കേരള രാഷ്ട്രീയവും മാസ്കിട്ട സവർണ്ണ മൂല്യങ്ങളും
ദലിത്-ആദിവാസികളും, സ്ത്രീകളും, ക്വീറുകളും അദൃശ്യതയിൽ നിൽക്കുന്ന, സാമൂഹികമൂലധനത്തെ സാമ്പത്തിക മാനത്തിൽ മാത്രം നിർവചിക്കുന്ന ഭാവനാപരമായ ജനാധിപത്യ (Metaphysical Democracy) സങ്കൽപ്പമാണ് ഇത്. സാമൂഹിക ജനാധിപത്യത്തിന് വിഘാതമായി നിൽക്കുന്ന ഈ സങ്കൽപ്പത്തിന് എന്നാൽ എതിർപ്പുകൾ ഉണ്ടായില്ല എന്ന് പറയാനും സാധിക്കില്ല.

കേരളനിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം മന്ത്രിസഭ ലിസ്റ്റ് പുറത്തുവന്നപ്പോൾ ഏറ്റവും കൂടുതൽ ചർച്ചകളുണ്ടായത് മന്ത്രിസഭയിലെ സാമുദായിക പ്രാധിനിധ്യത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളെപ്പറ്റിയായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരിക്കുന്ന മന്ത്രിസഭയിൽ മുന്നോക്ക ജാതികളുടെ എണ്ണത്തിൽ ഉള്ള അധികവർധന വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. ജാതിഭിന്നതകളും, പ്രശ്നങ്ങളും നിലനിൽക്കുന്ന രാജ്യത്ത് സ്വാഭാവികമായി അധികാരം നേടാൻ കഴിയുന്നത് പ്രബലസമുദായങ്ങൾക്ക് മാത്രമാണെന്ന കാര്യത്തെ അരക്കിട്ട് ഉറപ്പിക്കും പോലെയായിരുന്നു ഇത്തവണത്തെ മന്ത്രിസഭ. സമൂഹത്തിലെ സ്ഥാനത്തെ ഇന്നും സമുദായികാടിസ്ഥാനത്തിൽ നിർണ്ണയിക്കുന്ന സാഹചര്യം നിലനിൽക്കുമ്പോഴും അധികാരം ചില സമുദായങ്ങളിലേക്ക് മാത്രം ചുരുക്കുന്നത് നിഷ്കളങ്കമാണെന്ന് കരുതാൻ സാധിക്കില്ല.

അധികാരസ്ഥാനങ്ങളിലേയ്ക്ക് എത്തണമെങ്കിൽ ഇന്നും സാമൂഹ്യമൂലധനം വേണമെന്നത് യാഥാർഥ്യമായിരിക്കുമ്പോൾ തന്നെ സാമ്പത്തികമായ അടിത്തറയും, വിദ്യാഭ്യാസം, ഭൂമി എന്നീ വിഭവങ്ങളുടെമേലുള്ള അധികാരവും പ്രധാനമാണെന്ന വസ്തുത തള്ളിക്കളയുന്നില്ല. എന്നാൽ എന്തുകൊണ്ടാണ് ഒരു പ്രത്യേക വിഭാഗത്തിന് മാത്രം മേൽപ്പറഞ്ഞതിന്മേലൊന്നും അധികാരം ഇല്ലാത്തത് എന്നതുകൂടി നമ്മൾ മനസിലാക്കേണ്ടതുണ്ട്. അത് കൃത്യമായ ജാതി തന്നെയാണ്. ഭൂപരിഷ്കരണം മുതൽ സാമ്പത്തിക സംവരണം, ഓൺലൈൻ വിദ്യാഭ്യാസം വരെ എടുത്തുനോക്കിയാൽ പുറംതള്ളപ്പെട്ടത് (Excluded) അടിത്തട്ട് ജനവിഭാഗങ്ങൾ ആണെന്ന് മനസ്സിലാകും. അതിൽനിന്നും നമ്മുടെ നാടിന്റെ ജനാധിപത്യം എന്ന സങ്കൽപത്തിൽ പോലും ചില പ്രത്യേക സമുദായത്തിലുള്ള മനുഷ്യർക്ക് മാത്രമേ പരിഗണന ലഭിക്കുന്നുള്ളൂ എന്നതും തിരിച്ചറിയേണ്ടതുണ്ട്.
