സാറാസ്: കനമുള്ളൊരു 'കുട്ടി'ക്കഥ
വിശേഷം ഉണ്ടോ, വിശേഷം ആയില്ലേ എന്ന ചോദ്യങ്ങൾ കൊണ്ട് പലരെയും ശ്വാസം മുട്ടിക്കുന്നവരും, പിള്ളേരെയുണ്ടാക്കി അവർ കിടന്ന് കരയുമ്പോൾ തിരിഞ്ഞ് കിടന്നുറങ്ങുന്ന അച്ഛന്മാരും ഒരിക്കലെങ്കിലും കാണേണ്ട സിനിമ തന്നെയാണ് 'സാറാസ്'. ഇനിയെങ്ങാനും വെളിച്ചം വെച്ചാലോ!

സാറാസ് കണ്ടു. സാറയുടെ കഥ. കാമ്പുള്ള കഥ. വളരെ എളുപ്പത്തിൽ യാതൊരുവിധ പുനർചിന്തകളുമില്ലാതെ പലരും എടുക്കുന്ന ജീവിതത്തിലെ ഏറ്റവും നിർണായകമായ തീരുമാനത്തെക്കുറിച്ചാണ് കഥ. സ്വന്തമായി തീരുമാനമുണ്ടാകുക, അഭിപ്രായമുണ്ടാകുക എന്നതൊക്കെ നമ്മുടെ സമൂഹത്തിൽ ഇന്നും അപകടം പിടിച്ച സംഗതിയാണ്. പെൺകുട്ടികളെ സംബന്ധിച്ചാവുമ്പോൾ അപകടത്തിന്റെ തോത് കുറച്ചുകൂടെ കൂടുന്നു. ചെറിയ ക്യാൻവാസിൽ വലിയൊരു പ്രമേയം ചർച്ച ചെയ്യുന്ന സിനിമയാണ് 'സാറാസ്'. അതുകൊണ്ടുതന്നെ 'സാറാസ്' ചർച്ച ചെയ്യപ്പെടേണ്ടത് പരിമിതികൾക്കുള്ളിൽ നിൽക്കുന്ന അതിന്റെ മേക്കിങ് കൊണ്ടല്ല, കാലാനുവർത്തിയായ അതിന്റെ പ്രമേയം കൊണ്ടാണ്. തന്റെ മുൻചിത്രങ്ങളെപ്പോലെ സങ്കീർണ്ണതകളൊന്നുമില്ലാതെ ലളിതമായാണ് ചുറ്റുമുള്ള കഥകളും കാഴ്ചകളും സംവിധായകൻ പറഞ്ഞുവെക്കുന്നത്.

ഇനിയങ്ങോട്ട് സിനിമ കണ്ടവർ മാത്രം വായിക്കുക.
അന്ന ബെന്നിന്റെ 'സാറ', സണ്ണി വെയ്നിന്റെ 'ജീവൻ' എന്നീ കഥാപാത്രങ്ങളെ കേന്ദ്രമാക്കിയാണ് സിനിമ മുന്നോട്ടുപോവുന്നത്. നവാഗതനായ ഡോ. അക്ഷയ് ഹരീഷ് ആണ് ഇതിനായി തൂലിക ചലിപ്പിച്ചിരിക്കുന്നത്. സാറയുടെയും ജീവന്റെയും പ്രണയം അവരുടെ സൗഹൃദത്തിന്റെ വിപുലീകരണമാണ്. ഒരേ പോലെ ചിന്തിക്കുന്ന രണ്ട് പേർ ഒന്നിച്ച് ജീവിക്കുന്നതൊക്കെ വളരെ ലളിതമായി സിനിമയിൽ കാണിച്ചിട്ടുണ്ട്. തനിക്ക് പ്രസവിക്കണ്ട എന്ന സാറയുടെ തീരുമാനവും, തങ്ങൾക്ക് കുട്ടികൾ വേണ്ടയെന്ന ജീവന്റെയും സാറയുടെയും കൂട്ടായ തീരുമാനവും എല്ലാവരെയും ഞെട്ടിക്കുന്നത്, തങ്ങൾ പോയ വഴിയേ തന്നെ എല്ലാവരും പോകണമെന്ന സമൂഹത്തിന്റെ വാശികൊണ്ടാണ്. നമ്മളൊട്ടും മാനസികമായി പൊരുത്തപ്പെടാത്ത ഒരു തീരുമാനം ജീവിതത്തിൽ എടുക്കേണ്ടി വരുമോ എന്ന ഭയം സാറയിലുടനീളം കാണുന്നുണ്ട്. കരിയറിന് വേണ്ടിയല്ല മറിച്ച് രക്ഷാകർതൃത്വമെന്ന ഉത്തരവാദിത്തം തനിക്കിപ്പോൾ താത്പര്യമില്ലാത്തതുകൊണ്ടാണ് ഈ തീരുമാനമെന്ന് ഒരു ഘട്ടത്തിൽ സാറ പറയുന്നുണ്ട്.

