ഡിജിറ്റൽ ക്ലാസുകളുടെ രണ്ടാം വർഷം
അടുത്ത അധ്യയനവർഷത്തേക്കുള്ള ക്ലാസുകൾ തുടങ്ങിയ സാഹചര്യത്തിൽ, നമ്മുടെ ഡിജിറ്റൽ ക്ലാസുകളുടെ ഏറ്റവും താഴെ ഘടകത്തിൽ, മക്കളോടൊപ്പം, പ്രത്യേകിച്ച് ഒന്നാം ക്ലാസിലെ മക്കളോടൊപ്പം നിൽക്കുന്നു എന്ന നിലയിൽ മനസിൽ തോന്നിയ ചില ചിന്തകൾ പങ്കുവെക്കാനാണ് ഉദ്ദേശിക്കുന്നത്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നീ മൂന്ന് ഭാഗങ്ങളിൽ നിന്നുകൊണ്ട് ഈ ക്ലാസുകളെ നോക്കിക്കാണാനും പൊതുവായി ഈ വർഷം നടപ്പിലായാൽ നന്ന് എന്നാഗ്രഹിക്കുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കാനും ശ്രമിക്കുന്നു.

ലോകത്തെയാകെ പിടിച്ച് നിർത്തിയ കോവിഡ് മഹാമാരി കേരളത്തെയും നിശ്ചലമാക്കിയ സാഹചര്യത്തിലാണ് ഒരു മുന്നനുഭവവുമില്ലാത്ത വിധം 2020 മാർച്ച് മാസത്തോടെ കേരളത്തിലെ സ്കൂളുകൾ അനിശ്ചിതമായി അടച്ചത്. ഈ അവസ്ഥ നീണ്ടുപോകുമ്പോഴാണ് കൃത്യമായ മാർഗനിർദേശങ്ങളോടെ വിക്ടേഴ്സ് ചാനൽ വഴി 1 മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾക്ക് മുൻകൂട്ടി റെക്കോർഡ് ചെയ്ത ഡിജിറ്റൽ ക്ലാസുകൾ സംപ്രേഷണം ചെയ്ത് തുടങ്ങിയത്. പൊതുസമൂഹത്തിന് മാത്രമല്ല അധ്യാപകർക്കും അങ്കലാപ്പും ആശങ്കളും നിറഞ്ഞതു തന്നെയായിരുന്നു ഈ സംപ്രേഷണത്തിൻറെ ആദ്യ കാലഘട്ടം. ക്ലാസുകൾ ലഭ്യമല്ലാത്ത കുട്ടികളെ തിരഞ്ഞ് പിടിച്ച് സൗകര്യങ്ങൾ ഒരുക്കാനുള്ള നിർദേശങ്ങൾ വന്നതോടെ പതിവുപോലെ കേരളീയ സമൂഹം കൈകോർത്തു. ടിവിയും ഫോണും അടക്കം സൗകര്യങ്ങൾ ഒരുക്കാൻ അവർ മത്സരിച്ചു. അങ്ങനെ സൗകര്യം എത്താത്തവർക്ക് പൊതുപഠനകേന്ദ്രങ്ങളൊരുങ്ങി.

സ്കൂളുകൾ തുറക്കാനാവുന്നത് വരെ തൽക്കാലം എന്ന് പറഞ്ഞ് തുടങ്ങിയ ക്ലാസുകൾ ഒരു അധ്യയനവർഷം പൂർത്തിയാക്കി അടുത്ത വർഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് നാമിപ്പോഴുള്ളത്, അതായത് ഒരു വർഷത്തെ പരിചയമുള്ളവരായി മാറി എന്ന്. അടുത്ത അധ്യയനവർഷത്തേക്കുള്ള ക്ലാസുകൾ തുടങ്ങിയ സാഹചര്യത്തിൽ, നമ്മുടെ ഡിജിറ്റൽ ക്ലാസുകളുടെ ഏറ്റവും താഴെ ഘടകത്തിൽ, മക്കളോടൊപ്പം, പ്രത്യേകിച്ച് ഒന്നാം ക്ലാസിലെ മക്കളോടൊപ്പം നിൽക്കുന്നു എന്ന നിലയിൽ മനസിൽ തോന്നിയ ചില ചിന്തകൾ പങ്കുവെക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരത്തിലെ ക്ലാസുകൾ ഒരിക്കലും നേരിട്ട് ക്ലാസ്മുറിയിലെത്തി ലഭിക്കുന്ന ക്ലാസുകൾക്ക് പകരമാവില്ല എന്ന് നമുക്കറിയാം. എന്നിരുന്നാലും ഈ മഹാമാരിക്കാലത്ത് ഇതെങ്കിലും നടക്കട്ടെ എന്നത് അംഗീകരിക്കുന്നു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നീ മൂന്ന് ഭാഗങ്ങളിൽ നിന്നുകൊണ്ട് ഈ ക്ലാസുകളെ നോക്കിക്കാണാനും പൊതുവായി ഈ വർഷം നടപ്പിലായാൽ നന്ന് എന്നാഗ്രഹിക്കുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കാനും ശ്രമിക്കുന്നു.
