ആത്മാവുകളുടെ കുളക്കടവിലേക്കൊരു തീർത്ഥയാത്ര
ഒരിക്കൽ ഗബ്രിയേൽ മാലാഖയുടെ ഒരു കുഞ്ഞിത്തൂവൽ ഒരാൾ മോഷ്ടിച്ചു. എന്നിട്ട് ഒന്നുമറിയാത്തപോലെ വീട്ടിലെത്തി. തലയിണക്കീഴിൽ തൊണ്ടിമുതൽ ഒളിപ്പിച്ചുവച്ചിട്ടു കിടന്നുറക്കമായി. നേരം പുലർന്നപ്പോൾ, അത്ഭുതം! ആ തൂവലൊരു പുസ്തകമായ് മാറിയിരുന്നു. അതാണ് 'ഹവ്വാ മുലപ്പാൽ കുടിക്കുന്നു.'

വി ജി തമ്പിയാണ് ആ മോഷ്ടാവ്!

പതിനാറു പൂട്ടുകളുള്ള ഒറ്റത്താക്കോലുകൊണ്ടദ്ദേഹം സ്ത്രൈണ ആത്മീയതയുടെ രഹസ്യമാന്ത്രികയറ തുറക്കുന്നു. വീഞ്ഞിൽ മുക്കിയ തൂലികയാലെഴുതിയ വരികൾ വിവസ്ത്രരായി നമ്മെയും കാത്തുകിടക്കുന്നു!
"പാൽ വിളയുന്ന നിന്റെ ഉടൽനിലം
വീണ്ടുമൊരു മരണവാർഡായ്
ദാഹാർത്തമാം ചോരത്തടാകമായ്
ഉടലിലായിരമായിരമായ് ദഹിക്കുന്നു.“
സ്ത്രൈണതയുടെ ആ ആദികവി പഴയ നിയമത്തിൽ നിന്നു ഫലങ്ങൾ പറിച്ചുതിന്നുന്നു!
"ഈ മുറിവിലും മരണത്തിലുമാകാം
ചോരച്ചാലിൽ നിന്നാകാം
പെണ്ണിന്റെ പൂപ്പിറവികൾ.“
എന്നൊരാമ്പൽ വിരിയിച്ചെടുക്കുന്നു.
പെണ്ണാശകളുടെ സെമിത്തേരിക്കു കീഴേ
രഹസ്യമായൊഴുകുന്ന അദ്ദേഹത്തിന്റെ നദി, അതു ചോദിക്കുന്നു,
"സ്ത്രീയേ,
എത്ര മുറിയണം മരിക്കണം, ഞെരിഞ്ഞിൽമെത്തയിൽ കിടക്കണം
ഒരു സ്ത്രീജന്മം പൂർത്തിയാകുവാൻ?”
ഹവ്വയെ പ്രലോഭിപ്പിച്ച പഴം കൈകളിലേന്തി നിൽക്കുന്നത് സാക്ഷാൽ കവിതന്നെ!
"ബന്ധമുക്തയായ ഉദ്യാനകന്യക
പഴം പിളർന്നു ഗർഭത്തിലതേറ്റുവാങ്ങി;
യഹോവയുടെ ഇടിമിന്നലിൽ
കത്തിയാളി അവളുടെ നഗ്നചർമ്മം.”
ആറുഭാഗങ്ങളായ് തിരിച്ചിരിക്കുന്ന ഈ ദീർഘകാവ്യത്തിലൂടെ ഭാഷയെ ജ്ഞാനസ്നാനം ചെയ്യിക്കുന്നു കവി! തുടർന്ന്, ബുദ്ധമിന്നൽ, ആത്മരക്ഷ, വാഴ്വേമായം എന്നിങ്ങനെ കവിതയുടെ കാൽവരികൾ ഒന്നൊന്നായ് മുമ്പിൽ തെളിയുന്നു. ആനന്ദനെ കാണുന്നു. മരണത്തിന്റെ മഴ നനയുന്നു, ശവച്ചിപ്പികളിൽ നിന്നു പൊള്ളലേൽക്കുന്നു.
