റഷ്യൻ ചാരസുന്ദരികൾ
എന്റെ നോട്ടം അപ്പോഴും മൂവർ സംഘത്തിലായിരുന്നു. അവരുമെന്നെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. ചുണ്ടിലൊരു പുഞ്ചിരിയുമായി അവരിലൊരാൾ എന്നെ നോക്കി കണ്ണിറുക്കി. തിരികെയൊരു പുഞ്ചിരി സമ്മാനിച്ച് ഞാൻ 'ശാന്താറാമിൽ' വെറുതെ വിരലോടിച്ചു. പിന്നെയൊരു വെള്ളക്കടലാസിൽ ഗൗരവത്തോടെ കുത്തികുറിക്കാൻ ശ്രമിച്ചു. അക്ഷരങ്ങൾക്കിടയിൽ ഒരുപാട് വട്ടം രതിമൂർച്ചയറിഞ്ഞ പേന, മഷിചുരത്താതെ അപ്പോഴെന്നെ വഞ്ചിച്ചു. അരിശത്തോടെ ഞാനത് വേസ്റ്റ് ബിന്നിലേക്ക് തള്ളി.

ഫോർട്ട് കൊച്ചിയിലെ പേരറിയാത്തെരുവിലെ ഒരു കോഫിഹൗസിലാണ് ഞാൻ ആ മൂവർ സംഘത്തെ കണ്ടുമുട്ടുന്നത്. അവർ റഷ്യൻസ് ആയിരുന്നു. എനിക്ക് നേരെ എതിർവശത്തുള്ള സീറ്റിൽ അവർ മൂന്ന് പേർ. മലയാളികളുടെ മുഖമുദ്രയായ കപട സദാചാര ബോധത്തിന്റെ ഉൾപ്രേരണയിൽ അവരുടെ സ്വകാര്യതയിലേക്ക് ഞാനെത്തിനോക്കി. അടക്കമൊതുക്കമില്ലാതെ മുഖത്തേക്ക് വീണ് കിടക്കുന്ന മുടിയിഴകൾ അലസമായി പിന്നിലേക്ക് തട്ടിയിട്ട് അവരിരുവരും ഇംഗ്ലീഷിൽ തമാശകൾ പറഞ്ഞ് കമിതാക്കളെപ്പോലെ പൊട്ടിച്ചിരിക്കുന്നു. Golden Retriever ഇനത്തിൽപ്പെട്ട ഒരു നായക്കുട്ടി ഇരുവർക്കുമിടയിൽ തലയെടുപ്പോടെ അതാസ്വദിക്കുന്നു. അതിന്റെ സ്വർണ്ണനിറമുള്ള രോമങ്ങളെ വർണ്ണിക്കാൻ ഒരു കവിതയെഴുതിയാലോ എന്ന് ഞാൻ ചിന്തിച്ചു. പിന്നെയത് ഉപേക്ഷിച്ച്, അവരിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ടൂറിസ്റ്റുകളുടെ ഫോർട്ടായ ആ തെരുവിൽ ഇതുവരെ കണ്ടവരിൽ നിന്നും വ്യത്യസ്തമായതെന്തോ എനിക്കനുഭവപ്പെട്ടു. കാരണങ്ങൾ നോക്കിയാൽ ഒരുപാടുണ്ട്. എന്റെയും അവരുടെയും കൈവശമിരുന്ന പുസ്തകത്തിൽ ആരംഭിച്ച സമാനതകൾ, ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറത്തിലും ഡിസൈനിലും, ഷൂവിലും, കണ്ണടയിലും, ബാഗിലും പ്രതിഫലിച്ചിരുന്നു. യാദൃച്ഛികമായി സംഭവിച്ചതാകാം. അവസാനമെന്റെ നോട്ടം കറങ്ങിത്തിരിഞ്ഞ് ടേബിളിൽ അവർ വെച്ചിരുന്ന പുസ്തകത്തിൽ തന്നെ എത്തിപ്പെട്ടുവെന്നതാണ് യാഥാർത്ഥ്യം.
