പ്രീതി ദിലീപിന്റെ മൂന്നു കവിതകൾ

1. വരയ്ക്കാൻ പഠിക്കുന്നവൾ
എനിക്കുറപ്പായിരുന്നു
ഇന്നലെ രാത്രിയിലെ
സ്വപ്നത്തിൽ വാൻഗോഗ്
തന്നെയാണ് വന്നത്
ഞാനും വേദനയ്ക്കിടയിലെ
വിഭ്രാന്തിയിൽ കുറേ ചിത്രങ്ങൾ
പകുതി വരച്ചു വെക്കാറുണ്ടെന്ന്
ഒരു പക്ഷേ അറിഞ്ഞു വന്നതാവണം
പൂർണ്ണതയെന്ന
വാക്കിനോടുള്ള
അനിഷ്ടമാണ് നിറങ്ങൾ
എന്നിൽ ഏറ്റവും കുറവിൽ
കാണുന്നതെന്ന്
മനസിലാക്കിയിട്ടുണ്ടാവോ?
അതോ കാടിറങ്ങി പോയ സ്വപ്നങ്ങളെ ഒട്ടിച്ചു വെക്കാറുള്ള
ആകാശങ്ങളാണെന്റേതെന്ന് അറിഞ്ഞിട്ടാവുമോ?
എന്നിട്ടും ആ മനുഷ്യനെന്നെ
എണ്ണ ചായ ചിത്രങ്ങൾ
പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങിയത് എന്തിനായിരിക്കും
എനിക്കിതൊന്നും തന്നെ
വേണ്ട പ്രണയത്തിൻ്റെ
അത്യുന്നതമായ നിങ്ങളുടെ
ത്യാഗത്തിന് പകരം വെക്കാൻ
എൻ്റെ ചെവി തരട്ടെ
എന്ന എൻ്റെ ചോദ്യത്തിന്,
അയാളൊരു വാക്കു പോലും
മിണ്ടാതങ്ങ് തിരിച്ചുപോയി...
2. ഒറ്റ്
എന്നിരുന്നാലും നിനക്ക്
മൂന്നാം നാൾ ഉയർത്തെഴുന്നേറ്റെ
പറ്റൂ...
വിഷാദത്തിൻ്റെ കയ്പുനീർ
എണ്ണം പറഞ്ഞ് കുടിപ്പിച്ച്
പകുതി വച്ചങ്ങ് പിരിഞ്ഞു
പോയതാണ്...
പിന്നീടാണ് നീ നടന്ന
വഴികളിലെ തണലിലേക്കായ്
ഞാൻ തുനിഞ്ഞിറങ്ങുകയും,
വീണ്ടും നിൻ്റെ സ്നേഹങ്ങളിലേക്ക് ഒറ്റുകൊടുക്കപ്പെട്ടതും
ഓർത്തെടുക്കാൻ
പഴയ വീഞ്ഞിൻ്റെ മണങ്ങളും,
നിനക്ക് നോക്കിയാൽ മാത്രം
കാണുന്ന കുരിശു രൂപങ്ങളുമുള്ള
നീണ്ട വരാന്തയിലാണ്
ഏത് നേരവും ഞാൻ
പിന്നെയും എത്തിപ്പെടുന്നത്...
നീ എപ്പഴും വലിച്ചടക്കാറുള്ള
ജനാല കൊരുത്തിൻ്റെ
ശബ്ദങ്ങളിലാവണം ഇപ്പഴും
എവിടെയോ ഒരപ്പകഷണം
ബാക്കി വെച്ചിട്ടുണ്ടാവണമെന്ന
തിരിച്ചറിവുണ്ടായതും
തീർച്ചയാണത്
ഒരു കുമ്പസാരക്കൂട്ടിലെ
ഒരു വശത്ത് പറഞ്ഞു തീരാത്ത സ്നേഹങ്ങളെണ്ണിയെണ്ണി ഉയിർത്തെഴുന്നേൽക്കാൻ
നീ തയ്യാറായി കൊണ്ടിരിക്കുന്നത്...
3. പോറൽ
പുഴയ്ക്കപ്പുറം കാടുണ്ടെന്ന്
മോഹിപ്പിച്ചാണ്
കുട്ടിയെ
കൂടെ കൂട്ടിയത്,
വെള്ളമൊന്ന്
കാലിൽ തട്ടിയതും
ഭൂതകാലത്തിൻ്റെ
വരൾച്ച കയറിയതും
ഒന്നിച്ചായിരുന്നു...
പിന്നീടങ്ങോട്ട്
നീണ്ട തിരിച്ചു പോക്കിൽ
ഉണർന്നെണീറ്റ,
കറുത്ത കാലത്തിൻ്റെ
ഉച്ചിയിൽ
പുഴ വെന്തുണങ്ങുന്നുണ്ടായിരുന്നു...
എടുത്തണിഞ്ഞത്
മടുപ്പിൻ്റെ കുപ്പായമാണെന്ന
ബോധമുണർന്നത്
നട്ടുച്ച നീങ്ങുന്ന നേരത്താവണം,
ഞെട്ടിപിടഞ്ഞെണീട്ടിറ്റും
ഉച്ചവേയിലേറ്റ്
ആറി തളർന്ന തന്നിലെ
ഉൺമയെ, വീണ്ടുമൊരു
ഉറക്കച്ചടവിനൊപ്പം
താഴ്ത്തുവാനെ
സാധിക്കുന്നുമുള്ളു...
