കണ്ണിയറ്റു പോകാതെ ചേർത്ത് നിർത്തണം ദ്വീപിനെ
അണുബോംബിന്റെ വിസ്ഫോടന ശേഷിയുള്ള സൂക്ഷ്മാണുവിനോട് ലോകമൊരുമിച്ച് യുദ്ധം ചെയ്യുന്ന ഈ വേളയിൽ, സൗജന്യ വാക്സിനും മനുഷ്യ ജീവനും പ്രഥമ പരിഗണന ആയിരിക്കേണ്ട സമയത്ത്, ജീവിക്കാൻ ഉള്ള അവകാശം പോലും ഉറപ്പു കൊടുക്കാൻ കഴിയാത്ത ഒരു ഭരണകൂടം ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നത് എന്തിന്റെ പേരിലായാലും ന്യായീകരിക്കാൻ കഴിയില്ല.

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ പ്രഫുൽ ഗോഡ പട്ടേൽ എന്ന പുതിയ അഡ്മിനിസ്ട്രേറ്ററുടെ വരവോടെ നടപ്പിലാക്കപ്പെട്ട ഭരണ പരിഷ്ക്കാരങ്ങൾ തീർത്ത പ്രതിഷേധത്തിന്റെ അലയൊലികൾ ദ്വീപും കടന്ന് വൻകരയിലേക്ക് പടർന്നിരിക്കുന്നു. സ്വാഭാവികമായും ഭാഷ കൊണ്ടും ചരിത്രത്താലും ദ്വീപുമായുള്ള പൊക്കിൾക്കൊടി ബന്ധം മുറിച്ചു മാറ്റപ്പെടാത്ത കേരളക്കരയിൽ ആ പ്രകമ്പനങ്ങളുടെ പ്രതിഫലനങ്ങൾ കക്ഷി രാഷ്ട്രീയഭേദമന്യേ ഏറ്റെടുക്കപ്പെടുകയാണ്. അപകോളനിവൽക്കരണത്തിന്റെ കാലത്ത് ഇന്ത്യയെന്ന ദേശരാഷ്ട്രം രൂപീകൃതമാകുന്നത് "നാനാത്വത്തിൽ ഏകത്വം" എന്ന സങ്കൽപ്പത്തിൽ ഊന്നിയാണ്. അതൊരിക്കലും വളരെ സ്വാഭാവികമായി നടന്ന കൂട്ടിച്ചേർക്കൽ ആയിരുന്നില്ല. ചൂഷണത്തിനു വിധേയരായ ജനസമൂഹം ഭാവിയിലേക്കുള്ള പാതയിൽ ഒരുമിച്ച് നീങ്ങാൻ എടുത്ത ഒരുമയുടെ ബലം ആയിരുന്നു അത്. ഈ വൈവിധ്യങ്ങളുടെ കൂടിച്ചേരൽ ഏകശിലാത്മകമായ ഭരണ സംസ്കാരിക സാമൂഹിക ഘടനകളെ പുനർ നിർണ്ണയിക്കുന്നതും അതേസമയം വിഘടനപരമല്ലാതിരിക്കുകയും ചെയ്യുന്ന ഒന്നായിരുന്നു.
ആധുനിക രാഷ്ട്രത്തിന്റെ ചട്ടക്കൂടിനുള്ളിലേക്കുള്ള സഞ്ചാരം തികച്ചും സമാധാനപരമായിരുന്നില്ല എന്നത് ചരിത്രം പഠിച്ച ആർക്കും മനസ്സിലാകും. പ്രാദേശിക വാദങ്ങൾ, അവകാശ സമരങ്ങൾ തുടങ്ങിയവ പിറവി മുതൽ ഇന്ത്യാരാജ്യം ദർശിച്ചിട്ടുണ്ട്. ഭാഷാ സമരങ്ങൾക്കും രാജഭരണത്തിന്റെ അവശേഷിപ്പുകളുടെ ചെറുത്ത് നിൽപ്പിനും മതപരമായ ഭിന്നതകൾക്കും നമ്മൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. രണ്ട് പ്രധാന മന്ത്രിമാരെ തന്നെ രാജ്യത്തിന് ബലി കൊടുക്കേണ്ടിയും വന്നിട്ടുണ്ട്. നീണ്ട ചർച്ചകൾക്കൊടുവിലും രക്തം ചിന്തിയും പല ആശാന്ത രാത്രികൾ പുലർന്നുമാണ് ഭിന്നസ്വരങ്ങൾ അടിച്ചമർത്തപ്പെട്ടതും ചിലതൊക്കെ സമന്വയിക്കപ്പെട്ടതും.
