എല്ലാ മഴപ്പാട്ടുകൾക്കും ഒരേ തണുപ്പാണോ?
ഓരോ തവണ ഈ മഴപ്പാട്ട് കേൾക്കുമ്പോഴും വൈശാലിയുടെ കൈ പിടിക്കാൻ തോന്നുന്നു! 'ആലോലം പൂവും പൊന്നും പുടവയുമണിയിച്ചവളെ' ഋഷിശൃംഖനോട് ചേർത്ത് നിർത്താൻ തോന്നുന്നു.

ദും ദും ദും ദുന്ദുഭി നാദം
(ചിത്രം: വൈശാലി)
രചന: ഒ. എൻ. വി
സംഗീതം: ബോംബെ രവി
ആലാപനം: ദിനേഷ്, ലതിക
എല്ലാ മഴപ്പാട്ടുകൾക്കും ഒരേ തണുപ്പാണോ?
എല്ലാ മഴപ്പാട്ടുകളും വരണ്ട ഹൃദയത്തിൽ കുളിരിന്റെ ചാലു കീറുന്നതാണോ?
ഇങ്ങനെയും ചില ഗാനങ്ങളില്ലേ! എത്ര തോരാതെ പെയ്തിട്ടും ഒരു സങ്കടക്കനലൂതി കത്തിക്കുന്നത്! മെല്ലെയൊരു കുളിരുതന്നുടനേ ഉള്ളു പൊള്ളിയ്ക്കുന്നൊരഗ്നിയിലേക്ക് വലിച്ചെറിയുന്നത്.
ഈ ദുന്ദുഭിനാദങ്ങൾ ഹൃദയഭേദകമായ വേദനയോടല്ലാതെ കേട്ടിരുന്നിട്ടുണ്ടോ നമ്മൾ!
വൈശാലിയോടൊപ്പം ആ മഴയത്തില്ലാണ്ടായത് നമ്മൾ തന്നെയല്ലേ?
നമ്മൾ തന്നെയല്ലേ ആ പെരുമഴയത്ത് പരിഗണനയുടെ കുട തിരഞ്ഞത്! അമ്മയെ തിരഞ്ഞ്, സ്നേഹം തിരഞ്ഞ് തളർന്നു വീണത്! അവഗണനയുടെ ചവിട്ടേറ്റത്!
'ചുടുവേനൽക്കൂടാരത്തിലേക്ക്' തഴുകാനായി വന്ന മഴ കരഞ്ഞു കരഞ്ഞു നിറയുന്നതെന്തിനാണ്!
ഈ പെരുമഴപ്പാട്ടൊരിക്കലും നമ്മെ നനയിച്ചിട്ടില്ല, ആനന്ദ നൃത്തം ചവിട്ടിച്ചിട്ടില്ല.
കോരിച്ചൊരിയുന്ന മഴയിലും ഈ ഗാനം ചുട്ടുപൊള്ളിക്കുന്നു!
ഓരോ തവണ ഈ മഴപ്പാട്ട് കേൾക്കുമ്പോഴും വൈശാലിയുടെ കൈ പിടിക്കാൻ തോന്നുന്നു! 'ആലോലം പൂവും പൊന്നും പുടവയുമണിയിച്ചവളെ' ഋഷിശൃംഖനോട് ചേർത്ത് നിർത്താൻ തോന്നുന്നു.
ഇത്രമേൽ ആഴങ്ങളിലേക്ക് പെയ്തു കേറുന്നോരു മഴപ്പാട്ടില്ലെന്ന് തോന്നിപ്പോവും, മഴപെയ്യുകയാണോ കരയുകയാണോയെന്ന് അറിയാത്തവിധം നമ്മളും അവൾക്കൊപ്പം അലയും! അലഞ്ഞലഞ്ഞവസാനം, വിവേചനങ്ങളുടെ, അവഗണനകളുടെ കാറ്റിൽപ്പെട്ട് വേച്ച് വേച്ച് വീണുപോവും.
അല്ല, എല്ലാ മഴപ്പാട്ടുകൾക്കും ഒരേ തണുപ്പല്ല.