പ്ലസ്ടുവിനു ശേഷം പലതുണ്ട് വഴികൾ, കരിയർ തെരഞ്ഞെടുപ്പിൽ സ്മാർട്ടാവാം...
അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് അവക്കിണങ്ങിയ കോഴ്സുകൾ കണ്ടെത്തുകയും അതിനു വേണ്ടി തയ്യാറെടുക്കുകയുമാണ് വിദ്യാർത്ഥികൾ ചെയ്യേണ്ടത്. പ്ലസ്ടുവിനു ശേഷം വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാവുന്ന ചില പ്രധാനപ്പെട്ട കരിയർ മേഖലകൾ പരിചയപ്പെടാം.

ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ കരിയർ രൂപപ്പെടുത്തുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്ന കാലഘട്ടമാണ് പ്ലസ്ടു കഴിഞ്ഞുള്ള പഠന മേഖല. ഈ ഒരു സന്ദർഭത്തിൽ ഏതു കരിയർ മേഖല തെരഞ്ഞെടുക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും വിദ്യാർത്ഥികൾ ഗൗരവത്തിൽ എടുക്കാത്ത വിഷയമാണ് കരിയർ തെരഞ്ഞെടുപ്പ്. സ്കോപ്പുള്ള കോഴ്സ് എന്നതിനപ്പുറം വിദ്യാർത്ഥിക്ക് ഏറ്റവും അനുയോജ്യമായ കോഴ്സ് തെരഞ്ഞെടുക്കുന്നതാണ് സ്മാർട്ട് സെലക്ഷൻ. രക്ഷിതാക്കളുടെയോ സുഹൃത്തുക്കളുടെയോ കുടുംബത്തിലെ പ്രധാനപ്പെട്ട വ്യക്തികളുടെയോ നിർബന്ധത്തിനു വഴങ്ങി കോഴ്സിന് ചേരുകയും പിന്നീട് ഇത് തനിക്ക് പറ്റിയ മേഖലയല്ലെന്നു തിരിച്ചറിയുകയും ചെയ്യുന്ന സന്ദർഭങ്ങൾ ഒരുപാട് ഉണ്ടാവാറുണ്ട്. നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തിയെടുക്കുന്നതിൽ നമ്മൾ തെരഞ്ഞെടുക്കുന്ന കരിയർ വളരെയധികം പ്രാധാന്യം അർഹിക്കുന്നുണ്ട്. വിദ്യാർത്ഥിയുടെ താൽപര്യം, അഭിരുചി, ലക്ഷ്യം, വ്യക്തിത്വം എന്നിവ പരിഗണിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പാണ് ഉണ്ടാവേണ്ടത്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് അവക്കിണങ്ങിയ കോഴ്സുകൾ കണ്ടെത്തുകയും അതിനു വേണ്ടി തയ്യാറെടുക്കുകയുമാണ് വിദ്യാർത്ഥികൾ ചെയ്യേണ്ടത്. പ്ലസ്ടുവിനു ശേഷം വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാവുന്ന ചില പ്രധാനപ്പെട്ട കരിയർ മേഖലകൾ പരിചയപ്പെടാം.
ലോക്ക്ഡൗണില്ലാത്ത ആരോഗ്യ മേഖല
പ്ലസ്ടു കഴിഞ്ഞാൽ ആരോഗ്യരംഗത്തെ തൊഴിലുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള അവസരങ്ങൾ ഏറെയാണ്. ഈ കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ.

ഇനിയുള്ള കാലത്ത് തീർച്ചയായും ആരോഗ്യമേഖലയിൽ പുതിയ പരീക്ഷണങ്ങളും കണ്ടെത്തലുകളും സംഭവിക്കും എന്ന കാര്യത്തിൽ സംശയമില്ല. പ്ലസ്ടു ബയോ സയൻസ് പഠിച്ച വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ തലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയായ 'നീറ്റ്-യു.ജി' വഴി എം.ബി.ബി എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.യു.എം.എസ്, ബി.എസ്.എം.എസ്, ബി.എച്ച്.എം.എസ്, ബി.വി.എസ്.സി. & എ.എച്ച് എന്നീ മെഡിക്കൽ കോഴ്സുകൾക്കും അഗ്രികൾചർ, ഫോറസ്ട്രി, ഫിഷറീസ്, ഫാർമസി എന്നീ അലൈഡ് കോഴ്സുകൾക്കും പ്രവേശനം നേടാം. കേരളത്തിൽ മെഡിക്കൽ മെഡിക്കൽ/എഞ്ചിനീയറിംഗ്/ഫാർമസി കോഴ്സുകൾക്ക് കീം വഴിയാണ് പ്രവേശനം. പാരാമെഡിക്കൽ കോഴ്സുകൾക്കും വലിയ സാധ്യതയാണുള്ളത്. ബിഎസ്സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി.), ബി.എസ്സി. പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്സി. ഒപ്ടോമെട്രി, ബാച്ച്ലർ ഓഫ് ഫിസിയോതെറാപ്പി (ബി.പി.ടി.), ബാച്ച്ലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (ബി.എ.എസ്.എൽ.പി.), ബാച്ച്ലർ ഓഫ് കാർഡിയോ വാസ്കുലർ ടെക്നോളജി (ബി.സി.വി.ടി.), ബാച്ച്ലർ ഓഫ് ഫാർമസി (ബി.ഫാം), ഡോക്ടർ ഓഫ് ഫാർമസി (ഫാം. ഡി) തുടങ്ങിയ കോഴ്സുകൾക്കും പ്ലസ്ടു കഴിഞ്ഞാൽ പ്രവേശനം നേടാം.
