തിരുത്തിയെഴുതുന്നത് നമ്മുടെ ചരിത്രമോ രാജ്യത്തിന്റെ ഭാവിയോ?
ജോർജ് ഓർവെലിന്റെ 1949 ലെ പ്രശസ്ത നോവൽ '1984' ൽ പറയുന്ന പോലെ "Who controls the past, controls the future". ആരാണോ നമ്മുടെ ഭൂതകാലത്തെ നിയന്ത്രിക്കുന്നത് അവരാകും നമ്മുടെ ഭാവിയെയും നിയന്ത്രിക്കുക.

ഓരോ ക്ലാസ്റൂമും ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസനയത്തിന്റെയും വീക്ഷണത്തിൻെറയും ചെറുപ്രതിഫലനമാണ്. കരിക്കുലം നിർമ്മിതിയും ചരിത്രനിർമ്മാണവും ഒക്കെ കൃത്യമായ രാഷ്ട്രീയം സംവദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഡൽഹി യൂണിവേഴ്സിറ്റിയിലെ ബി.എ. ഇംഗ്ലീഷ് സിലബസ് തിരുത്തലുമായി ബന്ധപ്പെട്ടുണ്ടായ വിവാദം അക്കാദമിക്ക് സമൂഹം ആശങ്കയോടെ കാണുന്നതും അതുകൊണ്ടാണ്. ബി.എ. ഇംഗ്ലീഷ് അഞ്ചാം സെമസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്ന ജ്ഞാനപീഠ ജേത്രിയും സാഹിത്യ അക്കാദമി ജേതാവുമായ മഹാശ്വേതാ ദേവിയുടെ ദ്രൗപതി എന്ന കഥയും, ദളിത് എഴുത്തുകാരികളായ ഭാമ, സുകീർത്തരണി എന്നിവരുടെ പാഠഭാഗങ്ങളുമാണ് 'സിലബസ് പുനഃപരിശോധനാ സമിതി (Oversight committee)' യുടെ തീരുമാനത്തിൽ നീക്കം ചെയ്യപ്പെട്ടത്. സിലബസ് കമ്മിറ്റിയുമായോ, കമ്മിറ്റി ഓഫ് കോഴ്സസുമായോ ചർച്ച ചെയ്യാതെ എടുത്ത ഈ തീരുമാനത്തിന് നൽകുന്ന ന്യായീകരണമാണ് അതിലേറെ വിചിത്രം. സ്ത്രീപക്ഷ രചനകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന Women 's Writing Paper ന്റെ ഉദ്ദേശം തന്നെ കലാകാലങ്ങളായുള്ള നടപ്പുരീതികളെയും കൃതികളെയും സ്ത്രീപക്ഷ വീക്ഷണത്തോടെ പുനർവായനയ്ക്ക് വിധേയമാക്കുക എന്നതായിരിക്കെ, ആദിവാസി സ്ത്രീയുടെ ചെറുത്തുനിൽപ്പിനെ ചിത്രീകരിക്കുന്ന ഏറെ ചർച്ച ചെയ്യപ്പെട്ട ദ്രൗപതി എന്ന കഥയെ സൈന്യത്തെ അപമാനിച്ചെന്ന കാരണത്താലാണ് ഒഴിവാക്കിയിരിക്കുന്നത്. രാമായണത്തിന് ഫെമിനിസ്റ്റ് വ്യാഖ്യാനം നൽകിയെന്നതാണ് ബാമയുടെ പാഠഭാഗം ഒഴിവാക്കാനുള്ള കാരണമായി പറഞ്ഞിരിക്കുന്നത്. സുകീർത്തരണിയുടെ കൃതിയിലെ ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ചുള്ള പരാമർശവും എതിർപ്പിന് കാരണമായിരിക്കുന്നു.
സാഹിത്യ - ചരിത - സാമൂഹിക പഠനങ്ങൾ കൂടുതൽ 'inclusive' ആകുകയും സിലബസിൽ കൂടുതലായി ദളിത് ന്യൂനപക്ഷ സ്ത്രീരചനകളും ഇന്ത്യയിലെ തന്നെ എഴുത്തുകാരുടെ വീക്ഷണങ്ങളും ഉൾച്ചേരുകയും ചെയ്യുന്ന ഒരു മാറ്റമാണ് കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി നാം കാണുന്നത്. അതിന്റെ ഭാഗമായാണ് ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രചനകളും subaltern history യുമൊക്കെ നമ്മുടെ യൂണിവേഴ്സിറ്റികളിൽ ഇടം നേടുന്നത്. ഈ മുന്നേറ്റത്തെ റദ്ദ് ചെയ്യുന്ന തരത്തിലാണ് പുതിയ നീക്കങ്ങൾ.
