നീല വെളിച്ചത്തിന്റെ ഗർഭപാത്രത്തിൽ മുറിവുകളുടെ കഥയാഴം
ദാർശനിക വ്യഥകളുടെ വേരുകൾ സിരകളെ ചുറ്റിവരിയുന്നതുപോലെ ഒരനുഭവം ഈ കഥകൾ പകരുന്നുണ്ട്. ജീവിതം ദുരന്തമാണ് എന്ന് അടിവരയിടുന്ന അസ്തിത്വ സമസ്യകളുടെ ഉന്മാദ കുരുക്കുകൾ പല കഥകളിലും ഞാന്നുകിടക്കുന്നു. ഭാഷയാണ് അധികം വലുതല്ലാത്ത ഈ ചെറുകഥകളെ മികവുറ്റതും സൗന്ദര്യമുള്ളതുമാക്കി മാറ്റുന്നത്. കാവ്യഭാഷ കഥകളെ ധന്യമാക്കുന്നു.

(സനൽ ഹരിദാസിന്റെ തേർഡ് റേറ്റ് എന്ന പുസ്തകത്തിനെഴുതിയ അവതാരിക)
ചെറുകഥാ സാഹിത്യത്തിൻ്റെ പിതാവായി അറിയപ്പെടുന്നത് റഷ്യൻ സാഹിത്യകാരനായ നിക്കൊളായ് ഗൊഗോൾ ആണ്. കാല്പനികതയുടെ സമ്മോഹനമായ മായികാന്തരീക്ഷത്തിൽ നിന്നും സമൂഹ നിശ്വാസങ്ങളുടെ ഊഷ്മളത തങ്ങിനിൽക്കുന്ന റിയലിസത്തിൻ്റെ മണ്ണിലേക്ക് കഥകളെ പറിച്ചുനട്ട ആദ്യ കഥാകൃത്തായിരുന്നു ഗൊഗോൾ. സങ്കല്പങ്ങളുടെ ഉന്നതികളിൽ നിന്നും ആകാശ രഥ്യകളിൽ നിന്നും ചെറുകഥയെ അടർത്തിയെടുത്ത് നാടൻ കഥകളുടെ അരികെയെത്തിക്കുകയും മണ്ണിൽ തളച്ചിടുകയും ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പ്രഭാതത്തിൽ ഉണർന്നപ്പോൾ, ഭീകരനായ ഒരു കൂറയായി രൂപാന്തരപ്പെട്ട 'ഗ്രിഗർ സാംസ'യെന്ന മനുഷ്യനും (ദ മെറ്റമോർഫോസിസ്) എന്തിനാണെന്നറിയാതെ വിചാരണയ്ക്കു വിധേയനാക്കപ്പെടുന്ന ജോസഫ് കെയും (ദ ട്രയൽ) എഴുതപ്പെട്ട കാലത്തെ പരാജയങ്ങളായിരുന്നെങ്കിലും പിൽക്കാല പഠിതാക്കൾ അസ്വസ്ഥത നിറഞ്ഞ യൂറോപ്പിൻ്റെ അസുഖകരമായ പ്രതിഫലനമായും, അസ്തിത്വവാദികൾ മനുഷ്യാവസ്ഥയുടെ ഊരാദുരന്തങ്ങളായും കാഫ്കാ കൃതികളെ കുരുക്കഴിച്ചു. ചെറുകഥയെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഇടതു ഭാഗത്ത് മണ്ണിൽ അമർത്തിച്ചവിട്ടി നിൽക്കുന്ന ഗൊഗോളും വലതു ഭാഗത്ത് തല മണ്ണിൽ കുത്തി നിൽക്കുന്ന കാഫ്കയുമാണ് എൻ്റെ മനസ്സിൽ.

പ്രിയ സുഹൃത്ത് സനൽ ഹരിദാസിൻ്റെ "തേഡ് റേറ്റ്" എന്ന കഥാസമാഹാരത്തിന് ആമുഖം കുറിക്കാൻ അവസരമുണ്ടായപ്പോഴാണ് പണ്ടു വായിച്ച, വാസു മാഷിന്റെ ചില ലേഖനങ്ങൾ വീണ്ടും പരതിയെടുത്തത്. മുകളിൽ പറഞ്ഞ വസ്തുതകൾക്ക് മാഷുടെ ലേഖനങ്ങളോടുള്ള കടപ്പാട് അറിയിക്കട്ടെ.
