മൂന്ന് കവിതകൾ

1. പെൺകൂണുകൾ
നിലാവിൽ തൂവൽ പോലെ സ്വപ്നമാടുന്ന
ഒരു പെൺകുട്ടിയെ എനിക്കറിയാം.
കരളും കാഴ്ചയും വെന്ത അവൾക്ക്
അടുപ്പിന്റെ കറുപ്പാണ്.
വെളിച്ചം എന്ന ഓർമ്മ പുസ്തകം
എവിടെയോ വെച്ചു മറന്നു എന്ന്
അവളൊരിക്കലും സങ്കടപ്പെടുന്നത് കേട്ടിട്ടില്ല.
അവളുടെ ഇടുങ്ങിയ ഇരുട്ട് മുറികൾക്ക്
കരിമ്പൻ കുത്തുന്ന മണമെന്ന്
ഇടയ്ക്കെപ്പോളോ
ജനൽപ്പാളി തുറന്നെത്തി നോക്കുന്ന
വെയിൽ പുച്ഛിക്കാറുണ്ട്.
അവളുടെ ശ്വാസം
വേട്ടക്കാരന്റെ കൺമുന വെട്ടിമാറുന്ന പ്രതിരോധമെന്നു
ഇരയകന്നു പോയ മൃഗവികാരം പോലെ
കാറ്റ് ഈർഷ്യ കൊള്ളാറുണ്ട്.
അവളുടെ കണ്ണിൽ പൊടിയുന്ന ചോര
ഉരഗത്തിനെ പോലെ വരൾച്ചയിലേക്ക് നൂണ്ടിഴയാറുണ്ടെന്ന്
ഇടയ്ക്കെപ്പോഴോ തൊട്ടുപോകുന്ന മഴ
സഹതപിക്കാറുണ്ട്.
സഹനം
എന്ന വാക്കിന്റെ എണ്ണപ്പെരുപ്പങ്ങൾക്ക്
അധികാരി അവളാണെന്നു
വെറുതെയെങ്കിലും ലിപിയില്ലാത്ത ഭാഷയിൽ
അവൾ സമാധാനിച്ച് തുടങ്ങുമ്പോളാണ്...
അപ്പോളാണ്...
മേലാളന്റെ
ചിരിയിലില്ലാത്ത ആനന്ദം
അവളറിയുന്നു എന്ന് ഞാനറിയുന്നത്.
അപ്പോളാണ്തോ
ൽക്കുന്നതും കീഴടങ്ങുന്നതും
പൊട്ടിത്തെറിയുടെ വിത്തുകളാണെന്നു
ഞാൻ പേടിക്കുന്നത്.
അപ്പോളാണ്
ഇരുട്ടിലും വിളയുന്ന ജീവന്റെ പെൺ കൂണുകൾ
ആണിന്റെ വറചട്ടിയിലിട്ട് പൊരിക്കാൻ
എന്റെ നാവ് ഉമിനീരിറക്കുന്നത്.
2. ഒരു റിട്ടയേർഡ് പോലീസുകാരന്റെ മരണപത്രം വായിക്കുമ്പോൾ.
തിരിഞ്ഞൊന്നു പാളി നോക്കുമ്പോൾ
രക്തം തണുപ്പിക്കുന്ന,
അസ്ഥികൾ പൂക്കുന്ന
കാഴ്ചകളേറെയാണ്.
ഇല്ലാത്ത കൊമ്പ് പിരിച്ച്
മീശയിൽ സ്ഥൈര്യം പുലർത്തി
ശരീരത്തിനോട് ഒട്ടിയ കാക്കി നിറം.
മാല മോഷ്ടിച്ചവന്റെ വേഗമളക്കാൻ
ഒപ്പമോടി
ഒരുമിച്ച് നിന്ന കിതപ്പ്.
ചില വമ്പൻ സ്രാവുകൾ നീന്തിക്കയറുമ്പോൾ
തുഴയെറിയരുതെന്നു മനസ്സിലാക്കിയതിനു
പച്ച രക്തം ചിതറിച്ച നോട്ടുകളുടെ
പോക്കറ്റിലേക്കുള്ള മടക്കം.
