വിദ്യാർത്ഥികളുടെ ചിരി മായാതിരിക്കാൻ
'വിദ്യാർത്ഥികൾ' എന്ന വിഭാഗംതന്നെ ഏതോ തമോഗർത്തത്തിൽ അപ്രത്യക്ഷമായത് പോലെയാണ്. മാതാപിതാക്കളുടെ നിർബന്ധത്തിൻമേൽ ക്ലാസുകൾ കേൾക്കുന്ന ചെറിയ ക്ലാസുകളിലെ വിദ്യാർത്ഥികളെ മാറ്റി നിർത്തിയാൽ സജീവമായ പഠനത്തിൽ ഏർപ്പെടുന്ന എത്ര വിദ്യാർത്ഥികളെ നിങ്ങൾ ചുറ്റും കാണാറുണ്ട്?

"കൊച്ചു കുഞ്ഞുങ്ങളുടെ മുഖത്ത് നോക്കുമ്പോഴെല്ലാം അവർ ചിരിക്കും...പ്രൈമറി സ്കൂളിൽ പോകാൻ തുടങ്ങുമ്പോൾ ചിരി കുറയും. സെക്കൻഡറി സ്കൂളിൽ എത്തിയാൽ ചിരി വീണ്ടും ചുരുങ്ങും. ഹയർ സെക്കൻഡറി പഠനമാരംഭിക്കുമ്പോൾ ചിരി പ്രായേണ അപ്രത്യക്ഷമായിരിക്കും. കോളേജിൽ പ്രവേശിക്കുമ്പോൾ... ഉത്കണ്ഠ അവരുടെ സ്ഥിരം സ്വഭാവമാവുകയും ചെയ്യും. വിദ്യാഭ്യാസക്കാലം മുഴുവനും... നമ്മുടെ കുഞ്ഞുങ്ങളുടെ മുഖത്തെ ചിരി നിലനിർത്താൻ പര്യാപ്തമായ ഒരു വിദ്യാഭ്യാസ പദ്ധതിക്കു രൂപം നൽകാൻ എന്തു കൊണ്ട് നമുക്ക് സാധിക്കുന്നില്ല?"
(എ.പി.ജെ അബ്ദുൾ കലാം, അജയ്യമായ ആത്മചൈതന്യം)
ലോക ചരിത്രത്തിലെ വലിയ വിപത്തുകളിൽ ഒന്നിലൂടെ കടന്ന് പോകുന്നവരാണ് നാം. നമ്മിൽ ഓരോരുത്തരും അതിന്റെ കെടുതികൾ നേരിട്ടോ അല്ലാതെയോ അനുഭവിക്കുന്നവരാണ്. അതു കൊണ്ട് തന്നെ വിശദമായ ഒരു ആമുഖം ആവശ്യമില്ല. കോവിഡ് രണ്ടാം തരംഗം കൂടുതൽ ഭീതിയോടെയാണ് നമ്മിലേക്ക് വന്നത്. ഓക്സിജൻ സിലിണ്ടറിനു വേണ്ടിയും ആശുപത്രി കിടക്കൾക്കു വേണ്ടിയും നെട്ടോട്ടമോടുന്നവർ. ദിനംപ്രതി കേൾക്കുന്ന ഉറ്റവരുടെയും പ്രമുഖരുടെയുമെല്ലാം മരണ വാർത്തകൾ. ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിനിടെ മറ്റെല്ലാം അപ്രസക്തമാണ്. എന്നാൽ ഇതിനെല്ലാം പുറമേ പഠനം കൂടെ മുന്നോട്ട് കൊണ്ടു പോകേണ്ടി വരുന്ന വിദ്യാർത്ഥികൾ നേരിടുന്ന പ്രയാസങ്ങളും മാനസിക സംഘർഷങ്ങളും ആവശ്യമായ പരിഗണന ലഭിക്കാതെ പോയ വിഷയമാണ്. അവഗണിക്കപ്പെട്ട ഒന്നാണ് എന്ന് പറഞ്ഞാലും അതിശയോക്തിയാവില്ല എന്നതിന് നിങ്ങളുടെ ചുറ്റുമുള്ള വിദ്യാർത്ഥികൾ സാക്ഷ്യം വഹിക്കും.
