ഉള്ളുകൊണ്ട് ആലിംഗനത്തിലാവാം
ലോക്ക്ഡൗൺ കാലത്ത് എന്റെ കുടുംബത്തിന് മൊത്തത്തിൽ താങ്ങായിരുന്ന എന്റെ തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നു. കൊറോണ എന്നെ തൊഴിലില്ലായ്മയുടെ നരകത്തിലേക്ക് മറ്റനേകായിരങ്ങൾക്കൊപ്പം പറിച്ചെറിഞ്ഞിരിക്കുന്നു. ദിനേന ശുഷ്കിച്ചു വരുന്ന ഇന്ത്യൻ തൊഴിൽ കമ്പോളത്തിലെ മറ്റൊരു അലച്ചിലിന് ഞാൻ വീണ്ടും തുടക്കം കുറിച്ചു.

ജീവിതത്തിലെ സകല പ്രതീക്ഷകൾക്കും മങ്ങലേൽപ്പിച്ചുകൊണ്ട് ആദ്യ ലോക്ക്ഡൗൺ പതിയെ പടിയിറങ്ങിത്തുടങ്ങിയിരുന്ന കാലം. പതിയെ പതിയെ പൊതുജീവിതം അങ്ങിങ്ങായി സജീവമായിക്കൊണ്ടിരുന്നു. അനന്തമായിരുന്നു എന്ന് വിശ്വസിച്ചിരുന്ന മനുഷ്യ ചക്രവാളങ്ങളെ എത്ര ലാഘവത്തോടെയാണ് ശരിക്കുമൊന്ന് സോപ്പ് പതപിച്ചാൽ ഇല്ലാതാവുന്ന ഇത്തിരിക്കുഞ്ഞൻ സൂക്ഷ്മാണു ഒറ്റ മുറിയിലടച്ചത്?. അനിശ്ചിതത്വത്തിന്റെ കൈപ്പുനീര് കുടിപ്പിച്ചത്? ഭീതിപ്പെടുത്തുന്ന രോഗവ്യാപനനിരക്കിന് ചെറിയൊരു ശമനം ഉണ്ടായിരിക്കുന്നു. അതിന്റെ ആശ്വാസത്തിലെന്നവണ്ണം മനുഷ്യ ജീവിതങ്ങൾ വീണ്ടും ഒഴുകിത്തുടങ്ങി. ഉറ്റവരെ നഷ്ടപ്പെട്ടവർ മുതൽ അന്നംമുട്ടിയവർ വരെ ജീവിതം തിരിച്ചുപിടിക്കുന്ന ഉദ്യമത്തിൽ സജീവമായിരിക്കുന്നു. മനുഷ്യർക്ക് ജന്മസിദ്ധമായി പൊരുതലിന്റെ, അതിജയിക്കലിന്റെ ഉൾക്കരുത്തുണ്ടെന്ന് തോന്നുന്നു. പരിണാമത്തിന്റെ ഏതോ ദിശാസന്ധിയിൽ ആർജ്ജിച്ച ആ ശക്തികൊണ്ട് അവർ ജീവിതത്തെ മുന്നോട്ട് നയിക്കുന്നു, എവിടെയും തടഞ്ഞു നിൽക്കാൻ അനുവദിക്കാതെ.
