ആഗ് മിൽഖാ ആഗ്
2001 ൽ മിൽഖാ സിങ്ങിന് രാജ്യം അർജ്ജുന അവാർഡ് കൊടുത്ത് ആദരിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു. ഇന്ത്യക്ക് വേണ്ടി ഇത്രയും നേട്ടങ്ങൾ കൊയ്ത തനിക്ക് വളരെ വൈകിയാണ് അർജ്ജുന നൽകുന്നത് എന്ന വസ്തുത അദ്ദേഹത്തെ നന്നേ വ്യഥയിലാഴ്ത്തിയിരുന്നു

"ഞാൻ ഓടുമ്പോൾ ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ച് എന്റെ കൂടെ ഓടുന്നതുപോലെ തോന്നാറുണ്ട്", മിൽഖ സിങ് ഒരിക്കൽ പറഞ്ഞ വാക്കുകളാണിത്. മിൽഖയുടെ ബാല്യവും ജീവിതവുമെല്ലാം അറിയുന്നവർക്ക് ഇത് പറയുമ്പോഴുള്ള ചേതോവികാരം എന്താണെന്ന് ഊഹിക്കാൻ കഴിയും. "ഫ്ലയിങ് സിഖ്" എന്ന പേരിൽ ലോകമറിയുന്ന റണ്ണിങ് ട്രാക്കിലെ ഇതിഹാസം ഉരുക്കൊണ്ടത് ട്രെയിനിങ് ക്യാമ്പുകളിലല്ല, ജീവിത സമസ്യകളിലാണ്.
1928 ൽ പടിഞ്ഞാറൻ പാക്കിസ്ഥാനിലെ മുസാഫർഗഢിൽ പതിനാറ് മക്കളിൽ ഒരുവനായാണ് മിൽഖ ജനിച്ചത്. അതിൽ എട്ടുപേർ പണ്ടു തന്നെ മരിച്ചു. ദാരിദ്ര്യവും പട്ടിണിയും സമ്മാനിച്ച പരാധീനതകളോടാണ് മിൽഖ ജീവിതത്തിലാദ്യമായി മത്സരിച്ചത്. വീട്ടിൽ നിന്ന് പത്ത് കിലോമീറ്റർ അപ്പുറമായിരുന്നു പഠിക്കുന്ന സ്കൂൾ, ചുട്ടു പൊള്ളുന്ന മൺപാതയിലൂടെയായിരുന്നു യാത്ര. കാല് പൊള്ളാതിരിക്കാൻ വീടുമുതൽ സ്കൂൾ വരെ ഓടും. അങ്ങനെയാണ് താനൊരു ഓട്ടക്കാരനായത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇന്ത്യ-പാക് വിഭജനത്തിനും അനന്തരമായി പൊട്ടിപ്പുറപ്പെട്ട കലാപങ്ങൾക്കും സാക്ഷിയാവുമ്പോൾ മിൽഖയ്ക്ക് പതിനെട്ട് വയസ്സ്. അച്ഛന്റെയും അമ്മയുടെയും മൂന്ന് സഹോദരങ്ങളുടെയും ജീവൻ ലഹളക്കാർ അപഹരിച്ചു. അതിൽ മൂന്ന് പേരുടെ രക്തം അക്രമികളുടെ വാളിൽ പുരളുന്നത് മിൽഖക്ക് നേരിൽ കണ്ടുനിൽക്കേണ്ടിവന്നു. കലാപ ഭൂമിയിൽ നിന്ന് ജീവൻ രക്ഷിക്കാൻ മിൽഖ സിങ് എന്ന ആ ചെറുപ്പക്കാരൻ അവിശ്രമം ഓടി. അതിജീവനത്തിനായുള്ള ഓട്ടം. പിന്നീട് ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്, ഓടി തളർന്ന് വീഴാനാവുമ്പോൾ ആരോ ഉള്ളിൽ നിന്ന് "ഭാഗ് മിൽഖാ, ഭാഗ് മിൽഖാ" എന്ന് പറഞ്ഞുകൊണ്ടേയിരുന്നു എന്ന്. അതിജീവനത്തിനു വേണ്ടി ഓടിത്തുടങ്ങിയ ആ പയ്യൻ പിൽക്കാലത്ത് ലോകത്തിനു മുന്നിൽ ഫ്ലയിങ് സിഖ് എന്ന അവതാരമായി.

