രാഷ്ട്രീയം ആവശ്യപ്പെടുന്ന ചില തിരുത്തലുകൾ
സ്വാതന്ത്ര്യ ലബ്ധിയ്ക്ക് ശേഷം ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും വെറും മൂന്ന് വനിതാമന്ത്രിമാരെ സൃഷ്ടിക്കാൻ കഴിയുന്ന തരത്തിൽ മാത്രമാണ് നമ്മുടെ സാമൂഹികഘടന നമ്മെ പ്രാപ്തരാക്കിയത് എന്ന തിരിച്ചറിവിന്റെ കൂടെ സമയമാണിത്. പുരോഗമിക്കുന്നു എന്ന് പറയുമ്പോഴും കാലത്തിനനുസരിച്ചുണ്ടാവുന്ന മാറ്റത്തിന്റെ തോത് വളരെ ചെറുതാണ്.

മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ എം.എസ്.എഫ്. ഹരിത പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചും സ്ത്രീ സമത്വത്തെക്കുറിച്ചും നിരന്തരമായ ചർച്ചകൾ നടക്കുമ്പോൾ, രാഷ്ട്രീയത്തിൽ സ്ത്രീകൾ എവിടെ നിൽക്കുന്നു എന്നത് മുതൽ ചർച്ച തുടങ്ങണം. മൊത്തം ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളുടെ എണ്ണത്തിന് ആനുപാതികമായ പ്രതിനിധാനം സ്ഥാനങ്ങളിൽ സ്ത്രീകൾക്ക് എന്നുണ്ടാവും? സ്ത്രീകൾ വിദ്യാഭ്യാസകാലഘട്ടത്തിനു ശേഷം എങ്ങോട്ടാണ് ഒളിച്ചോടുന്നത്?
വിവിധ രാഷ്ട്രീയ കക്ഷികളുടെ അധികാരഘടനയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കീറിമുറിച്ചു പരിശോധിക്കുമ്പോൾ തന്നെ നേതൃനിരയിൽ നിൽക്കുന്ന സ്ത്രീകൾ എന്നു പറയാൻ ഒന്നോ രണ്ടോ പേർ ഉണ്ടെങ്കിൽ അത് തന്നെ മഹത്വമായി കാണേണ്ട അവസ്ഥയാണെന്നത് വ്യക്തമാകും. ഹരിത ലീഗിന്റെ നേതൃനിരയിലുള്ള പെൺകുട്ടി ഉന്നയിച്ച പരാതിയെ അവഗണിക്കുകയും പരാതിക്കാരിയടക്കമുള്ളവരെ പിരിച്ചുവിടുകയും ചെയ്തതോടെയാണ് വിഷയം മാധ്യമങ്ങളേറ്റെടുത്തത്. പൊതുവെ രാഷ്ട്രീയത്തിൽ ആളുകളുടെ ഇടയിൽ തങ്ങൾക്ക് സ്ത്രീപക്ഷ ചിന്തയുണ്ടെന്ന് കാണിക്കാൻ പേരിന് സ്ത്രീകൾക്ക് സ്ഥാനം കൊടുക്കാറാണ് പതിവ്. സംഘടനയിലെ പുരുഷന്മാരുടെ അഭിപ്രായങ്ങളെ സംരക്ഷിക്കുകയും, അതിനനുസരിച്ച് ചാടിക്കളിക്കാനുമാണ് ഇവരുടെ വിധി.
പത്രസമ്മേളനത്തിൽ നജ്മ തബ്ഷീറയടക്കമുള്ള ഹരിത ലീഗിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന പെൺകുട്ടികൾ സംസാരിച്ചത് തങ്ങളുടെ സ്വത്വത്തിനും ആത്മാഭിമാനത്തിനും വേണ്ടിയായിരുന്നു. പരമ്പരാഗതമായി നിലനിൽക്കുന്ന അസമത്വത്തിനെതിരെ, ഇതല്ലേ ശരി എന്ന് ചിന്തിക്കാനും തുറന്നു പറയാനും കെൽപ്പുള്ള പെൺകുട്ടികൾ വന്നത് കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ പ്രധാനപ്പെട്ട ഒരേടാണ്. അവർ പ്രതിനിധീകരിച്ചത് രാഷ്ട്രീയപ്പാർട്ടിയിലെ ആണധികാരധ്വനികൾക്കൊപ്പം ചാടിക്കളിയ്ക്കേണ്ടി വരുന്ന എല്ലാ പാർട്ടികളിലെയും സ്ത്രീകളെയാണ്. ഒരാൾക്കെതിരെ ലൈംഗികാരോപണവുമായി വരുന്ന സ്ത്രീകളെ ഒതുക്കി പ്രശ്നം പരിഹരിക്കുന്ന രീതി ഇവിടെ നടക്കില്ല എന്ന പ്രഖ്യാപനമാണ് അവരുടെ വാർത്താ സമ്മേളനം. വീട്ടിൽ വിളിച്ചു പറഞ്ഞുകൊണ്ട് ഒതുക്കാൻ കഴിയുന്ന കാലത്തിൽ നിന്നും സ്ത്രീകൾ ബഹുദൂരം മുൻപോട്ടു പോയിരിക്കുന്നു.
