സിനിമ ഒരു തിയേറ്റർ ആർട്ടാണ്, പക്ഷേ...
കാഴ്ചയെ ഗംഭീരമായി അനുഭവിക്കാൻ കഴിയുക ബിഗ് സ്ക്രീനിലാണ്. മിനിസ്ക്രീൻ അത്തരം സാധ്യതകളെ ഇല്ലാതാക്കുന്നു എന്ന് മാത്രമല്ല സിനിമാ പിടുത്തത്തിൻറെ സ്വാഭാവം തന്നെ മാറാൻ ഇടയാക്കുംവിധം നമ്മുടെ സിനിമകൾ മാറുകയും ചെയ്തേക്കാം. Art Creation എന്നതിൽ നിന്ന് Technological Making ലേക്കുള്ള വലിയൊരു ഷിഫ്റ്റും ഇവിടെ നടക്കാൻ സാധ്യതയുള്ളതാണ്.

ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ്' എന്ന സിനിമ 40 കോടിക്ക് നെറ്റ്ഫ്ലിക്സുമായി ധാരണയിലെത്തിയ ശേഷം മമ്മൂട്ടിയുടെ ഇടപെടലിനെ തുടർന്ന് തീയേറ്ററുകളിൽ തന്നെ റിലീസ് നടന്നതോടെ സിനിമകളുടെ റീലീസ് സംബന്ധിച്ച് മലയാള സിനിമാ ലോകത്ത് പുതിയൊരു സംവാദമുഖം തുറന്നിരിക്കുകയാണ്. നേരത്തെ ആശിർവാദ് സിനിമാസിൻറെ ബാനറിൽ പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൻ നായകനായ 'മരക്കാർ അറബിക്കടലിൻറെ സിംഹം' എന്ന ചിത്രം തീയേറ്റർ റിലീസിൽ നിന്ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക് മാറ്റാനുള്ള നിർമാതാവിൻറെ തീരുമാനത്തിനെതിരെ തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിവാദങ്ങൾക്കൊടുവിൽ മരക്കാറും തീയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. മാത്രമല്ല, പൃത്വിരാജിൻറെ സിനിമകൾ വ്യാപകമായി ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് നടത്തിയതിനെതിരെയും തീയേറ്റർ ഉടമകളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധ ശബ്ദങ്ങൾ ഉയർന്നിരുന്നു. പൃത്വിരാജിൻറെ സിനിമകളെ തീയേറ്ററുകൾ ബഹിഷ്കരിക്കണം എന്നുവരെ ചില തീയേറ്റർ ഉടമകൾ ആവശ്യം ഉന്നയിച്ച സാഹചര്യം വരെ ഉണ്ടായി.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് തീയേറ്ററുകൾ അടച്ചിടേണ്ടി വന്ന സാഹചര്യത്തിലാണ് മലയാള സിനിമകൾ ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിൽ റീലീസിംഗ് നടന്നത്. ഇതിന് സാമാന്യം നല്ല പ്രേക്ഷക പ്രതികരണവും കിട്ടിയിരുന്നു. കോവിഡിനെ തുടർന്ന് വലിയ പ്രതിസന്ധിയിലായ സിനിമ വ്യവസായത്തെ ഏറെക്കുറെ ലൈവായി നിർത്താനും സാമ്പത്തികമായി താങ്ങ് നൽകാനും ഓടിടി സംവിധാനത്തിന് കഴിഞ്ഞിരുന്നു. ഇന്ദ്രൻസ് കേന്ദ്രകഥാപത്രമായ 'ഹോം' അടക്കമുള്ള സിനിമകൾ ഒടിടിയിൽ മികച്ച റിസൾട്ടും കൊണ്ടു വന്നു. എന്നാൽ ഇപ്പോൾ തീയേറ്ററുകൾ തുറക്കാനുള്ള തീരുമാനം വന്നിട്ടും സിനിമകൾ ഒടിടിക്ക് കൊടുക്കാനുളള തീരുമാനം വ്യാപകമായി വിമർശിക്കപ്പെടുകയാണ്. ദിവസങ്ങൾക്ക് മുൻപ് നടന്ന ഒരു അഭിമുഖ പരിപാടിയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, സിനിമ ഒരു തീയേറ്റർ അനുഭവമാണ്, അത് ഒടിടിയിൽ കളിക്കേണ്ടതല്ല എന്നുള്ള തരത്തിൽ പ്രതികരണങ്ങൾ നടത്തുകയുണ്ടായി. 