ഈ പ്രവണതയുടെ മറ്റൊരു മുഖമാണ് സിലബസ് പരിഷ്കരണവുമായി ബന്ധപ്പെട്ട് പുതിയ വിദ്യാഭ്യാസനയത്തിലും കാണാനാവുക. രാജ്യത്താകമാനം 6-14 വയസ്സിനിടയിലുള്ള കുട്ടികൾക്ക് ഇനി മുതൽ ഒരൊറ്റ സിലബസായിരിക്കണം ഉണ്ടാവേണ്ടത് എന്ന നിർദേശം ഇന്ത്യയെപ്പോലൊരു ബഹുസ്വര സമൂഹത്തിനു ചേർന്നതല്ല. സിലബസിൽ കേന്ദ്രത്തിനായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളാനുള്ള അധികാരം. Cuncurrent list ൽ പെട്ട വിദ്യാഭ്യാസത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ഒരേപോലെ അവകാശങ്ങൾ ഉണ്ടാവേണ്ടപ്പോഴാണിത്. പ്രാദേശിക ചരിത്രങ്ങളെ, നവോത്ഥാന ശ്രമങ്ങളെ, നായകരെയൊക്കെ അരികുവത്കരിക്കാനിത് കാരണമായേക്കാം. ഇപ്പോൾ തന്നെ ചരിത്ര പാഠപുസ്തകത്തിൽ ഇന്ത്യാചരിത്രം പഠിക്കുമ്പോൾ എത്ര പേജുകൾ ദക്ഷിണേന്ത്യൻ ചിത്രത്തിനായി മാറ്റിവെക്കുന്നുണ്ടെന്ന് പരിശോധിക്കുമ്പോൾ ഈ മാറ്റത്തിന്റെ ഗുണദോഷ ഫലങ്ങൾ വ്യക്തമാകുന്നതാണ്. കേരളം എതിർപ്പുകളോടെ ഈ നയം പിന്തുടരാൻ തീരുമാനമെടുത്തുകഴിഞ്ഞു. SSA , RUSA , UGC ഫണ്ടുകൾ ലഭ്യമാകണമെങ്കിൽ പുതിയ വിദ്യാഭ്യാസനയത്തിനു പച്ചക്കൊടി കാണിച്ചേ പറ്റൂ എന്നതാണ് സംസ്ഥാനങ്ങൾക്കുള്ള വെല്ലുവിളി.
ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (ICHR) പ്രസിദ്ധീകരിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്നും 1921 മലബാർ കലാപത്തിൽ ജീവൻ വെടിഞ്ഞ 387 പേരുടെ പേരുകൾ വെട്ടിമാറ്റിയതാണ് ചരിത്രപുനർനിർമ്മാണത്തിലെ അടുത്ത വിവാദം. ചരിത്ര രേഖകളെയും, ചരിത്രകാരന്മാരെയും മുഖവിലക്കെടുക്കാതെയുള്ള ഈ തീരുമാനവും ഭരണാധികാരികളുടെ രാഷ്ട്രീയ അജണ്ടക്ക് ആയുധമായി ചരിത്രവും സാഹിത്യവും മാറുന്നതിന്റെ മറ്റൊരു ഉദാഹരണമാണ്. സ്വാതന്ത്രത്തിന്റെ എഴുപത്തഞ്ചാമത് വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോൽസവുമായി ബന്ധപ്പെട്ട് പ്രമുഖരായ എട്ട് സ്വാതന്ത്ര സമര സേനാനികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ വെബ്സൈൈറ്റ് ഹോം പേജിൽ നെഹ്റു ഒഴിവാക്കപ്പെട്ടതും യാദൃശ്ചികമല്ല.
ജോർജ് ഓർവെലിന്റെ 1949 ലെ പ്രശസ്ത നോവൽ '1984' ൽ പറയുന്ന പോലെ "Who controls the past, controls the future". ആരാണോ നമ്മുടെ ഭൂതകാലത്തെ നിയന്ത്രിക്കുന്നത് അവരാകും നമ്മുടെ ഭാവിയെയും നിയന്ത്രിക്കുക. ഒരു കുട്ടി തന്റെ ചരിത്രത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ബാലപാഠങ്ങൾ മനസ്സിലാക്കുന്നതും മൂല്യങ്ങളെ വളർത്തിയെടുക്കുന്നതും വീട് കഴിഞ്ഞാൽ വിദ്യാലയങ്ങളിൽ നിന്നും കലാലയങ്ങളിൽ നിന്നുമാണ്. അതിനാൽ തന്നെ അവർ പഠിക്കുന്ന സിലബസും വൈവിധ്യമാർന്നതും ബഹുസ്വരതയെ ഉൾക്കൊള്ളുന്നതുമാകേണ്ടിയിരിക്കുന്നു. ദേശീയോദ്ഗ്രഥനത്തിലും ഉത്തരവാദിത്തമുള്ള പൗരനെ സൃഷ്ടിക്കുന്നതിലും ഇതിനുള്ള പങ്ക് നിസ്തുലമാണ്.