"ദൈവം എന്നെ നോക്കി
ഞാൻ അന്ധനായി.“
എന്നുപാടുന്ന കവിയെ പുറകിലൂടെ കെട്ടിപ്പിടിക്കാതെന്തു ചെയ്യും! കവിതകളിലൂടെ അദ്ദേഹം നമ്മുടെ കൈമുത്തുകയാണ്.
"ഭൂതാവിഷ്ട്ടരായവരെ,
മത്സ്യങ്ങളെല്ലാം പതുങ്ങുന്നു വിഷാദരോഗികളെപ്പോലെ.
കുളം ഇന്നു നികത്തപ്പെട്ട ജലശ്മശാനം.
പുതുമണ്ണിൽ പുതപ്പിച്ചു കിടത്തിയ
ഓർമ്മത്തെറ്റുകളുടെ പാമ്പിൻ പടം"
എന്ന വരികൾ മീട്ടി പ്രണയാവിഷ്ട്ടരാക്കുന്നു!
അപൂർണ്ണമായൊരു കണ്ണകീവേഷത്തിനൊടുവിൽ കഥാവശേഷയായ്ത്തീർന്നവൾക്കുള്ള അർച്ചനയാണ് "സ്മിത: ഒരു നദിയുടെ പേര്.”
"നീയറിയാതെ നിന്റെ അഭ്രശരീരം
അന്ധഗന്ധർവന്മാർ എടുത്തുകൊണ്ടു പോകുന്നു."
എന്നു കൈപ്പൊളിക്കുന്നു ഇതെഴുതപ്പെട്ട പേജുകൾ!
"മുറിവുകളാൽ മൂടിയ രക്തകന്യക"
രാത്രികളുടെ മായാനാവിക!
"നൃത്തത്തിനു നേരമായി
തിരശ്ശീല പിളരാൻ നേരമായി”
എന്നു കവിത അവസാനിക്കുന്നതോടൊപ്പം വായനക്കാരന്റെ ആത്മാവും പിളർന്നു പോകുന്നുവല്ലോ കവേ!
നീലായനം:
നീലഛവി പടർന്ന ഇടങ്ങൾ എമ്പാടുമുണ്ട് കവിതാപ്പറുദീസയിൽ, അതൊരു പ്രത്യേക പിപാസയായ് കാവ്യമഷിയിൽ കലർന്നിരിക്കുന്നു.
"കൊടുങ്കാറ്റിനെ പുറത്തു നിർത്തി
എത്രനാൾ തിരയടിത്തട്ടിൽ കിടന്നുറങ്ങും?"
കാട്ടിക്കാടച്ചനെപ്പോലെയുള്ളവരെ ആഴത്തിൽ സ്പർശിച്ച ഈ വാരിധിയുടെ പതഞ്ഞൊഴുകലിനെ,
"ഹാ ജീവനേ,
പച്ചയെ കൂടുതൽ പച്ചയാക്കുക
ഉൾക്കളങ്ങളെ മധൂമാസമാക്കുക“
എന്നു വായിക്കുമ്പോൾ, ധമനികൾ ഓടക്കുഴലുകളായ് ഉരുവം കൊള്ളുന്നത് അനുഭവിച്ചറിയാം!
വേപഥുക്കളെ മറക്കാം, വേദനകളെ പൂക്കാനനുവദിക്കാം!

“നഗര ദേവാലയത്തിൽ
തലകീഴായി തൂങ്ങുവാൻ
എനിക്കൊരു കുരിശുണ്ട്.
അമ്പുകളുടെ കഴുമരത്തിൽ
ഒരു രക്തശിൽപ്പമാകുവാൻ വരമുണ്ട്.“
എന്നു ചിറകുള്ള ഊഞ്ഞാലിൽ പറക്കാം!
അതേ,
ഓരോ പേജും ഓരോ കവിതാവീഞ്ഞറകൾ! പാനം ചെയ്ത്, ധ്യാനം ചെയ്ത് പാപമുക്തി നേടൂ!