അത്രമേൽ പോറി വരച്ചിരുന്നു
മടുപ്പിൻ്റെ വിഷമുള്ള്
ചുറ്റിലും...
എനിക്കുറപ്പായിരുന്നു
ഇന്നലെ രാത്രിയിലെ
സ്വപ്നത്തിൽ വാൻഗോഗ്
തന്നെയാണ് വന്നത്
ഞാനും വേദനയ്ക്കിടയിലെ
വിഭ്രാന്തിയിൽ കുറേ ചിത്രങ്ങൾ
പകുതി വരച്ചു വെക്കാറുണ്ടെന്ന്
ഒരു പക്ഷേ അറിഞ്ഞു വന്നതാവണം
പൂർണ്ണതയെന്ന
വാക്കിനോടുള്ള
അനിഷ്ടമാണ് നിറങ്ങൾ
എന്നിൽ ഏറ്റവും കുറവിൽ
കാണുന്നതെന്ന്
മനസിലാക്കിയിട്ടുണ്ടാവോ?
അതോ കാടിറങ്ങി പോയ സ്വപ്നങ്ങളെ ഒട്ടിച്ചു വെക്കാറുള്ള
ആകാശങ്ങളാണെന്റേതെന്ന് അറിഞ്ഞിട്ടാവുമോ?
എന്നിട്ടും ആ മനുഷ്യനെന്നെ
എണ്ണ ചായ ചിത്രങ്ങൾ
പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങിയത് എന്തിനായിരിക്കും
എനിക്കിതൊന്നും തന്നെ
വേണ്ട പ്രണയത്തിൻ്റെ
അത്യുന്നതമായ നിങ്ങളുടെ
ത്യാഗത്തിന് പകരം വെക്കാൻ
എൻ്റെ ചെവി തരട്ടെ
എന്ന എൻ്റെ ചോദ്യത്തിന്,
അയാളൊരു വാക്കു പോലും
മിണ്ടാതങ്ങ് തിരിച്ചുപോയി...
2. ഒറ്റ്
എന്നിരുന്നാലും നിനക്ക്
മൂന്നാം നാൾ ഉയർത്തെഴുന്നേറ്റെ
പറ്റൂ...
വിഷാദത്തിൻ്റെ കയ്പുനീർ
എണ്ണം പറഞ്ഞ് കുടിപ്പിച്ച്
പകുതി വച്ചങ്ങ് പിരിഞ്ഞു
പോയതാണ്...
പിന്നീടാണ് നീ നടന്ന
വഴികളിലെ തണലിലേക്കായ്
ഞാൻ തുനിഞ്ഞിറങ്ങുകയും,
വീണ്ടും നിൻ്റെ സ്നേഹങ്ങളിലേക്ക് ഒറ്റുകൊടുക്കപ്പെട്ടതും
ഓർത്തെടുക്കാൻ
പഴയ വീഞ്ഞിൻ്റെ മണങ്ങളും,
നിനക്ക് നോക്കിയാൽ മാത്രം
കാണുന്ന കുരിശു രൂപങ്ങളുമുള്ള
നീണ്ട വരാന്തയിലാണ്
ഏത് നേരവും ഞാൻ
പിന്നെയും എത്തിപ്പെടുന്നത്...
നീ എപ്പഴും വലിച്ചടക്കാറുള്ള
ജനാല കൊരുത്തിൻ്റെ
ശബ്ദങ്ങളിലാവണം ഇപ്പഴും
എവിടെയോ ഒരപ്പകഷണം
ബാക്കി വെച്ചിട്ടുണ്ടാവണമെന്ന
തിരിച്ചറിവുണ്ടായതും
തീർച്ചയാണത്
ഒരു കുമ്പസാരക്കൂട്ടിലെ
ഒരു വശത്ത് പറഞ്ഞു തീരാത്ത സ്നേഹങ്ങളെണ്ണിയെണ്ണി ഉയിർത്തെഴുന്നേൽക്കാൻ
നീ തയ്യാറായി കൊണ്ടിരിക്കുന്നത്...
3. പോറൽ
പുഴയ്ക്കപ്പുറം കാടുണ്ടെന്ന്
മോഹിപ്പിച്ചാണ്
കുട്ടിയെ
കൂടെ കൂട്ടിയത്,
വെള്ളമൊന്ന്
കാലിൽ തട്ടിയതും
ഭൂതകാലത്തിൻ്റെ
വരൾച്ച കയറിയതും
ഒന്നിച്ചായിരുന്നു...
പിന്നീടങ്ങോട്ട്
നീണ്ട തിരിച്ചു പോക്കിൽ
ഉണർന്നെണീറ്റ,
കറുത്ത കാലത്തിൻ്റെ
ഉച്ചിയിൽ
പുഴ വെന്തുണങ്ങുന്നുണ്ടായിരുന്നു...
എടുത്തണിഞ്ഞത്
മടുപ്പിൻ്റെ കുപ്പായമാണെന്ന
ബോധമുണർന്നത്
നട്ടുച്ച നീങ്ങുന്ന നേരത്താവണം,
ഞെട്ടിപിടഞ്ഞെണീട്ടിറ്റും
ഉച്ചവേയിലേറ്റ്
ആറി തളർന്ന തന്നിലെ
ഉൺമയെ, വീണ്ടുമൊരു
ഉറക്കച്ചടവിനൊപ്പം
താഴ്ത്തുവാനെ
സാധിക്കുന്നുമുള്ളു...
അത്രമേൽ പോറി വരച്ചിരുന്നു
മടുപ്പിൻ്റെ വിഷമുള്ള്
ചുറ്റിലും...