ഗ്രിഗറി ഡേവിഡ് റോബർട്സിന്റെ 'ശാന്താറാം' എന്ന നോവലായിരുന്നുവത്. മാസങ്ങൾക്ക് മുൻപ് തീർത്തും പ്രതീക്ഷിക്കാത്ത സമയത്ത് ലഭിച്ച സമ്മാനമെന്നതിനുമപ്പുറം 'ശാന്താറാം' എനിക്കേറെ പ്രിയപ്പെട്ടതായി മാറിയിരുന്നു.
കോഫി ഹൗസിൽ തൂക്കിയിട്ടിരുന്ന ബോട്ടിൽ ആർട്ടുകൾക്കിടയിൽ പതുങ്ങിയിരുന്ന രസകരമായ ആർട്ടുകളിൽ ഒന്ന് എങ്ങനെയോ കെട്ടുപൊട്ടി താഴെ വീണുചിതറിയപ്പോൾ ഞാൻ ചിന്തകളുടെ ലോകത്ത് നിന്നുണർന്നു. സോറി എന്ന ക്ഷമാപണത്തോടെ യൂണിഫോമിട്ട ഒരു പെൺകുട്ടി ഓടിയെത്തി.
എന്റെ നോട്ടം അപ്പോഴും മൂവർ സംഘത്തിലായിരുന്നു. അവരുമെന്നെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. ചുണ്ടിലൊരു പുഞ്ചിരിയുമായി അവരിലൊരാൾ എന്നെ നോക്കി കണ്ണിറുക്കി. തിരികെയൊരു പുഞ്ചിരി സമ്മാനിച്ച് ഞാൻ 'ശാന്താറാമിൽ' വെറുതെ വിരലോടിച്ചു. പിന്നെയൊരു വെള്ളക്കടലാസിൽ ഗൗരവത്തോടെ കുത്തികുറിക്കാൻ ശ്രമിച്ചു. അക്ഷരങ്ങൾക്കിടയിൽ ഒരുപാട് വട്ടം രതിമൂർച്ചയറിഞ്ഞ പേന, മഷിചുരത്താതെ അപ്പോഴെന്നെ വഞ്ചിച്ചു. അരിശത്തോടെ ഞാനത് വേസ്റ്റ് ബിന്നിലേക്ക് തള്ളി.
സ്റ്റീരിയോയിലൂടെ ഒഴുകിയെത്തിയ എനിക്കേറെ പ്രിയപ്പെട്ട ഇംഗ്ലീഷ് ഗാനം അപ്പൊഴെന്റെ മനസ്സ് തണുപ്പിച്ചു.
"The sun is nearly gone
The lights are turning on
A silver shine that stretches to the sea..."
[ La La Land ]
ഒരു ഗേൾഫ്രണ്ട് ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും അവൾക്കൊപ്പം ഞാൻ ചുവട് വെച്ചേനെ. അകലെ കടലിന്റെ ഇരമ്പം. അസ്തമയസൂര്യനെക്കാണാൻ എന്റെ മനസ്സ് വെമ്പി. കണ്ണ് തുറന്ന് നോക്കിയപ്പോൾ എനിക്ക് മുന്നിലെ സീറ്റുകൾ ശൂന്യമായിരുന്നു. വെപ്രാളത്തോടെ പോവാൻ എണീറ്റപ്പോൾ കാതുകളിൽ ഒരു മധുരശബ്ദം. അത്രയും സമയം എനിക്ക് എതിർവശത്തിരുന്ന മൂവർ സംഘത്തിലെ ചാരസുന്ദരികൾ! പുഞ്ചിരിയോടെ അവരെന്റെയരികിലെ സീറ്റിലിരിക്കാൻ അനുവാദം ചോദിച്ചു. ഞാൻ തലയാട്ടി. എകദേശം അരമണിക്കൂറിനടുത്ത് അവരുടെ സംഭാഷണം നീണ്ടു. അതിനിടയിൽ അതിശയിപ്പിക്കുന്ന രണ്ട് സത്യങ്ങൾ ഞാൻ മനസ്സിലാക്കി. അവരിരുവരും ലോകസാഹിത്യത്തെ അടുത്തറിയാനുള്ള കൗതുകം കൊണ്ട് ഉലകം ചുറ്റുന്ന സഹോദരിമാരാണ്. മാത്രമല്ല, അവരിൽ ഒരാൾക്ക് കാഴ്ചയും, ശബ്ദവുമില്ല. മിയ എന്ന കൊച്ചു സുന്ദരിയുടെ അധരങ്ങളിലൂടെയാണ് റബേക്കയെന്ന രണ്ടാം സുന്ദരി നോവലുകളുടെ ആഴങ്ങളിൽ ഇറങ്ങിചെല്ലുന്നത്. അവർക്ക് വഴികാട്ടിയായി ലെയ്ക്ക എന്ന നായ്കുട്ടിയും.