2020 ഏപ്രിലിൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് മരക്കാർ. അത് തീയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നായിരുന്നു സംവിധായകനും നിർമാതാവുമൊക്കെ അറിയിച്ചിരുന്നത്. അക്കാരണം കൊണ്ട് മാത്രമാണ് റിലീസിംഗ് ഒരു വർഷത്തിലധികമായി നീട്ടിവെച്ചതും. എന്നാൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ തീയേറ്റർ ഉടമകളുമായി നടത്തിയ ചർച്ച പരാജയപ്പെടുകയും സിനിമയുടെ നിർമാതാവ് ആൻറണി പെരുമ്പാവൂർ, സിനിമ ഓടിടിയിൽ റിലീസ് പ്രഖ്യാപിച്ചതോടെയാണ് സിനിമാമേഖലയിൽ ഇത് വലിയ വിവാദമായി മാറിയത്. വമ്പൻ ക്യാൻവാസിൽ വലിയ സാങ്കേതിക മികവോടു കൂടി ഒരുങ്ങിയ മരക്കാർ പോലെ ഒരു സിനിമ തീയേറ്റർ റീലീസ് നഷ്ടപ്പെടുമ്പോൾ അത് ഈ മേഖലക്ക് ഉണ്ടാക്കുന്ന നഷ്ടം ചെറുതായിരിക്കില്ല. നേരത്തെ മരക്കാർ കൂടാതെ മോഹൻലാൻ തന്നെ നായകനായ ബി ഉണ്ണികൃഷൻ സംവിധാനം ചെയ്ത ആറാട്ട് എന്ന സിനിമയും തീയേറ്ററിൽ റീലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഒരു വർഷത്തിലധികമായി അടഞ്ഞുകിടക്കുന്ന തീയേറ്ററുകൾക്ക് ഈ രണ്ട് സിനിമകളുടെ വരവ് വലിയ പ്രതീക്ഷയും നൽകിയിരുന്നു. എന്നാൽ ആ പ്രതീക്ഷയാണ് ഇപ്പോൾ വെള്ളത്തിലായിരിക്കുന്നത്. മാത്രമല്ല പ്രിത്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി', ഷാജി കൈലാസിൻറെ 'എലോൺ', വൈശാഖ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം തുടങ്ങി ആശിർവാദ് സിനിമാസിൻറെ 5 മോഹൻലാൻ സിനിമകളാണ് ഇപ്പോൾ ഒടിടിയിൽ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

തിയറ്റർ റിലീസ് കഴിഞ്ഞ് 42 ദിവസത്തിനു ശേഷം സിനിമകൾ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നൽകാമെന്നായിരുന്നു ഫിലിം ചേംബറിൻറെ നേരത്തെയുള്ള തീരുമാനം. എന്നാൽ ലോക്ക് ഡൗൺ സമയത്ത് എടുത്ത പടങ്ങൾക്ക് ആ ഇടവേള 30 ദിവസമാക്കി കുറച്ചിരുന്നു. ചേംബർ തീരുമാനം ലംഘിച്ചുകൊണ്ട് തിയറ്റർ റിലീസിനു പകരം, സിനിമകൾ വ്യാപകമായി ഒടിടിയിൽ റീലീസ് നടന്നാൽ അത് തീയേറ്റർ വ്യവസായത്തെ കാര്യമായി തന്നെ ബാധിക്കുകയും ലാഭകരമല്ലാത്ത സ്ഥിതിയിലേക്ക് എത്തുമ്പോൾ തീയേറ്ററുകൾ പതിയെ അടച്ചു പൂട്ടേണ്ട അവസ്ഥയിലുമാവും. അങ്ങനെ വന്നാൽ തീയേറ്റർ സംസ്കാരം തന്നെ കേരളത്തിൽ ഇല്ലാതെയാവുകയും ചെയ്യും.