പാക്കിസ്ഥാനിൽ നിന്നുള്ള ആ ഓട്ടത്തിനിടയിൽ എപ്പോഴോ ഇന്ത്യയിലെത്തി. വിഭജനത്തിന് ശേഷം ഇന്ത്യയിലെത്തിയ പല കൗമാരക്കാരെയും പോലെ തന്നെ, ജീവിതം വിജനമായ ഒരു പാത പോലെ തോന്നിക്കാണും ആ അനാഥന്. ജോലിക്കായുള്ള നെട്ടോട്ടത്തിനൊടുവിൽ പട്ടാളത്തിൽ നിയമനം കിട്ടി. ഇന്ത്യൻ ആർമിയിൽ വെച്ചാണ് മിൽഖ സിങ് എന്ന കായികതാരം ജനിക്കുന്നത്. ദിവസേനയുള്ള ട്രെയിനിങ് സമയത്ത് മിൽഖ ഓടുന്നത് കണ്ട്, ഹവിൽദാർ ഗുർദേവ് സിങ്ങാണ് മിൽഖയിലെ സ്പ്രിന്ററിനെ തിരിച്ചറിയുന്നത്. പട്ടാളക്കാർക്കുവേണ്ടിയുള്ള ഗെയിംസിൽ 400 മീറ്റർ ഓട്ടത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് ട്രെയിനിങ് കിട്ടി. ദേശീയ മീറ്റിൽ അഞ്ചാം സ്ഥാനത്തിൽ ഒതുങ്ങിയെങ്കിലും മത്സരം കാണാനെത്തിയ പട്യാല മഹാരാജാവ് മിൽഖയുടെ ശൈലി കണ്ട് സന്തുഷ്ടനായി. അദ്ദേഹം മിൽഖയെ മെൽബൺ ഒളിംപിക്സിന് മുന്നോടിയായി നടന്ന ദേശീയ ക്യാമ്പിലേക്ക് നിദേശിച്ചു. അവിടെ നിന്നാണ് മിൽഖ സിങ്ങിന് ആദ്യമായി പ്രൊഫഷണൽ പരിശീലനം ലഭിക്കുന്നത്. വളരെ വേഗം മിൽഖ മികച്ചൊരു അത്ലറ്റായി മാറി. ഇതൊന്നും അവിടെയുണ്ടായിരുന്ന മറ്റു അത്ലറ്റുകൾക്ക് അത്രകണ്ട് പിടിച്ചില്ല. തങ്ങളുടെ അവസരം നഷ്ടമാവും എന്ന ഭയം കൊണ്ട് ഉറങ്ങിക്കിടക്കുന്ന മിൽഖയെ അവർ ഉപദ്രവിച്ചു. പിറ്റേന്ന് പരിക്കേറ്റ കാലുമായാണ് അദ്ദേഹം ഓടാനെത്തിയത്. കലാപ കാലത്ത് ജീവന് വേണ്ടി ഓടിയ മിൽഖയ്ക്ക്, മുറിവേറ്റ കാലുകൾ കൊണ്ട് ഓടി ജയിക്കുക എന്നത് അത്ര വലിയ വെല്ലുവിളിയായിരുന്നില്ല. തീയിൽ കുരുത്തത് വെയിലത്ത് വാടില്ലല്ലോ!
