ദി പെഗാസസ് പ്രോജക്ട്: ഗൗരവമേറുന്ന പ്രതിസന്ധി
സർക്കാരിനെ വിമർശിക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും സംഘ്പരിവാരത്തോട് ചെറുത്തുനിൽക്കുന്നവരെയും സത്യസന്ധമായി പത്രപ്രവർത്തനം നടത്തുന്നവരെയും പെഗാസസ് ആക്രമിച്ചു എന്നാണ് മനസ്സിലാകുന്നത്. ഇപ്പോഴത്തെ ഐ ടി മന്ത്രിയടക്കമുള്ള ബിജെപി നേതാക്കളും പട്ടികയിലുണ്ട്. ബിജെപിക്കകത്ത് ഒറ്റയാളാട്ടം കൊണ്ടാടുമ്പോൾ കൂടെയുള്ളവന്റെ ഉള്ളിരിപ്പും മോദി-ഷാ സംഘത്തിന് അറിയണമായിരിക്കും.

പ്രോജക്ട് പെഗാസസ് ഒരു ചെറിയ മീനല്ല. ലോകമെമ്പാടുമുള്ള ഏകാധിപതികളും അക്രമ ഭരണകൂടങ്ങളും സ്വന്തം രാജ്യത്തെ ജനങ്ങളെയും 'ശത്രു' രാജ്യങ്ങളിലെ എതിരാളികളെയും ഡിജിറ്റൽ ചാരവൃത്തിക്ക് വിധേയമാക്കുന്ന പുതിയ കാല യുദ്ധമുറ എന്ന നിലക്ക് മാത്രമല്ല, അതിരുകളില്ലാത്ത ലോകമെന്ന ആഗോള വത്കൃത ലോകത്തിന്റെ കല്ലുവെച്ച നുണകൾക്കിടയിൽ അതിർത്തികളില്ലാതെ പറന്നുനടക്കുന്ന ഞെട്ടിക്കുന്ന സത്യം കൂടിയാണിത്.
ചാര പ്രവർത്തനങ്ങൾക്ക് ഏറ്റവും ശക്തരായ ഇസ്രയേലിന്റെ എൻ എസ് ഒ എന്ന കമ്പനി ലോകത്ത് ഭരണകൂടങ്ങൾക്ക് മാത്രമായി നൽകുന്ന ചാര സോഫ്ട്വെയർ പതിനായിരക്കണക്കിന് ആളുകളുടെ സ്വകാര്യ വിവരങ്ങൾ കഴിഞ്ഞ ഒരു പതിറ്റാണ്ടെങ്കിലുമായി ചോർത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്ന വിവരം ആംനെസ്റ്റി റിപ്പോർട്ടോടെയാണ് പുറത്തെത്തുന്നത്. 2013ൽ യു എ ഇയിൽ പെഗാസസിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയതിന് ശേഷം നാൽപ്പത്തിയഞ്ച് രാജ്യങ്ങളിലെയെങ്കിലും പൗരന്മാരുടെ വിവരങ്ങൾ അവരറിയാതെ പെഗാസസ് ചോർത്തി നൽകിക്കൊണ്ടിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഇപ്പോൾ ഇതേതുടർന്ന് വിവിധ ലോകരാജ്യങ്ങളിൽ വലിയ പ്രതിഷേധങ്ങളുണ്ടാകുന്നു. ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോഴും നമ്മുടെ രാജ്യത്ത് ഒളിച്ചുകളി തുടരുകയാണ് കേന്ദ്ര സർക്കാർ.
മോദി ഭരണകൂടം പെഗാസസ് ഉപയോഗിച്ചെന്നും ആയിരക്കണക്കിന് പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുത്തുവെന്നും വാർത്തകൾ വരുമ്പോൾ ആർക്കും അതിശയമുണ്ടാകില്ല. കാരണം, ഏകാധിപത്യമാണ് സംഘപരിവാരത്തിന്റെ രാജതന്ത്രമെന്ന് ഇതിനകം വ്യക്തമായതാണ്. ഒളിഞ്ഞും തെളിഞ്ഞും സ്വകാര്യതക്കതിരെ അവർ യുദ്ധം പ്രഖ്യാപിച്ചതുമാണ്. വ്യക്തി സ്വാതന്ത്ര്യം, ആവിഷ്ക്കാര സ്വാതന്ത്ര്യം, മാധ്യമ സ്വന്തന്ത്ര്യം എന്നിങ്ങനെ തുടങ്ങി ഒരു ജനാധിപത്യ രാജ്യത്തിനുണ്ടാകേണ്ട അനിവാര്യതകളെ അട്ടിമറിക്കാനുള്ള മിടുക്ക് സംഘ്പരിവാരത്തിന് ജന്മസിദ്ധമെന്നതുപോലെയാണ്.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഓരോ വർഷവും പിറകോട്ടുപോകുന്ന രാജ്യമാണ് ഇത്. ഇവിടെ സാമൂഹ്യ മാധ്യമങ്ങൾക്കും ഒടിടി പ്ലാറ്റുഫോമുകൾക്കും എങ്ങനെയൊക്കെ വിലങ്ങിടാമെന്നാണ് സർക്കാർ ആലോചിക്കുന്നത്. ഇന്റർനെറ്റ് വിച്ഛേദനം ലോകത്തേറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യയുണ്ട്. സ്വകാര്യത ഒരാളുടെ മൗലികാവകാശമാണെന്ന് വകവെച്ചുതരാൻ മോദി ഭരണകൂടത്തിന് കഴിയില്ല. 'പ്രജകളുടെ സ്വകാര്യതയിൽ രാജാവിന് കടന്നുവരാം' എന്നാണ് സംഘപരിവാരത്തിന്റെ ഐടി സെല്ലുകൾ ഇപ്പോൾ പടച്ചുവിടുന്ന വ്യവഹാരത്തിന്റെ ആകെത്തുക.
