മമ്പുറത്തെ ഉറൂസോർമ്മ

റമദാ പള്ളി ഉറൂസ് ആണല്ലോ ഇപ്പോഴത്തെ ചർച്ച. നടക്കട്ടെ, അങ്ങോട്ട് ഞാൻ വരുന്നില്ല. എനിക്ക് വേറൊരു ഉറൂസ് (നേർച്ച) ഓർമ്മ പങ്കുവെക്കാനുണ്ട്.
മലപ്പുറത്ത് അങ്ങോട്ടുമിങ്ങോട്ടും തേരാപാര നടക്കുന്ന സമയം, ഫോട്ടോഗ്രാഫി തലക്കു പിടിച്ച് ഒരു ചെറിയ നിക്കോൺ ക്യാമറ എടുത്ത് ഞമ്മളെ ചെങ്ങായ് അഫ്താബിന്റെ കൂടെ കറങ്ങിനടക്കും. അങ്ങനെ മലപ്പുറത്തെ വളരെ പ്രശസ്തമായ മമ്പുറം ഉറൂസ് നടക്കുന്ന ദിവസം ഞാനും അവനും കൂടെ അങ്ങോട്ട് പോകാനിറങ്ങി. അഫ്താബിനൊരു പ്രശ്നമുണ്ട്. അവൻ എപ്പോഴും പരിപാടി നടക്കുന്നതിന്റെ ഒരു അരമണിക്കൂർ മുന്നേ തന്നെ ആ സ്ഥലങ്ങളിൽ എത്താൻ ശ്രമിക്കാറുണ്ട്. അങ്ങനെ ഞങ്ങൾ ഉറൂസിന്റെ കൊടിനാട്ടൽ പടമെടുക്കാൻ വേണ്ടി വളരെ നേരത്തെ തന്നെ മമ്പുറം മഖാമിൽ എത്തി. പള്ളിക്കു മുന്നിൽ ഇട്ട ചെറിയ ടാർപായ പന്തലിൽ ആളുകൾ വന്നുതുടങ്ങുന്നേയുള്ളൂ. ഞങ്ങൾ സ്ഥലം പിടിച്ച് ഒരുങ്ങിനിന്നു. ഏതോ വല്യൊരു ഉസ്താദാണ് കൊടി ഉയർത്തേണ്ടത്.
പരിപാടികൾ ഏകദേശം തുടങ്ങാനായി. പന്തലിൽ ആളുകൾ തിങ്ങി നിറയാൻ തുടങ്ങി, എവിടുന്നൊക്കെയോ ആൾക്കാർ കുത്തിയൊഴുകി വരുന്ന പോലെ. ഞാൻ ഇതൊക്കെ ഗ്രഹിക്കുകയായിരുന്നു. അഫ്താബ് കൊടി ഉയർത്തുന്ന പടമെടുക്കാനുള്ള തത്രപ്പാടിലാണ്. ആ സമയത്ത് ആളുകൾ ശാന്തമായി തക്ബീർ ചൊല്ലി ആത്മീയതയുടെ നിർവൃതിയിൽ ആ സദസിനെ ധന്യമാക്കിക്കൊണ്ടിരുന്നു. ഞാനും ആ നിമിഷങ്ങളെ നന്നായി ആസ്വദിച്ചു. പിന്നീട് ഇതേ ഒരു ഫീൽ വാരണാസിയിലെ ആരതി സമയത്തു കിട്ടിയിട്ടുണ്ട്.