ഒളിമ്പിക്സ് ടീമിലേക്ക് സെലക്ഷൻ കിട്ടിയെങ്കിലും മിൽഖ മെൽബണിൽ ആദ്യ റൗണ്ടിൽ പുറത്തായി. ആ തോൽവി അദ്ദേഹത്തെ വല്ലാതെ ഉലച്ചു. 1960 ലെ റോം ഒളിമ്പിക്സ് ആവുമ്പോഴേക്കും കഠിനപരിശീലനം വഴി മിൽഖ ഏറെ മെച്ചപ്പെട്ടു കഴിഞ്ഞിരുന്നു. ആദ്യ ഒളിമ്പിക്സിൽ പരാജയപ്പെട്ടതിന്റെ വാശിയോടെ റോമിൽ ഓടിയ മിൽഖ ഹീറ്റ്സിൽ ഒളിമ്പിക്സ് റെക്കോർഡ് മറികടന്നു. അതോടെ, മിൽഖയ്ക്ക് തന്നെയാവും സ്വർണം എന്ന് എല്ലാവരും ഉറപ്പിച്ചു. പക്ഷെ, ഫൈനലിൽ വലിയ ട്രാജഡി തന്നെയായിരുന്നു മിൽഖയെ കാത്തിരുന്നത്. മെഡലിനായുള്ള മത്സരത്തിൽ മികച്ച രീതിയിൽ തന്നെയാണ് മിൽഖ കുതിപ്പ് തുടങ്ങിയത്. ആദ്യ 200 മീറ്ററിൽ പ്രതിയോഗികളെ ഏറെ പിന്നിലാക്കി അദ്ദേഹം കുതിച്ചു. ആ ഘട്ടത്തിൽ വലിയൊരു അബദ്ധം പിണഞ്ഞു, മറ്റുള്ളവർ എത്ര പിന്നിലാണ് എന്ന് അറിയാൻ മിൽഖ ഒന്ന് തിരിഞ്ഞു നോക്കി. ആ സമയം കൊണ്ട് രണ്ട് പേർ അദ്ദേഹത്തിന് മുന്നിൽ ഓടിക്കയറി. മിൽഖയും സൗത്ത് ആഫ്രിക്കയുടെ മാൽകോം സ്പെൻസറും ഒരുമിച്ചാണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. പക്ഷെ, ഫോട്ടോ ഫിനിഷിലൂടെ മൂന്നാം സ്ഥാനം നിർണയിച്ചപ്പോൾ സെക്കന്റിന്റെ ഒരംശത്തിൽ മിൽഖയ്ക്ക് ഒളിമ്പിക്സ് മെഡൽ നഷ്ടമായി. ഇന്ത്യയെ ഒട്ടാകെ സങ്കടത്തിലാഴ്ത്തിയ നഷ്ടം!

കോമൺവെൽത്ത് ഗെയിംസ് അത്ലറ്റിക്സിൽ സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരനാണ് മിൽഖ സിങ്. 1958 ലാണ് മിൽഖ സിങ് കോമൺവെൽത്ത് സ്വർണത്തിൽ മുത്തമിടുന്നത്. ഇതിനു പുറമെ 1958 ൽ കട്ടക്ക് ദേശീയ ഗെയിംസിലും, 1958 ൽ ടോക്കിയോ ഏഷ്യൻ ഗെയിംസിലും, 1962 ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിലും സ്വർണ മെഡലുകൾ നേടിയിട്ടുണ്ട്. 1964 ൽ കൊൽക്കത്ത ദേശീയ ഗെയിംസിൽ ഒരു വെള്ളി മെഡലും മിൽഖ നേടിയിട്ടുണ്ട്.