സർക്കാരിനെ വിമർശിക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും സംഘ്പരിവാരത്തോട് ചെറുത്തുനിൽക്കുന്നവരെയും സത്യസന്ധമായി പത്രപ്രവർത്തനം നടത്തുന്നവരെയും പെഗാസസ് ആക്രമിച്ചു എന്നാണ് മനസ്സിലാകുന്നത്. ഇപ്പോഴത്തെ ഐ ടി മന്ത്രിയടക്കമുള്ള ബിജെപി നേതാക്കളും പട്ടികയിലുണ്ട്. ബിജെപിക്കകത്ത് ഒറ്റയാളാട്ടം കൊണ്ടാടുമ്പോൾ കൂടെയുള്ളവന്റെ ഉള്ളിരിപ്പും മോദി-ഷാ സംഘത്തിന് അറിയണമായിരിക്കും.
രാഹുൽ ഗാന്ധി, പ്രശാന്ത് കിഷോർ, അഭിഷേക് ബാനർജി തുടങ്ങി അനേകം പ്രതിപക്ഷ നേതാക്കളുടെ പേരുകളാണ് പെഗാസസ് ആക്രമിച്ചവരുടെ ലിസ്റ്റിൽ ഉള്ളത്. കൂടാതെ കർണ്ണാടകയിലെ യു പി എ സർക്കാരിനെ അട്ടിമറിക്കാൻ പെഗാസസ് ഉപയോഗിക്കപ്പെട്ടു എന്ന ആരോപണങ്ങളും ഉയർന്നുകഴിഞ്ഞു. മോദിയോട് നല്ല ചേർച്ചയിലല്ലാത്ത ആർ എസ് എസ് നേതാക്കളുടെ ഫോണുകളും ചോർത്തപ്പെട്ടു എന്നാണ് കരുതുന്നത്.
റാഫേൽ, ഗുജറാത്തിലെ അമിത് ഷാ- ജയ് ഷാ കുടുംബത്തിന്റെ സ്വത്ത് സമ്പാദനം എന്നിങ്ങനെ പ്രമാദമായ വിഷയങ്ങളിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ നടത്തിയ മാധ്യമ പ്രവർത്തകരും, മോദിക്കെതിരെ നിലപാടെടുത്ത തെരെഞ്ഞെടുപ്പ് കമ്മീഷൻ അംഗവും, സുപ്രീം കോടതി ജഡ്ജിയും സുരക്ഷാ ഉദ്യോഗസ്ഥരും വരെ പെഗാസസിനാൽ ആക്രമിക്കപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്.
സർക്കാരിന് മാത്രമായി നൽകുന്ന ചാരസോഫ്ട്വെയറാണ് പെഗാസസ് എന്ന് നിർമ്മാതാക്കൾ തന്നെ ഉറപ്പിക്കുമ്പോൾ ഇന്ത്യയിലെ പെഗാസസ് ആക്രമണത്തെ ആര് ഏറ്റെടുക്കും? പുറത്തുനിന്നാരോ രാജ്യത്തെ ഉന്നത നേതാക്കന്മാരുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്ന് നുണപറയാനെങ്കിലും കഴിയാത്ത വിധം പെട്ടുപോയ മട്ടാണ് സർക്കാർ. അല്ലെങ്കിൽ പ്രതിപക്ഷം ആവശ്യപ്പെടുംപോലെ അന്വേഷണത്തിന് മുതിരണമായിരുന്നു. പാർലമെന്റ് സമിതിയെ, ജുഡീഷ്യൽ അന്വേഷണമോ ഒന്നും തന്നെ ഉണ്ടാവില്ലെന്നാണ് സർക്കാർ നിലപാട്. ഈ നാടിന്റെ ജനാധിപത്യവും മതേതരത്വവും മറ്റു ഭരണഘടനാ സ്ഥാപനങ്ങളും പൊളിച്ചുനീക്കാൻ കരാറെടുത്തവരെ പോലെ പെരുമാറുന്ന ഈ ഭരണാധികാരികളിൽ നിന്ന് ലോകം മറിച്ചൊരു നീക്കം പ്രതീക്ഷിക്കുന്നതാണ് വിഡ്ഢിത്തം.
രാഹുൽ ഗാന്ധി പറയുന്നത് പോലെ ഇത് രാജ്യദ്രോഹത്തിൽ കുറഞ്ഞ ഒന്നല്ല. സ്വന്തം രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന ഒരു ഭരണാധികാരിയേക്കാൾ അശ്ലീലമായി മറ്റെന്തുണ്ട്? രാജ്യത്തെ തുടരെ തുടരെ ഇങ്ങനെ അപമാനിക്കാനും തകർക്കാനും ഇത്രമേൽ കെല്പുള്ള ഭരണാധികാരികൾ ആധുനിക ലോക ചരിത്രത്തിൽ വളരെ വിരളമായിരിക്കും.