പാതിപ്പാടത്തെ കട്ടലോക്കൽ ത്രില്ലർ
പാതിപ്പാടമെന്ന ഗ്രാമത്തിലെ ആറംഗ സംഘം. ചെറുപ്പത്തിന്റെ തിളപ്പിൽ അവരിലൂടെ യാദൃശ്ചികമായി മുളച്ചുപൊന്തുന്ന പട്ടിക്കമ്പനിയെന്ന ലോക്കൽ സംഘം. അല്ലറ ചില്ലറ കൂലിത്തല്ലുമായി പാതിപ്പാടത്ത് ജനിച്ചു വീഴുന്നതും, വളർന്ന് പന്തലിക്കുന്നതും, ശോഷിച്ച് പോവുന്നതും കാലത്തിന്റെ കുത്തൊഴുക്കിൽ മറ്റൊരു മുഖവുമായി ഉയിർത്തെഴുന്നേൽക്കുന്നതും മൂന്ന് ഭാഗങ്ങളിലായി കഥാകൃത്ത് പരിചയപ്പെടുത്തുന്നു.

എഴുപതുകളിലും എൺപതുകളിലുമൊക്കെ ഗ്രാമപ്രദേശങ്ങളിലെ നാലാൾ കൂടുന്ന നാട്ടുകൂട്ടങ്ങളുടെയും ചായക്കടകളുടെയും സുവർണ്ണകാലഘട്ടമായിരുന്നു. വീര സാഹസിക കഥകൾ വിളമ്പി ഗ്രാമീണരെ കോരിത്തരിപ്പിക്കുന്ന മഹാന്മാരും മുളച്ചു പൊന്തിയിരുന്നത് ഇവിടങ്ങളിൽ ആയിരുന്നു എന്നത് രസകരമാണ്. കവലയുടെ ഒത്ത മൂലയിലൊരു വായനശാലയും അന്നത്തെ കാലഘട്ടത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകമായിരുന്നു. അതേസമയം കവലച്ചട്ടമ്പികൾക്കൊരു പഞ്ഞവുമില്ലാത്ത കാലഘട്ടവുമായിരുന്നത്. കവലകൾ കേന്ദ്രീകരിച്ച് മുളച്ചു പൊന്തുന്ന ഇത്തരം ചെറിയ ഗുണ്ടാസംഘങ്ങൾ പ്രത്യക്ഷത്തിൽ ഉപകാരികളുമാണ്. അങ്ങനെയൊരു ഗുണ്ടാസംഘത്തിന്റെയും ഗ്രാമത്തിന്റെയും കഥയിലേക്കാണ് ജുനൈദ് അബൂബക്കർ രചിച്ച് ഡിസി ബുക്സ് പ്രസീദ്ധീകരിച്ച പ(ക.) അഥവാ പട്ടിക്കമ്പനി എന്ന നോവൽ വായനക്കാരെ ക്ഷണിക്കുന്നത്.

