ഒരു നിമിഷം

1 .
അസ്വസ്ഥരായ,
ഏകാന്തതയിൽ കുരുങ്ങിപ്പോയ,
ഈ ലോകത്തിലെ
യുവതീയുവാക്കൾക്ക് മുൻപിൽ
എന്റെ കവിതകൾ ബാക്കി വയ്ക്കുന്നു.
2.
എന്റെ കൈകൾക്ക് വാതം വന്നതും
കണ്ണുകൾ കുഴിഞ്ഞുപോയതും
കാലുകൾക്ക് വ്രണം വന്നതും
എല്ല് തൊലിപ്പുറത്തേക്ക് കാണുന്നതും
ആരുടെയോ വികൃതിയാണ്.
അല്ലെങ്കിലെങ്ങനെ
എന്റെ ചുണ്ടുകൾ മാത്രം
ഇത്ര സുന്ദരവും
കോമളവുമായിത്തീർന്നത്!
3.
എന്റെ ലോകം വ്യത്യസ്തമാണ്.
നിറമൊരൽപം കൂടുതൽ
മണമൊരൽപം കൂടുതൽ.
വേദനയുടെ,
അനന്തതയുടെ,
അറ്റമില്ലാത്ത ആനന്ദത്തിൽ
ഇന്ന്, നാളെ ആവർത്തനങ്ങൾ...
4 .
ഇവിടെ ബാക്കിയുള്ളത്,
ഒരൽപ്പം അപരിചിതത്വം
പിന്നെയൊരൽപം അനിശ്ചിതത്വം.
എവിടെയെന്റെ ഏകാന്തത?
എവിടെയെന്റെ സുഖലഹരി?
'ഒരു നിമിഷ'മിവിടെ
ഈ മൂലയിൽ വീണുകിടക്കുന്നു.
ആരും കാണാതെയത് ഞാനെടുക്കുന്നു.
എനിക്കിത്ര മാത്രം...
അസ്വസ്ഥരായ,
ഏകാന്തതയിൽ കുരുങ്ങിപ്പോയ,
ഈ ലോകത്തിലെ
യുവതീയുവാക്കൾക്ക് മുൻപിൽ
എന്റെ കവിതകൾ ബാക്കി വയ്ക്കുന്നു.
2.
എന്റെ കൈകൾക്ക് വാതം വന്നതും
കണ്ണുകൾ കുഴിഞ്ഞുപോയതും
കാലുകൾക്ക് വ്രണം വന്നതും
എല്ല് തൊലിപ്പുറത്തേക്ക് കാണുന്നതും
ആരുടെയോ വികൃതിയാണ്.
അല്ലെങ്കിലെങ്ങനെ
എന്റെ ചുണ്ടുകൾ മാത്രം
ഇത്ര സുന്ദരവും
കോമളവുമായിത്തീർന്നത്!
3.
എന്റെ ലോകം വ്യത്യസ്തമാണ്.
നിറമൊരൽപം കൂടുതൽ
മണമൊരൽപം കൂടുതൽ.
വേദനയുടെ,
അനന്തതയുടെ,
അറ്റമില്ലാത്ത ആനന്ദത്തിൽ
ഇന്ന്, നാളെ ആവർത്തനങ്ങൾ...
4 .
ഇവിടെ ബാക്കിയുള്ളത്,
ഒരൽപ്പം അപരിചിതത്വം
പിന്നെയൊരൽപം അനിശ്ചിതത്വം.
എവിടെയെന്റെ ഏകാന്തത?
എവിടെയെന്റെ സുഖലഹരി?
'ഒരു നിമിഷ'മിവിടെ
ഈ മൂലയിൽ വീണുകിടക്കുന്നു.
ആരും കാണാതെയത് ഞാനെടുക്കുന്നു.
എനിക്കിത്ര മാത്രം...