വിദ്യാർത്ഥികൾ
വിദ്യാർത്ഥികളെ സംബന്ധിച്ച് വെറും ടെക്സ്റ്റ്ബുക്ക് പഠനമോ അറിവ് നിർമാണമോ ഒന്നുമല്ലല്ലോ വിദ്യാലയം. അത് സമൂഹത്തിന്റെ ഒരു പരിച്ഛേദമാണല്ലോ. ആ നിലക്ക് ധാരാളം അനുഭവങ്ങൾ ലഭിക്കുന്ന സാമൂഹ്യജീവി എന്ന നിലക്ക് വളർച്ചക്ക് സഹായകമാവുന്ന കാഴ്ചപ്പാട് രൂപീകരിക്കാൻ സഹായിക്കുന്ന, നിരവധി അനുഭവങ്ങൾ ലഭിക്കുന്ന ഒരു സ്ഥലം കൂടിയാണ് വിദ്യാലയം. അവിടെ കുട്ടിക്ക് ചുമതലകൾ ഉണ്ടാവും, കടമകൾ ഉണ്ടാവും. അത് കൃത്യമായി ഏറ്റെടുത്ത് നടപ്പിലാക്കലുണ്ട്, അതിലൂടെ ലഭിക്കുന്ന മാനസികസംതൃപ്തി ഉണ്ട്. ദൗർഭാഗ്യകരമെന്ന് പറയട്ടെ പല മക്കൾക്കും മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുന്ന സ്ഥലങ്ങളായി ചില വീടകങ്ങൾ മാറുന്നു. ഇത് മനപൂർവം സംഭവിക്കുന്നതല്ല. സാഹചര്യങ്ങളാൽ അങ്ങനെ ആയിത്തീരുന്നതാണ്. ഈ മക്കളിൽ പലരും ഇന്ന് ഈ ലോകത്ത് ജീവിച്ചിരിപ്പില്ല എന്നത് മറ്റൊരു സത്യമാണ്. കഴിഞ്ഞ ഒരു വർഷക്കാലം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങളിൽ വിശദമായ പഠനം നടത്തണം. ഡിവൈസുകളുടെ അഭാവമാണ് ഇതിനു പിന്നിൽ എന്ന് വിശ്വസിച്ച് തള്ളാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവരെ കേൾക്കാൻ സുഹൃത്തുക്കളോ, അധ്യാപകരോ ഉണ്ടായില്ല എന്നതാവാം കാരണം. ഇക്കാര്യത്തിൽ കാര്യമായ ശ്രദ്ധ രക്ഷിതാക്കളിൽ നിന്നുകൂടി ഉണ്ടാവണം. മൊബൈലിൻറെ അമിതമായ അടിമപ്പെടലിലേക്ക് മക്കൾ പോവാതെ ശ്രദ്ധിക്കേണ്ടതും ആവശ്യമാണ്. ഇതിനിടയിലും പാഠപുസ്തകത്തിന് പുറത്തേക്കുള്ള വായനയെ പ്രോത്സാഹിപ്പിക്കാനുള്ള അവസരങ്ങൾ കൂടി സൃഷ്ടിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് പ്രൈമറി ക്ലാസുകളിൽ അതത് വർഷങ്ങളിൽ കുട്ടി നേടേണ്ട പഠനനേട്ടങ്ങൾ തൻറെ കുട്ടി നേടി എന്ന് അധ്യാപകനൊപ്പം നിന്ന് ഉറപ്പുവരുത്തേണ്ടത് രക്ഷിതാവിൻറെ കൂടി കടമയാണ്.
