താരപ്രഭയില്ലാതെ താരോദയം
മലയാള സിനിമയിലെ നവതരംഗം പുതിയ പരീക്ഷണങ്ങളിലാണ്. സിനിമകൾ അതിന്റെ പതിവ് നിർവചനങ്ങളെ മാറ്റിയെഴുതുന്നുണ്ട്. സിനിമ സംസാരിക്കുന്ന വിഷയങ്ങളിലും അഭിനേതാക്കളെ തിരഞ്ഞെടുക്കുന്ന തീരുമാനങ്ങളിലും പഴയ അളവുകോലുകൾ മാറ്റപ്പെട്ടു. നായികാ നായക സങ്കൽപങ്ങൾ മാറി. സമൂഹത്തിന്റെ എല്ലാ തലത്തിലുമുള്ള മനുഷ്യർക്ക് സിനിമയിൽ പ്രതിനിധാനങ്ങളുണ്ടായി.

ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ റെഡ് കാർപ്പറ്റിൽ അയാൾ സ്വീകരിക്കപ്പെടുമ്പോൾ, മൂന്ന് വർഷങ്ങൾക്കു മുൻപ് മികച്ച നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കുമ്പോൾ, ആളൊരുക്കവും, വെയിൽ മരങ്ങളും, വൈറസും, അഞ്ചാം പാതിരയും, മാലിക്കും, ഏറ്റവുമൊടുവിൽ ഹോമും തുടങ്ങി കമേഴ്ഷ്യൽ സിനിമകളിലൂടെയും സമാന്തരസിനിമകളിലൂടെയും ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്തുമ്പോൾ, ബോഡി ഷെയിമിങ്ങിന്റെ ക്രൂരതകളാൽ സിനിമകളിൽ അരികിലാക്കപ്പെട്ട ആ നടനെ വളരെ വൈകി കലാകേരളം തിരിച്ചറിയുകയാണ്.
നാടകങ്ങളിലും ടെലിവിഷൻ സീരിയലിലും തുടങ്ങി പത്മരാജൻ സിനിമകളിലെ കോസ്റ്റ്യൂം ഡിസൈനറായി അയാൾ സിനിമയുടെ പിന്നണിയിലേക്കും പതിയെ ക്യാമറക്ക് മുന്നിലേക്കും എത്തപ്പെട്ടു. തൊണ്ണൂറുകളിലെ മലയാള സിനിമകളിലെ സ്ഥിരം ഹാസ്യ സാന്നിധ്യമായി മാറി. കാഴ്ചയിലെ രൂപത്തിന്റെ പ്രത്യേകതകളെ തമാശയ്ക്കായി മാത്രം ഉപയോഗപ്പെടുത്തി ഒരേ തരം വേഷങ്ങളിൽ അയാൾ ഒതുങ്ങി. അന്നത്തെ മലയാള സിനിമാ സങ്കൽപ്പങ്ങളിലെ പൗരുഷ നായക കഥാപാത്രങ്ങൾക്ക് അനുയോജ്യമല്ലാത്ത രൂപ പ്രകൃതിയെ സ്റ്റീരിയോടൈപ്പ് കാസ്റ്റിങ്ങിൽ ഒതുക്കി അയാളിലെ പ്രതിഭ ഉപയോഗപ്പെടുത്താതെ പോയി. കുടുംബസിനിമകളിലേയും ഹാസ്യ സിനിമകളിലേയും മുഖ്യ നായകൻമാരുടെ കൂടെ അയാളുടെ സാന്നിധ്യം പ്രേക്ഷകരെ രസിപ്പിച്ചു. ഒരു ഹാസ്യ നടനെന്ന ലേബലിൽ കുടക്കമ്പിയെന്ന വിളിപ്പേരുമായി പതിവ് കഥാപാത്രങ്ങൾക്കപ്പുറം അയാളിൽ നിന്ന് കൂടുതലൊന്നും ആരും സങ്കൽപ്പിച്ചതുമില്ല. ഇന്ദ്രൻസ് എന്ന പേരിനോട് ചേർത്ത് നമ്മൾ ഒരു സങ്കൽപ്പം മെനഞ്ഞെടുത്തു.