ഒളിക്യാമറ, ബലാൽസംഗം,പീഢനം എന്നിവ
മഹസ്സർ കഥകളിൽ വ്യഭിചരിക്കുന്നതിന് മുൻപേ
ഒറ്റയ്ക്കൊന്നായി പ്രാപിച്ച്
നിർവൃതിയിലേക്കുള്ള ആകാശപ്പറക്കൽ.
നിരപരാധികളുടെ കുത്തിന് പിടിച്ച്
പിരിച്ചെടുത്ത വീര്യം
പതഞ്ഞ് പൊങ്ങുന്ന ലഹരിക്കുതിപ്പുകൾ.
ആത്മഹത്യ ചെയ്തുപേക്ഷിച്ച് പോയ
ഉടലുകളിൽ ജീവൻ വന്ന് തുറിച്ചു നോക്കുമെന്ന്
ആത്മാർത്ഥമായി പേടിച്ച മിന്നലിരവുകൾ.
സമയ ബോധമില്ലാത്ത തീവണ്ടി
അമ്പത്താറ് ചുവന്ന അക്ഷരങ്ങളാക്കി
കുടഞ്ഞെറിഞ്ഞ പ്രണയാദ്വൈതങ്ങൾ.
ഒരു പോലീസുകാരനായിരിക്കാൻ
അത്ര എളുപ്പമായിരുന്നില്ല.
ഇനി...
യൂണിഫോം അഴിച്ച് വെയ്ക്കേണ്ടുന്ന പോലീസുകാരനും
കഴുത്തറുത്തു മാറ്റുന്ന അറവുകാളയും
കിടന്ന് പിടയ്ക്കുക നിഷ്കാസിതമായ ഓർമ്മകളിലാണ്.
ഇനി കുടിയിറക്കപ്പെട്ടവന്റെ യുഗ്മഗാനത്തിൽ ശബ്ദമാകാനും,
പഴകിയ കലണ്ടറുകളിൽ ജീവിതത്തെ ഓർമ്മത്തെറ്റായി അടയാളപ്പെടുത്താനും,
ഉറക്കത്തിന്റെ ഇരുണ്ട അറകളിൽ മൂത്രവും വിയർപ്പും മണക്കുന്ന കുടുസ്സു സ്വപ്നങ്ങൾ കാണാനും,
കെട്ടുപോയ വിളക്കിന്റെ അവസാനത്തെ പുക പോലെ ആഞ്ഞൊന്നു വിറയ്ക്കാനും,
പോലീസുകാരന്റെ പ്രേതമാകാനും
വളരെ എളുപ്പമാണ്.
തൊപ്പിയൂരുന്ന ഓരോ പോലീസുകാരനും
സ്വന്തം മരണപത്രം കൂടി വായിക്കുന്നുണ്ട്.
3. അരാജകം.
രസക്കോട്ടകളുള്ള നാവിന്റെ വാതിൽ അരക്കിട്ട് മുദ്രവെച്ചത്
വ്യവസ്ഥാപിത രുചികളിൽ തുപ്പൽ തൊട്ട് അശുദ്ധിയാക്കിയതിനാണ്.
വിലയില്ലാത്ത ഇരുട്ടിലെ കാഴ്ചയ്ക്കു പകരം
വെളിച്ചത്തിന്റെ ഊടുവഴിയിലേക്ക് ഒന്നു പാളിയതിനാണ്
കണ്ണുകൾ ലേലത്തിന് വെച്ച് വിറ്റത്.
മൂക്കിനെ അറസ്റ്റ് ചെയ്തത്
വിയർപ്പ് നിർത്തിക്കുഴച്ച പച്ചമണ്ണിന്റെ ശൗര്യം
മണത്തതിനാണ്.
എതിർക്കുന്ന ശബ്ദങ്ങൾ പൊങ്ങാതിരിക്കാനും
ചങ്കൂറ്റത്തിന്റെ അലർച്ച കേൾക്കാതിരിക്കാനുമാണ്
ചെവികളേയും സ്വരങ്ങളേയും ജയിലിലടച്ചത്.
ചിന്തകളെ സദാചാരം കൊണ്ട് ഞെക്കിക്കൊന്നത്
പൊതു ഇടങ്ങളിൽ അക്ഷരങ്ങളെ ചുംബിച്ചതിനാണ്.
വിപ്ലവം നിശ്ശബ്ദവും നിരന്തരവും ആണെന്ന്,
പക്ഷേ, അവർക്കറിയില്ല.
നിലാവിൽ തൂവൽ പോലെ സ്വപ്നമാടുന്ന
ഒരു പെൺകുട്ടിയെ എനിക്കറിയാം.
കരളും കാഴ്ചയും വെന്ത അവൾക്ക്
അടുപ്പിന്റെ കറുപ്പാണ്.
വെളിച്ചം എന്ന ഓർമ്മ പുസ്തകം
എവിടെയോ വെച്ചു മറന്നു എന്ന്
അവളൊരിക്കലും സങ്കടപ്പെടുന്നത് കേട്ടിട്ടില്ല.
അവളുടെ ഇടുങ്ങിയ ഇരുട്ട് മുറികൾക്ക്
കരിമ്പൻ കുത്തുന്ന മണമെന്ന്
ഇടയ്ക്കെപ്പോളോ
ജനൽപ്പാളി തുറന്നെത്തി നോക്കുന്ന
വെയിൽ പുച്ഛിക്കാറുണ്ട്.
അവളുടെ ശ്വാസം
വേട്ടക്കാരന്റെ കൺമുന വെട്ടിമാറുന്ന പ്രതിരോധമെന്നു
ഇരയകന്നു പോയ മൃഗവികാരം പോലെ
കാറ്റ് ഈർഷ്യ കൊള്ളാറുണ്ട്.
അവളുടെ കണ്ണിൽ പൊടിയുന്ന ചോര
ഉരഗത്തിനെ പോലെ വരൾച്ചയിലേക്ക് നൂണ്ടിഴയാറുണ്ടെന്ന്
ഇടയ്ക്കെപ്പോഴോ തൊട്ടുപോകുന്ന മഴ
സഹതപിക്കാറുണ്ട്.
സഹനം
എന്ന വാക്കിന്റെ എണ്ണപ്പെരുപ്പങ്ങൾക്ക്
അധികാരി അവളാണെന്നു
വെറുതെയെങ്കിലും ലിപിയില്ലാത്ത ഭാഷയിൽ
അവൾ സമാധാനിച്ച് തുടങ്ങുമ്പോളാണ്...
അപ്പോളാണ്...
മേലാളന്റെ
ചിരിയിലില്ലാത്ത ആനന്ദം
അവളറിയുന്നു എന്ന് ഞാനറിയുന്നത്.
അപ്പോളാണ്തോ
ൽക്കുന്നതും കീഴടങ്ങുന്നതും
പൊട്ടിത്തെറിയുടെ വിത്തുകളാണെന്നു
ഞാൻ പേടിക്കുന്നത്.
അപ്പോളാണ്
ഇരുട്ടിലും വിളയുന്ന ജീവന്റെ പെൺ കൂണുകൾ
ആണിന്റെ വറചട്ടിയിലിട്ട് പൊരിക്കാൻ
എന്റെ നാവ് ഉമിനീരിറക്കുന്നത്.
2. ഒരു റിട്ടയേർഡ് പോലീസുകാരന്റെ മരണപത്രം വായിക്കുമ്പോൾ.
തിരിഞ്ഞൊന്നു പാളി നോക്കുമ്പോൾ
രക്തം തണുപ്പിക്കുന്ന,
അസ്ഥികൾ പൂക്കുന്ന
കാഴ്ചകളേറെയാണ്.
ഇല്ലാത്ത കൊമ്പ് പിരിച്ച്
മീശയിൽ സ്ഥൈര്യം പുലർത്തി
ശരീരത്തിനോട് ഒട്ടിയ കാക്കി നിറം.
മാല മോഷ്ടിച്ചവന്റെ വേഗമളക്കാൻ
ഒപ്പമോടി
ഒരുമിച്ച് നിന്ന കിതപ്പ്.
ചില വമ്പൻ സ്രാവുകൾ നീന്തിക്കയറുമ്പോൾ
തുഴയെറിയരുതെന്നു മനസ്സിലാക്കിയതിനു
പച്ച രക്തം ചിതറിച്ച നോട്ടുകളുടെ
പോക്കറ്റിലേക്കുള്ള മടക്കം.