പാതിപ്പാടമെന്ന ഗ്രാമത്തിലെ ആറംഗ സംഘം. ചെറുപ്പത്തിന്റെ തിളപ്പിൽ അവരിലൂടെ യാദൃശ്ചികമായി മുളച്ചുപൊന്തുന്ന പട്ടിക്കമ്പനിയെന്ന ലോക്കൽ സംഘം. അല്ലറ ചില്ലറ കൂലിത്തല്ലുമായി പാതിപ്പാടത്ത് ജനിച്ചു വീഴുന്നതും, വളർന്ന് പന്തലിക്കുന്നതും, ശോഷിച്ച് പോവുന്നതും കാലത്തിന്റെ കുത്തൊഴുക്കിൽ മറ്റൊരു മുഖവുമായി ഉയിർത്തെഴുന്നേൽക്കുന്നതും മൂന്ന് ഭാഗങ്ങളിലായി കഥാകൃത്ത് പരിചയപ്പെടുത്തുന്നു. ഒരു പക്കാ ലോക്കൽ ത്രില്ലർ എന്ന വിശേഷണമർഹിക്കുന്ന നോവലും കൂടിയാണ് പ(ക.).
കുപ്പിയിൽ നിറക്കപ്പെട്ട പഴയ വാറ്റ് ചാരായത്തിന്റെയും, പുകയിലയിൽ പൊതിഞ്ഞ പോഞ്ഞാന്റെയും പുതിയ ലഹരിയാണ് പ(ക.). ഗ്രാമീണതയുടെ കറുപ്പും വെളുപ്പും പേറി പകയും, പ്രതികാരവും, ഭയവും അരച്ച് കലക്കി വായനക്കാരന് വിളമ്പുന്ന അവതരണശൈലിയാണ് കഥാകൃത്ത് സ്വീകരിച്ചിരിക്കുന്നത്. നാടൻഭാഷയുടെ പ്രയോഗം പട്ടിക്കമ്പനിയുടെ ഗുണമേന്മ പത്തരമാറ്റാക്കുന്നതാണ്.
പൂർണ്ണമായും ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കപ്പെട്ട നോവലായതിനാൽ സംഭാഷണശൈലിയിൽ നാടൻ വാക്കുകൾ കടന്നു വരുന്നത് രസകരമായ കാര്യമാണ്. ദൃശ്യവൽക്കരണശേഷിയെ വെല്ലുന്ന ആഖ്യാനത്തിലൂടെ നാടൻ തല്ലൊരുക്കി വായനക്കാരെ രോമാഞ്ചം കൊള്ളിക്കാനുള്ള കഥാകൃത്തിന്റെ കൗശലം നോവലിലുടനീളം വ്യക്തവും സുനിശ്ചിതവുമാണ്. ഇത്തരം നോവലുകളുടെ ഒരു പ്രത്യേകത കാലമെത്ര കടന്നുപോയാലും ലക്ഷ്യം വെച്ചിരിക്കുന്ന വലിയൊരു വിഭാഗം വായനക്കാർക്കിടയിൽ പുതുമ നഷ്ടപ്പെടാതെ നിലനിൽക്കുമെന്നതാണ്.

കഥാപാത്രസൃഷ്ടിയെക്കുറിച്ചോർക്കുമ്പോൾ അവരുടെ പേരിലുള്ള കൗതുകം വായനക്കാരെ രസിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്. വൈകാരികമായ അടുപ്പം സൃഷ്ടിക്കുന്ന കഥാപാത്രങ്ങളെയും എഴുത്തുകാരൻ വായനക്കാർക്ക് സമ്മാനിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ പേര് വെളിപ്പെടുത്തി വായനയുടെ രസച്ചരട് പൊട്ടിക്കുകയെന്ന ദുരുദേശ്യമില്ലാത്തതിനാൽ ഉള്ളു ചികഞ്ഞൊരു വിശദീകരണം നന്നല്ല. അതേസമയം വായനക്കാരുടെ കാഴ്ചപ്പാടിൽ നിന്നു നോക്കുമ്പോൾ ചുറ്റുപാടുമുള്ള വ്യക്തികളെ കഥാപാത്രങ്ങളായി സങ്കൽപ്പിച്ച് മറ്റൊരു കട്ട ലോക്കൽ സംഘത്തെ ഈ നോവലിന്റെ വായനയിലൂടെ പടുത്തുയർത്താനാവും.
പകയും പ്രതികാരവും എന്നതിൽ നിന്നും അവസാനത്തോടടുക്കുമ്പോൾ ഒരു ക്രൈം ത്രില്ലറിലേക്കുള്ള രൂപാന്തരം നോവലിനു സംഭവിക്കുന്നുണ്ട്. എല്ലാത്തിനുമൊടുവിൽ പ(ക.) എന്നെഴുതിയ നിറം മങ്ങിയ ബോർഡ് ഒരു പ്രതീകമാക്കി പട്ടിക്കമ്പനി അവസാനിക്കുമ്പോൾ ലോക്കൽ കഥകളുടെയും കഥാപാത്രങ്ങളുടെയും തമ്പുരാനായ ജി. ആർ ഇന്ദുഗോപൻ അവതാരികയിൽ പട്ടിക്കമ്പനിക്ക് നൽകിയ നിർവചനം അർത്ഥവത്താവുന്നു. "പക നിന്നുകത്തുന്ന സാധനമാണ്. പൊള്ളും. മാരകമായ ഭയമാണ് അതിന്റെ പുക. ആ ഭയത്തെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് ക്രൈം ഉണ്ടാവുന്നത്."