനമാകുകയും ചെയ്യുന്നത് ഈ വാർപ്പു മാതൃകകളാണ്. കോളേജിലോ ജോലിയിടങ്ങളിലോ ഒരു പുരുഷൻ മറ്റുള്ളവരോട് ഒരൽപം കൂടുതൽ സമാനുഭാവത്തോടെ (empathetic) പെരുമാറിയാലോ, സ്നേഹം തുറന്ന് പ്രകടിപ്പിച്ചാലോ, പെട്ടെന്ന് സങ്കടം വന്നാലോ, ആ വ്യക്തിയെ "അമ്മക്കുട്ടി" എന്നെല്ലാം വിളിച്ച് കളിയാക്കുന്നത് വിഷലിപ്തമായ പുരുഷത്വത്തതിന്റെ മറ്റ് തെളിവുകളാണ്.
എന്തുകൊണ്ട് ഇത് ഇങ്ങനെയെന്ന ചോദ്യം കൊണ്ടെത്തിക്കുന്നത് "വിശ്വവിഖ്യാത" പുരുഷാധിപത്യത്തിലാണ്. മുൻനിര മതങ്ങളും പല സമൂഹങ്ങളും ഇന്നും അടിയുറച്ച് വിശ്വസിക്കുന്നത് പുരുഷനൊഴിച്ച് ബാക്കി എല്ലാ ലിംഗത്വങ്ങളും പരിമിതരും പുരുഷനെക്കാൾ താഴ്ന്നവരുമാണെന്നാണ്. കുടുംബങ്ങളിലും ആരാധനാലയങ്ങളിലും അത് പ്രകടവുമാണ്. ഭിന്നലിംഗ (heterosexual) വിവാഹവും അതിലെ ധൃഡഗാത്രനും ശക്തനും എല്ലാത്തരം ആധിപത്യ ചിന്തകളുമുള്ള പുരുഷനും അവനു ദാസ്യവേല ചെയ്യുന്ന ഭാര്യയും എന്തു പറഞ്ഞാലും അനുസരിക്കുന്ന മക്കളും ഉൾപ്പെടുന്നതാണ് ഇക്കൂട്ടരുടെ കുടുംബ സങ്കൽപ്പം. (second)ഇവരുടെ പുരുഷത്വം പണ്ടേ എഴുതി തള്ളിയതാണ് സ്വവർഗ്ഗാനുരാഗങ്ങൾ. ഒരു പക്ഷേ, രണ്ടു സ്ത്രീകളുടെയോ രണ്ടു പുരുഷന്മാരുടെയോ ചുംബനങ്ങൾ വിഷം നിറഞ്ഞ പുരുഷത്വത്തെ ഒരിക്കൽ വലിച്ചു കീറിയിട്ടുണ്ടാകാം.
സ്ത്രീയും പുരുഷനുമെന്ന ബൈനറിയ്ക്കപ്പുറമാണ് ലിംഗത്വം എന്ന് ഒരിക്കൽ പോലും സംസാരിക്കാൻ ഇക്കുട്ടർ തയ്യാറാവില്ല. പുരുഷ മേധാവിത്വത്തിന്റെ 'തെറിവിളി സംസ്കാരത്തിൽ' പോലും സ്ത്രീകളുടെ വായിൽ നിന്നും തെറി വിലക്കപ്പെട്ടതാണ്. ഒപ്പം, തെറി വിളിയ്ക്കാത്ത പുരുഷന്മാർ ലോല ഹൃദയരും തന്റേടമില്ലാത്തവരുമായി മുദ്രകുത്തപ്പെടുന്നു. തെറിവിളി സ്വാതന്ത്ര്യമല്ല ഇവിടുത്തെ ചിന്ത, മറിച്ച് വിഷം നിറഞ്ഞ പുരുഷത്വത്തിന്റെ കടന്നുകയറ്റം എത്രത്തോളം ആഴ്ന്നിറങ്ങിയെന്നതാണ്.
കാര്യം വ്യക്തമാണ്, വിഷലിപ്തമായ പുരുഷത്വം എല്ലാത്തരത്തിലും വേരൂന്നിക്കഴിഞ്ഞു. ഇനി എന്ത്?
മാറ്റത്തിന്റെ അടിത്തറ കുട്ടികളിൽ നിന്നും ആരംഭിക്കണം. ആൺകുട്ടികളെയും പെൺകുട്ടികളെയും മാത്രം വളർത്തുന്നതിൽ നിന്നും മാറി, മനുഷ്യക്കുഞ്ഞുങ്ങളെ വർത്തുന്നവരായി മാറുക. വികാരങ്ങൾക്കു ലിംഗവ്യത്യാസമില്ലെന്നും ആരോഗ്യപരമായി അവ പ്രകടിപ്പിക്കണമെന്നും പറഞ്ഞും ചെയ്തും ശീലിക്കുക. ലൈംഗിക വിദ്യാഭ്യാസമെന്നാൽ ഗുഡ് ടച്ച് - ബാഡ് ടച്ച് മാത്രമാണെന്ന് വിശ്വസിച്ചു പോരുന്ന സമൂഹത്തിൽ സെക്സും ജെൻഡറും രണ്ടാണെന്നു പറയുന്നത് തന്നെ പലരുടെയും മൊറാലിറ്റിയെ മുറിപ്പെടുത്തി എന്നു വാദിച്ചു ബഹളമുണ്ടാക്കിയേക്കാം. ഇവിടെ ശാസ്ത്രീയ വിദ്യാഭ്യാസം മാത്രമാണ് പരിഹാരം.
കളിച്ചു വളരുന്ന കുട്ടികൾക്ക് അവരുടെ തനതായ കളിയിടങ്ങളും കളിപ്പാട്ടങ്ങളും തെരഞ്ഞെടുക്കാൻ അവസരം നൽകുക. സ്കൂളുകളിൽ ഹാജർ വിളിക്കുമ്പോൾ ആൺകുട്ടികളെ ആദ്യം വിളിച്ച് പിന്നീട് പെൺകുട്ടികളെ വിളിക്കുന്ന രീതി ഒഴിവാക്കി മുഴുവൻ വിദ്യാർത്ഥികളെയും അക്ഷരമാല ക്രമത്തിൽ ഹാജർ എടുക്കുന്നതു തന്നെ വലിയ ഒരു വിപ്ലവമായി തോന്നിയിട്ടുണ്ട്.
ജെൻഡർ വാർപ്പു മാതൃകളിൽ പണയംവെച്ച തലച്ചോറിലെ പ്രതീക്ഷകളുമായി മനുഷ്യരെ നോക്കുന്നതിൽ നിന്നും പിൻമാറുന്നതാണ് നമ്മുടെ സ്വന്തം മാനസിക ആരോഗ്യത്തിനു നല്ലത്. സമ്മർദ്ദം കൂടി തല ചൂടാക്കണ്ടല്ലോ. വിഷലിപ്തമായ സ്ത്രീത്വം മാത്രം സംസാരിച്ചിരുന്ന കാലം മാറുന്നു. തിരിച്ചറിവുകൾ നല്ലതാണ്. ഒരിക്കൽ ഒരു പുരുഷ സുഹൃത്ത് വാട്ട്സാപ്പ് സ്റ്റാറ്റസ് ഇട്ടത് ഇപ്പോൾ ഓർക്കുന്നു, "Masculinity is a prison".