മത്സര പരീക്ഷകൾ വഴി മികച്ച കോഴ്സുകൾ പഠിക്കാം
മികവാർന്ന കാമ്പസുകളിൽ പഠിക്കുക എന്നത് ഏതൊരു വിദ്യാർത്ഥിയുടെയും സ്വപ്നമാണ്. ഇത്തരം ക്യാമ്പസുകളിൽ പ്രവേശനം നൽകുന്നത് പ്രവേശന പരീക്ഷയാണ്. പ്ലസ്ടുവിന് ശേഷം എഴുതാവുന്ന ചില പ്രവേശന പരീക്ഷകൾ പരിചയപ്പെടാം.
മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ പ്രവേശനത്തിന് അഖിലേന്ത്യാ തലത്തിൽ നീറ്റ് പരീക്ഷയും കേരളത്തിലെ എൻജിനീയറിങ് /ഫാർമസി കോഴ്സുകളുടെ പ്രവേശനത്തിന് കീം പരീക്ഷയും എഴുതാവുന്നതാണ്. ഡിസൈൻ കോഴ്സുകൾക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ നടത്തുന്ന പ്രവേശന പരീക്ഷ വഴി വിവിധ ക്യാമ്പസുകളിൽ ഡിഗ്രി/ഡിപ്ലോമ കോഴ്സുകൾക്ക് പ്രവേശനം നേടാം. ശാസ്ത്ര പഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് കെ.വി. പി. വൈ ഫെല്ലോഷിപ്പ് പരീക്ഷ മികച്ച ഒരു അവസരമാണ്. ഇത് വഴി രാജ്യത്തെ ഐസറുകളിൽ പ്രവേശനം നേടാം. മാനേജ്മെന്റ് രംഗത്ത് തിളങ്ങാൻ ആഗ്രഹിക്കുന്നവർക്ക് രാജ്യത്തെ ഐ.ഐ.എമ്മുകൾ അനവധി അവസരങ്ങൾ തുറന്നിടുന്നുണ്ട്. പ്ലസ്ടുവിനു ശേഷം ഐ.ഐ.എമ്മുകളിൽ ഐ.പി.മാറ്റ്, ജിപ്മാറ്റ് എന്നീ പരീക്ഷകൾ വഴി എത്തിപ്പെടാൻ സാധിക്കും. ഫാഷൻ ഡിസൈനിങ്ങിൽ താല്പര്യമുള്ളവർക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി നടത്തുന്ന പ്രവേശന പരീക്ഷ വഴി രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഫാഷൻ സംബന്ധമായ കോഴ്സുകൾ പഠിക്കാം. നിയമപഠനം ഇഷ്ടപ്പെടുന്നവർക്ക് രാജ്യത്തെ നിയമ സർവ്വകലാശാലകളിലേക്ക് 'ക്ലാറ്റ്' വഴി പ്രവേശനം നേടാം. കേരളത്തിലെ ലോ കോളേജുകളിൽ നിയമപഠനത്തിന് കേരള എൻട്രൻസ് കമ്മീഷണർ നടത്തുന്ന പ്രവേശന പരീക്ഷയാണ് എഴുതേണ്ടത്. ലോകത്തിലെ മികച്ച പ്രൊഫഷണൽ സൈനിക ശക്തികളിലൊന്നായ ഇന്ത്യൻ സൈന്യത്തിന്റെ കര, നാവിക, വ്യോമ വിഭാഗങ്ങളിൽ ഓഫീസർ തസ്തികയിൽ ജോലി ചെയ്യുവാൻ അവസരമൊരുക്കുന്നതാണ് നാഷണൽ ഡിഫൻസ് അക്കാഡമി പരീക്ഷ. എൻ.ഐ.ടി കളിലേക്കും ഐ.ഐ.ടികളിലും എഞ്ചിനീയറിംഗ് പഠനത്തിന് ജെ.ഇ.ഇ. പരീക്ഷയാണ് എഴുതേണ്ടത്. വിനോദ സഞ്ചാര അതിഥിസൽക്കാര മേഖലകളിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്കായി നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി നടത്തുന്ന എൻട്രൻസ് പരീക്ഷയുണ്ട്. ഹ്യൂമാനിറ്റീസ് ഐ.ഐ ടിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഐ.ഐ ടി മദ്രാസ് നടത്തുന്ന എച്ച്.എസ്.ഇ.ഇ പരീക്ഷ എഴുതാം.

