"സമരം വേണമെന്നില്ല!" പി.കെ വാരിയർ എനിക്കെഴുതിയ കത്ത്
ഞാൻ പി.കെ വാരിയർക്ക് കത്തയച്ചു. അത് ഏതാണ്ട് ഇങ്ങനെയായിരുന്നു. നിങ്ങളുടെ ചികിത്സകൾ എനിക്ക് ഏശുന്നില്ലേ എന്നു സംശയം. ഇപ്പോൾ പകൽ സമരങ്ങളും രാത്രി ഉഴിച്ചിലുമായതു കൊണ്ട് എനിക്ക് തീരെ ഒഴിവുമില്ല. ഇത് നേരെയാവില്ല എന്ന അഭിപ്രായം താങ്കൾക്കുണ്ടെങ്കിൽ തുറന്നു പറയണം. എന്റെ വാക്കുകൾ തെറ്റിദ്ധരിക്കരുത്.

പി.കെ. വാര്യരുടെയടുത്ത് ചികിൽസ തേടിപ്പോയ നാളുകൾ ഓർക്കുന്നു. 1985ലാണത്. സ്കോളിയോസിസ് എന്ന പ്രശ്നം ശാരീരികമായും മാനസികമായും എന്നെ തളർത്തിയ നാളുകളാണത്. പത്താം ക്ലാസ് കാലം. വാപ്പയുടെ സുഹൃത്തും സെയിൽസ് ടാക്സ് കമ്മീഷണറുമായിരുന്ന എടവണ്ണ ചെമ്പക്കുത്തിലെ ശേഖര വാരിയർ സാറാണ് പി.കെ. വാര്യരെ കാണാമെന്ന് നിർദ്ദേശിക്കുന്നത്. (ശേഖര വാരിയർ സാർ ഇന്ന് ജീവിച്ചിരിപ്പില്ല.) കോട്ടക്കൽ ആര്യ വൈദ്യശാലയുടെ മാനേജിംഗ് ട്രസ്റ്റിയായ തിരക്കുപിടിച്ച, അറിയപ്പെടുന്ന ചികിത്സകനാണ് അദ്ദേഹമെന്നറിയാം. അദ്ദേഹത്തിന്റെ അപ്പോയ്ന്റ്മെന്റ് കിട്ടാൻ പ്രയാസമുള്ള കാലമാണത്. ശേഖര വാരിയർ സാറിന്റെ അടുപ്പം വച്ച് അപ്പോയ്ന്റ്മെന്റ് കിട്ടി. അദ്ദേഹവും അന്ന് കൂടെ കോട്ടക്കലേക്ക് പോന്നു.
മാനേജിഗ് ട്രസ്റ്റിയുടെ ശീതീകരിച്ച ക്യാബിനിൽ തൂവെള്ള ഖദർ വസ്ത്രത്തിൽ അദ്ദേഹത്തെ ആദ്യമായി കണ്ടതുതന്നെ അത്ഭുതമായിരുന്നു. എന്നെ വിശദമായി പരിശോധിച്ചു. ശരീരം തലോടി, സ്നേഹത്തോടെ ചികിത്സാ വിധികൾ നിർദ്ദേശിച്ചു. പൊടിക്കിഴി, കഷായം, ഗുളിക, ലേഹ്യം ഇതെല്ലാം നിർദ്ദേശിച്ചു. വീട്ടിൽ വച്ച് ചികിത്സ നടത്തിയാൽ മതി. ദീർഘകാലം വേണം. അങ്ങനെ ചികിത്സ ആരംഭിച്ചു. ഒരു ആയുർവേദ ഡോക്ടർ ചെയ്തു കാണിച്ചു തന്ന വിധം ഉമ്മയായിരുന്നു കിഴി പ്രയോഗം നടത്തിയിരുന്നത്. തൈലത്തിന്റെ ഗന്ധമുള്ള സന്ധ്യാവേളകളുടെ ആ കാലം.
