ഇവിടം സ്വർഗ്ഗമാണ്

തുടർപഠനം എവിടെയാവാം എന്ന അന്വേഷണങ്ങൾ ചെന്നവസാനിച്ചത് ഈ മുറ്റത്താണ്. ഓർമ്മകളിൽ ഏറെ പ്രിയപ്പെട്ടവർ, തണലിടങ്ങൾ, ഹോസ്റ്റൽ മുറികളിലെ തമാശകൾ, നന്ദനത്തിലെ നാരങ്ങാനീരിലലിഞ്ഞ് ചേർന്ന ബഹളങ്ങൾ... ആദ്യ വർഷത്തെ പുതുമകളിൽ ഓരോന്നിലും ദേവഗിരിയുടെ മാത്രമാകുന്ന ആരവങ്ങൾ...

ദേവഗിരിയുടെ രാഷ്ട്രീയം വളരെ വ്യത്യസ്ഥമായിരുന്നു. സമയോജനത്തിൻ്റെയും ഉൾച്ചേർക്കലിൻ്റെയും കൂട്ടിച്ചേർക്കലുകൾ. ഇലക്ഷൻ്റെ ഒരു മാസത്തോളം അവസാനമില്ലാത്ത പ്രയത്നങ്ങൾ. ഇലക്ഷൻ ക്യാംപെയ്നുകൾ. വിക്ടറിഡേയുടെ അഹ്ളാദത്തിമിർപ്പുകളും കോളേജ് യൂണിയനുകളും. അത്രയും കാലം സമരസപ്പെടാത്ത പോരാട്ടവുമായി നടന്ന യുവ പോരാളികളെല്ലാം ഒറ്റ ആദർശത്തിലേക്കെത്തുന്നു. അത് ഇവിടെ നമ്മളെല്ലാം ഒന്നാണ് എന്നത് തന്നെയാണ്. ഇന്നേ വരെ കാണുകയോ അറിയുകയോ ചെയ്യാത്ത, ജാതിയോ മതമോ തൊട്ടു തീണ്ടാത്ത, ഒരു വൈകുന്നേരത്തെ പരിചയത്തിൽ മാത്രം തുടക്കമിടുന്ന സൗഹൃദങ്ങളൊക്കെയും ഓരോ അവധിക്കാലത്തും പൊട്ടിക്കരഞ്ഞു യാത്ര പറഞ്ഞു, വീണ്ടും കാണാം എന്ന പ്രതീക്ഷയിൽ. എല്ലാ ക്യാംപസുകൾക്കും അതിനുള്ളിൽ മാത്രമൊതുങ്ങുന്ന ചില ചരിത്രങ്ങളുണ്ടാകും. തണൽ എന്നാണ് ആ മരക്കൂട്ടങ്ങൾക്ക് പേരെങ്കിലും അവിടം കൂടുതൽ ശബ്ദമുഖരിതമായിരുന്നു. ചർച്ചകളും സംവാദങ്ങളും കൺസേട്ടുകളും വൈകുന്നേരങ്ങളിലെ സൊറ പറച്ചിലും. രാത്രികളിൽ പോലും തണൽ നിശബ്ദമായിരുന്നില്ല. ഒരു ചായ കൊണ്ട് ഒരുപാട് നേരം നന്ദനത്തിലിരിക്കുന്നവരെ കണ്ടിട്ടുണ്ട്. വൈകുന്നേരങ്ങളിൽ പല കൂട്ടങ്ങളായി ദേവഗിരി ഒന്നിച്ചിരുന്ന് സംസാരിക്കും. അത് ഫുട്ബോൾ മാച്ചിൻ്റെ ആർപ്പുവിളികളിലാകാം, നന്ദനത്തിലെ പങ്കുവെക്കലുകളിൽ ആവാം, കോളേജ് യൂണിയൻ്റെ പ്രോഗ്രാമുകളാകാം, ഫെസ്റ്റുകളുടെ തയ്യാറെടുപ്പുകളാകാം, ഒന്നിച്ച് ചേരുന്ന പ്രണയവും സൗഹൃദവുമാകാം... ഇവിടെ ആരും തനിച്ചാവുന്നില്ല. ഇവിടെ ഓരോ മാത്രയും ദേവഗിരി ഉളളിൽ വന്ന് നിറയും. പ്രഗത്ഭരായ അദ്ധ്യാപകനിര, അവർ പകർന്നുതന്ന അനുഭവങ്ങളുടെ അറിവുകൾ, അറിയാനും വളരാനും ഓരോ വേദികൾ...
ഇവിടെ എല്ലാവർക്കും ഇടമുണ്ട്. പുസ്തകപ്പുഴു എന്ന് വിളിക്കുന്ന സോ കാൾഡ് പഠിപ്പിസ്റ്റുകളായാലും വായടക്കാത്ത കീരാങ്കീരികളായാലും വീക്ഷണ സിദ്ധാന്തത്തിലെ പി.എച്ച്ഡിക്കാരായാലും, നിശബ്ദമാണെങ്കിലും ശബ്ദമാണെങ്കിലും ഈ ക്യാംപസ് എല്ലാത്തിനെയും ഉൾച്ചേർക്കുന്നു. അന്നൊക്കെ നന്ദനത്തിലെയും കഫ്റ്റീരിയയിലെയും ചേച്ചിമാരുടെ വാക്കുകളിലും ശശിയേട്ടൻ്റെ ഓർമ്മകളിലും ഞങ്ങൾ കാണാത്ത ദേവഗിരി തെളിഞ്ഞു നിന്നു. മഞ്ഞപ്പൂക്കൾ ഒന്നിച്ച് വിടരുന്ന ഒരു വസന്തമുണ്ടിവിടെ. അന്ന് അവൾ കൂടുതൽ സുന്ദരിയാണ്. ഏത് വരാന്തയോട് ചേർന്ന് നിന്ന് നോക്കിയാലും പച്ച ചേർത്തെഴുതിയ കവിത പോലെയാണ് ഇവിടം.