എനിക്ക് ഏറ്റവും അടുത്തറിയാവുന്ന ഒരാളുടെയടുത്ത് "നിങ്ങൾക്കൊരു കുട്ടി വേണമെന്ന് ആഗ്രഹം തോന്നിയിട്ടില്ലേ" എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി, "ഒരു തലമുറയ്ക്ക് പകർന്ന് കൊടുക്കാൻ മാത്രം എന്തെങ്കിലും എന്റെ ജീനിൽ ഉണ്ടെന്ന് തോന്നുന്ന കാലത്ത് മതി കുട്ടി" എന്നായിരുന്നു. എന്തിന് വേണ്ടിയായാലും തീരുമാനം ആ ശരീരത്തിന്റെയും മനസ്സിന്റെയും ഉടമയുടേതാണ്.
ഗർഭഛിദ്രത്തെ കൊടിയ പാപമായി കണ്ട്, കുട്ടികളെ ദൈവം തരുന്നതാണന്ന് വാദിച്ച് കാലങ്ങളായി ഇവിടുത്തെ മനുഷ്യർക്ക് അവരുടെ ജീവിതത്തെ നിർണ്ണയിക്കാൻ പോലും പറ്റാത്തൊരു വ്യവസ്ഥിതിയാണ് നമ്മുടേത്. ഒരു വീക്ഷണകോണിൽ ജീവൻ നിസ്സഹായനാണ്. ആ നിസ്സഹായാവസ്ഥ കഥാതന്തു ആവുന്നില്ലെങ്കിൽപോലും സണ്ണി വെയ്ൻ അത് നന്നായി ഫലിപ്പിക്കുന്നുണ്ട്. അയാൾക്ക് സാറയെ മനസ്സിലാകുന്നുണ്ട് ചിലപ്പോഴെങ്കിലും, പക്ഷേ എന്നിട്ടും അവൾ തിരിച്ച് ചോദിക്കും വരെ അയാൾ അവളുടെ സന്തോഷത്തെ കുറിച്ച് ഓർക്കുന്നില്ല. നമ്മുടെ സന്തോഷമെന്നത് അത്രയ്ക്ക് സ്വാർത്ഥമായൊന്നാണല്ലോ! കഥാവസാനം അയാൾ സാറയുടെ കൂടെ നിൽക്കുന്നു.

സാറ മറ്റൊരു സ്റ്റീരിയോടൈപ്പ് കൂടെ പൊളിക്കുന്നുണ്ട്. തന്റെ മനസ്സിന്റെയും ശരീരത്തിന്റെയും ആഗ്രഹങ്ങളെ മറയൊന്നുമില്ലാതെ തുറന്ന് പറയുന്ന മലയാളിപ്പെൺകുട്ടി. ഈ കാഴ്ച മലയാള സിനിമയിൽ അത്ര പതിവല്ല. ഇങ്ങനെയൊക്കെയാണെങ്കിലും സിനിമയിലെ ചില കാര്യങ്ങൾ കല്ലുകടിയായി തോന്നി. സാറയോട് ആദ്യം വാക്കുകൊടുക്കുന്ന നിർമ്മാതാവ് പിന്തിരിയാനുള്ള കാരണമായി പന്ത്രണ്ട് വർഷം പഴക്കമുള്ള മീറ്റൂ കേസ് ആണെന്നൊക്കെ കാണിക്കുന്നത് അനാവശ്യമായി തോന്നി. സിനിമയുടെ അവസാന ഭാഗത്ത് ഗൈനക്കോളജിസ്റ്റിനോട് കാറിൽ ബഹളം വെക്കുന്ന കുട്ടികളെക്കുറിച്ച് നഴ്സ് പറയുന്നതൊക്കെ ഒഴിവാക്കാമായിരുന്നു. എന്നിരുന്നാലും 'സാറാസ്' പലതും തിരുത്തിയെഴുതാനുള്ള, മാറി ചിന്തിക്കാനുള്ള നാമ്പുകൾ തരുന്ന ഒരു എളിയ ശ്രമം തന്നെയാണ്. ഭൂരിപക്ഷപ്രീതിക്കുവേണ്ടി കഥാവസാനം വിട്ടുവീഴ്ചയൊന്നും ചെയ്യുന്നില്ല എന്നത് തന്നെയാണ് 'സാറാസി'നെ കൈയ്യടിക്കർഹമാക്കുന്നത്.

വിശേഷം ഉണ്ടോ, വിശേഷം ആയില്ലേ എന്ന ചോദ്യങ്ങൾ കൊണ്ട് പലരെയും ശ്വാസം മുട്ടിക്കുന്നവരും, പിള്ളേരെയുണ്ടാക്കി അവർ കിടന്ന് കരയുമ്പോൾ തിരിഞ്ഞ് കിടന്നുറങ്ങുന്ന അച്ഛന്മാരും (റഫറൻസ്, അജു വർഗ്ഗീസ് കഥാപാത്രം) ഒരിക്കലെങ്കിലും കാണേണ്ട സിനിമ തന്നെയാണ് 'സാറാസ്'. ഇനിയെങ്ങാനും വെളിച്ചം വെച്ചാലോ!