കോൺഗ്രസ്സ് പാർട്ടിയിൽ ഡി.സി.സി. സെക്രട്ടറിമാരെ തീരുമാനിച്ചതിൽ പാർട്ടിയിൽ നിരവധി അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുകയും ചാനലിൽ അത് ചർച്ചയാവുകയും ചെയ്തിരുന്നു. നിരവധി വിഷയങ്ങൾക്കിടയിൽ, ഡി.സി.സി. സെക്രട്ടറിമാരിൽ ഒരു സ്ത്രീ പോലുമില്ല എന്ന വസ്തുത ആരും ചർച്ച ചെയ്യുന്നതായി കാണുന്നില്ല. ഇത്തരത്തിൽ സ്ത്രീകൾ അപ്രത്യക്ഷമാകുന്ന അധികാര ഇടങ്ങളിൽ അവരെ ആരും തേടുന്നില്ല. സ്ത്രീ-ട്രാൻസ്-ക്വിയർ സൗഹൃദപരമായ അധികാരവേദികളുണ്ടാവുന്ന കാലത്ത് മാത്രമേ ലിംഗപരമായ പ്രാതിനിധ്യത്തിൽ നമുക്ക് അഭിമാനിക്കാൻ സാധിക്കൂ.
വനിതാമന്ത്രിമാരുടെ എണ്ണം രണ്ടിൽ നിന്നും മൂന്നിലെത്തുമ്പോൾ അതൊരു വലിയ നേട്ടമായിക്കാണുകയും അത് ആഘോഷിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യ ലബ്ധിയ്ക്ക് ശേഷം ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും വെറും മൂന്ന് വനിതാമന്ത്രിമാരെ സൃഷ്ടിക്കാൻ കഴിയുന്ന തരത്തിൽ മാത്രമാണ് നമ്മുടെ സാമൂഹികഘടന നമ്മെ പ്രാപ്തരാക്കിയത് എന്ന തിരിച്ചറിവിന്റെ കൂടെ സമയമാണിത്. പുരോഗമിക്കുന്നു എന്ന് പറയുമ്പോഴും കാലത്തിനനുസരിച്ചുണ്ടാവുന്ന മാറ്റത്തിന്റെ തോത് വളരെ ചെറുതാണ്.
വിദ്യാഭ്യാസകാലഘട്ടത്തിനു ശേഷം സമൂഹം വയ്ക്കുന്ന എലിക്കെണിയിൽ കുടുങ്ങിപ്പോകുന്നവരാണ് സ്ത്രീകൾ. അവരുടെ നേതൃഗുണത്തെയോ, ബുദ്ധിപരമായ കഴിവുകളെയോ ഉപയോഗപ്പെടുത്താൻ സമൂഹത്തിന് കഴിയുന്നില്ല. പ്രത്യുത്പാദനത്തിനും, കുട്ടികളെ വളർത്തുന്നതിനും, കൂടിപ്പോയാൽ ഡോക്ടർ, ടീച്ചർ, എഞ്ചിനീയർ മുതലായ സേഫ് ജോലികളിലും അവർ അവരെ ഒതുക്കുന്നു. രാഷ്ട്രീയത്തിൽ സജീവമാകുന്ന ചുരുക്കം പെൺകുട്ടികളാവട്ടെ രണ്ടാം തരക്കാരായി ആണഭിപ്രായങ്ങൾക്ക് പിന്നിൽ നിൽക്കേണ്ട അവസ്ഥയാണ്. ഹരിതയിലെ പെൺകുട്ടികൾ വിരൽ ചൂണ്ടുന്നത് ഇപ്പോൾ നിലനിൽക്കുന്ന വ്യവസ്ഥയിലേക്കാണ്. അത് തിരുത്തുക തന്നെ ചെയ്യണം.