രണ്ട് രൂപ നോട്ട്

മകളുടെ കുടുംബത്തോടൊപ്പം താമസിക്കാം എന്ന് ഒരു പിതാവ് തീരുമാനിക്കുന്നതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ടാകാം. തൊണ്ണൂറ്റൊൻപതാമത്തെ വയസ്സിൽ ഞങ്ങളുടെ അപ്പച്ചൻ മരിക്കുമ്പോൾ അവസാനത്തെ ഒമ്പതു വർഷം ഞങ്ങളോടൊപ്പം (ഭർത്താവും മക്കളും ഞാനും) ആണ് താമസിച്ചിരുന്നത്. ആൺമക്കൾ പുറം രാജ്യത്തായത് കൊണ്ട് മാത്രമായിരുന്നില്ല; ഞാനാകുമ്പോൾ തൻ്റെ അല്ലറചില്ലറ ശാഠ്യങ്ങൾ നടത്തിക്കൊടുക്കും എന്നറിയാവുന്നത് കൊണ്ടുകൂടിയാണ്. ഒരു മകളെന്നതിലുപരി അമ്മയുടെ സ്ഥാനത്തു നിന്നു കൊണ്ട് ഞാൻ അക്കാലങ്ങളിൽ അപ്പച്ചനെ ശുശ്രൂഷിച്ചു. കുട്ടിത്തം ആസ്വദിച്ചു.
ജീവിതത്തിലെ പല അനുഭവങ്ങളും, എന്തിനേറെ തലേന്ന് കണ്ട സ്വപ്നങ്ങൾ പോലും ഒരു കഥ പറയുന്ന രീതിയിൽ അപ്പച്ചൻ ഞങ്ങളോട് പങ്കുവയ്ക്കുമായിരുന്നു. അതുകേട്ടിരിക്കാൻ ഏറെ രസമായിരുന്നു.
പ്രാതൽ കഴിഞ്ഞാൽ നന്നായൊന്നുറങ്ങും. തലേ ദിവസത്തെ ഉറക്കഗുളികയുടെ 'ഹാങോവർ' എന്നൊരു കാരണവും പറയും. തീരെ വയ്യെങ്കിലും സ്വപ്നം കണ്ട് ചാടി എഴുന്നേറ്റു നടക്കാൻ തുടങ്ങുന്ന പതിവ് ഉണ്ടായിരുന്നതു കൊണ്ട് ചെറിയ അനക്കം പോലും ഞങ്ങൾ ശ്രദ്ധിച്ചിരുന്നു.
ഒരു ദിവസം പകലൊരു പതിനൊന്ന് മണിയായിക്കാണും, ഞാൻ ചെന്ന് നോക്കുമ്പോൾ, കട്ടിലിൽ എഴുന്നേറ്റിരിക്കുകയാണ്. ഇട്ടിരുന്ന ടീഷർട്ട് ഊരി മാറ്റിയിട്ടിട്ടുണ്ട്. മുണ്ടിന്റെ കുത്ത് അഴിച്ചിട്ട്, ഇരുന്ന് കൊണ്ട് തന്നെ മുണ്ട് കുടയാൻ ശ്രമിക്കുകയും, കട്ടിലിലും തറയിലും കാണാതായതെന്തോ തപ്പുകയും ചെയ്യുന്നുണ്ട്.
"എന്നതാ അപ്പച്ചൻ നോക്കണത്?" എന്ന എന്റെ ചോദ്യത്തിന്, "മോളേ നിനക്ക് എന്നെ ഒന്നെണീപ്പിക്കാവോ?" എന്ന മറുചോദ്യമാണ് ലഭിച്ചത്.
വീണ്ടും കാരണം ആരാഞ്ഞപ്പോൾ ഉത്തരം വന്നു.
"എൻ്റെ കയ്യില് രണ്ട് രൂപ ഒണ്ടാരുന്നു. അത് പ്പൊ നോക്കീട്ട് കാണാനില്ല."
"അപ്പച്ചന്റെ കയ്യിലെങ്ങനെയാ രണ്ട് രൂപ വന്നത്?"
"അദേ... അപ്പനും ഞാനും കൂടെ പോവായിരുന്നു"
"അപ്പനോ?"
[ഈ അപ്പൻ (അപ്പച്ചന്റെ അപ്പൻ) മരിച്ചിട്ട് 60 വർഷം കഴിഞ്ഞു.]