പൊതുജീവിതമെല്ലാം ഏറെക്കുറെ പൂർണ്ണാവസ്ഥയിലായ സമയം. ലോക്ക്ഡൗൺ കാലത്ത് എന്റെ കുടുംബത്തിന് മൊത്തത്തിൽ താങ്ങായിരുന്ന എന്റെ തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നു. കൊറോണ എന്നെ തൊഴിലില്ലായ്മയുടെ നരകത്തിലേക്ക് മറ്റനേകായിരങ്ങൾക്കൊപ്പം പറിച്ചെറിഞ്ഞിരിക്കുന്നു. ദിനേന ശുഷ്കിച്ചു വരുന്ന ഇന്ത്യൻ തൊഴിൽ കമ്പോളത്തിലെ മറ്റൊരു അലച്ചിലിന് ഞാൻ വീണ്ടും തുടക്കം കുറിച്ചു. പക്ഷെ അവസരങ്ങളുടെ ദൗർലഭ്യമായിരുന്നു ഫലം. ഇനിയുമെത്ര നാൾ തൊഴിൽരഹിതനായി ഇരിക്കുമെന്ന ഭയം എന്നെ തളർത്തി. ആ രംഗഭൂമികയെ കൊഴുപ്പിക്കാനായി ബഹളത്തിനു നടുവിൽ തണലായിരുന്ന പ്രണയവും നഷ്ടപ്പെട്ടിരിക്കുന്നു. അവളുടെ വിടർന്ന ചിരി എന്നെ കുത്തി നോവിച്ചു കൊണ്ടേയിരുന്നു. കാലിടറുന്ന സമയങ്ങളിൽ ആർക്കും ആരേയും നഷ്ടപ്പെടരുതെന്ന് ഞാൻ പ്രാർത്ഥിച്ചു പോവുന്നു. അതുണ്ടാക്കുന്ന ശൂന്യത ഭീതിതവും വലിച്ചിടുന്ന കയം ആഴമേറിയതുമാണ്.
എന്റെ സ്വത്വത്തെ ഏറെക്കുറെ നഷ്ടപ്പെട്ടു തുടങ്ങുന്നതായി എനിക്കനുഭവപ്പെട്ടു. വായിക്കുകയാണ്, പഠിക്കുകയാണ് (psc, തൊഴിൽ രഹിതരുടെ പതിനെട്ടാമത്തെ അടവ്) എന്ന വ്യാജേന ഞാൻ എന്റെ മുറിയിലേക്ക് ചുരുങ്ങി. ആ സമയത്താണ് ഒരിക്കൽ ശോഷിച്ചു പോയ സൽക്കാരങ്ങളുടെ വരവ്. ചിലതെല്ലാം തീരെ ഒഴിവാക്കാനാവാത്തത് കൊണ്ട് പങ്കെടുക്കേണ്ടി വന്നു. ഒരു തൊഴിൽ രഹിതന്റെ ശവപ്പറമ്പാണ് നാലാൾ കൂടുന്ന ഇടമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. നീണ്ട കാലയളവിന് ശേഷം മനുഷ്യരുമായി അഭിമുഖീകരിക്കേണ്ടി വന്ന സന്ദർഭങ്ങളെല്ലാം വീണ്ടും മുറിപ്പെടുത്തി. എന്നെ വീണ്ടും ചുരുക്കിക്കെട്ടി, എന്റെ മുറിക്കുള്ളിൽ വെളിച്ചവും പുറത്തെ ശബ്ദവും കടക്കാത്ത ഒരായിരം ഇരുണ്ടറകൾ ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിച്ചു. ചിലപ്പോഴൊക്കെ അതിനുള്ളിലെ കഴുമരത്തിൽ ഞാൻ പിടയുന്നത് സ്വപ്നം കണ്ടു. ജീവനറ്റ് ആടുന്നത് സങ്കൽപ്പിച്ചു. പ്രാണൻ തലയോട്ടി തകർത്ത് ആകാശത്തിലേക്ക് ഉയരുന്നതിനെ മോക്ഷമായി കണ്ടു. മരിക്കുന്നതും, ജീവൻ സ്വയം എടുക്കുന്നതും ധീരപ്രവർത്തിയായി ഞാൻ കണ്ടു തുടങ്ങി. നടൻ സുശാന്ത് സിങ്ങിന്റെ മരണവും അതുപോലെയുള്ള