വേണുഗോപാൽ എന്ന സുഹൃത്തിനോടൊപ്പം ആറ് വർഷങ്ങൾ മുമ്പ് പരിചയപ്പെടുകയും, കൂടിയിരിക്കുകയും ഹൃദയത്തിൽ ചേർത്തു വയ്ക്കുകയും ചെയ്ത സ്നേഹമാണ് സനൽ. നീണ്ട ആറു വർഷങ്ങൾക്കിടയിൽ പിന്നീട് വിളിയോ കൂടിച്ചേരലോ നടന്നിട്ടില്ല. 'വഴുക്കൽ നിറഞ്ഞ ചെങ്കുത്തായ കോട്ടപ്പള്ളിപ്പാറയുടെ മുകളിൽ ഒരു പകൽ മുഴുവൻ കവിതയും കഥകളും ചെറിയ ലഹരിയുമായി പങ്കിട്ട ഓർമ്മ' വീണ്ടും ഓടിയെത്തിയതും സനലിന്റെ കഥകൾക്ക് ആമുഖം കുറിക്കുക എന്ന വളരെ യാദൃച്ഛികമായ ഈ നിയോഗം വന്നുചേർന്നപ്പോൾ തന്നെ. ആറു വർഷങ്ങൾക്ക് മുമ്പ് കണ്ട, സനൽ എന്ന 19 കാരനായ സാഹിത്യവിദ്യാർത്ഥി ഒത്തിരി വളർന്നിരിക്കുന്നു. നല്ല എരിവും കരുത്തും എഴുത്തിൽ പാകമായിരിക്കുന്നു. രണ്ടു പുസ്തകങ്ങൾ ഇറങ്ങിയിരിക്കുന്നു. മൂന്നാമത്തെ പുസ്തകം ഇറങ്ങാനിരിക്കുന്നു. എല്ലാം കൊണ്ടും സന്തോഷവും അഭിമാനവും തോന്നുന്നു.
അത്യഹം, ബോയ്സ് ഓൺലി, മാൻഷ്യൻ ഹൗസ്, കുറിഞ്ചി, തെറാപ്യാനന്തരം, കലേഡൊസ്കോപ്, ഓപിയം, കണ്ണാടിക്കെട്ട്, കാർണിവെൽ, തേഡ് റേറ്റ്, അഗ്രം, ക്ലാസ് കോൺഫ്ലിക്റ്റ്, ഗമയ, സ്തുതിയായിരിക്കട്ടെ, സബ് വെ എന്നിങ്ങനെ പതിനഞ്ച് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഓരോ കഥയും കവിതയോട് ചേർന്നു നിൽക്കുന്നു. വാക്കുകളും വരികളും കഥയ്ക്കുള്ളിൽ, കവിതയായി ആഴങ്ങളിലെ കനൽ വെട്ടങ്ങളെ അടയാളപ്പെടുത്തുന്നു. "ക്ലാസ് മുറി, ഭ്രാന്താലയം, ആശുപത്രി, പോലീസ് സ്റ്റേഷൻ എല്ലായിടത്തും ഒരേ അരണ്ട വെളിച്ചമാണ്". കഥാകൃത്ത് കവിയായി മാറുന്ന എത്രയോ ഉദാഹരണങ്ങൾ ഈ കഥകളിൽ ഇതിനു സമാനമായി കാണാനാവും.
അത്യഹം എന്ന ആദ്യ കഥ, 'അമ്മയിൽ നിന്നും കുട്ടിമോളേച്ചിയിൽ നിന്നും കുമാരേട്ടനിൽ നിന്നും ഇറങ്ങി' മോഹനേട്ടൻ എന്ന തുരങ്കപ്പാതയിലൂടെ മൗനാലർച്ചകളുടെ വെളിച്ചമായി ഒഴുകിപ്പോകുന്നു. ഏതു നാട്ടിലും ഏതാൾക്കൂട്ടത്തിലും ഒറ്റയ്ക്കൊരു ആൾക്കൂട്ടമാവുന്ന മോഹനേട്ടനുണ്ടാവാം. പക്ഷെ അയാൾക്ക് നീലവെളിച്ചത്തിൻ്റെ ഗർഭപാത്രത്തിൽ, അപരനെയോ അപരയെയോ, പ്രതീക്ഷിച്ച് ചുരുങ്ങിയിരിക്കാനാവില്ല.
