സംഭാഷണം
സംസാരം നീണ്ടു പോകുംതോറും ഞങ്ങൾ ഇരുവരും രണ്ടു ദിക്കുകളിലേക്ക് അകലാൻ തുടങ്ങി. മരിച്ച മനുഷ്യരോട് ഞാൻ ഉള്ളിൽ മാപ്പ് ചോദിച്ചു കൊണ്ടേയിരുന്നു, തത്ത്വങ്ങൾക്കും ഉപദേശങ്ങൾക്കും അപ്പുറം ആരെങ്കിലും നിങ്ങളെ കേട്ടിരുന്നെങ്കിൽ ഇന്നും ഏതെങ്കിലും കോണിൽ ജീവനോടെ ഉണ്ടാകുമായിരുന്ന കുറേ അജ്ഞാതരായ മനുഷ്യർ, ആരുടെയൊക്കെയോ കഥകളിലുംലും ഓർമ്മകളിലും മാത്രം അവശേഷിക്കുന്നവർ.

അന്ന് രാത്രി നമ്മൾ സംസാരിച്ചതിന് ശേഷം ഞാൻ ഉറങ്ങിയിട്ടില്ല. നിങ്ങളുടെ ചുംബനങ്ങളോടും സ്നേഹപ്രകടനങ്ങളോടും നാടകമെന്നവണ്ണം ഞാനും അഭിനയിച്ചു. ചിരിച്ചുകൊണ്ട് നിങ്ങൾ സമീപിച്ചപ്പോഴെല്ലാം പറഞ്ഞറിയിക്കാനാവാത്ത വിധം ഞാൻ വീർപ്പുമുട്ടുകയായിരുന്നു.
ആദ്യമയാളോട് തർക്കിക്കുവാനും ഉറക്കെ സംസാരിക്കുവാനും തോന്നി, ദേഷ്യപ്പെട്ട് സംസാരിക്കുമ്പോൾ കരഞ്ഞു പോവുന്നതിന്റെ അസ്വാഭാവികതയെ ഓർത്ത് ഞാൻ ശാന്തയാവാൻ വേണ്ടി പരിശ്രമിച്ചു. ആത്മഹത്യയെ കുറിച്ചുള്ള ചർച്ച എങ്ങനെ ആരംഭിച്ചു എന്നറിയില്ല. ചെറുപ്പം മുതൽക്കേ സൂയിസൈഡൽ തോട്ട്സുമായി പടവെട്ടിക്കൊണ്ടിരിക്കുന്ന എനിക്ക് ഓരോ ആത്മഹത്യാ വാർത്തകളും സൃഷ്ടിക്കുന്ന ഭീതി ചെറുതല്ല. നിസ്സഹായരായ ആ മനുഷ്യരെ കുറിച്ച് ഞാൻ ഓർക്കും, റയിൽപ്പാളത്തിൽ നിശ്ചലനായി കിടന്നിരുന്ന ഇക്കയുടെ മുഖം മനസ്സിൽ തെളിഞ്ഞു വരും. എവിടെയോ അയാളെ ചേർത്തു പിടിക്കാനാവാത്തതിന്റെ കുറ്റബോധം എന്നെ വേട്ടയാടും.
ആത്മഹത്യ ചെയ്യുന്നവരെ അയാൾ ഭീരു എന്ന് വിളിച്ച് ആക്രോശിച്ചപ്പോൾ ഞാൻ അയാളുടെ മുഖത്തേക്ക് നിസ്സഹായമായി നോക്കി. എല്ലാ പ്രിവിലേജുകളുടെയും മുകളിൽ നിന്നു കൊണ്ട് ഗതികെട്ട കുറച്ച് മനുഷ്യരുടെ മുഖം അടിച്ച് പൊളിക്കണം എന്നയാൾ അഹങ്കാരത്തോടെ പറഞ്ഞു.
അയാളുടെ ഓരോ വാക്കുകളും എൻ്റെ കാതുകളിൽ അമ്പെന്നവണ്ണം തുളക്കുവാൻ തുടങ്ങി. മുറിവേറ്റ പോലെ ഞാനയാളോട് സംസാരിക്കാൻ തുടങ്ങി, ആത്മഹത്യയെന്ന ഗതികേടിനെ കുറിച്ച്, ജീവിതം ശൂന്യമാകുന്ന അവസ്ഥയെക്കുറിച്ച്, പ്രതീക്ഷകൾ അവസാനിക്കുന്നയിടത്തും എന്തുകൊണ്ട് മനുഷ്യൻ വീണ്ടും ജീവിച്ചു കൂടാ എന്ന് അയാൾ ചോദിച്ചപ്പോൾ ഉത്തരം കിട്ടാതെ ഞാൻ കുഴങ്ങി, ജീവിതമെന്നത് പ്രതീക്ഷയാണെന്ന് അയാളോട് പറഞ്ഞാൽ എന്നിലെ കാല്പനികതയെ അയാൾ പുച്ഛിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു.
സംസാരം നീണ്ടു പോകുംതോറും ഞങ്ങൾ ഇരുവരും രണ്ടു ദിക്കുകളിലേക്ക് അകലാൻ തുടങ്ങി. മരിച്ച മനുഷ്യരോട് ഞാൻ ഉള്ളിൽ മാപ്പ് ചോദിച്ചു കൊണ്ടേയിരുന്നു, തത്ത്വങ്ങൾക്കും ഉപദേശങ്ങൾക്കും അപ്പുറം ആരെങ്കിലും നിങ്ങളെ കേട്ടിരുന്നെങ്കിൽ ഇന്നും ഏതെങ്കിലും കോണിൽ ജീവനോടെ ഉണ്ടാകുമായിരുന്ന കുറേ അജ്ഞാതരായ മനുഷ്യർ, ആരുടെയൊക്കെയോ കഥകളിലുംലും ഓർമ്മകളിലും മാത്രം അവശേഷിക്കുന്നവർ.
എമ്പതറ്റിക് ആവാൻ ശ്രമിക്കുന്തോറും അയാൾ ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരുന്നു, ശൂന്യരായിപ്പോകുന്നതിന്റെ ഭാരം അയാളെ പറഞ്ഞു മനസ്സിലാക്കും തോറും ഞാനും തളർന്നു കൊണ്ടേയിരുന്നു. ശരിയാണ് നിങ്ങൾക്ക് അനുഭവിക്കാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ്, ശരിക്കും നിങ്ങൾ ഭാഗ്യവാനാണ്.
തൊട്ടപ്പുറത്ത് അയാൾ ശാന്തനായി ഉറങ്ങുന്നു, അയാളുടെ കരങ്ങൾക്ക് പതിവിലേറെ ഭാരം ഉള്ളതുപോലെ തോന്നി. വീർത്ത കണ്ണുകൾ മുറുകെ അടച്ചുകൊണ്ട് ഞാൻ ഉറങ്ങുവാൻ ശ്രമിച്ചു.