തിയേറ്ററിൽ ലഭിക്കുന്നതും ഒടിടിയിൽ നഷ്ടമാവുന്നതും
കേരളത്തിലെ സിനിമ വ്യവസായത്തിൻറെ പ്രധാനപ്പെട്ട ഭാഗമാണ് തിയേറ്ററുകൾ. സിനിമകൾ ഒടിടി ലക്ഷ്യം വെച്ച് നിർമിക്കപ്പെട്ടാൽ സിനിമ വ്യവസായം തന്നെ കാര്യമായ മാറ്റങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരും. എന്നാൽ ഇതിലെ പ്രതിസന്ധി ഈ പ്രശ്നം സിനിമാ വ്യവസായത്തെ മാത്രമല്ല മാറ്റിമറിക്കുക എന്നതാണ്. സിനിമ എന്ന കലയുടെ ജൈവിക സ്വഭാവം തന്നെ മാറാൻ ഇടയുണ്ട് എന്നിടത്താണ് ഇത് വലിയൊരു പ്രതിസന്ധിയായി മാറാനിരിക്കുന്നത്.

നിലവിൽ നിർമ്മിക്കപ്പെടുന്ന മിക്ക സിനിമകളും ഒരു തിയേറ്റർ ആർട്ട് എന്ന രീതിയിലാണ് ചിത്രീകരിക്കപ്പെടുന്നത്. സിനിമ എന്നത് കേവലമായ ശബ്ദ-ചിത്ര സംയോജനം മാത്രമല്ല. സമ്പൂർണ്ണമായ ഒരു ദൃശ്യ-ശബ്ദാനുഭവം തന്നെയാണ്. ഒരു ക്യാമറയും കുറച്ചാളുകളും ഉണ്ടായാൽ ഒരു സിനിമ പിടിക്കാം എന്ന വാമൊഴിയും തെറ്റാണ്. കാരണം ഒരു സിനിമ സിനിമയാകുന്നത് മേക്കിംഗിലെ സർഗ്ഗാത്മകതയിലാണ്. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിക്കുന്ന ക്യാമറകൾ, വിഎഫ്എക്സ് പോലുള്ള പുതിയ കാലത്തെ സാങ്കേതിക വിദ്യകൾ, സൗണ്ട് ഡിസൈൻ, സൗണ്ട് മിക്സിംഗ്, എഡിറ്റിംഗ്, സ്റ്റണ്ട് ആർട്ട് തുടങ്ങി ഒട്ടനേകം ഘടകങ്ങളാണ് സിനിമയെ ഒരു കലാവിഷ്കാരമാക്കി മാറ്റുന്നത്. സിനിമയുടെ മേക്കിംഗ് മികവ് അതിൻറെ പൂർണ്ണതയോടെ അനുഭവിക്കാൻ കഴിയുക തിയേറ്ററുകളിലാണ്. സന്തോഷ് ശിവനെപ്പോലെ ഒരു സിനിമാറ്റോഗ്രാഫറുടെ കലാമികവ് അനുഭവിക്കാനും റസൂൽ പൂക്കുട്ടിയെപ്പോലെ ഒരു സൗണ്ട് ഡിസൈനറുടെ അപാരതകൾ അതിൻറെ അമരത്വത്തിൽ ആസ്വദിക്കാനും കഴിയുക തിയേറ്ററുകളിൽ മാത്രമാണ്. 3D, 4D സാങ്കേതികതയിൽ നിർമ്മിക്കപ്പെടുന്ന ഹൊറർ സിനിമകൾ നൽകുന്ന തിയേറ്റർ അനുഭവവും ഒടിടിയിൽ എത്തുമ്പോൾ കാഴ്ചക്കാരന് നഷ്ടപ്പെട്ടേക്കാം.
