മുദ്ര

മരണത്തിന് മുമ്പ്
ഒരിയ്ക്കലെങ്കിലും
ആരോടുമൊന്നും പറയാതെ
ഇറങ്ങിപ്പോകണം
എന്ന് കരുതരുതോ?
ആരോടുമൊന്നുംപറയാതെ
കയറിവരുമ്പോളറിയാം
എത്ര മുദ്രകൾ
നിങ്ങൾ പോയതുമുതൽ
നിങ്ങളെ പിന്തുടർന്നെന്ന്.
എത്ര മുദ്രകൾ
നിങ്ങൾ പോയതുമുതൽ
മാഞ്ഞു പോയെന്ന്.
നിങ്ങൾ ആദ്യം തിരയുക
നിങ്ങൾക്ക് പ്രിയപ്പെട്ട മുദ്രകളെയാണ്.
നിങ്ങൾ ആഗ്രഹിച്ചതും
നിങ്ങൾ പ്രതീക്ഷിച്ചതും
ആ മുദ്രകളെയാണ്.
അങ്ങനെയൊന്നെങ്കിലുമില്ലേൽ
ഉള്ളതിനെയോർത്ത്
നിങ്ങളെത്ര പുളകം കൊണ്ടാലും
ഇല്ലാത്തയൊന്നോർത്ത്
നിങ്ങൾ ജീർണ്ണിക്കും.
ഒന്ന് നിങ്ങൾ അപ്പോഴും
തിരിച്ചറിയേണ്ടിയിരിക്കുന്നു.
നിങ്ങൾ പ്രതീക്ഷിക്കാത്ത മുദ്രകൾ
നിങ്ങളുടെ ഹൃദയഭൂപടത്തിൽ
ചേർക്കപ്പെട്ടിരിക്കുന്നു.
ഉണ്ടായിരുന്ന ചിലതൊക്കെ അടർന്നിരിക്കുന്നു.
ഒന്നുകൂടി നിങ്ങൾ ഓർത്തുവെക്കേണ്ടതാണ്.
സവിശേഷസാഹചര്യങ്ങളിൽ
തടയപ്പെടുന്ന മനുഷ്യനും
മുദ്രകളുടെ സമവാക്യമെന്ന്.
മരണത്തിന് മുമ്പ്
ആരൊടുംപറയാതെയാ പോക്ക്
നന്നെന്നോ ഇല്ലെന്നോ
ജീവിച്ചിരിക്കെ വെളിപ്പെട്ട് വരും.
ഒരിയ്ക്കലെങ്കിലും
ആരോടുമൊന്നും പറയാതെ
ഇറങ്ങിപ്പോകണം
എന്ന് കരുതരുതോ?
ആരോടുമൊന്നുംപറയാതെ
കയറിവരുമ്പോളറിയാം
എത്ര മുദ്രകൾ
നിങ്ങൾ പോയതുമുതൽ
നിങ്ങളെ പിന്തുടർന്നെന്ന്.
എത്ര മുദ്രകൾ
നിങ്ങൾ പോയതുമുതൽ
മാഞ്ഞു പോയെന്ന്.
നിങ്ങൾ ആദ്യം തിരയുക
നിങ്ങൾക്ക് പ്രിയപ്പെട്ട മുദ്രകളെയാണ്.
നിങ്ങൾ ആഗ്രഹിച്ചതും
നിങ്ങൾ പ്രതീക്ഷിച്ചതും
ആ മുദ്രകളെയാണ്.
അങ്ങനെയൊന്നെങ്കിലുമില്ലേൽ
ഉള്ളതിനെയോർത്ത്
നിങ്ങളെത്ര പുളകം കൊണ്ടാലും
ഇല്ലാത്തയൊന്നോർത്ത്
നിങ്ങൾ ജീർണ്ണിക്കും.
ഒന്ന് നിങ്ങൾ അപ്പോഴും
തിരിച്ചറിയേണ്ടിയിരിക്കുന്നു.
നിങ്ങൾ പ്രതീക്ഷിക്കാത്ത മുദ്രകൾ
നിങ്ങളുടെ ഹൃദയഭൂപടത്തിൽ
ചേർക്കപ്പെട്ടിരിക്കുന്നു.
ഉണ്ടായിരുന്ന ചിലതൊക്കെ അടർന്നിരിക്കുന്നു.
ഒന്നുകൂടി നിങ്ങൾ ഓർത്തുവെക്കേണ്ടതാണ്.
സവിശേഷസാഹചര്യങ്ങളിൽ
തടയപ്പെടുന്ന മനുഷ്യനും
മുദ്രകളുടെ സമവാക്യമെന്ന്.
മരണത്തിന് മുമ്പ്
ആരൊടുംപറയാതെയാ പോക്ക്
നന്നെന്നോ ഇല്ലെന്നോ
ജീവിച്ചിരിക്കെ വെളിപ്പെട്ട് വരും.