ട്രാൻസ് വ്യക്തികളെ ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയാത്ത കേരളം
ട്രാൻസ്ജെൻ്റർ വ്യക്തികളുടെ ജീവിതത്തിലേക്ക് വളരെ ആഴത്തിലാണ് പൊതുസമൂഹത്തിൻ്റെ ഇടപെടലുകൾ മുറിവുകൾ തീർക്കുന്നത്. സ്വന്തം വീട്ടിൽനിന്ന് ഇറക്കിവിടുന്ന സാഹചര്യം, വാടകയ്ക്ക് വീട് ലഭിക്കാത്ത, സ്വതന്ത്രരായി യാത്ര ചെയ്യാൻ കഴിയാത്ത, പൊതുസ്ഥലങ്ങൾ മറ്റുള്ളവരെപ്പോലെ ഉപയോഗിക്കാൻ കഴിയാത്ത, സ്വന്തം നാട്ടിൽ ജീവിക്കാൻ കഴിയാത്ത, വിദ്യാഭ്യാസമോ ജോലിയോ ലഭിക്കാതെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്ന എത്രയെത്ര കഥകളാണ് അവർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഇരുപത്തിയെട്ട് വയസ്സിലെ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലെ മറ്റൊരു 'ചൈൽഡ് ഹുഡ്' തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്നും, എന്നാൽ അതിനു ശേഷം ഒരു വർഷവും ഒരു മാസവും നീണ്ടുനിന്ന കാലയളവ് അസ്വസ്ഥതയും, വേദനയുമാണ് നൽകിയതെന്നും അനന്യ മരണപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു സ്ത്രീയായി ജീവിക്കണമെന്ന് തീവ്രമായി ആഗ്രഹിച്ച അനന്യയുടെ മരണത്തിൽ സമൂഹവും ഉത്തരവാദിയാണ്.
തൻ്റെ സ്വത്വം തിരിച്ചറിയുന്നതിന് മുൻപും അതിനു ശേഷവും ട്രാൻസ് വ്യക്തികൾ സമൂഹത്തിൽ നിന്ന് നേരിടുന്ന അവജ്ഞയും വിവേചനവും വളരെ വലുതാണ്. ട്രാൻസ്ജെൻ്റർ വ്യക്തികളുടെ സ്വത്വത്തിനും ശരീരത്തിനും ജീവിതത്തിനുംമേൽ പലതരം കടന്നുകയറ്റങ്ങൾ ഇന്നും സമൂഹം നടത്തിപ്പോരുന്നു.സമൂഹം എത്രത്തോളം വളർന്നു എന്ന് പറഞ്ഞാലും ട്രാൻസ്ഫോബിയ ഭീകരമായ തരത്തിൽ കേരളത്തിൽ നിലനിൽക്കുന്നു.
ട്രാൻസ്ജെൻ്റർ വ്യക്തികളുടെ ജീവിതത്തിലേക്ക് വളരെ ആഴത്തിലാണ് പൊതുസമൂഹത്തിൻ്റെ ഇടപെടലുകൾ മുറിവുകൾ തീർക്കുന്നത്. സ്വന്തം വീട്ടിൽനിന്ന് ഇറക്കിവിടുന്ന സാഹചര്യം, വാടകയ്ക്ക് വീട് ലഭിക്കാത്ത, സ്വതന്ത്രരായി യാത്ര ചെയ്യാൻ കഴിയാത്ത, പൊതുസ്ഥലങ്ങൾ മറ്റുള്ളവരെപ്പോലെ ഉപയോഗിക്കാൻ കഴിയാത്ത, സ്വന്തം നാട്ടിൽ ജീവിക്കാൻ കഴിയാത്ത, വിദ്യാഭ്യാസമോ ജോലിയോ ലഭിക്കാതെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്ന എത്രയെത്ര കഥകളാണ് അവർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്.