ഒരു ഫ്രയിമിൽ എന്തൊക്കെ ഉണ്ടാവണമെന്നും ഉണ്ടാവരുതെന്നും കൃത്യമായി നിശ്ചയമുള്ള ജോൺ എബ്രഹാമിനെപ്പോലെ ഒരു സംവിധായകൻ തൻറെ ഫ്രൈമിൽ സൂക്ഷിച്ചിരുന്ന ജാഗ്രതയാണ് ഒരു കലാ സൃഷ്ടിയുടെ ഏറ്റവും ഗംഭീരമായ ഉദാഹരണമായി കാണേണ്ടത്. ഇതാണ് സത്യത്തിൽ തിയേറ്റർ അനുഭവത്തിൻറെ പ്രസക്തിയുടെ അടയാളം വെക്കേണ്ടതായ ഏറ്റവും വലിയ ഫാക്ടർ.
സാധാരണ കഥപറച്ചിലുകൾക്കപ്പുറത്ത് മണിരത്നത്തെപ്പോലെയുള്ള സംവിധായകർ സൃഷ്ടിച്ചെടുക്കാറുള്ള പോലെ കഥാനുഭവമോ അനുഭൂതിയോ ഒക്കെയായി മാറ്റാറുള്ള മേക്കിംഗ് രീതികൾ പ്രേക്ഷകന് നഷ്ടപ്പെടുക തന്നെ ചെയ്യും. രാജമൗലിയുടെ ഈച്ചയും, ബാഹുബലിയും പോലെയുള്ള സിനിമകൾ മികച്ചു നിൽക്കുന്നത് കഥയുടെ ഉള്ളടക്കം കൊണ്ട് മാത്രമായിരുന്നില്ല, അതിൻറെ സാങ്കേതിക മികവ് കൊണ്ട് കൂടിയായിരുന്നു. അത്തരത്തിലുളള കാഴ്ചയെ ഗംഭീരമായി അനുഭവിക്കാൻ കഴിയുക ബിഗ് സ്ക്രീനിലാണ്. മിനിസ്ക്രീൻ അത്തരം സാധ്യതകളെ ഇല്ലാതാക്കുന്നു എന്ന് മാത്രമല്ല സിനിമാ പിടുത്തത്തിൻറെ സ്വാഭാവം തന്നെ മാറാൻ ഇടയാക്കുംവിധം നമ്മുടെ സിനിമകൾ മാറുകയും ചെയ്തേക്കാം. Art Creation എന്നതിൽ നിന്ന് Technological Making ലേക്കുള്ള വലിയൊരു ഷിഫ്റ്റും ഇവിടെ നടക്കാൻ സാധ്യതയുള്ളതാണ്.
ഒടിടികൾ തുറന്നുവെക്കുന്ന സാധ്യതകൾ
ചെറിയ മുതൽ മുടക്കിൽ സിനിമ പിടിക്കാനും അത് വലിയ തുകക്ക് വില്പന നടത്താനും കഴിയുന്നു എന്ന കച്ചവട സാധ്യതയാണ് ഒടിടികൾ സിനിമ വ്യവസായത്തിൽ ഉണ്ടാക്കാൻ ഇടയുള്ള വലിയ സാധ്യത. ഇപ്പോൾ ഷൂട്ടിംഗ് പൂർത്തിയാവുന്നതിന് മുൻപേ തന്നെ സിനിമകൾ ഒടിടി പ്ലാറ്റ് ഫോമുകൾ വലിയ തുകക്ക് പല സിനിമകളും വാങ്ങിവെക്കുകയാണ്. മുൻപ് തിയേറ്റർ കളക്ഷനും സാറ്റലൈറ്റ് സംപ്രേക്ഷണാവകാശമടക്കമുള്ള വിതരണ സംവിധാനങ്ങളിലൂടെ ലഭിച്ചിരുന്നതിനേക്കാൾ ഇരട്ടിയിലധികം തുക ഒടിടികൾ മുതൽ മുടക്കുന്നവർക്ക് ആദ്യമേ നൽകുന്നു. ഈ രീതി തുടരുന്ന കാലത്തോളം