ഞാൻ നനഞ്ഞ കടൽ

അപ്പനെന്നും രണ്ടടിച്ചേച്ച്
ആടിക്കിതച്ച് വരുന്നതും കാത്ത്
അമ്മ വേലിക്കലൊടിഞ്ഞ് നിൽക്കും.
ഞാനപ്പോഴെനിക്ക് കിട്ടിയ
ആദ്യ പ്രണയലേഖനത്തിലെ
മൂന്നാം വരിയുടെ കട്ടിക്കറുപ്പിൽ
എന്നത്തേയും പോലെ ചുണ്ടുരയ്ക്കയാവും.
നിന്നിലേക്ക് മാത്രം നിവരുന്ന വഴിയെന്ന്
നൂറ്റി രണ്ടാം വട്ടം വായിക്കുമ്പോൾ
നിറയെത്തുടിപ്പുള്ള പുഴയാകും ഞാൻ.
നിന്റപ്പനാടീ മുഴുക്കുടിയനെന്നമ്മേടെ
നാഭിക്ക്തൊഴിച്ചപ്പൻ മുറ്റത്ത് നിന്ന്
പൂമീൻപെടപ്പ് പെടക്കും.
ഞാനപ്പോഴും പ്രണയപൂർവ്വം
നെഞ്ചേ, യെന്റെ കണ്ണേ ന്ന്
അകത്തെ വെട്ടത്തിൽ മൂളിപ്പാടുകയാവും.
ഇന്നലെ, ചെകിള വിടർത്തി
മേല്പോട്ടാർത്തു മറിഞ്ഞപ്പൻ
അമ്മേടെ മുതുകു പിളർത്തിക്കുതിച്ചു.
മതി, ഇനിയില്ലെന്ന് പിണങ്ങിയൊരു
മീൻതുടിപ്പ് കൊഞ്ഞനം കുത്തി
അന്തിയിരുട്ടത്ത് വഴുക്കിയകന്നു.
എന്ന് നിന്റെ പ്രിയപ്പെട്ടവനെന്ന വരി
വായിച്ചു തീരാതിരുന്നെങ്കിലെന്ന് ഞാനപ്പോൾ
മെല്ലെ മെല്ലെ കിനിഞ്ഞൊഴുകി.
എന്ത് വിധിയപ്പാന്ന് പ്രാകി
വേലിക്കൽ നിന്നൊരുകടൽ
കോലായിലേക്കിരച്ചു കേറി.
എന്റെ പൊന്നേയെന്ന നനഞ്ഞൊരുമ്മ
പുളിച്ചു തികട്ടി കടല് നാറി.
നിന്നിലേക്ക് മാത്രം നിവരുന്ന വഴിയെന്ന്
ആയിരത്തിപ്പത്താം വട്ടം വായിച്ച്
വിടർന്നൊഴുകവേ
കോലായിലെ
രണ്ടിറ്റ് നനവ് കണ്ടെന്റെ വഴിമുറിഞ്ഞു.
പറയാതെ പൊയ്ക്കളയുന്ന മീൻപെടപ്പുകളെച്ചൊല്ലി
തലതല്ലിയാർക്കുന്ന
മുതുമുത്തിക്കടലുകൾ
വാതിൽപടിയ്ക്കലെന്നെ കാത്തു കിടപ്പുണ്ട്.
എന്ന് നിന്റെ പ്രിയപ്പെട്ടവനെന്ന
അവസാനവരിയ്ക്കു മുന്നേയീ പുഴ
കിതച്ച് രണ്ടിറ്റ്കടലിനെ തൂറ്റി.
ആടിക്കിതച്ച് വരുന്നതും കാത്ത്
അമ്മ വേലിക്കലൊടിഞ്ഞ് നിൽക്കും.
ഞാനപ്പോഴെനിക്ക് കിട്ടിയ
ആദ്യ പ്രണയലേഖനത്തിലെ
മൂന്നാം വരിയുടെ കട്ടിക്കറുപ്പിൽ
എന്നത്തേയും പോലെ ചുണ്ടുരയ്ക്കയാവും.
നിന്നിലേക്ക് മാത്രം നിവരുന്ന വഴിയെന്ന്
നൂറ്റി രണ്ടാം വട്ടം വായിക്കുമ്പോൾ
നിറയെത്തുടിപ്പുള്ള പുഴയാകും ഞാൻ.
നിന്റപ്പനാടീ മുഴുക്കുടിയനെന്നമ്മേടെ
നാഭിക്ക്തൊഴിച്ചപ്പൻ മുറ്റത്ത് നിന്ന്
പൂമീൻപെടപ്പ് പെടക്കും.
ഞാനപ്പോഴും പ്രണയപൂർവ്വം
നെഞ്ചേ, യെന്റെ കണ്ണേ ന്ന്
അകത്തെ വെട്ടത്തിൽ മൂളിപ്പാടുകയാവും.
ഇന്നലെ, ചെകിള വിടർത്തി
മേല്പോട്ടാർത്തു മറിഞ്ഞപ്പൻ
അമ്മേടെ മുതുകു പിളർത്തിക്കുതിച്ചു.
മതി, ഇനിയില്ലെന്ന് പിണങ്ങിയൊരു
മീൻതുടിപ്പ് കൊഞ്ഞനം കുത്തി
അന്തിയിരുട്ടത്ത് വഴുക്കിയകന്നു.
എന്ന് നിന്റെ പ്രിയപ്പെട്ടവനെന്ന വരി
വായിച്ചു തീരാതിരുന്നെങ്കിലെന്ന് ഞാനപ്പോൾ
മെല്ലെ മെല്ലെ കിനിഞ്ഞൊഴുകി.
എന്ത് വിധിയപ്പാന്ന് പ്രാകി
വേലിക്കൽ നിന്നൊരുകടൽ
കോലായിലേക്കിരച്ചു കേറി.
എന്റെ പൊന്നേയെന്ന നനഞ്ഞൊരുമ്മ
പുളിച്ചു തികട്ടി കടല് നാറി.
നിന്നിലേക്ക് മാത്രം നിവരുന്ന വഴിയെന്ന്
ആയിരത്തിപ്പത്താം വട്ടം വായിച്ച്
വിടർന്നൊഴുകവേ
കോലായിലെ
രണ്ടിറ്റ് നനവ് കണ്ടെന്റെ വഴിമുറിഞ്ഞു.
പറയാതെ പൊയ്ക്കളയുന്ന മീൻപെടപ്പുകളെച്ചൊല്ലി
തലതല്ലിയാർക്കുന്ന
മുതുമുത്തിക്കടലുകൾ
വാതിൽപടിയ്ക്കലെന്നെ കാത്തു കിടപ്പുണ്ട്.
എന്ന് നിന്റെ പ്രിയപ്പെട്ടവനെന്ന
അവസാനവരിയ്ക്കു മുന്നേയീ പുഴ
കിതച്ച് രണ്ടിറ്റ്കടലിനെ തൂറ്റി.