കേരളം വിട്ട് പുറത്തു പോയി ഭിക്ഷയാചിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് കേരളത്തിലെ ആദ്യ ബ്രോഡ്കാസ്റ്റും അനന്യയുടെ സുഹൃത്തുമായ ഹെയ്ദി സാദിയ തൻ്റെ അഭിമുഖങ്ങളിൽ പങ്കുവെച്ചിരുന്നു. 'വൈറസ് രാത്രികൾ, കോവിഡ് കാലത്തെ ട്രാൻസ് ജീവിതങ്ങൾ' എന്ന ഡോക്യുമെൻ്ററി ഷൂട്ടിങ്ങിനിടയിൽ വേദനിപ്പിക്കുന്ന പലതരം അനുഭവങ്ങൾ പല ട്രാൻസ് വ്യക്തികളും പങ്കുവെച്ചിരുന്നു. കോവിഡ് കാലത്തിന് മുൻപ് വരെ ഹോർമോൺ ഗുളികകൾ കഴിച്ചിരുന്നുവെന്നും എന്നാൽ ലോക്ഡൗൺ ആയതോടെ വേണ്ട വിധത്തിൽ ആഹാരം കഴിക്കാൻ കഴിയാതെ, ഗുളികകൾ തുടർന്ന് വാങ്ങാൻ കഴിയാതെ, കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും സെക്സ് വർക്കിനിറങ്ങേണ്ടി വന്ന കഥ ഒരു ട്രാൻസ് യുവതി പറയുകയുണ്ടായി.
വിവാഹിതയായി പങ്കാളിയോടൊപ്പം കഴിയുന്നതിനിടയിൽ കോവിഡ് സമ്മാനിച്ച ഭീകരമായ സാമ്പത്തിക പ്രയാസംമൂലം വീണ്ടും സെക്സ് വർക്കിനിറങ്ങിയ കഥ മറ്റൊരു ട്രാൻസ് വ്യക്തി പങ്കുവെച്ചു. നല്ല വിദ്യാഭ്യാസം ലഭിച്ചിട്ടും ജോലി നേടാൻ കഴിയാത്ത, സ്വത്വം മറച്ചുവെച്ച് സമൂഹത്തിന് മുൻപിൽ ജീവിക്കുന്ന കഥകൾ അവരിൽ പലർക്കും പറയാനുണ്ടായിരുന്നു. പല തരം ജോലികൾക്കായി പുറത്തിറങ്ങുമ്പോൾ ഗുണ്ടകളിൽ നിന്ന് നേരിടേണ്ടി വരുന്ന അതിക്രമങ്ങളെ കുറിച്ചും ആ സമയത്താണ് കൊച്ചിയിലെ ട്രാൻസ് സമൂഹം വെളിപ്പെടുത്തിയതും, അതിനെതിരെ നടപടിയുണ്ടാവാൻ സമരം ചെയ്തതും. എഴുത്തുകാരി വിജയരാജ മല്ലികയ്ക്ക് ഇപ്പോഴും തൻ്റെ സ്വകാര്യതയിലേക്ക് കടന്നുവരുന്നവരെ കുറിച്ച് നിരന്തരം പറയേണ്ടി വരുന്നു.
അനന്യയുടെ മരണത്തെ തുടർന്നെങ്കിലും ട്രാൻസ് സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാരും സമൂഹവും തയ്യാറായിരിക്കുകയാണ്. ട്രാൻസ് വ്യക്തികൾക്ക് ജീവിതം സാധ്യമാക്കുവാനുള്ള ചർച്ചകൾ യാഥാർഥ്യമാവേണ്ടതുണ്ട്. മരണത്തിന് മുൻപ് തൻ്റെ വേദനകൾ തുറന്നു പറഞ്ഞ അനന്യയ്ക്ക് നേരെ നമ്മൾ കാണിച്ച മൗനത്തിൻ്റെ വില ആ ജീവനായിരുന്നുവെന്ന് സമൂഹം തിരിച്ചറിയേണ്ടതുണ്ട്. സമൂഹത്തിൻ്റെ മനോഭാവത്തിൽ മാറ്റം വരുത്തുവാനുള്ള പ്രവർത്തനങ്ങൾ വളരെ സൂക്ഷ്മമായി തന്നെ നടത്തേണ്ടിയിരിക്കുന്നു. അതിജീവനത്തിനപ്പുറം ട്രാൻസ് വ്യക്തികൾക്കും ജീവിതം സാധ്യമാവുന്ന ഒരു സാമൂഹിക സാമ്പത്തിക സാഹചര്യം ഇവിടെ നിലവിൽ വരേണ്ടതുണ്ട്.