"ങും... ഞങ്ങള്... എങ്ങോട് പോകാ..നാ..ണെന്ന് ഓർക്കണില്ല... അങ്ങനെ പോവുമ്പോ... എൻ്റെ മടീല്... ഞാൻ വെച്ചേരുന്നതാ."
"അപ്പച്ചാ... അത് സ്വപ്നത്തിലല്ലെ അപ്പൻ്റെ കൂടെ പോയത്?"
"ങേ..സ്വപ്നത്തിലാണോ?"
"അതെ, അത് സ്വപ്നം കണ്ടതാ. അപ്പാപ്പൻ മരിച്ചു പോയില്ലേ."
"ഉം...ഞങ്ങടെ കൂടെ വേറെ കൊറച്ച് പേരും കൂടെ ഒണ്ടായ്രുന്നല്ലൊ."
"അതെ...അതൊക്കെയേ... ഇപ്പം കെടന്ന് ഒറങ്ങീല്ലേ... ആ ഒറക്കത്തീ കണ്ട സ്വപ്നാന്നാ ഞാൻ പറഞ്ഞത്."
ഞാൻ അപ്പച്ചനെ മനസ്സിലാക്കിപ്പിക്കാൻ വിഫലശ്രമം നടത്തി.
ഞാൻ പറഞ്ഞത് ചെവിക്കൊള്ളാതെ വീണ്ടും കട്ടിലിലും തലയെണയുടെ അടിയിലും തപ്പിക്കൊണ്ട് അദ്ദേഹം പിറുപിറുത്തു.
"എന്നാലും ആ രണ്ട് രൂപ... എങ്ങോട് പോയി..."
"അങ്ങനെ രൂപ അപ്പച്ചൻ വെച്ചില്ല. അത് സ്വപ്നം കണ്ടതാണെന്ന്."
ഗത്യന്തരമില്ലാതെ ശബ്ദമുയർത്തി ഞാൻ. അപ്പച്ചൻ എൻ്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി. ശബ്ദം ഉയർന്നത് കൊണ്ടായിരുന്നു ആ നോട്ടം.
"രണ്ടിൻ്റെ ഒറ്റനോട്ട് മടക്കി എൻ്റെ മടീല് വെച്ചത് ഞാൻ ഓർക്കണൊണ്ട്. നീ അതൊന്ന് നോക്കി എടുത്ത് താ... അപ്പൻ ഞാൻ ചെല്ലണതും നോക്കി നിൽക്കും."
നിഷ്കളങ്കത കലർന്ന ആ കെഞ്ചൽ എന്റെ നെഞ്ചിൽ തറച്ചു നിന്നു. രണ്ടിൻ്റെ നോട്ടിനിനി എവിടെ പോകുമെന്നോർത്ത് ഞാൻ പതറി.
"രണ്ട് രൂപ തുട്ട് തരട്ടെ?" എന്ന എന്റെ നിസ്സഹായത കലർന്ന ചോദ്യത്തിന് "നോട്ടാ മോളെ... ഒറ്റ നോട്ട് " എന്നുത്തരം വന്നു.
അടുത്തിരുന്ന് ചേർത്ത് പിടിച്ചു സ്നേഹത്തോടെ പുറത്ത് തലോടി ഞാൻ വീണ്ടും പറഞ്ഞു.
"അദേ... അതൊരു സ്വപ്നം ആയിരുന്നു. രൂപയൊന്നും അപ്പച്ചൻ്റെ കയ്യിൽ ഉണ്ടായിരുന്നില്ല."
"സ്വപ്നം ആയിരുന്നിരിക്കും. എന്നാലും കാശിന് കാശ് തന്നെ വേണ്ടേ? നീയൊന്ന് നോക്കിക്കേ..." എന്ന ഉത്തരം ഇന്നുമെന്റെ ഉള്ളിൽ മുഴങ്ങുന്നുണ്ട്.
ആ സ്വപ്നത്തിന് ശേഷം സന്ദർശകർ ആരെങ്കിലും വരുമ്പോൾ അപ്പച്ചൻ അവരോടു പറയും. അവൾക്ക് കാശിന് ഒരു വിലയുമില്ലെന്ന്. ആ രണ്ടുരൂപ നോട്ട് തിരഞ്ഞു കൊടുക്കാനായില്ലല്ലോ!