രക്ഷിതാവ്
രക്ഷിതാക്കളെ സംബന്ധിച്ച് മാനസികസംഘർഷത്തിൻറെ കാലഘട്ടത്തിലൂടെയാണ് മിക്കവരും കടന്നുപോകുന്നത്. മക്കളോടൊപ്പം ടീച്ചറെപ്പോലെ നിലനിൽക്കുക എന്നത് വലിയ ബുദ്ധിമുട്ടാവുന്നു. വീട്ടിൽ പല ക്ലാസുകളിലെ രണ്ടിലധികം പേരുണ്ടെങ്കിൽ പറയുകയും വേണ്ട. ഈ ക്ലാസുകളിലെ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ രക്ഷിതാക്കളുടെ നിരന്തര ശ്രദ്ധ ഉണ്ടായില്ലെങ്കിൽ പണി പാളും. ചെറിയ ക്ലാസുകളിൽ ചിലർ ചെയ്യുന്ന ഒരു എളുപ്പപ്പണി മക്കളെ കൂടുതൽ അബദ്ധത്തിൽ കൊണ്ടു ചെന്നെത്തിക്കും. അതായത്, കുട്ടി ചെയ്യേണ്ട കാര്യങ്ങൾ രക്ഷിതാവ് ചെയ്ത് കുട്ടിയെ കൊണ്ട് പകർത്തിയെഴുതിക്കും. ഒരു ചിത്രംവരയുടെ ലാഘവത്തോടെ കുട്ടി അത് ചെയ്യും. പക്ഷേ, താൽക്കാലികമായി കുട്ടി വിജയിക്കുമെങ്കിലും ആത്യന്തികമായി കുട്ടി പരാജയപ്പടുകയല്ലേ ചെയ്യുക. മക്കളുടെ പഠനകാര്യങ്ങളിൽ നിരന്തരം അധ്യാപകരുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസായാലും പത്താം ക്ലാസായാലും കൃത്യമായി മക്കളോടൊപ്പം ഉണ്ടാവുക എന്നത് ഗൗരവത്തോടെ കാണേണ്ട വിഷയം തന്നെ ആണ്. അതിൽ ഒരു ഉപേക്ഷയും കാണിക്കരുത്.
അധ്യാപകർ
ഡിജിറ്റൽ ക്ലാസുകളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് അധ്യാപകർ. അടിസ്ഥാനപരമായി വിദ്യാർത്ഥികളോടൊപ്പം നിൽക്കുന്നവർ എന്ന നിലയ്ക്ക് ക്ലാസുകളുടെ ഗുണദോഷങ്ങൾ ശരിക്കും അനുഭവിക്കുന്നതും ഇവരാണല്ലോ. കഴിഞ്ഞതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഈ വർഷം തുടരുമ്പോൾ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്ന ചിലകാര്യങ്ങൾ അധ്യാപകരുടെ പല കൂട്ടായ്മകളിലെ ചർച്ചകളിൽ ഉരുത്തിരിഞ്ഞ് വന്നതടക്കമുള്ളവ കൂടി സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. എങ്കിൽ പോലും ഊന്നിപ്പറയട്ടെ, തൻറെ മുന്നിലുള്ള ഒരു കുട്ടിക്ക് ഒരു ദിവസത്തെ ക്ലാസിലെ കാര്യങ്ങൾ ലഭ്യമായില്ല എങ്കിൽ അതിൻറെ ഉത്തരവാദിത്തം ആ ക്ലാസിലെ അധ്യാപകന് തന്നെയാണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് താൽപര്യം. ഡിജിറ്റൽ ക്ലാസുകൾ കാണാൻ സൗകര്യമില്ലെങ്കിൽ പോലും ഫോൺവഴി ആ കുട്ടിയുമായി ബന്ധപ്പെട്ട് ക്ലാസുകളിലെ ആശയങ്ങൾ പങ്കുവെക്കൽ സാധ്യമാണ്. ഒരുപക്ഷേ, ഉയർന്ന ക്ലാസുകളിലെ അധ്യാപകരിൽ കുട്ടികളുടെ എണ്ണം വെച്ച് നോക്കുമ്പോൾ ഇത്തരം പ്രവർത്തനം ദിവസേന ചെയ്യൽ പ്രയാസമാവും. എന്നിരുന്നാലും ആഴ്ചയിലൊരിക്കലെങ്കിലും നടക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

ഈ ഇടപെടലിന് കുറച്ചുകൂടി സ്വാതന്ത്ര്യം ലഭിക്കും എന്ന് തോന്നുന്ന ചില കാര്യങ്ങൾ താഴെ കുറിക്കുന്നു.