പുതിയ സിനിമകളിൽ ഇന്ദ്രൻസ് എന്ന നടന്റെ വേറിട്ട രൂപവും ഭാവവുമാണ് എന്നതിൽ സംശയമില്ല. അഞ്ചാം പാതിരയിലെ റിപ്പർ രവിയേയോ മാലിക്കിലെ പോലീസ് കഥാപാത്രത്തെയോ തൊണ്ണൂറുകളിലെ ഇന്ദ്രൻസ് കഥാപാത്രങ്ങൾ കണ്ടു ശീലിച്ച ഒരാൾക്ക് അത്ഭുതമാണ്. ഏറ്റവുമൊടുവിൽ ഹോം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നു. ഹോം ഒരു അതിഗംഭീര സിനിമയാണ് എന്നഭിപ്രായമില്ലാതിരിക്കെത്തന്നെ ഒളിവർ ട്വിസ്റ്റിനെ അംഗീകരിക്കാതെ വയ്യ. മറ്റൊരാളെ സങ്കൽപ്പിക്കാൻ വയ്യാത്ത വിധം ഇന്ദ്രൻസ് എന്ന നടൻ പ്രേക്ഷകനെ അതിശയിപ്പിക്കുന്നുണ്ട്. എത്ര അടക്കത്തോടെയാണ് നാടകീയതകളില്ലാതെ അയാളാ കഥാപാത്രത്തെ കൈകാര്യം ചെയ്തത്. ഏത് വികാരങ്ങളേയും പ്രതിഫലിപ്പിക്കാൻ ആ നടന് ശരീരം ഒരു തടസ്സമല്ലെന്ന് ഈ കാലം തെളിയിച്ചു.
മലയാള സിനിമയിലെ നവതരംഗം പുതിയ പരീക്ഷണങ്ങളിലാണ്. സിനിമകൾ അതിന്റെ പതിവ് നിർവചനങ്ങളെ മാറ്റിയെഴുതുന്നുണ്ട്. സിനിമ സംസാരിക്കുന്ന വിഷയങ്ങളിലും അഭിനേതാക്കളെ തിരഞ്ഞെടുക്കുന്ന തീരുമാനങ്ങളിലും പഴയ അളവുകോലുകൾ മാറ്റപ്പെട്ടു. നായികാ നായക സങ്കൽപങ്ങൾ മാറി. സമൂഹത്തിന്റെ എല്ലാ തലത്തിലുമുള്ള മനുഷ്യർക്ക് സിനിമയിൽ പ്രതിനിധാനങ്ങളുണ്ടായി. പ്രേക്ഷകർ പുതിയ സിനിമകളെ സ്വീകരിച്ചു തുടങ്ങി. സിനിമകൾ നിരന്തരം സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമായി. സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങി പോയിരുന്നവർ ശക്തമായ കഥാപാത്രങ്ങളുടെ പിൻബലത്തോടെ അരങ്ങിലേക്ക് തിരിച്ചെത്തി. ആ പരിണാമത്തിൽ താരപ്രഭകളില്ലാതെ പുതിയ താരോദയങ്ങൾ ഉണ്ടായി. അവർ നമ്മുടെ പഴയ സങ്കൽപ്പങ്ങളെ മാറ്റി മറിച്ചു. അവർക്കിടയിൽ അയാളുടെ തന്നെ വാക്കുകളെ കടമെടുത്താൽ "കണ്ണിന് കാണാൻ പറ്റാത്ത" എന്ന് കരുതിപ്പോന്നിരുന്ന ഒരു നടനുണ്ട്. അയാളെ കാത്തിരിക്കുന്ന പുതിയ ദൂരങ്ങളുണ്ട്...!