കേരളനിയമസഭയിൽ ജയിച്ചുവരുന്ന 140 മെമ്പർമാരിൽ റിസർവേഷനിൽ അല്ലാതെ ഒരൊറ്റ സീറ്റിൽ പോലും അധികമായി അടിത്തട്ട് ജനതകളെ നമുക്ക് കാണാൻ സാധിക്കില്ല. അതായത് ഈ റിസർവേഷൻ ഇല്ലായിരുന്നെങ്കിൽ ഒരു സീറ്റിൽ പോലും ഈ ജനതകൾ ഉണ്ടാവുമോ എന്നത് സംശയമാണ്. അതേസമയം എട്ടോളം നായർ വിഭാഗക്കാർ മന്ത്രിമാരായി തന്നെ 21അംഗ മന്ത്രിസഭയിൽ എത്തപ്പെട്ടു. ഈ മന്ത്രിസഭാനിർണ്ണയത്തിൽ അപാകതയില്ലെന്നും, റിസർവേഷൻ ഇല്ലെങ്കിലും ദലിത്കളെ അധികാരസ്ഥാനങ്ങളിൽ എത്തിക്കുമായിരുന്നു എന്നും പറയുന്നവർ കേരളത്തിലെ ദലിത് ക്രിസ്ത്യാനികളുടെ അവസ്ഥയെ ശ്രദ്ധിച്ചാൽ ഇതിനുത്തരം ലഭിക്കും. ഏകദേശം 20 ലക്ഷത്തോളം ജനസംഖ്യയുള്ള കേരളത്തിലെ ദലിത് ക്രൈസ്തവരിൽ നിന്നും കഴിഞ്ഞ 64 കൊല്ലമായി ആകെയൊരാൾ മാത്രമേ കേരള അസംബ്ലിയിൽ ഉണ്ടായിട്ടുള്ളൂ. 1960 ലെ അസംബ്ലിയിൽ തിരുവല്ലയിൽ നിന്നും കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച പി. ചാക്കോ ആയിരുന്നു ഈ ഏകൻ.
ഡോക്ടർ ബി.ആർ. അംബേദ്കർ വിഭാവനം ചെയ്ത സാമുദായികപ്രാതിനിധ്യത്തിലൂന്നിയ ജനാധിപത്യവൽക്കരണത്തെ വളരെ കൃത്യമായി എതിർത്തുകൊണ്ടുള്ള സവർണ്ണരാഷ്ട്രീയ നിലപാടുകളുടെ ആകെത്തുകയായി ഇത്തവണത്തെ മന്ത്രിസഭയെ നമുക്ക് കാണാവുന്നതാണ്. എന്നാൽ ഇത് കേവലമായി പെട്ടെന്ന് ഉണ്ടായ ഒരു പ്രതിഭാസമല്ലെന്നും ഇതിനനുയോജ്യമായ ഒരു അന്തരീക്ഷവും, പരിസ്ഥിതിയും സാമൂഹിക-മൂല്യമണ്ഡലങ്ങളിൽ നേരത്തെ തന്നെ നിർമ്മിച്ചിരുന്നു എന്നും തിരിച്ചറിയുമ്പോൾ മാത്രമേ ഇത് ജനങ്ങൾക്ക് എന്തുകൊണ്ട് സ്വാഭാവികമായി തോന്നുന്നു എന്ന് നമുക്ക് മനസിലാക്കാൻ സാധിക്കുകയുള്ളൂ. അത് ഇരുപതാം നൂറ്റാണ്ടിൽ ഉരുത്തിരിഞ്ഞ ഒരു മധ്യവർഗ്ഗവീക്ഷണം തന്നെയാണ്. ദലിത്-ആദിവാസികളും, സ്ത്രീകളും, ക്വീറുകളും അദൃശ്യതയിൽ നിൽക്കുന്ന, സാമൂഹികമൂലധനത്തെ സാമ്പത്തിക മാനത്തിൽ മാത്രം നിർവചിക്കുന്ന ഭാവനാപരമായ ജനാധിപത്യ (Metaphysical Democracy) സങ്കൽപ്പമാണ് ഇത്. സാമൂഹിക ജനാധിപത്യത്തിന് വിഘാതമായി നിൽക്കുന്ന ഈ സങ്കൽപ്പത്തിന് എന്നാൽ എതിർപ്പുകൾ ഉണ്ടായില്ല എന്ന് പറയാനും സാധിക്കില്ല.
പ്രതിരോധങ്ങളുടെ സ്വരം ബി.ആർ. അംബേദ്കറിലൂടെ തന്നെയായിരുന്നു ഉയർന്നു വന്നത്. അംബേദ്കറിന്റെ പ്രവർത്തനങ്ങളിൽനിന്നും എഴുത്തുകളിൽനിന്നും കണ്ടെത്തിയ ആശയങ്ങൾ പുതിയൊരു ചിന്താപദ്ധതിക്ക് വഴിതെളിയ്ക്കുകയും, അവയിലൂന്നിയ ഒരു പുതിയ സിവിൽ സമൂഹത്തെ നിർമ്മിച്ചെടുക്കുകയും ചെയ്തു. ഈ സമൂഹം വളരെ ക്രിയാത്മകമായ വിമർശനങ്ങൾ മുന്നോട്ട് വച്ചെങ്കിലും കൃത്യമായി 'ഇലക്ടറൽ പൊളിറ്റിക്സിലേക്ക്' എത്തപ്പെടാൻ സാധിച്ചില്ല. പല കാരണങ്ങൾ ഇതിനുപുറകിൽ ഉണ്ടായിരുന്നു. എങ്കിലും ഇതിന് തടയിടാനായി അധികാരസമൂഹങ്ങളും കേരളത്തിന്റെ പൊളിറ്റിക്സ് ഒരു ബൈനറിയിലേക്ക് ഷിഫ്റ്റ് ചെയ്യിച്ചതായിരുന്നു വലിയ രീതിയിൽ തിരിച്ചടിയായത്. അംബേദ്കറെ പട്ടികവർഗ്ഗങ്ങളുടെ മാത്രം ആളായി പൊതുലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയും, വിമർശനങ്ങളെയും ചെറുത്തുനിൽപ്പുകളെയും വംശീയതീവ്രവാദം എന്ന നിലയിൽ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് ഒരു ദലിത് -ദലിതേതര ബൈനറി നിർമ്മിച്ചെടുത്തു.