ഡിജിറ്റൽ വിദ്യാഭ്യാസത്തെ കുറിച്ച് വിവിധ സമയങ്ങളിൽ മനസിൽ തോന്നിയ ചിന്തകളാണ് ഈ ചെറുകുറിപ്പിലൂടെ പങ്കുവെച്ചത്. ഈ മഹാമാരിയുടെ കാലത്തെ ബുദ്ധിമുട്ടുകൾ തരണം ചെയ്ത് വളരെ പെട്ടെന്ന് തന്നെ വിദ്യാലയങ്ങൾ ശബ്ദമുഖരിതമാവുന്ന കാലം വരട്ടെ എന്ന് ആഗ്രഹിക്കുന്നു.
(മലപ്പുറം, അരീക്കോട് ഉപജില്ലയിലെ പൂവത്തിക്കല് എന്ന സ്ഥലത്ത് 'നാട്ടിലെ മക്കളുടെ പകല്വീട്' എന്ന വിശേഷണത്തോടെ അറിയപ്പെടുന്ന എ.എല്.പി. സ്കൂൾ ഊര്ങ്ങാട്ടിരിയിലെ ഒന്നാം ക്ലാസ് അധ്യാപകനാണ് ലേഖകന്.)
Photo courtesy: Times of India, The Hindu, NDTV

- കേന്ദ്രീകൃതമായി വരുന്ന ക്ലാസുകൾക്കപ്പുറം തൻറെ കുട്ടികൾക്ക് വേണ്ടി ക്ലാസുകൾ നയിക്കാൻ അതത് അധ്യാപകർക്ക് കൂടുതൽ അവസരങ്ങൾ നൽകുക. നിരന്തരം കുട്ടിയോടൊപ്പം നിൽക്കാൻ അധ്യാപകന് കൂടുതൽ സാധ്യത ഉണ്ടാവുമല്ലോ.
- ശിശുകേന്ദ്രീകൃതമായി ക്ലാസുകൾ നടക്കുക എന്നത് പ്രധാനമാണ്. ക്ലാസുകൾ അധ്യാപക കേന്ദ്രീകൃതമായിവരുന്ന അവസ്ഥ ഒഴിവാക്കാൻ ശ്രമിക്കണം.
- പാഠങ്ങൾ തീർക്കുക എന്നതിന് പ്രാധാന്യം നൽകുമ്പോൾ ദിവസം അരമണിക്കൂറോ, ഒന്നോ ഒന്നരയോ മണിക്കൂറോ ക്ലാസുകൾ കൊടുത്താൽ ചിലപ്പോൾ അത് സാധിക്കണമെന്നില്ല. ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കും എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കേണ്ടതുണ്ട്.
- അധ്യാപകരുടെ നിരന്തരമായ ഇടപെടലിന് സഹായകമാവും വിധം കുട്ടികൾക്ക് വീടുകളിൽ പഠനസാഹചര്യമൊരുക്കുന്നതിന് കൃത്യമായ മാർഗനിർദേശം വേണം. പലവീടുകളിലും മക്കളെ സഹായിക്കേണ്ടത് എങ്ങനെ എന്ന കൃത്യമായ ധാരണ ഇല്ല. മക്കൾക്ക് വിദ്യാലയങ്ങളിൽ നിന്ന് പഠനപ്രവർത്തനങ്ങൾ നൽകുമ്പോൾ സഹായിക്കാനാവുന്ന രീതി ഉണ്ടാവണം. ഇതിന് വാർഡ് മെമ്പറുടെ മേൽനോട്ടത്തിൽ കൃത്യമായ ധാരണ ഉണ്ടാക്കണം.