ദാർശനിക വ്യഥകളുടെ വേരുകൾ സിരകളെ ചുറ്റിവരിയുന്നതുപോലെ ഒരനുഭവം ഈ കഥകൾ പകരുന്നുണ്ട്. ജീവിതം ദുരന്തമാണ് എന്ന് അടിവരയിടുന്ന അസ്തിത്വ സമസ്യകളുടെ ഉന്മാദ കുരുക്കുകൾ പല കഥകളിലും ഞാന്നുകിടക്കുന്നു. ഭാഷയാണ് അധികം വലുതല്ലാത്ത ഈ ചെറുകഥകളെ മികവുറ്റതും സൗന്ദര്യമുള്ളതുമാക്കി മാറ്റുന്നത്. കാവ്യഭാഷ കഥകളെ ധന്യമാക്കുന്നു. "അച്ഛനിന്ന് ശക്തൻ സ്റ്റാൻഡിലാണ് പണി" (തേഡ് റേറ്റ്) എന്ന ഒറ്റ വാചകത്തിൽ തേഡ് റേറ്റ് എന്ന കഥയുടെ ജീവിതവും മർമ്മവും ഹൃദയത്തിൻ്റെ കൃഷ്ണമണിയിലേക്ക് കുത്തിയിറക്കുന്നു. ഈ കഥ വായിച്ചു തീരുമ്പോൾ, അവസാന കൂടിക്കാഴ്ച പോലെ, ആഴത്തിലുള്ള ഒരു കടലും ഭൂമിയിൽ പിറന്നിട്ടില്ല എന്ന എന്റെതന്നെ ഒരു കവിതയിലെ വരി ഓർത്തു പോയി.

വ്യത്യസ്ത പ്രമേയങ്ങളെ, വ്യത്യസ്തവും ഹൃദ്യവുമായ രീതിയിൽ ആവിഷ്ക്കരിക്കാൻ സനലിന് നന്നായി കഴിഞ്ഞിട്ടുണ്ട്. ആഴത്തിലുള്ള മുറിവുകളെ ചുവന്ന പൂക്കളാക്കി വായനക്കാർക്ക് മുമ്പിൽ വെച്ചിരിക്കയാണ് ഈ കഥാകാരൻ. രാമേശ്വരത്തെ നീല നിറമുള്ള കടൽത്തീരങ്ങൾ, ഉരുകിയൊലിക്കുന്ന ദാലി ചിത്രം, മരണം തന്നെ ഒരുതരം പകർച്ചവ്യാധി, മുട്ടിയിരിക്കുന്ന ബുദ്ധനും ചെഗുവേരയും, മനുഷ്യരൂപമുള്ള പൂക്കൾ, പരിണാമ ശരാശരി; ഇങ്ങനെ എത്രയോ കാവ്യമുത്തുകളെ ഈ കഥകളിൽ നിന്ന് പെറുക്കിയെടുക്കാനാവും.
പദത്തിൻ്റെ മാന്ത്രികച്ചെപ്പിൽ എന്തും ഒതുക്കി വയ്ക്കാനുള്ള സനലിൻ്റെ സിദ്ധി അത്ഭുതകരമാണ്. ഓരോ കഥയിലും പ്രയോഗിക്കുന്ന കൽപ്പനകളും ബിംബങ്ങളും ഈ സിദ്ധി വിളംബരം ചെയ്യുന്നുണ്ട്. ഭാഷയുടെ ആത്മാവ് തേടിക്കൊണ്ടാണ് പുതിയ തലമുറയിലെ ഈ കഥാകൃത്തിൻ്റെ പ്രയാണം. പല കഥകളും ഭാവഗീതത്തോടടുത്തു നിൽക്കുന്നു. മനുഷ്യാവസ്ഥയുടെ ദുരന്തങ്ങൾ ആലേഖനം ചെയ്യപ്പെട്ട ഈ കഥകൾ പുതുവായനയെ സമ്പന്നമാക്കട്ടെ. കഥയുടെ പഴയ വഴികളിൽ നിന്ന് മാറി സഞ്ചരിക്കുന്ന, എഴുതുന്ന ഓരോ വാക്കിനോടുമുള്ള ആത്മാർത്ഥത കൊണ്ട് തൻ്റെ കഥയടയാളങ്ങളെ സമ്പന്നമാക്കുന്ന പ്രിയ കഥാകൃത്തിന്, പ്രിയ കൂട്ടുകാരന് ആശംസകൾ നേരട്ടെ! കഥകളുടെ ആഴമുള്ള കനൽവഴികൾ താണ്ടുക പ്രിയപ്പെട്ടവനെ.