ഒളിക്യാമറ, ബലാൽസംഗം,പീഢനം എന്നിവ
മഹസ്സർ കഥകളിൽ വ്യഭിചരിക്കുന്നതിന് മുൻപേ
ഒറ്റയ്ക്കൊന്നായി പ്രാപിച്ച്
നിർവൃതിയിലേക്കുള്ള ആകാശപ്പറക്കൽ.
നിരപരാധികളുടെ കുത്തിന് പിടിച്ച്
പിരിച്ചെടുത്ത വീര്യം
പതഞ്ഞ് പൊങ്ങുന്ന ലഹരിക്കുതിപ്പുകൾ.
ആത്മഹത്യ ചെയ്തുപേക്ഷിച്ച് പോയ
ഉടലുകളിൽ ജീവൻ വന്ന് തുറിച്ചു നോക്കുമെന്ന്
ആത്മാർത്ഥമായി പേടിച്ച മിന്നലിരവുകൾ.
സമയ ബോധമില്ലാത്ത തീവണ്ടി
അമ്പത്താറ് ചുവന്ന അക്ഷരങ്ങളാക്കി
കുടഞ്ഞെറിഞ്ഞ പ്രണയാദ്വൈതങ്ങൾ.
ഒരു പോലീസുകാരനായിരിക്കാൻ
അത്ര എളുപ്പമായിരുന്നില്ല.
ഇനി...
യൂണിഫോം അഴിച്ച് വെയ്ക്കേണ്ടുന്ന പോലീസുകാരനും
കഴുത്തറുത്തു മാറ്റുന്ന അറവുകാളയും
കിടന്ന് പിടയ്ക്കുക നിഷ്കാസിതമായ ഓർമ്മകളിലാണ്.
ഇനി കുടിയിറക്കപ്പെട്ടവന്റെ യുഗ്മഗാനത്തിൽ ശബ്ദമാകാനും,
പഴകിയ കലണ്ടറുകളിൽ ജീവിതത്തെ ഓർമ്മത്തെറ്റായി അടയാളപ്പെടുത്താനും,
ഉറക്കത്തിന്റെ ഇരുണ്ട അറകളിൽ മൂത്രവും വിയർപ്പും മണക്കുന്ന കുടുസ്സു സ്വപ്നങ്ങൾ കാണാനും,
കെട്ടുപോയ വിളക്കിന്റെ അവസാനത്തെ പുക പോലെ ആഞ്ഞൊന്നു വിറയ്ക്കാനും,
പോലീസുകാരന്റെ പ്രേതമാകാനും
വളരെ എളുപ്പമാണ്.
തൊപ്പിയൂരുന്ന ഓരോ പോലീസുകാരനും
സ്വന്തം മരണപത്രം കൂടി വായിക്കുന്നുണ്ട്.
3. അരാജകം.
രസക്കോട്ടകളുള്ള നാവിന്റെ വാതിൽ അരക്കിട്ട് മുദ്രവെച്ചത്
വ്യവസ്ഥാപിത രുചികളിൽ തുപ്പൽ തൊട്ട് അശുദ്ധിയാക്കിയതിനാണ്.
വിലയില്ലാത്ത ഇരുട്ടിലെ കാഴ്ചയ്ക്കു പകരം
വെളിച്ചത്തിന്റെ ഊടുവഴിയിലേക്ക് ഒന്നു പാളിയതിനാണ്
കണ്ണുകൾ ലേലത്തിന് വെച്ച് വിറ്റത്.
മൂക്കിനെ അറസ്റ്റ് ചെയ്തത്
വിയർപ്പ് നിർത്തിക്കുഴച്ച പച്ചമണ്ണിന്റെ ശൗര്യം
മണത്തതിനാണ്.
എതിർക്കുന്ന ശബ്ദങ്ങൾ പൊങ്ങാതിരിക്കാനും
ചങ്കൂറ്റത്തിന്റെ അലർച്ച കേൾക്കാതിരിക്കാനുമാണ്
ചെവികളേയും സ്വരങ്ങളേയും ജയിലിലടച്ചത്.
ചിന്തകളെ സദാചാരം കൊണ്ട് ഞെക്കിക്കൊന്നത്
പൊതു ഇടങ്ങളിൽ അക്ഷരങ്ങളെ ചുംബിച്ചതിനാണ്.
വിപ്ലവം നിശ്ശബ്ദവും നിരന്തരവും ആണെന്ന്,
പക്ഷേ, അവർക്കറിയില്ല.