സ്പേയ്സുകളിൽ ഒതുങ്ങാത്ത സിനിമ
കേരളത്തിലും പുതിയ സാഹചര്യങ്ങളെ പുതുമയുള്ള അനുഭവങ്ങളാക്കി മാറ്റി സിനിമയെ ഒറ്റ സ്പേസിലേക്ക് ചുരുക്കാതെ ഒരു വലിയ കാൻവാസിലേക്ക് പകർത്തുകയാണ് പല മുൻനിര സംവിധായകരും. ഇതിനെ പോസിറ്റിവ് ആയിട്ട് കാണാനെ സാധിക്കുന്നുള്ളൂ.

അഭ്രപാളികൾ തീർക്കുന്ന വിസ്മയങ്ങൾ കൂടിയാണ് സിനിമ എന്ന അനുഭൂതി എങ്കിലും, ഒരു ചലച്ചിത്രത്തിന്റെ ആത്മാവിന് തീയറ്ററിന്റെ നാല് ചുവരുകൾക്കുള്ളിൽ മാത്രമേ നിലനിൽപ്പുള്ളൂ എന്ന വാദം യുക്തിരഹിതമാണ്. കേരളത്തിലെ ഒരു വലിയ സമൂഹത്തിന് അന്താരാഷ്ട്ര സിനിമകൾ പരിചയപ്പെടുത്തിയത് ഫിലിം ഫെസ്റ്റിവലുകളുടെ വലിയ സ്ക്രീനുകൾ മാത്രമല്ല. ടി വി സ്ക്രീനുകളിലും കയ്യിലൊതുങ്ങുന്ന ചെറിയ ഫോണുകളിലും കണ്ട അത്ഭുതങ്ങളെ കുറിച്ച്, അവയുടെ നരേറ്റിവുകളെയും ക്രാഫ്റ്റിനെയും കളറുകളെയും കുറിച്ച് വാതോരാതെ നമ്മൾ സംസാരിച്ചിരുന്നിട്ടുണ്ട്. അതു കൊണ്ട് തന്നെ സിനിമ സംഭവിക്കുന്നതിന് ഒരു സ്പെയിസ് നിർബന്ധമാണ് എന്ന് വാശിപിടിക്കാൻ ആവില്ല.
പുതിയ മാറ്റങ്ങളെ സ്വീകരിക്കാനുള്ള വിമുഖത പൊതുവിൽ എല്ലാ മേഖലകളിലും കാണാറുണ്ട്. പുതിയതിലേക്കുള്ള കയറ്റം പ്രയാസകരമായി അനുഭവപ്പെടുകയും വ്യക്തിഗതതാൽപര്യങ്ങൾ മുഴച്ച് നിൽക്കുകയും ചെയ്യുന്ന ഘട്ടങ്ങളിൽ പഴയ രീതികൾ മാത്രമാണ് ശരി എന്ന് വിശ്വസിച്ച് സ്വയം ചുരുങ്ങുന്ന ചിലരെയെങ്കിലും കണ്ടിട്ടുണ്ട്. മാറ്റങ്ങളെ സ്വീകരിക്കുന്നത് ഒരുതരത്തിലുമുള്ള സമരസപ്പെടലല്ല. മറിച്ച് അറിവുകളുടെ പുതിയ വിതാനങ്ങളിലേക്കുള്ള ഏറ്റവും മനോഹരമായ ഒരു യാത്രയാണ്. തീയറ്ററുകൾക്ക് വേണ്ടി വാദിച്ചിരുന്ന സ്കോർസേസി, തന്റെ പുതിയ സിനിമ 'ഐറിഷ് മാൻ' റിലീസ് ചെയിതിരിക്കുന്നത് നെറ്റ്ഫ്ളിക്സിൽ അണ്. ഈ മാറ്റത്തെക്കുറിച്ച് മനോഹരമായ ഒരു ഇന്റർവ്യൂ ന്യൂയോർക്ക് ടൈംസിൽ അദ്ദേഹം കൊടുത്തിട്ടുമുണ്ട്.
തിയറ്ററുകളിലും 0TT പ്ലാറ്റ്ഫോമുകളിലും ഒരുപോലെ സിനിമ ചെയ്ത് മുന്നോട്ട് പോകുന്ന സംവിധായകർ കോവിഡ് സാഹചര്യങ്ങൾക്ക് മുൻപേ വിദേശ സിനിമകളിൽ ഉണ്ടായിട്ടുണ്ട്. സ്ക്രീനുകളിൽ ഒതുങ്ങാതെ, നമ്മളിലേക്കിറങ്ങി വന്ന് നമുക്ക് ചിന്തയുടെയും കാഴ്ചയുടെയും നിറംകൂടിയ ആകാശങ്ങൾ കാണിച്ചു തന്ന് അടച്ച്പൂട്ടലിന്റെ കാലത്തും, സ്വാതന്ത്ര്യത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോയ എത്ര എത്ര മനോഹരങ്ങളായ വർക്കുകൾ OTT യിൽ തന്നെ രസം ചോരാതെ നമ്മൾ കണ്ടിരുന്നിട്ടുണ്ട്.