ചികിത്സാ കാലത്തെ കൗതുകകരമായ ഒരു കാര്യം പറയാം. രോഗവിവരങ്ങൾ പറയാൻ ഇടക്കിടെ കോട്ടക്കലേക്ക് പോകേണ്ട. പകരം പി. കെ. വാരിയർക്ക് കത്തയക്കാം. അദ്ദേഹം മറുപടി തരും. ഞാൻ അക്കാലത്ത് പി.കെ. വാരിയർക്ക് കത്തുകളെഴുതും. അദ്ദേഹം മറുപടി കൃത്യമായി അയച്ചു തരും. ടൈപ്പ് റൈറ്റർ ഉപയോഗിച്ച് മലയാളത്തിൽ ടൈപ്പ് ചെയ്തയക്കുന്ന, പി.കെ. വാരിയർ എന്ന പേരിനു താഴെ നീല മഷിയിൽ ഒപ്പിട്ടയക്കുന്ന അന്നത്തെ കത്തുകളിൽ ചിലതെല്ലാം ഞാനിപ്പോഴും സൂക്ഷിക്കുന്നുണ്ട്. ഇടക്ക് അദ്ദേഹത്തെ നേരിൽ പോയി കാണുകയും ചെയ്തിരുന്നു.
ദീർഘകാലം പൊടിക്കിഴിയും ഞവരക്കിഴിയുമൊക്കെയായി ചികിത്സ മുന്നോട്ടു പോയി. അതിനിടെ ഞാൻ പ്രീഡിഗ്രിക്ക് ചേർന്നു. സ്വകാര്യ മേഖലയിൽ പോളിടെക്നിക്കും ആയുർവേദ കോളേജും തുടങ്ങാനുള്ള സർക്കാർ തീരുമാനങ്ങൾക്കെതിരെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ പ്രക്ഷോഭം നടത്തുന്ന കാലമാണ്. ഞാനന്ന് സമര പരിപാടികളിൽ സജീവമാണ്. വൈകുന്നേരം വീട്ടിലെത്തിയാൽ ഉഴിച്ചിൽ ചികിൽസകളും. എനിക്ക് ശാരീരികമായ പ്രയാസങ്ങൾ കൂടി വരുന്നുമുണ്ട്. ഞാൻ പി.കെ വാരിയർക്ക് കത്തയച്ചു. അത് ഏതാണ്ട് ഇങ്ങനെയായിരുന്നു. നിങ്ങളുടെ ചികിത്സകൾ എനിക്ക് ഏശുന്നില്ലേ എന്നു സംശയം. ഇപ്പോൾ പകൽ സമരങ്ങളും രാത്രി ഉഴിച്ചിലുമായതു കൊണ്ട് എനിക്ക് തീരെ ഒഴിവുമില്ല. ഇത് നേരെയാവില്ല എന്ന അഭിപ്രായം താങ്കൾക്കുണ്ടെങ്കിൽ തുറന്നു പറയണം. എന്റെ വാക്കുകൾ തെറ്റിദ്ധരിക്കരുത്... ഇങ്ങനെയൊക്കെ നിറച്ചെഴുതി, വിനയ ബഹുമാനാദികൾ തെല്ലുമില്ലാതെ ഒരു പതിനാറുകാരൻ ആ വലിയ മനുഷ്യന് കത്തയക്കുകയാണ്...

മറുപടി വന്നു. അബ്ദുള്ളക്കുട്ടിക്ക് രോഗത്തെക്കുറിച്ചുള്ള ഉത്കണ്ഠയിൽ നിന്നാണ് ഇങ്ങനെയൊക്കെ എഴുതുന്നതെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ എനിക്ക് തെറ്റിദ്ധാരണകൾ ഒന്നുമില്ല. ചികിത്സയിൽ വിശ്വസിക്കൂ, രോഗം ഭേദമാകും. സമയം പിടിക്കും.
ചികിത്സ തുടരൂ...
ഇങ്ങനെ എന്നെ സമാധാനിപ്പിച്ചു കൊണ്ടെഴുതിയ കത്തിനു താഴെ ഒരു വരി കൂടി അദ്ദേഹം എഴുതി.
"പിന്നെ, സമരം വേണമെന്നില്ല കെട്ടോ..."
ആ വരിയിലെ ഫലിതം എനിക്ക് കൊള്ളേണ്ടിടത്ത് കൊണ്ടു എന്ന് സത്യം. ജാള്യതയോടെ അദ്ദേഹത്തിന്റെ കത്ത് ഇന്നും ഞാൻ ഇടക്ക് എടുത്തു നോക്കാറുണ്ട്.
അന്നത്തെ കൗമാരക്കാരന്റെ ചാപല്യങ്ങളെ ഉൾക്കൊള്ളാനുള്ള ആ വലിയ മനസ്സിനെ ഞാൻ നന്ദിയോടെ ഓർക്കാറുണ്ട്.
പ്രണാമങ്ങളോടെ...