ഈ ബൈനറി രാഷ്ട്രീയം വലിയ രീതിയിൽ സവർണ്ണതയെ സഹായിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. കാരണം പിന്നോക്ക - ദലിത് - ന്യൂനപക്ഷ വിഭാഗങ്ങൾ ഒരു മന്ത്രിസ്ഥാനം കൂടുതൽ ചോദിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്താൽ അതു നീതിനിഷേധം കൊണ്ടല്ലെന്നും മേൽപ്പറഞ്ഞ, സമൂഹത്തിന് ഉതകാത്ത ജാതിബോധം കൊണ്ടാണെന്നുമുള്ള രീതിയിലുള്ള ധാരണകൾ സ്വാഭാവികമായിത്തന്നെ ജനങ്ങൾക്ക് തോന്നിത്തുടങ്ങിയതായി കാണാം. അതേസമയം പ്രശ്നക്കാരായ അംബേദ്കറൈറ്റുകളെ എതിർക്കേണ്ടതിന്റെ ആവശ്യകതയെ മുൻനിർത്തിയായിരുന്നു ഇത്തവണ കെ. രാധാകൃഷ്ണന്റെ നവോത്ഥാന മന്ത്രിസ്ഥാനാഘോഷം പാർട്ടി നടത്തിയത്. പിന്നോക്ക വിഭാഗക്കാരൻ തന്നെയായ കടകമ്പള്ളി കഴിഞ്ഞ തവണ ദേവസ്വം ഭരിച്ചത് നവോത്ഥാനം അല്ലാതിരിക്കുകയും, അതേ സമയം ഇത്തവണ രാധാകൃഷ്ണൻ ഭരിച്ചത് നവോത്ഥാനം ആവുന്നതും മേൽപ്പറഞ്ഞ ബൈനറി പൊളിറ്റിക്സിന്റെ ഭാഗമായിട്ട് തന്നെയാണ്. കേരളത്തിൽ എല്ലാക്കാലത്തും അധികാര ജാതിക്കാർ/ലിംഗക്കാർ തന്നെ ഭരിക്കണം എന്ന സവർണ്ണ ചിന്താഗതി തന്നെയാണ് ഇത്തവണയും നമ്മൾ കണ്ടത്. രാഷ്ട്രീയചിന്തകർ പറയുന്നതുപോലെ അധികാരത്തിൽ എത്തിക്കുന്നത് ചില വിഭാഗങ്ങളോടുള്ള സാമ്പത്തിക ആശ്രിതത്വം (Dependency) ആണെന്ന് തോന്നുമെങ്കിലും അതിന് പുറകിലെ യഥാർത്ഥമായ ചാലകശക്തികളിൽ പ്രധാനി ജാതി തന്നെയാണ്. ഇലക്ടറൽ പൊളിറ്റിക്സിലേക്ക് കടന്നുവരാൻ ദലിത്-ആദിവാസി ജനതകൾക്ക് ഇതുവരെ കഴിയാത്ത തരത്തിൽ സൃഷ്ടിക്കപ്പെട്ട സോഷ്യൽ എഞ്ചിനീയറിംങ്ങിനാൽ (വ്യത്യസ്ത മതം, ജാതി, കക്ഷി രാഷ്ട്രീയം) ഉള്ള പ്രശ്നങ്ങളും ഉണ്ടെന്ന് മറച്ചുപിടിക്കാതെ തന്നെ നോക്കിയാലും സാമൂഹിക ചിന്താഗതിയും, മൂല്യബോധ്യങ്ങളും ഇന്നും പ്രബലർക്ക് അനുകൂലമാണ്.
അവലംബം:
(1) 2015 ബഡ്ജറ്റ് അവതരണം, നിയമസഭ ആർക്കൈവ്സ്.
(2) രണ്ടാം കേരള അസംബ്ലി മെംബേർസ് ലിസ്റ്റ്, നിയമസഭ ആർക്കൈവ്സ്.