എങ്കിലും ഞാൻ!

പ്രയാസങ്ങളിൽ അകപ്പെടുമ്പോഴാണ്
അവനെ അടുത്തറിയാൻ ശ്രമിച്ചത്.
ഉറക്കമൊഴിച്ച്,
മനമുരുകി കരഞ്ഞിട്ടുള്ളത്.
നേരങ്ങൾ പലതും,
അവനിലായ് ചിലവഴിച്ചത്.
ഇരുൾ നിറഞ്ഞ
ഏകാന്ത യാത്രകളിൽ,
വേദനയുടെ മൂർദ്ധന്യാവസ്ഥകളിൽ,
എന്റെ വിളിപ്പുറത്തെ
നിന്റെ ഉത്തരമായിരുന്നല്ലോ
എനിക്ക് കൂട്ട്.
അപ്പോഴൊക്കെ
ഞാനെത്രയോ നിന്നോട്
സത്യം ചെയ്യതിരുന്നു
"നിത്യവും നിന്നെ ഓർക്കാമെന്നും
മനസ്സിൽ കൊണ്ടു നടക്കുമെന്നും"
ദുഖം അകന്ന്
കനിവിന്റെ മഴ വർഷിച്ചതിൽ പിന്നെ
പഴമയുടെ തനി നിറമായ് ഞാൻ.
വാക്കുകൾ തെറ്റിച്ചും,
സന്തോഷത്തിൽ മതിമറന്നും
പൂർണ ലംഘനമാണ്
കൂടുതലെങ്കിലും
നിന്റെ കരുണയുടെ വാതിൽ
തുറക്കാതിരുന്നിട്ടില്ലല്ലോ.
തിരിഞ്ഞു നോട്ടമില്ലന്നു പറഞ്ഞ്
വിളി പുറത്ത് ഉത്തരം
നൽകാതിരുന്നിട്ടില്ലല്ലോ.
എങ്കിലും ഞാൻ,
പ്രയാസങ്ങളിൽ അകപ്പെടുമ്പോഴാണ്
അവനെ അടുത്തറിയാൻ ശ്രമിച്ചത്.
അവനെ അടുത്തറിയാൻ ശ്രമിച്ചത്.
ഉറക്കമൊഴിച്ച്,
മനമുരുകി കരഞ്ഞിട്ടുള്ളത്.
നേരങ്ങൾ പലതും,
അവനിലായ് ചിലവഴിച്ചത്.
ഇരുൾ നിറഞ്ഞ
ഏകാന്ത യാത്രകളിൽ,
വേദനയുടെ മൂർദ്ധന്യാവസ്ഥകളിൽ,
എന്റെ വിളിപ്പുറത്തെ
നിന്റെ ഉത്തരമായിരുന്നല്ലോ
എനിക്ക് കൂട്ട്.
അപ്പോഴൊക്കെ
ഞാനെത്രയോ നിന്നോട്
സത്യം ചെയ്യതിരുന്നു
"നിത്യവും നിന്നെ ഓർക്കാമെന്നും
മനസ്സിൽ കൊണ്ടു നടക്കുമെന്നും"
ദുഖം അകന്ന്
കനിവിന്റെ മഴ വർഷിച്ചതിൽ പിന്നെ
പഴമയുടെ തനി നിറമായ് ഞാൻ.
വാക്കുകൾ തെറ്റിച്ചും,
സന്തോഷത്തിൽ മതിമറന്നും
പൂർണ ലംഘനമാണ്
കൂടുതലെങ്കിലും
നിന്റെ കരുണയുടെ വാതിൽ
തുറക്കാതിരുന്നിട്ടില്ലല്ലോ.
തിരിഞ്ഞു നോട്ടമില്ലന്നു പറഞ്ഞ്
വിളി പുറത്ത് ഉത്തരം
നൽകാതിരുന്നിട്ടില്ലല്ലോ.
എങ്കിലും ഞാൻ,
പ്രയാസങ്ങളിൽ അകപ്പെടുമ്പോഴാണ്
അവനെ അടുത്തറിയാൻ ശ്രമിച്ചത്.