ലോകം നേരിട്ട മറ്റു മഹാമാരികളുടെയും ലോക യുദ്ധങ്ങളുടെയും സമയത്തൊന്നും ഇല്ലാതിരുന്ന ഒരു ആനുകൂല്യം നമുക്ക് ലഭിച്ചു എന്നത് യാഥാർത്ഥ്യമാണ്. വിദ്യാഭ്യാസം പാടേ നിർത്തി വെക്കേണ്ടി വരുന്ന സാഹചര്യങ്ങളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ സഹായത്തോടെ ക്ലാസുകൾ മുന്നോട്ട് കൊണ്ടു പോകാൻ നമുക്ക് സാധിക്കുന്നുണ്ട്. നമ്മിൽ പലർക്കും ഇത്തരം സാങ്കേതിക വിദ്യകൾ പരിചയപ്പെടാൻ ഈ കോവിഡ് കാലം കാരണമായി എന്നതും ഒരു വസ്തുതയാണ്. എന്നാൽ ക്ലാസുകൾ പാടേ നിലച്ചു പോകുന്നതിനെ തടയുന്നു എന്നതിനപ്പുറം നിർമ്മാണാത്മകമായ രീതിയിൽ പഠനത്തെ സഹായിക്കുന്നുണ്ടോ നമ്മുടെ ഓൺലൈൻ ക്ലാസുകൾ?
കോവിഡ് പ്രതിസന്ധി ഓരോരുത്തരെയും പലരീതിയിലാണ് ബാധിച്ചത്. രോഗ ബാധിതരായവർ, രോഗം ബാധിച്ച കുടുംബാംഗങ്ങളെ പരിചരിക്കേണ്ടി വരുന്നവർ, ഉറ്റവരെ നഷ്ടപ്പെട്ടവർ എന്നിങ്ങനെ തുടങ്ങി ലോക്ഡൗണിന്റെ വിരസതയും ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വവും മാനസിക സമ്മർദത്തിലാക്കിയവർ വരെയുള്ളവർ. ഇത്തരം മാനസികാവസ്ഥകളിലൂടെ കടന്ന് പോകുമ്പോൾ തന്നെയാണ് വിദ്യാർത്ഥികൾ പഠനവുമായി ബന്ധപ്പെട്ടുള്ള സമ്മർദ്ദങ്ങളെയും നേരിടുന്നത് (അദ്ധ്യാപകരുടെ അവസ്ഥയും വിഭിന്നമല്ല). അതുകൊണ്ടു തന്നെ പലരും പതിവായി ക്ലാസുകൾ അറ്റൻഡ് ചെയ്യാനും ചെയ്താൽ തന്നെ ക്ലാസിൽ ശ്രദ്ധയോടെ ഇരിക്കാനും പ്രയാസങ്ങൾ നേരിടുന്നുണ്ട്. അതിനു പുറമേയാണ് അദ്ധ്യാപകരോടും തന്റെ സഹപാഠികളോടും സംവദിക്കാനുള്ള പരിമിതികൾ. ചാറ്റ്, വോയിസ്/വീഡിയോ കോൾ പോലെയുള്ള സൗകര്യങ്ങൾ ഉണ്ടങ്കിൽ കൂടി പലപോഴും അതു മതിയാകാതെ വരുന്നു.
ഈ വർഷം രാജ്യത്തെ വിവിധ സർവകലാശാലകളിലും കോളേജുകളിലും അഡ്മിഷൻ എടുത്തവരിൽ പലരും തങ്ങളുടെ അദ്ധ്യാപകരെയോ സഹപാഠികളെയോ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല. ചെറിയൊരു ശതമാനതമാഴികെയുള്ളവർ കോളേജ് പോലും നേരിൽ കണ്ടിട്ടുമില്ല. ഈ കാരണത്താൽ തന്നെ പുതിയൊരു ചുറ്റുപാടിൽ പരസ്പരം പിന്തുണയ്ക്കാനും സൗഹൃദം പങ്കിടാനും തക്ക ആഴത്തിലുള്ള ബന്ധങ്ങൾ സൃഷ്ടിക്കാനും പരിമിതികളുണ്ട്. നിസ്സാരമെന്ന് കരുതി മറ്റുള്ളവർ തള്ളി കളഞ്ഞേക്കാവുന്ന ഇത്തരത്തിലുള്ള പല കാര്യങ്ങളും വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട് എന്നതാണ് സ്വന്തം അനുഭവത്തിൽ നിന്നും രാജ്യത്തെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുമായി സംവദിച്ചതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.
