അഞ്ച് കുറുങ്കവിതകൾ

1.
നമ്മുടെ മനസ്സും ഒരു പുഴ തന്നെയാണ്
എന്തെല്ലാം ഒഴുകിപ്പോകുന്നു അതിലൂടെ
ചിലത് ഒഴുകിപ്പോകാൻ കൂട്ടാക്കാതെ
തട്ടിത്തടഞ്ഞു നിൽക്കുന്നു...
2.
പാവം വയർ
ഇടയ്ക്കിടയ്ക്ക് വിശക്കാനല്ലാതെ
വേറെ എന്തറിയാം അതിന്
3.
അതിർത്തികൾ നിർമ്മിക്കാൻ
(പരിപാലിക്കാനും)
മുള്ളുവേലികളേക്കാളും
നല്ലതാണ് വാക്കുകൾ.
ചെലവൊട്ടില്ല താനും !
4.
പിന്നെയും പിന്നെയും സ്നേഹിക്കാനുള്ള
ജാലവിദ്യ അറിയാം.
സ്നേഹിക്കപ്പെടാനുള്ളത് അറിയില്ല,
അറിയാനേ പോകുന്നില്ല!
5.
നീ നിന്നുടലിനെ
കാലാളായ് കാണുന്നു.
നിന്നുടലോ,
നിന്നെ രാജാവായും!
നമ്മുടെ മനസ്സും ഒരു പുഴ തന്നെയാണ്
എന്തെല്ലാം ഒഴുകിപ്പോകുന്നു അതിലൂടെ
ചിലത് ഒഴുകിപ്പോകാൻ കൂട്ടാക്കാതെ
തട്ടിത്തടഞ്ഞു നിൽക്കുന്നു...
2.
പാവം വയർ
ഇടയ്ക്കിടയ്ക്ക് വിശക്കാനല്ലാതെ
വേറെ എന്തറിയാം അതിന്
3.
അതിർത്തികൾ നിർമ്മിക്കാൻ
(പരിപാലിക്കാനും)
മുള്ളുവേലികളേക്കാളും
നല്ലതാണ് വാക്കുകൾ.
ചെലവൊട്ടില്ല താനും !
4.
പിന്നെയും പിന്നെയും സ്നേഹിക്കാനുള്ള
ജാലവിദ്യ അറിയാം.
സ്നേഹിക്കപ്പെടാനുള്ളത് അറിയില്ല,
അറിയാനേ പോകുന്നില്ല!
5.
നീ നിന്നുടലിനെ
കാലാളായ് കാണുന്നു.
നിന്നുടലോ,
നിന്നെ രാജാവായും!