നിർമ്മാതാക്കൾക്ക് പേടിയില്ലാതെ സിനിമ പിടിക്കാൻ സ്വാതന്ത്ര്യം ലഭിക്കും. പക്ഷേ ഒരു മുതലാളിത്ത കമ്പോള സംവിധാനം എന്ന നിലയിൽ ഈ രീതി എത്രകാലം നിലനിൽക്കുമെന്ന് പറയാൻ കഴിയില്ല. തിയേറ്ററുകൾ ഇല്ലാതാവുന്നതോടെ ഈ രംഗത്ത് മത്സരം കുറയുകയും സിനിമകൾ ഒടിടിയിലേക്ക് ചുരുങ്ങുകയും ചെയ്യുന്നതോടെ ഒടിടി കുത്തകകൾ നിശ്ചയിക്കുന്ന തുകക്ക് സിനിമകൾ അവർക്ക് കൊടുക്കേണ്ടതായി വരും. അതോടെ കലയും വ്യവസായവും ഒരുപോലെ തകർച്ച നേരിട്ടേക്കാം. എന്നിരുന്നാലും ചെറിയ മുതൽ മുടക്കിൽ ആർക്കും സിനിമ പിടിക്കാനും, അത് മുതൽ മുടക്കിനേക്കാൾ ലാഭത്തിൽ ഒടിടികൾ വഴി സ്വതന്ത്രമായി വില്പന നടത്താനും, ഈ രീതി നിർമാണത്തിലും സംവിധാനത്തിലും വിതരണത്തിലുമടക്കം ഈ വ്യവസായം കുറേ കൂടി സ്വതന്ത്രമാക്കാനും സഹായിച്ചേക്കാം.

കാലം ഇതിനെ അതിജീവിക്കുമോ..?
നാടകങ്ങളിലേക്കുള്ള ആധുനികതയുടെ കടന്നു വരവ് സംഭവിച്ചപ്പോഴാണ് സിനിമകൾ സംഭവിച്ചത്. അതോടെ നാടകം എന്നത് ഒരു ക്ലാസിക് കലയായി മാറുകയും ഇതേ പ്രേക്ഷകർക്കിടയിൽ തന്നെ സിനിമ എന്നത് മറ്റൊരു അനുഭവമായി വലിയ സ്വീകാര്യത നേടുകയും ചെയ്തു. നാടകങ്ങൾ പോലെത്തന്നെ സിനിമയും ഒരു കല എന്നതിനപ്പുറം ഒരു വിനോദം കൂടിയാണ്. സിനിമകൾ രൂപപ്പെടുന്നത് തന്നെ തിയേറ്ററുകൾ എന്ന സങ്കൽപത്തെ ആശ്രയിച്ചായിരുന്നു. നാടകവേദികളെ പോലെത്തന്നെ ആളുകൾ ഒരുമിച്ചിരുന്നു തങ്ങളുടെ വിനോദ സമയം ചിലവഴിക്കുന്ന ഒരു വേദി കൂടിയായിരുന്നു സിനിമാ കൊട്ടകകളും. എന്നാൽ അതിൽ നിന്ന് വലിയ മാറ്റം ഇപ്പോൾ സിനിമാ സംസ്കാരത്തിൽ സംഭവിച്ചിട്ടുണ്ട്, കലാ-അസ്വാദനം എന്നതിൽ നിന്ന് വിനോദം മാത്രമായി മാറുകയും ചെയ്തു. ഇത് ഒടിടി കാലത്ത് അതിൻറെ പൂർണ്ണതയിലേക്ക് എത്തും. പക്ഷെ പുതിയ സാങ്കേതിക വിദ്യകളുടെ കടന്നുവരവ് തീയേറ്റർ അനുഭവം മിനിസ്ക്രീനിൽ തന്നെ ലഭ്യമാകുന്ന തരത്തിൽ വളരാനുള്ള സാധ്യതയും തെളിഞ്ഞു വന്നേക്കാം.