ക്ലാസ് മുറികളിൽ നിന്ന് വിദ്യാഭ്യാസം ഓൺലൈൻ മീറ്റുകളിലേക്ക് പറിച്ചു നട്ടപ്പോൾ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ വേറെയുമുണ്ട്. ക്ലാസ് മുറികളുടെ അന്തരീക്ഷത്തിൽ പഠിച്ചു ശീലിച്ചവർ വീട്ടിലെ കസേരയിൽ ഇരുന്നോ കട്ടിലിൽ കിടന്നോ ഒക്കെ ഫോൺ/ലാപ്ടോപ്പിന്റെ സ്ക്രീനിലേക്ക് മണിക്കൂറുകളോളം നോക്കിയിരുന്നാണ് ക്ലാസുകൾ "കേൾക്കുന്നത്".
അതെ, പല ക്ലാസുകളും കേവലം ഓൺലൈൻ മീറ്റുകളിലെ അശരീരി മാത്രമാവാറുണ്ട്. ക്യാമറ ഓൺ ചെയ്തു വെച്ചുള്ള വീഡിയോ കോൺഫറൻസുകളായിരുന്നു ആദ്യ ഘട്ടത്തിൽ. പതിയെ പതിയെ ക്യാമറ ഓൺ ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞ് തീരെ ഇല്ലാതായി. അതോടെ പല അദ്ധ്യാപകരും ക്യാമറ ഓൺ ചെയ്യുന്നത് കുറഞ്ഞു. ഇപ്പോൾ കേവലം അദ്ധ്യാപകരുടെ ശബ്ദം മാത്രമാണ് "ക്ലാസ്".
വിദ്യാർത്ഥികളുടെ ശബ്ദകോലാഹലങ്ങൾ കാരണം ക്ലാസ് എടുക്കാൻ ബുദ്ധിമുട്ടിയിരുന്ന പഴയ ക്ലാസ് റൂമുകളിലെ ദുരവസ്ഥ ഇപ്പോൾ അദ്ധ്യാപകർക്കില്ല. ഇപ്പോൾ ക്ലാസുകളിൽ ശ്മശാന മൂകതയാണ്. "പള്ളിക്കാട്ടിലേക്ക് (ശ്മശാനം) സലാം പറഞ്ഞ പോലെ" എന്ന പ്രയോഗത്തെ അന്വർത്ഥമാക്കുന്ന സാഹചര്യങ്ങൾ. "ആരെങ്കിലും എന്തെങ്കിലും പറയൂ" എന്ന് അദ്ധ്യാപകർ പറഞ്ഞാൽ പോലും മറുപടിയില്ലാതായിട്ടുണ്ട് ക്ലാസുകളിൽ. ഇതെല്ലാം അദ്ധ്യാപകരേയും മാനസികമായി തളർത്തുന്നുണ്ട്. മഹാമാരിയുടെ മറ്റു ബുദ്ധിമുട്ടുകൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവർക്കും ഇത് വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. ചുരുക്കി പറഞ്ഞാൽ പഠിപ്പിക്കുന്നവർക്കും പഠിക്കുന്നവർക്കും സംതൃപ്തിയില്ലാത്ത കേവലം ചടങ്ങുകൾ മാത്രമായി പോകുന്നുണ്ട് വർത്തമാന കാലത്തെ വിദ്യാഭ്യാസം.
കോവിഡ് കാലത്ത് എല്ലാ വിഭാഗങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട് എന്നത് ശരി തന്നെ. എന്നാൽ അതെല്ലാം ഒരു പരിധി വരെ അധികാരികളുടെ ശ്രദ്ധയിൽ പെടുകയും ആശ്വാസ നടപടികൾ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. എന്നാൽ 'വിദ്യാർത്ഥികൾ' എന്ന വിഭാഗംതന്നെ ഏതോ തമോഗർത്തത്തിൽ അപ്രത്യക്ഷമായത് പോലെയാണ്. മാതാപിതാക്കളുടെ നിർബന്ധത്തിൻമേൽ ക്ലാസുകൾ കേൾക്കുന്ന ചെറിയ ക്ലാസുകളിലെ വിദ്യാർത്ഥികളെ മാറ്റി നിർത്തിയാൽ സജീവമായ പഠനത്തിൽ ഏർപ്പെടുന്ന എത്ര വിദ്യാർത്ഥികളെ നിങ്ങൾ ചുറ്റും കാണാറുണ്ട്?