രണ്ടാം വർഷത്തിലെ അവസാന സെമസ്റ്റർ പരീക്ഷയ്ക്ക് ശേഷം വീട്ടിൽ പോകുന്നതിന് മുന്നേ എവിടെയൊക്കെ പോകാം എന്നത് തന്നെയാണ് അന്നത്തെയും മെസ്സ് ഹാളിലെ ചർച്ചകൾ. ഫോൺ ബെല്ലടിച്ച് എടുക്കാനോടിയ കൂട്ടുകാരിയാണ് പരീക്ഷ മാറ്റി വെച്ചെന്ന് പറഞ്ഞത്. പകുതി മറച്ച മുഖങ്ങളുമായി അന്ന് യാത്ര പറഞ്ഞു. സാധാരണ പോലെ കെട്ടിപ്പിടുത്തങ്ങളുണ്ടായില്ല. പിന്നീട് ദേവഗിരി കണ്ണു തുറന്നത് ഡിജിറ്റൽ സ്ക്രീനിലാണ്. ക്ലാസുകൾ പതിവു പോലെ നടന്നു. പക്ഷെ ഓൺലൈൻ ക്ലാസ്സിൽ ഒരിക്കൽ പോലും ഒരു ടീച്ചറും പറഞ്ഞില്ല ഞങ്ങളോട് ശബ്ദമുണ്ടാക്കരുതെന്ന്. തൊട്ടടുത്തിരുന്ന് ചിരിച്ചവരൊക്കെ പല പല കോളങ്ങളിൽ വന്നു മറഞ്ഞു കൊണ്ടിരുന്നു. വാട്സാപ്പ് ചാറ്റുകളിലും, ലോക്ക് ഡൗൺ മത്സരങ്ങളിലും, ഫോൺ സംഭാഷണങ്ങളിലും, ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലും ദേവഗിരി സംസാരിച്ചു, തിരിച്ചുവരുമെന്ന പ്രതീക്ഷകളും കഴിഞ്ഞു പോയ മനോഹാരിതയും... അതിന് പക്ഷെ പഴയ ഭംഗിയുണ്ടായില്ല. ഓരോ ക്ലാസും വാട്സാപ്പ് ഗ്രൂപ്പുകളായി. ഗ്രൂപ്പിന്റെ പേരു മാറുന്നിടത്ത് പുതിയ സെമസ്റ്ററുകൾ തുടങ്ങി. പാതി മറഞ്ഞ മുഖങ്ങളിൽ മൂന്നാം വർഷ പരീക്ഷകൾ. മാസ്ക്കും സാനിറ്റയ്സറും സോഷ്യൽ ഡിസ്റ്റൻസും മുഖ്യം. കോൺഫറൻസ് കോളുകളിൽ പ്രോജക്റ്റ് ഡിസ്കഷൻ നടന്നു. ഗൂഗിൾ ഫോം ചുറ്റി ഞങ്ങൾ സർവേയും നടത്തി. ഒടുവിൽ ഗൂഗിൾ മീറ്റിൽ വൈവയും. അവസാനമായി യാത്ര പറയാൻ കരുതിവെച്ച ആ രണ്ട് ദിവസങ്ങളും അവിടെ ചരിത്രത്തിൻ്റെ ഭാഗമായി. ഒരു വാട്സാപ്പ് സ്റ്റാറ്റസിൽ ഒടുവിലത്തെ അദ്ധ്യായങ്ങളും അങ്ങനെ അവസാനിച്ചു.
വിസ്മൃതികൾക്കൊടുവിൽ ഏറ്റവും മനോഹരമായതൊക്കെയും മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന ഇടം. ഇവിടെ നിന്ന് നോക്കുമ്പോൾ ആളൊഴിയാത്ത വരാന്തകൾ നിശബ്ദം. ചുമരുകളിൽ മുദ്രാവാക്യങ്ങളുടെ പ്രകമ്പനങ്ങൾ കേൾക്കാം. ദേവഗിരിയിൽ എത്തുന്ന ഓരോരുത്തരും ഇവിടെ ബാക്കിയാകുന്നുണ്ട്.

ഗുൽമോഹറിൻ്റെ ചുവന്ന പൂക്കൾ ഇപ്പോഴും ഞങ്ങളുടെ രഹസ്യങ്ങൾ ഓർത്ത് ചിരിക്കുന്നുണ്ടെന്ന് പറഞ്ഞ ഒരു സൗഹൃദം ഓർമ്മ വരികയാണ്. ഇതുപോലെ ഓരോ ക്യാംപസിനുമുണ്ടാകും ഈ കഴിഞ്ഞ വർഷങ്ങളെ കുറിച്ച് ഇങ്ങനെ ചില ആർദ്രമായ ഓർമ്മകൾ... അവിടെ മറ്റൊരു നന്ദനമുണ്ടാകും, ഒന്നിച്ച് ചേർന്നിരുന്ന ചില തണലുകളുണ്ടാകും, ഓർമ്മപ്പെയ്ത്തിൽ ഒപ്പം മഴ നനയാൻ കൂട്ടാകുന്ന ചിലരുമുണ്ടാകും...
തിരിച്ചു ചെല്ലാൻ കഴിയില്ലെങ്കിലും ഒരിക്കലെങ്കിലും ക്യാംപസിൽ ജീവിച്ചവർക്കാർക്കും അകലെയല്ലാത്ത ഒരു ക്യാംപസിൻ്റെ ഗതകാല സ്മരണകളും ഒപ്പമുണ്ടാകും...