പല മരണങ്ങളെയും ഞാൻ നീതീകരിച്ചു. അവരോടൊക്കെ മുൻപില്ലാത്ത വിധം ആരാധനയും വർധിച്ചു. എന്നാലും എവിടെയൊക്കെയോ മരണഭയം എന്നെ അലട്ടുന്നുണ്ടായിരുന്നു. എന്നെ ഒറ്റക്കാക്കരുതെന്ന് ശപഥം ചെയ്ത ചില കൂട്ടുകാർ എനിക്കായി സമയം കണ്ടെത്തി. അവരുടെ സാമീപ്യം താത്കാലിക ആശ്വാസം നൽകി. ചിലർ അനാവശ്യമായ ടോക്സിക് പോസിറ്റിവിറ്റി പറഞ്ഞു ബുദ്ധിമുട്ടുണ്ടാക്കി. പക്ഷെ, കത്തിപ്പടരുന്ന ഇരുണ്ട ചിന്തകളുടെ ചിത വീണ്ടുമെന്റെ താളം തെറ്റിച്ചു. എന്റെ വീട്ടിൽ നിന്ന് കഴിക്കുന്ന ഭക്ഷണത്തിന് പോലും ഞാൻ യോഗ്യനല്ലെന്ന ചിന്തയുണ്ടായി. അവരെ അഭിമുഖീകരിക്കാനുള്ള ധൈര്യം എനിക്കെവിടെയൊ ചോർന്നുപോയി. ആയിടക്ക് സന്ദർശകരെ ഞാൻ ഭയന്നു. പലപ്പോഴും ആരുടെയെങ്കിലും കാലനക്കം കേട്ടാൽ വീടിനു പുറകിൽ പോയി സമയം ചിലവഴിച്ചു. അതായത് ഒളിച്ചു നിന്നു. അത്രമാത്രം ഞാൻ ചോദ്യങ്ങളെ ഭയന്നു. ഇതെല്ലാം ശ്രദ്ധിക്കുന്ന രണ്ടു ജന്മങ്ങൾ വീട്ടിലുണ്ടായിരുന്നു, ഉമ്മയും ഉപ്പയും. അവർ മാത്രം എല്ലാം ശരിയാവുമെന്ന് ഇടക്കിടെ പറഞ്ഞു. ഇടക്കിടെ എന്റെ വാതിൽ തുറന്ന് നോക്കി ഞാൻ ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പു വരുത്തി. ഒരിക്കലൊരൊളിച്ച് കളി കഴിഞ്ഞു റൂമിൽ കയറിയ എന്റെ അടുക്കൽ അവര് വന്നു. ഉപ്പ പറഞ്ഞു: "ഇനി പേടിക്കരുത്. ഒഴിഞ്ഞു മാറരുത്, നീ മാത്രമല്ല ദുനിയാവിൽ തൊഴിലില്ലാത്തവനായി ഉള്ളത്. കുറേ പേരുണ്ട്. മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കേണ്ട. ഞാനും നിന്റെ ഉമ്മയും വല്ലതും പറയുന്നുണ്ടോ? ഇല്ലല്ലോ... അത് മാത്രം നീ വിലക്കെടുത്താൽ മതി." ഞാനാ നിമിഷം കുറേ കരഞ്ഞു. എനിക്ക് കേൾക്കേണ്ടിയിരുന്നത്, വേണ്ടിയിരുന്നത് ആ വാക്കുകൾ ആയിരുന്നു, ആ നനുത്ത സ്പർശം ആയിരുന്നു. അഭ്യസ്ഥവിദ്യരല്ലെങ്കിലും ജീവിതജ്ഞാനം കൊണ്ട് എത്ര മനോഹരമായാണ് അവരെന്നെ ചേർത്ത് പിടിച്ചത്, സമാശ്വസിപ്പിച്ചത്. അതിന് ശേഷം ഞാൻ കൂട്ടുകാരുടെ സഹായത്തോടെ എന്റെ അവസ്ഥയെ നേരിടാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി കൗൺസിലിംഗ് സെഷനുകൾ അറ്റൻഡ് ചെയ്തു. എന്റെ പ്രശ്നങ്ങളെ അതിലൂടെ അഡ്രസ്സ് ചെയ്തു. പതിയെ പുതിയ പ്രതീക്ഷകളുടെ പുൽനാമ്പുകൾ എന്നിൽ മുളപൊട്ടി. വിഖ്യാതമായ ഷോഷാങ്ക് റിഡെമ്ഷൻ (Shawshank Redemption) എന്ന സിനിമയിൽ ആൻഡി ഡുഫ്രെയിൻ (Andy Dufresne) പറയുന്നുണ്ട്, "Hope is a good thing, maybe the best of things, and no good thing ever dies.” ഈ വാക്കുകളെ അന്വർത്ഥമാക്കും വിധം പുതിയ പ്രതീക്ഷകൾ ജീവിതത്തിന് പ്രകാശ പൂരിതമായ മാനങ്ങൾ നൽകിത്തുടങ്ങുന്നത് എനിക്ക് അനുഭവിക്കാനായി. പൂർണ്ണമായി എല്ലാത്തിനേയും അതിജയിച്ചു എന്ന വാദമെനിക്കില്ലെങ്കിലും ഞാനേറെ ഇന്ന് മുന്നോട്ട് പോയിരിക്കുന്നു. ഇരുട്ടിനെക്കാളേറെ വെളിച്ചമാണ് എനിക്ക് ചുറ്റുമെന്ന് ഉറപ്പിച്ചു പറയാനാവുന്നുണ്ട് ഇന്ന്. മനുഷ്യരുടെ ഫിസിക്കൽ ഹെൽത്ത് പോലെ പരമപ്രാധാന്യം ഉള്ളതാണ് മാനസികാരോഗ്യവും. രാജ്യത്തെ രണ്ടാം കോവിഡ് വ്യാപനവും ലോക്ഡൗണും വീണ്ടും ആയിരങ്ങളെ ഒരുപാട് മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളിവിടുമെന്നു ലോകാരോഗ്യ സംഘടന ശരിവെക്കുന്നുണ്ട്. ഏകദേശം 20 ശതമാനത്തിലധികം ഇന്ത്യക്കാർ വിഷാദം, ഭയം, ഉത്കണ്ഠ തുടങ്ങിയ രോഗങ്ങൾക്ക് അടിമപ്പെടുമെന്നവർ പറയുന്നു. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് മാനസികാരോഗ്യ മേഖലക്ക് കാര്യമായ പരിഗണന ലഭിക്കുന്നില്ല. ഈ മേഖലയിൽ വൈദഗ്ധ്യം നേടിയ പ്രൊഫഷണലുകളുടെ കുറവും അതോടൊപ്പം സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റിദ്ധാരണകളും സാഹചര്യത്തെ കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്. അവിടെ ഓരോ വ്യക്തിയും താൻ കടന്നു പോകുന്ന പ്രശ്നങ്ങളെ തുറന്നു പറയാൻ മടിക്കുന്നു. അല്ലെങ്കിൽ ആ അവസരം സൗകര്യങ്ങളുടെ ദൗർലഭ്യം മൂലം അവർക്ക് നിഷേധിക്കപ്പെടുന്നു. ഈയൊരു പരിതസ്ഥിതിയിൽ കൃത്യമായ ഇടപെടലുകൾ ഓരോ വ്യക്തികളും, ഭരണകൂടവും, സമൂഹം ഒന്നടങ്കവും കൈക്കൊള്ളേണ്ടതായുണ്ട്. നമ്മുടെ ചുറ്റുപാടുകളിൽ, സൗഹൃദവലയങ്ങളിൽ നമ്മുടെ സാമീപ്യം ആഗ്രഹിക്കുന്നവരിലേക്ക് തുറന്ന മനസ്സോടുകൂടി, നല്ലൊരു കേൾവിക്കാരനായി നാം എത്തിപ്പെടേണ്ടതായുണ്ട്. ഈ കെട്ട സമയത്ത് നമ്മുടെ പ്രിയപ്പെട്ടവരിൽ പലരും അത് ആഗ്രഹിക്കുന്നുണ്ടാവും, തീർച്ച. അവർക്ക് വേണ്ടി നാം ഉണർന്നിരുന്നേ മതിയാവൂ...