ഇന്ത്യക്കാർ ഊറ്റത്തോടെ മിൽഖാ സിങ്ങിനെ വിളിക്കുന്ന "ഫ്ലയിങ് സിഖ്" എന്ന ഓമനപ്പേരിനു പിറകിൽ കൗതുകകരമായ ഒരു കഥയുണ്ട്. ആ പേര് മിൽഖയ്ക്ക് ചാർത്തിക്കൊടുക്കുന്നത് പാക് പ്രസിഡന്റ് ആയൂബ്ഖാനാണ്. 1960ൽ പാക്കിസ്ഥാനിലേക്ക് അദേഹത്തിന് ഒരു ക്ഷണം ലഭിച്ചിരുന്നു. അന്ന് അവിടുത്തെ ഏറ്റവും മികച്ച ഓട്ടക്കാരനും ടോക്കിയോ ഏഷ്യാഡിൽ ജേതാവുമായ അബ്ദുൾ അലീഖുമായി മത്സരിച്ച് മിൽഖ വിജയിച്ചു. ഇന്ത്യയുടെ അഭിമാനമായ ഫ്ലയിങ് സിഖിനെ പാക്കിസ്ഥാൻകാരാണ് ആദ്യമായി ആ പേര് വിളിക്കുന്നത് എന്നത് മിൽഖ സിങ് എന്ന ഇതിഹാസത്തിനോട് ലോകത്തിനുള്ള ഇഷ്ടം വെളിവാക്കുന്നതാണ്.
2001 ൽ മിൽഖാ സിങ്ങിന് രാജ്യം അർജ്ജുന അവാർഡ് കൊടുത്ത് ആദരിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു. ഇന്ത്യക്ക് വേണ്ടി ഇത്രയും നേട്ടങ്ങൾ കൊയ്ത തനിക്ക് വളരെ വൈകിയാണ് അർജ്ജുന നൽകുന്നത് എന്ന വസ്തുത അദ്ദേഹത്തെ നന്നേ വ്യഥയിലാഴ്ത്തിയിരുന്നു. അപ്പോഴേക്ക് അദ്ദേഹം റണ്ണിങ് ട്രാക്ക് വിട്ട് വർഷങ്ങളായിരുന്നു. തന്റെ മകൻ ജീവ് മിൽഖ സിങ്ങിന് അർജ്ജുന ലഭിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് മിൽഖയെ തേടി അർജ്ജുനയെത്തുന്നത്. വേൾഡ് റാങ്കിങ്ങിൽ ആദ്യമായി നൂറ് റാങ്കിനുള്ളിൽ ഇടം നേടിയ ഇന്ത്യൻ ഗോൾഫ് കളിക്കാരനാണ് ജീവ് മിൽഖ സിങ്. 1959 ൽ പദ്മശ്രീ പുരസ്കാരം ലഭിച്ചപ്പോൾ വളരെ സന്തോഷത്തോടെയാണ് അത് ഏറ്റു വാങ്ങിയത്, എന്നാൽ തന്നെക്കാൾ അർഹത കുറഞ്ഞവർക്ക് പോലും അർജ്ജുന നൽകിയതിനു ശേഷം ഒരു പ്രാരാബ്ദം പോലെയാണ് തനിക്ക് ആ പുരസ്കാരം വെച്ചു നീട്ടിയത് എന്ന് ന്യായമായും അദേഹത്തിന് തോന്നിക്കാണാം.

ബാല്യ കൗമാര കാലങ്ങളിൽ നെഞ്ചിൽ തീയോടു കൂടി ജീവിച്ച മിൽഖ ആ പ്രതിസന്ധികളുടെ അഗ്നി നൽകിയ ഊർജ്ജത്തിലാവാം ഓരോ കടമ്പയും ഓടിക്കടന്നത്. പാക്കിസ്ഥാനിൽ നിന്ന് തുടങ്ങിയ ജീവന് വേണ്ടിയുള്ള ഓട്ടം മുതൽ, ഒളിമ്പിക്സ് ട്രാക്കിൽ സ്വന്തം രാജ്യത്തിനു വേണ്ടിയുള്ള പ്രയത്നം വരെ അതങ്ങനെയായിരുന്നു. നമ്മുടെ ഹൃദയത്തിന്റെ കോണിൽ ജ്വലിക്കുന്ന ഓർമ്മയായി എന്നും സർദാർ മിൽഖാ സിങ് നിലകൊള്ളും. കാരണം, പറക്കും സിഖ് ഓടിക്കടന്നത് അതിജീവനത്തിന്റെയും, പ്രയത്നത്തിന്റെയും അറ്റമില്ലാത്ത ദൂരമാണ്.