കൊടി ഉയർത്തി ഉസ്താദ് പോയി. ശേഷം വലിയ കാർട്ടൂൺ ബോക്സിൽ 'ബർക്കത്തി'ന്റെ ലഡ്ഡു വിതരണമാണ്. കൊടിമരത്തിനു ചുറ്റുമുള്ള ആളുകളെ വൃത്താകൃതിയിൽ ഒരു കവചമുണ്ടാക്കി പിന്നിലേക്ക് മാറ്റിനിർത്തുകയാണ്, എന്നിട്ട് മൗലിയാക്കന്മാർ ലഡു വിതരണം തുടങ്ങി. ആളുകൾ ഉന്തും തള്ളും കൂടി ലഡ്ഡു വാങ്ങാൻ തുടങ്ങി. ഞാനും അഫ്താബും ഈ സമയം കൊടിമരത്തിനരികിൽ നിന്നും ആളുകളെ മാറ്റിനിർത്തിയപ്പോഴുണ്ടായ വിടവിൽ നിൽക്കുകയാണ്. ഞാൻ പിറുപിറുത്തു പറഞ്ഞു, "വാ അഫ്താബ് നമുക് പുറത്തു കടക്കാം നീ ബാ..." പക്ഷെ, ഈ തിരക്കിനിടയിൽ നിന്നും പുറത്തു കടക്കാൻ പറ്റുമോ... ആളുകൾ ഒന്ന് പിരിഞ്ഞുപോയതിനു ശേഷം നമുക്ക് ഇവിടെ നിന്നും പുറത്തുകടക്കാം എന്നായി അഫ്താബ്. പിന്നെ പിന്നെ ആളുകൾ കൂടുതൽ ഉത്സാഹത്തോടെ, ഉന്തിത്തള്ളി, തിക്കിത്തിരക്കി ലഡ്ഡു വാങ്ങാൻ മുന്നിലേക്ക് മുന്നിലേക്ക് വന്നു. ലഡു വിതരണക്കാരുടെ എല്ലാ നിയന്ത്രണശക്തിയും നഷ്ടപ്പെട്ടപ്പോൾ അവർ കൈയ്യിലുള്ള ലഡ്ഡു ബോക്സ് നേരെ കൊണ്ടുവന്ന് കൊടിമരത്തിന്റെ താഴെവെച്ച് ഓടി രക്ഷപെട്ടു. അതേസമയം വളരെ സമർത്ഥനായ ഒരു ഫോട്ടോ ജേർണലിസ്റ്റിന്റെ കഴിവ് അഫ്താബ് അവിടെ തെളിയിച്ചു. അവൻ എങ്ങനെയോ ആളുകളുടെ പിന്നിലേക്കെത്തി. പിന്നെ ശേഷിക്കുന്നത് ഞാനും ഒരു പെട്ടി ലഡ്ഡുവും ആണ്, തുടക്കത്തിൽ തന്നെ എനിക്കും അഫ്താബിനും ലഡ്ഡു കിട്ടിയിരുന്നു. പിന്നീട് സംഭവിച്ചതെല്ലാം ഒരു മിന്നൽപ്പോലെയായിരുന്നു. ആളുകൾ കൂട്ടമായി കൊടിമരത്തിലേക്ക് ഓടിയടുക്കുന്നു. പകച്ചു പോയ ഞാൻ ഒന്നും നോക്കിയില്ല. തിരിഞ്ഞോടി കൊടിമരത്തിൽ പിടിച്ചുതൂങ്ങി. കൈയ്യിലുണ്ടായിരുന്ന ലഡ്ഡു എടുത്ത് വായിലിട്ടു. ആളുകൾ എന്നെ പൊക്കിയെടുത്ത് എൻ്റെ കാലിനു താഴെയുള്ള ബോക്സിൽ നിന്നും ലഡു എടുത്ത് പിന്നിലേക്ക് പോയിത്തുടങ്ങി. പെട്ടെന്ന് ആരോ ഒരാൾ പിന്നിൽ ഒരു അടി തന്നിട്ട് ആക്രോശിച്ചു, 'കൊടിമരത്തിനിൽ നിന്നും താഴെ ഇറങ്ങടാ..!"
ഇനി മേലിൽ ഉറൂസല്ല, അതിന്റെ വല്യാപ്പ ഉണ്ടെന്ന് പറഞ്ഞാലും മമ്പുറത്തേക്ക് ഞാനില്ല. തിരിച്ചുപോരുംനേരം ഞാൻ അഫ്താബിനോട് പറഞ്ഞു.