കേരളത്തിലും പുതിയ സാഹചര്യങ്ങളെ പുതുമയുള്ള അനുഭവങ്ങളാക്കി മാറ്റി സിനിമയെ ഒറ്റ സ്പേസിലേക്ക് ചുരുക്കാതെ ഒരു വലിയ കാൻവാസിലേക്ക് പകർത്തുകയാണ് പല മുൻനിര സംവിധായകരും. ഇതിനെ പോസിറ്റിവ് ആയിട്ട് കാണാനെ സാധിക്കുന്നുള്ളൂ. ഈ ഘട്ടത്തിൽ VR എന്ന അതിനൂതന സങ്കേതിക വിദ്യയിലേക്ക് മാറ്റുന്നതിന്റെ ചർച്ചകൾ പല്ലിശ്ശേരി മുന്നോട്ട് വച്ചതും നമ്മൾ മറക്കരുത്.
തീർത്തും പ്രതികൂലമായ സാഹചര്യങ്ങളാണ് ചുറ്റും. കോവിഡ് മറ്റു പലതിനെയുമെന്നപോലെ എന്റർടൈൻമെൻറ് ഇൻഡസ്ട്രിയെയും അതിരൂക്ഷമായി തന്നെ ബാധിച്ചിട്ടുണ്ട്. വെളിച്ചം കാണാതെ കിടക്കുന്ന ഒരുപാട് നല്ല സിനിമകൾ ഇപ്പോഴും ഉണ്ട്. നിർമ്മാതാക്കൾക്ക് പണം തിരിച്ചു കിട്ടാതെ വന്നാൽ സ്വാഭാവികമായും അടുത്ത സിനിമ സംഭവിക്കാൻ കാലതാമസം ഉണ്ടാകും. ഇത് വലിയ രീതിയിൽ ബാധിക്കുന്നത് സിനിമയിലെ പ്രിവിലേജ്ഡ് സൊസൈറ്റിയെ ആയിരിക്കില്ല, സിനിമയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരുപാട് സാധാരണക്കാരും ടെക്നീഷ്യൻസും അടങ്ങുന്ന ഒരു വലിയ അടിസ്ഥാന വർഗ്ഗത്തെയായിരിക്കും. വെളിച്ചങ്ങൾക്കുള്ളിലില്ലെങ്കിലും അവരുടേതുകൂടിയാണ് സിനിമ. അതുകൊണ്ട് തന്നെ നമുക്ക് ഈ സാഹചര്യങ്ങളെ മറികടന്നു മുന്നോട്ട് പോകേണ്ടതുണ്ട്. അതിനാൽത്തന്നെ തീയറ്ററുകൾ തുറക്കാത്ത സാഹചര്യത്തിൽ റിലീസുകൾക്ക് വേണ്ടി OTT കളെ ആശ്രയിക്കുന്നതിൽ തെറ്റില്ല എന്ന് തന്നെയാണ് തോന്നുന്നത്.
ഒപ്പം ഒരു പ്രമുഖ സംവിധായകൻ പറഞ്ഞത് പോലെ, ഓരോ ആർട്ട് വർക്കിനും ഒരു എക്സ്പൈറി ഡേറ്റ് ഉണ്ട്. സിനിമക്കും ഉണ്ട്. സാഹചര്യങ്ങൾ അനുകൂലമാകുന്നത് വരെ കാത്തിരിക്കുന്നതിനേക്കാൾ എന്ത് കൊണ്ടും സാഹചര്യങ്ങൾക്കൊപ്പം ഉയരുന്നതാണ് എന്നും നല്ലത്.
OTT കൾ മാത്രമാണ് ശരി എന്ന വാദമല്ല മുന്നോട്ട് വയ്ക്കുന്നത്. OTT എന്ന പുതിയ മാറ്റത്തിനോട് കലഹം അവശ്യമില്ല എന്ന് മാത്രമാണ്. സിനിമകൾ ഉണ്ടാവട്ടെ. സ്ക്രീനുകൾക്കും സ്പേസുകൾക്കും അപ്പുറം സിനിമ സ്വതന്ത്രമായി ജീവിക്കട്ടെ. മനസ്സിലാക്കേണ്ടത് പുതിയതിന്റെ കടന്നുവരവ് ഇവിടം കൊണ്ട് തുടങ്ങിയതോ അവസാനിക്കുന്നതോ ആയ ഒന്നല്ല. മാറ്റങ്ങൾ തുടർന്നുകൊണ്ടേ ഇരിക്കും. പ്ലാറ്റ്ഫോമുകളുടെ രൂപവും ഭാവവും മാറും. അപ്പോഴും സിനിമ മനുഷ്യഹൃദയങ്ങളിൽ സംഭവിക്കുക തന്നെ ചെയ്യും.