കേന്ദ്ര സർവകലാശാലകളിൽ ചേക്കേറാം
രാജ്യത്തെ മികവിന്റെ കേന്ദ്രങ്ങളാണ് കേന്ദ്ര സർവ്വകലാശാലകൾ. പ്ലസ്ടു വിദ്യാർത്ഥികൾക്കായി വിവിധ കേന്ദ്ര സർവ്വകലാശാലകൾ അനവധി ഡിഗ്രി കോഴ്സുകളും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളും നൽകുന്നുണ്ട്. ഏതു വിഷയം പഠിക്കുന്നു എന്നതോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് എവിടെയാണ് പഠിക്കുന്നത് എന്നുള്ളത്. മികച്ച അക്കാദമിക അന്തരീക്ഷം നൽകുന്ന, പ്രഗത്ഭരായ അധ്യാപകർ പഠിപ്പിക്കുന്ന, അന്തർ ദേശീയ നിലവാരത്തിലുള്ള പഠന സൗകര്യങ്ങൾ നൽകുന്നവയാണ് കേന്ദ്ര സർവ്വകലാശാലകൾ. ജവഹർ ലാൽ നെഹ്റു സർവ്വകലാശാല, ജാമിഅ മില്ലിയ ഇസ്ലാമിയ, അലിഗഡ് സർവ്വകലാശാല, ബനാറസ് സർവ്വകലാശാല, ഡൽഹി സർവ്വകലാശാല, ഹൈദരബാദ് സർവ്വകലാശാല, ഇഫ്ലു, പോണ്ടിച്ചേരി സർവ്വകലാശാല എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. അതത് സർവ്വകലാശാലകൾ നടത്തുന്ന പ്രവേശന പരീക്ഷ വഴി വിവിധ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാം. കേരള കേന്ദ്ര സർവ്വകലാശാലയടക്കം രാജ്യത്തെ പതിനാലു കേന്ദ്ര സർവ്വകലാശാലകളിലേക്കുള്ള പ്രവേശനത്തിന് സി.യു.സി.ഇ.ടി എന്ന പ്രവേശന പരീക്ഷയാണ് എഴുതേണ്ടത്. വൈവിധ്യമാർന്ന കോഴ്സുകൾ പഠിക്കാനും ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കാനും കേന്ദ്ര സർവ്വകലാശാലകളിലെ പഠനം സഹായിക്കും.
പഠനം ഓൺലൈനാക്കാം
വ്യത്യസ്ത കോഴ്സുകൾ റെഗുലർ ആയി പഠിക്കുന്നതോടൊപ്പം തന്നെ വിവിധ സർവ്വകലാശാലകൾ നൽകുന്ന ഓൺലൈൻ കോഴ്സുകളെക്കുറിച്ചുള്ള ധാരണയും ഉണ്ടാക്കിയെടുക്കാൻ വിദ്യർത്ഥികൾ ശ്രദ്ധിക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറെ സഹായകമാവുന്ന വിവിധ ഓൺലൈൻ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി കോഴ്സുകൾ ഇന്ന് ലഭ്യമാണ്. ഡിജിറ്റൽ വിദ്യാഭ്യാസത്തിനു കൂടുതൽ പ്രാധാന്യം വരാൻ പോകുന്ന ഈ സാഹചര്യത്തിൽ ഓൺലൈൻ കോഴ്സുകൾ നിങ്ങളുടെ നൈപുണ്യ വികസനത്തിന് സഹായകമാവും എന്നതിൽ സംശയമില്ല.
(കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ടീം ഇൻക്യൂബേഷനിലെ ചീഫ് കരിയർ കോച്ച് ആണ് ലേഖകൻ.)