മരണത്തിന്റെ നാല് വിധങ്ങൾ

1.
ആഴമുള്ള
കുളത്തിൽ
ഒരു പരൽ മീൻ.
മരണം വീഴുങ്ങാനൊരുങ്ങുന്ന
ഒരുടൽ.
ശ്വാസപ്പിടച്ചിലിൽ
അനേകം തവണ
മേൽപ്പരപ്പ് കാണുന്ന
നീന്തലറിയാത്ത കണ്ണുകൾ.
2.
മരണത്തിലേക്ക്
ഒരു കണ്ഠപാശം.
ജീവതത്തിന്,
അകാലത്തിൽ
വിരാമ കുറിയിട്ട്
കയർ തുളയിലൂടെ
ഇന്നലെയും ഒരാൾ
നിശബ്ദമായി തിരിച്ചുപോയി.
3.
ജീവനിൽ,
ബലമുള്ള കൈകൾ
തെളിയുള്ള തൊലിനിറം.
മരണം കത്തുന്ന
തീ നാളങ്ങളിൽ
അത്യധികം പാകമായ
അജ്ഞാത ജഡം.
4.
നെഞ്ചെല്ല്
പിളർക്കെ
വാക്കിനാലൊരു
മുറിവ്.
കത്തിയിൽ നിന്ന്
പക ഇറ്റി വീഴുന്നു.
ആഴമുള്ള
കുളത്തിൽ
ഒരു പരൽ മീൻ.
മരണം വീഴുങ്ങാനൊരുങ്ങുന്ന
ഒരുടൽ.
ശ്വാസപ്പിടച്ചിലിൽ
അനേകം തവണ
മേൽപ്പരപ്പ് കാണുന്ന
നീന്തലറിയാത്ത കണ്ണുകൾ.
2.
മരണത്തിലേക്ക്
ഒരു കണ്ഠപാശം.
ജീവതത്തിന്,
അകാലത്തിൽ
വിരാമ കുറിയിട്ട്
കയർ തുളയിലൂടെ
ഇന്നലെയും ഒരാൾ
നിശബ്ദമായി തിരിച്ചുപോയി.
3.
ജീവനിൽ,
ബലമുള്ള കൈകൾ
തെളിയുള്ള തൊലിനിറം.
മരണം കത്തുന്ന
തീ നാളങ്ങളിൽ
അത്യധികം പാകമായ
അജ്ഞാത ജഡം.
4.
നെഞ്ചെല്ല്
പിളർക്കെ
വാക്കിനാലൊരു
മുറിവ്.
കത്തിയിൽ നിന്ന്
പക ഇറ്റി വീഴുന്നു.