സ്വപ്നങ്ങളുടെ ജ്യോഗ്രഫി

നേർത്ത മഞ്ഞുപാളിക്കപ്പുറത്ത് പിടിതരാതെ ഓടിക്കളിക്കുന്ന നീ,
നിന്റെ തിരക്കുകൾ,
എനിക്കെത്തിപ്പെടാൻ സാധിക്കാത്ത പൊടിപടലം നിറഞ്ഞ നഗരം,
ശ്വാസം മുട്ടിക്കുന്ന സന്ധ്യ,
ഇടിഞ്ഞു വീഴാറായ നിന്റെ സ്നേഹം,
നിഴൽപോലുമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന
രാത്രി,
നിറയെ ചെമ്പരത്തികൾ വിരിഞ്ഞു നിന്നിരുന്ന ഒരു കാലത്തിന്റെ ഓർമ്മ,
മഴയുടെ ഭീതിപ്പെടുത്തുന്ന ശബ്ദം,
കയറിച്ചെല്ലാൻ ഇടമില്ലാതെ പരസ്പരം കാണാതെങ്കിലും
കെട്ടിപ്പിടിച്ച് നിലവിളിക്കുന്ന എന്റെ വിളർത്ത കണ്ണുകൾ,
നേരം വെളുത്തിട്ടും കണ്ണുതുറക്കാൻ പേടിച്ച്
സ്വപ്നത്തിൽ തന്നെ അലയുന്ന ഹൃദയം,
വീണ്ടും നിന്റെ തിരക്കു പിടിച്ച ദിവസത്തിന്റെ കണക്കുകൾ,
ജ്യോഗ്രഫിക്ക് പൂജ്യം മാർക്ക് വാങ്ങിച്ച് തലകുനിച്ചിരിക്കുന്ന ഞാൻ,
എന്റെ പതറിപ്പോകുന്ന വാക്കുകൾ,
തെറ്റി ഉച്ചരിക്കുന്ന പദങ്ങൾ,
നിന്റെ പരിഹാസം,
മുറിഞ്ഞു നീറുന്ന നാൾവഴികൾ,
എന്നിട്ടും,
നേർത്ത മഞ്ഞു പാളിപോലെ തോന്നിക്കുന്ന നിന്റെ
അതിർത്തിയിലേക്ക് തന്നെ ഞാൻ നോക്കിയിരിക്കുന്നു,
ലോകം എന്നെ കളിയാക്കുന്നു,
എന്നെ കാത്ത് നിൽക്കാതെ സമയത്തോടൊപ്പം ഓടിപ്പോകുന്നു,
മഞ്ഞുപാളിക്കപ്പുറത്ത് നീയും നിന്റെ തിരക്കുകളും ഓടി മറയുന്നു,
അവസാനം...
അവസാനം
ഞാൻ മാത്രം!