പുറം ലോകത്തെ മനുഷ്യർക്ക് പ്രവേശനം ഇല്ലാത്ത സെന്റിനൽ ദ്വീപും പെർമിറ്റ് മുഖേന പ്രവേശിക്കേണ്ട വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളും പ്രത്യേക അവകാശങ്ങൾ അനുവദിച്ച് നൽകപ്പെട്ടിട്ടുള്ള ചില ആദിവാസി മേഖലകളും ഒക്കെ ഈ ദേശരാഷ്ട്രത്തിന്റെ ഭാഗമാണ്. നൂറ്റാണ്ടുകളുടെ ജീവിതവ്യവസ്ഥയെ, ദുർബലമായ പരിസ്ഥിതിയെ, ജീവിത രീതിയെയൊക്കെ ഒരു പുതുരാഷ്ട്ര പിറവിയിൽ അലിയിച്ച് കളയാൻ സാധിക്കില്ലെന്ന തിരിച്ചറിവിന്റെ ബാക്കി പത്രമാണ് ഇവയെല്ലാം. ലക്ഷദ്വീപിൽ അവിടുത്തെ ജനങ്ങളുടെ അസ്തിത്വത്തെ ചോദ്യം ചെയ്തുകൊണ്ട് ഇപ്പോൾ നടപ്പാക്കുന്ന പദ്ധതികളെ ആശങ്കയോടെ മാത്രമേ ചരിത്രബോധമുള്ളവർക്ക് കാണാൻ സാധിക്കുകയുള്ളൂ.
ചരിത്രത്തിന്റെ രക്തക്കറ മായാതെ ഇന്നും കശ്മീരിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഈയടുത്ത് വരെ ആന്ധ്രയിലും പുതുതലമുറയെ പോലും വേട്ടയാടുന്നത് നാം കൺമുന്നിൽ കാണുന്നതാണ്. ഇന്ത്യാ രൂപീകരണത്തിന്റെ ഉണങ്ങാത്ത മുറിവുകളെ സമന്വയത്തിന്റെ ഭാഷ സംസാരിക്കുന്ന ഭരണഘടനയിൽ അടിയുറച്ച്, ഭൂമിശാസ്ത്രപരമായി കൂട്ടിച്ചേർക്കപ്പെട്ട മനുഷ്യർക്കിടയിലെ സമാനതകൾക്ക് ബലം നൽകി, കണ്ണി ചേർക്കേണ്ട ഭരണകൂടം ഇപ്പോൾ ചെയ്യുന്നതെന്താണ്? ശാന്തമായി ഒഴുകുന്ന നദിയിൽ കല്ലെറിഞ്ഞ്, കലപിലകൾ തീർത്ത്, കലക്കവെള്ളത്തിൽ ലാഭം കൊയ്യാൻ വൻകിട മുതലാളിമാർക്ക് നിലമൊരുക്കുകയാണ് ഇപ്പോളവർ.
അണുബോംബിന്റെ വിസ്ഫോടന ശേഷിയുള്ള സൂക്ഷ്മാണുവിനോട് ലോകമൊരുമിച്ച് യുദ്ധം ചെയ്യുന്ന ഈ വേളയിൽ, സൗജന്യ വാക്സിനും മനുഷ്യ ജീവനും പ്രഥമ പരിഗണന ആയിരിക്കേണ്ട സമയത്ത്, ജീവിക്കാൻ ഉള്ള അവകാശം പോലും ഉറപ്പു കൊടുക്കാൻ കഴിയാത്ത ഒരു ഭരണകൂടം ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നത് എന്തിന്റെ പേരിലായാലും ന്യായീകരിക്കാൻ കഴിയില്ല. പ്രാദേശിക ഭരണസംവിധാനങ്ങളുടെ അധികാരങ്ങൾ എടുത്തുകളഞ്ഞും ദുർബല ചികിത്സാ സംവിധാനങ്ങളുള്ള ദ്വീപിൽ നിലനിൽപ്പിനായി അവർ തീർത്ത കോവിഡ് പ്രോട്ടോകോൾ റദ്ദാക്കിയും നടപ്പിലാക്കുന്ന ഈ 'പരിഷ്ക്കാരങ്ങൾ' ഒരു വർഷത്തോളം ഒറ്റ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യാത്തിടത്ത് എഴുപത് ശതമാനത്തോളം പോസിറ്റീവിറ്റി നിരക്ക് എത്തിച്ചിരിക്കുന്നു. നഷ്ടപ്പെടുന്ന മനുഷ്യ ജീവനുകൾക്ക് ആര് സമാധാനം പറയും?
ജീവനും ജീവിതവും തന്നെയാണ് പ്രാഥമികം. തദ്ദേശീയരായ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ, അവരുടെ ആത്മാഭിമാനത്തിന് വില കൊടുക്കാതെ, അവരുടെ തൊഴിലും സംസ്കാരവും സംരക്ഷിക്കപ്പെടാതെ, നൂലിൽ കെട്ടിയിറക്കുന്നവർ നടത്തുന്ന ഒരു 'വികസന അജണ്ട'യും ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ഭൂഷണമല്ല. ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഭിന്നതകളെ അടിച്ചമർത്താനുള്ള എല്ലാ ശ്രമങ്ങളും ആഴത്തിലുള്ള മുറിവുകളാണ് ഒരു ജനതയെന്ന നിലയിൽ നമുക്ക് നൽകിയിട്ടുള്ളത്. വിമർശനങ്ങൾക്ക് ചെവികൊടുക്കാത്ത, ജനാധിപത്യത്തിൽ അനിവാര്യമായ കൂടിയാലോചനകൾക്ക് ഒരുങ്ങാത്ത സമീപനമാണ് കേന്ദ്രം കുറച്ചുകാലമായി സ്വീകരിക്കുന്നത്. ഉപാധികളില്ലാത്ത പിന്തുണ ലക്ഷദ്വീപ് സമൂഹം അർഹിക്കുന്നു.