കൈവശമിരുന്ന 'ശാന്താറാമിനെ'ക്കുറിച്ചും മുംബൈയിലെ തെരുവുകളിലൂടെ അതുമായി അലഞ്ഞതിനെക്കുറിച്ചും മിയ വിശീദീകരിച്ചു. മറുപടികളിൽ മിതത്വം പാലിച്ചിരുന്ന ഞാൻ റഷ്യൻ സാഹിത്യത്തേക്കുറിച്ച് എനിക്ക് ഒരു തേങ്ങയുമറിയില്ലന്ന് അന്തസ്സായി തുറന്ന് പറഞ്ഞു. മലയാള സാഹിത്യത്തേക്കുറിച്ച് വാ തുറക്കാനാഞ്ഞ എന്നെ നിഷ്പ്രയാസമൊരു കേൾവിക്കാരനാക്കി മിയ വാ തോരാതെ സംസാരിച്ചു. ബഷീറും, ഒ.വി വിജയനും, എസ് കെ പൊറ്റക്കാട്ടും കടന്ന് എം.ടി.യും രണ്ടാമൂഴവും എത്തിയപ്പോൾ കിളിപോയിരുന്ന എന്നെ നോക്കി അവൾ പുഞ്ചിരിച്ചു. ലെയ്ക്ക അതാസ്വാദിച്ചിട്ടെന്ന പോലെ വാലാട്ടി അവളുടെ വികാരം പ്രകടിപ്പിച്ചു. വ്യക്തമായ രാഷ്ട്രീയബോധത്തോടെയുള്ള മിയയുടെ സംസാരശൈലിയും, ഭാഷാപാടവും അസാധ്യമാണെന്ന് ഞാനോർത്തു.
നക്ഷത്രവിളക്കുകൾ കണ്ണ് തുറന്നപ്പോൾ കൈ കൊടുത്ത് പിരിയുന്ന നിമിഷം ഞാൻ മിയയോട് ചോദിച്ചു. "എന്ത് കൊണ്ട് നിങ്ങൾക്കൊരു നോവൽ എഴുതിക്കൂടാ?" മിയ നക്ഷത്രവിളക്കുകളിൽ കണ്ണോടിച്ച് റബേക്കയെ ചേർത്തു നിർത്തി അഭിമാനത്തോടെ മന്ത്രിച്ചു.
"Yes, we do something special..!"
ശേഷം യാത്ര പറഞ്ഞ് അവർ മൂവരും എവിടെയോ മറഞ്ഞു. അപ്പൊഴെന്നെ വേട്ടയാടിയത് റബേക്കയുടെ ഇരുൾ നിറഞ്ഞ കണ്ണുകളിൽ വെളിച്ചം പരത്തി, ശബ്ദമില്ലാത്ത ശബ്ദമായി മിയ എന്നോട് പറഞ്ഞ വാചകങ്ങളായിരുന്നു.
"If books are your best friend, hold on to them..!"