രോഗവ്യാപനത്തെക്കുറിച്ചും അതിന്റെ ഗൗരവത്തെക്കുറിച്ചുമുള്ള ബോധ്യം ഉൾക്കൊണ്ടു തന്നെ കച്ചവടക്കാർ അടക്കമുള്ള മറ്റു വിഭാഗങ്ങൾ സംഘടിതമായി പ്രതിഷേധിക്കുന്നത് നാം കാണുന്നുണ്ട്. എന്നാൽ വിദ്യാർത്ഥികളുടെ ഈ ദുരവസ്ഥയ്ക്കെതിരെ കേരളത്തിലെ പേരു കേട്ട വിദ്യാർത്ഥി സംഘടനകളൊന്നും ശബ്ദിച്ചതായി എവിടെയും കണ്ടില്ല. ചുരുക്കം ചില വിഷയങ്ങളിൽ ഇടപെടലുകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും നിരാശയിലേക്ക് കൂപ്പുകുത്തുന്ന വിദ്യാർത്ഥികളെ കൈ പിടിച്ചുയർത്താൻ പോന്നതായിരുന്നില്ല. കേരളത്തിലെ 60% വിദ്യാർത്ഥികളും വിഷാദത്തിലാണ് എന്ന ഈയിടെ പുറത്തു വന്ന പഠനവും ഇതോട് ചേർത്ത് വായിക്കേണ്ടതാണ്. ഓൺലൈൻ ക്ലാസുകളും പരീക്ഷകളും കടന്ന് പോകുമ്പോഴും തനിക്കാവശ്യമായ അറിവുകളും കഴിവുകളും ഒന്നും ആർജിക്കാൻ സാധിച്ചിട്ടില്ല എന്ന അവബോധമുള്ള വിവിധ ഡിഗ്രി, പി.ജി കോഴ്സുകളിലെ വിദ്യാർത്ഥികൾ നേരിടുന്ന ഉത്കണ്ഠ ഇതിനു പുറമേയാണ്.
നഷ്ടമായ കച്ചവടങ്ങളും തൊഴിലുകളുമെല്ലാം തിരിച്ചു പിടിക്കാനുള്ള സാഹചര്യങ്ങൾ പിന്നീടും ലഭിച്ചേക്കാം. പക്ഷേ, തുടർച്ചയായ വർഷങ്ങളുടെ പരിശ്രമത്തിലൂടെ ആർജിച്ചെടുക്കുന്നതാണ് വിദ്യാർത്ഥികളുടെ അറിവും കഴിവുകളും. ഈ കാലയളവിലെ ചില വർഷങ്ങൾ അതിപ്രധാനമാണ്. പഠിക്കുന്ന സമയത്ത് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിൽ പിന്നീട് അവ തിരിച്ചു പിടിക്കൽ സാമൂഹിക സാഹചര്യങ്ങൾ കൊണ്ടും സാമ്പത്തിക ബാധ്യതകൾ കൊണ്ടും വലിയ ഒരു വിഭാഗം വിദ്യാർത്ഥികൾക്കും അസാധ്യം തന്നെയാണ്.
സിലബസ് യഥാസമയം തീർത്ത് പരീക്ഷ നടത്തി എന്നുറപ്പാക്കിയാൽ തീരുന്നതല്ല സർക്കാറിന്റെയും വിദ്യാഭ്യാസ രംഗത്തെ ഉന്നത അതോറിറ്റികളുടെയും ഉത്തരവാദിത്തങ്ങൾ. വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി ആവശ്യമായ പരിഹാരങ്ങൾ കണ്ടെത്തി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തേണ്ടത് UGC അടക്കമുള്ള രാജ്യത്തെ വിദ്യാഭ്യാസ കമ്മീഷനുകളുടെ ഉത്തരവാദിത്തമാണ്. ഇതിനു വേണ്ടി വിദ്യാർത്ഥികളുടെ ശബ്ദമാവേണ്ടത് വിദ്യാർത്ഥി സംഘടനകളുടെയും കടമയാണ്. ഇനിയും ഈ വിഷയങ്ങൾ അവഗണിച്ച് മുന്നോട്ട് പോയാൽ തകരുന്നത് വിദ്യാർത്ഥികളുടെ ഭാവി മാത്രമല്ല, രാജ്യത്തിന്റേതു കൂടിയാണ്.
(ജാമിഅഃ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് ലേഖകൻ)